ആരാണ് ദൈവം ?എന്താണ് ദൈവം? . എവിടെയാണ് ദൈവം ?
മനുഷ്യനെയും ശാസ്ത്രത്തെയും ഒരുപോലെ കുഴയ്ക്കുന്ന ഒരേ ഒരു ചോദ്യമാണ് ദൈവം എവിടെയാണ് ?എന്താണ് ദൈവം.
ശാസ്ത്രലോകത്തിന് പുറത്ത്, ശ്രീകൃഷ്ണനും ശ്രീയേശുവും ശ്രീബുദ്ധനും പറഞ്ഞതുതന്നെയാണ് സത്യം സാക്ഷാല്‍ക്കരിക്കുന്നവരും അറിയുന്നത്.
സംപൂജ്യമായ ദൈവശക്തി പൂജ്യമായ അവസ്ഥയാണ് ( God is a status of the great zero). അതൊരു വ്യക്തിയല്ല.
മനു ഷ്യരിൽ മറഞ്ഞിരിക്കുന്ന ദൈവീകശക്തിയെ ബിംബവൽക്കരിക്കുന്നതാണ് മതം . മതത്തെ വികാര വൽക്കരിക്കുന്നതാണ് വർഗ്ഗീയത.
വർഗ്ഗീയതയിൽ മനുഷ്യന് വഴിതെറ്റുന്നു, അവൻ ദൈവത്തിന് വിപരീദമായി മാതാത്മകതയിൽ ജീവിക്കുന്നു. അതിന് കാരണം വര്ഗ്ഗീയത മനുഷ്യരിൽ സൃ ഷ്ടിക്കുന്ന അന്ധതയുടെ ഇരുളാണ്. വർഗ്ഗീയത നന്മയുടെ ഉറവിടമായ ബോധ ത്തിന് എതിരാണ്.
എല്ലാ നന്മകളുടേയും ഉറവിടമായ ബോധം ആകുന്ന ഊർജം (ആത്മാവ് ) വിരിഞ്ഞു നില്ക്കുന്നതാണ് പ്രപഞ്ചം.
പ്രപഞ്ചം വീണ്ടും പൂജ്യത്തിലേക്ക് ചുരുങ്ങുന്നതാണ് ദൈവം (ആത്മാവ് ) .
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകൾ മനസ്സിനെയും മനുഷ്യൻറെ ക്രിയാത്മകതയുടെ വ്യത്യസ്ഥ ശ്രേണിയും സൂചിപ്പിക്കുന്നു.
നമ്മുടെ ക്രിയാത്മകതയോട് സംപൂജ്യം (നന്മകൾ ) ഒന്നൊന്നായി ചേരുമ്പോള്‍ ലഭിക്കുന്ന ഫലമാണ് നാം സൃഷ്ടിക്കുന്നതും അനുഭവി ക്കുന്നതുമായ വ്യവഹാരലോകത്തെ ഫലപ്രാപ്ത്തിയും ജീവിതവിജയവും.
സാധാരണമനുഷ്യനില്‍ ക്രീയത്മകത സൃഷ്ടിക്കുന്ന അഹം (cloud ) ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളിൽ ഒതുങ്ങുന്നു.
സാധാരണ മനുഷ്യന്‍റെ ബുദ്ധിയുടെ ലീലാവിലാസങ്ങളെല്ലാം ഒന്ന് മുതല്‍ ഒന്‍പതിനകത്ത് (one to 9) സ്വയം കറങ്ങുന്ന വ്യക്തിപരമായതും മനശാസ്ത്രപരവുമായ (psycho-somatic limitation ) ഒരു വിഷമവൃത്തമാണ്.
"ഞാൻ" എന്ന വിഷമവൃത്തം (Cloud )
ഇംഗ്ലീഷ് അക്ഷരമായ I (ഞാന്‍), കണക്കിലെ പ്രഥമ സ്ഥാനമായ ഒന്ന് 1 (prime position ) ഇവ രണ്ടും സൂചിപ്പിക്കുന്നത് ഞാന്‍ എന്ന വിഷമവൃത്തത്തെയാണ് (Cloud ).
മനുഷ്യരെ അവരുടെ ചിന്തയുടെയും സ്വബോധത്തിൻറെയും അവസ്ഥയാൽ വിലയിരുത്തിയാൽ ഓരോ മനുഷ്യനേ യും ഒന്നിനും ഒൻപതിനും ഇടയിലുള്ള ഒരു സംഖ്യയിൽ സൂചിപ്പിക്കാം
പണ്ട് കാലത്ത് നില നിന്നിരുന്ന ചദുർവർണ്യം തെറ്റാണ്. നവവർണ്യമാണ് മനുഷ്യനിൽ കൂടുതൽ ശരിയാകുന്നത്.
