മനുഷ്യരെല്ലാം ഒരുപോലെ , എന്നാലവര്‍ പോകുന്ന ദിശ രണ്ട്
മനുഷ്യനെന്ന അവസ്ഥ സഞ്ചരിക്കുന്നത് രണ്ടു ദിശകളിലേക്കാണ്. അതിലൊന്നാണ് മുന്‍വിധിയും ( Prejudice) . മറ്റൊന്ന് മുന്‍വിധിയുമാണ്.
സംശയത്തിന്‍റെ കണ്ണട ധരിച്ച മനുഷ്യന്‍ കാണുന്ന വ്യത്യസ്തനിറങ്ങളാണ് മുന്‍വിധി.
ആതിന്‍റെ വിപരീതദിശയാണ് "സ്വബോധം"(Awareness Being).
സ്വബോധം നമുക്ക് കാണിച്ചു തരുന്ന വഴി സംശയത്തിന്‍റെതല്ല, പിന്നെയോ സത്യത്തിന്‍റെ പ്രകാശമാണ്.
ഞാന്‍ ബോധമാണ് എന്ന് സ്വയം അറിയുമ്പോള്‍ മാത്രമാണ് നാം സ്വബോധത്താല്‍ നയിക്കപ്പെടാന്‍ യോഗ്യമാകുന്നത് .
വിശുദ്ധഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചത് കൊണ്ടും, ദൈവാരാധനകൊണ്ടും, പുണ്യനാടുകളിലേക്ക് തീര്‍ഥയാത്രകള്‍ പോകുന്നത്കൊണ്ടും മനുഷ്യരില്‍ സ്വബോധം ഉണരുന്നില്ല.
സ്വബോധം ഉണരാത്ത ഏത് വ്യക്തിയും, എത്ര ഉന്നതരായാലും മുന്‍വിധിയുടെ ദിശയിലാണ് ജീവിക്കുന്നത്.
മുന്‍വിധി എന്നാല്‍ എന്ത് ?
നമ്മളെ നയിക്കുന്ന നമ്മുടെ വിശ്വാസങ്ങളാണ് മുന്‍വിധി എന്ന് പറയുന്നത് . എല്ലാ വിശ്വാസവും മുന്‍വിധിയിലൂന്നിയ ഉറച്ച ധാരണയാണ് .
എന്തിനെപ്പറ്റിയെങ്കിലും നാം സങ്കല്‍പ്പിക്കുന്ന ഒരറിവാണ് വിശ്വാസം.
വിശ്വസിക്കുന്നതിനെ (സംശയിക്കുന്നത്) നാം സ്വയം അറിയുന്നതാണ് സ്വബോധമായി നമ്മില്‍ പ്രവര്‍ത്തിക്കുന്നത് . സ്വയം അന്വേഷിക്കാതെ പലതും നാം മറ്റുള്ളവരില്‍ നിന്നും അറിയാനാണ് നമുക്ക് തത്പര്യം.
അത് കൊണ്ടാണ് അധികം മനുഷ്യരും മുന്‍വിധി എന്ന മാറാരോഗത്തിന് അടിമയായി പലവിധമായ അന്ധവിശ്വാസങ്ങളില്‍ കുടുങ്ങി ജീവിതം പരാജയപ്പെടുന്നത്.
ഞാന്‍ ഉണ്ട് ( I am )
എല്ലാ മുന്‍വിധിയും തുടങ്ങുന്നത് "ഞാന്‍" എന്ന വികാരത്തില്‍ നിന്നുമാണ്. ഞാന്‍ എന്താണ് എന്ന് സ്വയം അറിയുന്നത് വരെ ഈ വികാരം നമ്മളെ പലതരം മുന്‍ വിധികളില്‍ കൂടി നയിച്ചുകൊണ്ടിരിക്കുന്നു .
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍ ഒരിക്കലും ദൈവത്തെ അറിയുന്നില്ല. അത് കൊണ്ടാണ് നമുക്ക് ദൈവ വിശ്വാസം ആവശ്യമായി വരുന്നത്.ആ വിശ്വാസം ഞാന്‍ എന്ന വികാരത്തോട് ചേരുന്നതാണ് വര്‍ഗീയതക്ക് കാരണം
വിശ്വാസത്തിലുള്ള ദൈവം വെറും ഭാവനയും കടങ്കഥയും പോലെയാണ് . പശുവിന്‍റെ പടം വരച്ചിട്ട് ആ പടം പാല്‍ നല്‍കും എന്ന് വിശ്വസിക്കുന്നതാണ് മുന്‍വിധി.