ഭൗ തീകമായി ഉച്ചത്തിലെത്തിയ (9-ൽ ) എത്തിയ മനുഷ്യന് പൂജ്യത്തിലേക്ക് വരാതെ രക്ഷയില്ല. അങ്ങനെ പൂജ്യത്തിൻറെ വില അറിയുന്നതാണ് ആത്മീയത.
അപ്പോൾ മാത്രമാണ് ഒരു മനുഷ്യൻ സ്വയം "എന്താണ് ഞാൻ" എന്നറി യുന്നത്.
ദൈവശക്തിയുടെ കണക്കുശാസ്ത്രം
ദൈവശക്തി പ്രവര്‍ത്തിക്കുന്നത് ദൈവവിശ്വാസം പുറത്ത് പ്രകടി പ്പിക്കു ന്നതിലല്ല .അലമുറയിട്ട് പ്രാർഥിക്കുന്നതിലുമല്ല. വഴിപാടും നേർച്ചകളിലുമല്ല.
ദൈവത്തെ (ബോധം ) ഉപയോഗിച്ച് നാം നമ്മുടെ ജീവിതത്തിന്‍റെ കണക്ക് ശരി പ്പെടുത്തുന്നതിലാണ്.
ബുദ്ധിയില്‍ ആശ്രയിക്കുന്ന മനുഷ്യന്‍റെ കണക്ക്കൂട്ടലിൽ ബോധമെന്ന പൂജ്യം വളരെ കുറവായിരിക്കും
അവരുടെ കണക്കില്‍ കൂടുതലും ഒന്ന് മുതൽ 9 ന് ഉളളിലുള്ള സംഖ്യകളാവും മുന്നിട്ടു നില്‍ക്കുക.
ഇങ്ങനെ കണക്ക് കൂട്ടു ന്നവരെല്ലാം തന്നെ ഒരു മതത്തിന്‍റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ കണക്ക് കൂട്ടലിന്‍റെ ഭാഗമായിട്ടാണ് ജീവിക്കുന്നത് (in order to sustain the prime position of I and my name )
ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശക്തി അവരുടെ വിശ്വാസത്തിനില്ലാത്തത് കൊണ്ട് അവരെന്ത് വിശ്വസിച്ചാലും അത് പുറമേ പ്രദര്‍ശി പ്പിക്കുവാനും അതിനായി കൂട്ടായ്മകള്‍ സൃഷ്ടി ക്കാനും വേണ്ടി അവർ നിരന്തരം പരിശ്രമിച്ച് കൊണ്ടിരിക്കും
അസാധാരണമായി വിജയിക്കുന്ന മനുഷ്യര്‍ അവര്‍ ആര് തന്നെയായാലും അവരുടെ കണക്കുകളില്‍ ദൈവമെന്ന പൂജ്യത്തിനെ ധാരാളമായി ഉപയോഗിക്കുന്നത്കൊണ്ട് അവരില്‍ നിന്നും അസധരണമായ വിജയ സംഖ്യ കള്‍ പുറത്ത് വരുന്നു .
എന്നാലത് ദൈവം അവര്‍ക്ക് നല്‍കുന്നതല്ല . അവര്‍ ദൈവത്തെ (വിനയം) ഉപയോഗിച്ച് സ്വയം നേടുന്നതാണ്.
ഇവരുടെ വിശ്വാസം പൂജ്യത്തിലായത് കൊണ്ട് അവരത് പുറമേ പ്രദര്‍ശി പ്പിക്കുന്നില്ല. അവരുടെ ബലവും ബലഹീനതയും വിനയത്തി ലാണെന്ന് അവര്‍ക്കറിയാം.
എന്ത് കൊണ്ട് ദൈവം പൂജ്യം ആയിരിക്കുന്നു.
ഒന്നാമതായി പൂജ്യത്തിന് സ്വയം ഒരു മൂല്യമില്ല എന്നതാണ്.ദൈവം മനുഷ്യരെ പ്പോലെ സ്വയം വിളിച്ച് അറിയിക്കുന്നില്ല. സ്വയംപരിശുദ്ധവും,സ്വയം സ്ഥിതവും സ്വയം -പൂര്‍ണ്ണവുമാണ്.
ഒരു പൂജ്യത്തോട് എത്ര പൂജ്യം ചേര്‍ത്താലും അതിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അത് കൊണ്ട് പൂജ്യത്തിനെ പൂജ്യതയോടെ അല്ലാതെ നമുക്ക് കണക്കില്‍ സമീപിക്കാന്‍ കഴിയില്ല.
ദൈവം ക്രീയാത്മകമല്ലാത്തതിന് കാരണമിതാണ്.
ദൈവം പ്രവര്‍ത്തിക്കുമായിരുന്നെങ്കില്‍ അത് മതങ്ങളുമായും മനുഷ്യരുമായുമുള്ള ഒരു തുറന്ന യുദ്ധത്തിന് കാരണമാവുകയും മനുഷ്യനെയും മതങ്ങളെയും ഭൂമിയില്‍ നിന്നും എന്നെ ന്നേക്കുമായി ഉന്മൂലനം ചെയ്യേണ്ടതായും വന്നേനെ
അങ്ങനെ വരുമ്പോള്‍ സൃഷ്ടിയുടെയും ദൈവത്തിന്‍റെയും പവിത്രതയാവും നഷ്ടപ്പെടുക.
അത് കൊണ്ടാണ് ഓരോ മനുഷ്യനും മതങ്ങള്‍ക്കും അവനവന്‍റെ വഴി തെരഞ്ഞെടുക്കാന്‍ പ്രകൃതി സ്വാതന്ത്ര്യം നല്‍കുന്നത് .
അത് കൊണ്ടാണ് ദൈവം പൂജ്യമായി മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാതെ സംപൂജ്യമായിരിക്കുന്നത്.
പൂജ്യത്തെ മറ്റൊരക്കത്തോട് ചേര്‍ക്കുമ്പോള്‍ ആ അക്കത്തിന്‍റെ മൂല്യം പത്തുമടങ്ങായി വര്‍ദ്ധിക്കുന്ന സത്യം കണക്കില്‍ നമ്മുക്ക് അറിയാവുന്നതാണ്.
ഇത് തന്നെയാണ് മനുഷ്യന്‍റെ അവസ്ഥയും. മനുഷ്യന്‍ ദൈവത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആ മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തിരട്ടിയും നൂറിരട്ടിയുമായി ഫലപ്രാപ്തിയുണ്ടാകുന്നു എന്ന സത്യം ആർക്കും അനുഭവിച്ചറിയാൻ കഴിയുന്നതാണ്.
എന്നാലത് ദൈവം നമുക്ക് നല്‍കുന്നതല്ല . കണക്കിലെ സത്യം പോലെ അതൊരു പ്രപഞ്ചസത്യം മാത്രമാണ്.
ഈ സത്യം അറിയാതെയാണ് മനുഷ്യന്‍ പിച്ചക്കരനെപ്പോലെ "എനിക്ക് തായോ" കര്‍ത്താവേ, ഇശ്വരാ , ഗുരുവായൂരപ്പാ എന്നെല്ലാം ഒറ്റക്കും കൂട്ടമായും തൊള്ള തുറന്ന്കൂവി യാചിക്കുന്നത്.
ഇതിനെ പ്പറ്റി ശ്രീ യേശു ഇങ്ങനെ പറയുന്നു.
µVJÞçÕ, µVJÞçÕ ®Kí ®çKÞ¿á Õß{ß‚çÉfßAáKÕÈÜï, ®æa ØbV·ØíÅÈÞÏ ÉßÄÞÕßæa §×í¿¢ ÈßùçÕxáKÕÈÞÃí ØbV·øÞ¼cJßW dÉçÕÖßAáµ.
ദൈവം ആര്‍ക്കും ഒന്നും നല്‍കുന്നില്ല
ആരില്‍ നിന്നും ഒന്നും എടുക്കുന്നുമില്ല എന്നതാണ് പ്രപഞ്ച സത്യം. അങ്ങനെ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കച്ചവടക്കാരനായ ദൈവം മതങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കുന്നതാണ് .
ദൈവം എന്ന സത്യം ഒരു കച്ചവടത്തിനും പഴുതില്ലാതെയാണ് പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്നത്.
ഇതറിയാതെ ദൈവത്തെ കച്ചവടം ചെയ്യുന്ന മനുഷ്യന്‍ അവനവനോടു തന്നെയാണ് യുദ്ധം ചെയ്യുന്നത് .
മനുഷ്യൻ സാത്താനുമായി കൂട്ട് പിടിച്ച് സ്വാർഥതയുടെ നരകത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന സത്യം അവന്‍ സ്വയം അറിയുന്നില്ല . അതിന് കാരണം മനുഷ്യൻ പൂജ്യത്തെ അവഗണിക്കുന്നതാണ്.
വലിയ വലിയ പുരോഹിത ശ്രേഷ്ടന്മാരും രാഷ്ട്രീയപ്രമുഖരും സാധാരണ ക്കാരും സ്വയം ഒരാത്മപരിശോധന നടത്തുമെങ്കില്‍, അവരെല്ലാം ജീവിക്കുന്നത് സ്വയം സൃഷ്ടിക്കുന്ന നരകത്തിലാണ് എന്ന് മനസ്സിലാവും.
പക്ഷെ ആരുമത് പുറത്തു പറയില്ല. അതിനുള്ള ധൈര്യമാര്‍ക്കുമില്ല .
നരകവും ഏറെനാള്‍ പരിശീലിച്ച് കഴിയുമ്പോളത് നമുക്ക് സ്വര്‍ഗ്ഗമായിട്ടും തോന്നും. ഇതിനെയാണ് മനശാസ്ത്രപരമായ അന്ധതയെന്ന് സത്യാന്വേഷികള്‍ പറയുന്നത്.
പുരുഷന്‍ സ്ത്രീയെ പീഡിപ്പിക്കുന്നതു മുതല്‍ (സ്വന്തം പിതാവ് മകളെയും) രാഷ്ട്രീയ ക്കാരന്‍ വിടുവി പറഞ്ഞ് ഒട്ടു വാങ്ങി മന്ത്രിമാരായി കോടി വച്ച കാറില്‍ നടന്ന് ജനത്തെ വിഡ്ഢി യാക്കുന്നതും മനുഷ്യരിലെ ഒരേ ഗുണം കൊണ്ടാണ് " ആത്മീയ അന്ധത"
പ്രൈസ് ദി ലോര്‍ഡ് , ഹല്ലെലുയ്യ , അള്ളാഹു അക്ബര്‍ ,സ്വാമിയേ ശരണം എന്നിങ്ങനെ ആത്മീയ മൊത്തവ്യാപാരികള്‍ വിളിച്ചു കൂവുന്ന ആത്മീയ മുദ്രാവാക്യങ്ങള്‍കൊണ്ട് നേട്ടമുണ്ടാക്കുന്ന ഒരു വിഭാഗം മതാത്മകര്‍ ലോകത്തെവിടെയും മനുഷ്യന് ശാന്തിയും സമാധാനവും മരണാനന്തര സ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്തു അവരെ കബളി പ്പിച്ചു കൊണ്ടിരിക്കും .
മറുവശത്ത് കശ്മീര്‍ ,പലസ്തീന്‍,പാക്കിസ്ഥാന്‍, ഇറാക്ക്,ഇറാന്‍ സിറിയ അഫ്ഗാനിസ്ഥാന്‍, മാലി , അയര്‍ലണ്ട് എന്നിങ്ങനെ മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്നതിന് വേണ്ടി ദൈവങ്ങളെ അവസരോചിതമായി ഉപയോഗിച്ചു മതങ്ങള്‍ രാഷ്ട്രീയക്കളി നടത്തികൊണ്ടിരിക്കുന്നു.
പാവം ദൈവത്തിന് എന്ത് ചെയ്യാന്‍ കഴിയും ? ദൈവം സീറോയാണ് . മനുഷ്യനാണ് അതിനെ ഉപയോഗിച്ച് ഹീറോ ആവേണ്ടത്. മനുഷ്യന്‍ മതങ്ങളെ കൂട്ട് പിടിച്ച് പരസ്പരം ഉന്മൂലനം ചെയ്താല്‍ പാവം ദൈവത്തിനെന്ത് ചെയ്യാന്‍ കഴിയും ?
എന്താണ് സംപൂജ്യമായ പൂജ്യം
സ്നേഹം (പ്രേമം അല്ല ) സമാധാനം (peace ) ആനന്ദം (സന്തോഷമല്ല) തുടങ്ങി പ്രകൃതിയിലെ എല്ലാ നന്മകളും പുറപ്പെടുന്ന വിനയമാണ് പൂജ്യമെന്ന സംപൂജ്യത.(ദൈവമെന്ന അവസ്ഥ)
ഇത് ഏത് മനുഷ്യന്‍ ഉപയോഗപ്പെടുത്തിയാലും അവന്‍ പൂജ്യങ്ങളെ ചേര്‍ത്ത് ചേര്‍ത്ത് ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗീയമായ അനുഭൂതിയില്‍ ജീവിക്കും.
അവന്‍ ആഗ്രഹിക്കുന്നതെന്തും നേടുകയും ചെയ്യും.