പശുവിനെ കറന്ന് പാല്‍ എടുക്കുന്നതാണ് സ്വബോധം.
പരാജയവും മുന്‍വിധിയും
സാധാരണ മനുഷ്യന്‍ മനുഷ്യരെയും സാഹചര്യങ്ങളേയും സമീപിക്കുന്നത് അവരവരുടെതായ വിശ്വാസത്തിലാണ്. ഇതിന് കാരണം അഹം എന്ന നമ്മുടെ സാങ്കല്‍പ്പീക വ്യക്തിത്വമാണ്.
അഹം എന്ന അവസ്ഥ ഓരോ വ്യക്തിയും സ്വയം അറിയുന്ന അറിവിന്‍റെയും അജ്ഞതയുടേയും ആകെത്തുകയാണ്.
എന്നാല്‍ നമ്മുടെ അറിവ് ഭൂരിപക്ഷവും കഴിഞ്ഞുപോയ അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങള്‍ നാം കേട്ട് അതില്‍ നിന്നും നാം അനുമാനിച്ച് പഠിച്ചിരിക്കുന്നതുമാണ്.
അഹം എന്ന അവസ്ഥ ഓരോ വ്യക്തിയും സ്വയം അറിയുന്ന അറിവിന്‍റെയും അജ്ഞതയുടേയും ആകെത്തുകയാണ്.
എന്നാല്‍ നമ്മുടെ അറിവ് ഭൂരിപക്ഷവും കഴിഞ്ഞുപോയ അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങള്‍ നാം കേട്ട് അതില്‍ നിന്നും നാം അനുമാനിച്ച് പഠിച്ചിരിക്കുന്നതുമാണ്.
ഇങ്ങനെ പഴയകാല അനുഭവങ്ങളെയും അറിവിനെയും മുന്‍നിര്‍ത്തി അറിയാനിരിക്കുന്നതിനെ സങ്കല്‍പ്പിക്കുന്നതാണ് മുന്‍വിധി.
നാം വിശ്വസിക്കുന്ന പല ഇസങ്ങളും നമ്മളെ നയിക്കുന്ന മുന്‍വിധിയാണ്. കാരണം അവ കാലഹരണപ്പെട്ട അറിവും ചിന്തയുമാണ്.
പഴയകിയ ചിന്തയെ ചുമന്നു നടക്കുന്ന മതവും രാഷ്ട്രീയവും. അതി ന്‍റെ അനുയായികള്‍ ആകുന്നവരും മുന്‍വിധിയാലാണ് നയിക്കപ്പെടുന്നത്.
നാം വിശ്വസിക്കുന്ന പല ഇസങ്ങളും നമ്മളെ നയിക്കുന്ന മുന്‍വിധിയാണ്. കാരണം അവ കാലഹരണപ്പെട്ട അറിവും ചിന്തയുമാണ്.
പഴയകിയ ചിന്തയെ ചുമന്നു നടക്കുന്ന മതവും രാഷ്ട്രീയവും. അതി ന്‍റെ അനുയായികള്‍ ആകുന്നവരും മുന്‍വിധിയാലാണ് നയിക്കപ്പെടുന്നത്.
ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളവും ഭയക്കുന്നു.
ബുദ്ധിയുള്ള നാം മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഈ പൂച്ചയെപ്പോലെ മുന്‍വിധിയോടെ നീങ്ങുന്നത് കൊണ്ട് നമ്മുടെ ബന്ധങ്ങളില്‍ പരസ്പര വിശ്വാസത്തിനു പകരം സംശയമാണ് നമ്മളെ നയിക്കുന്നത്.
തെറ്റും പരാജയവും മനുഷ്യസഹജമാണ്.അതില്‍ നിന്നും മോചനം നേടുകയെന്നതും മനുഷ്യ സഹച മാണ്. ഓരോ തെറ്റില്‍ കൂടിയും ശരി പഠി ക്കുന്ന മനുഷ്യനാണ് വിജയത്തിന് യോഗ്യനാവുന്നത്.
മാറാനുള്ള കഴിവാണ് മനുഷ്യന്‍റെ സവിശേഷത.അത്പോലെ തന്നെയാണ് സാഹചര്യങ്ങളും. എന്നാല്‍ നമ്മിലെ മുന്‍വിധി ഈ സാധ്യതയെ പാടേ തള്ളിക്കളയുന്നു
മാറാനുള്ള കഴിവാണ് മനുഷ്യന്‍റെ സവിശേഷത.അത്പോലെ തന്നെയാണ് സാഹചര്യങ്ങളും. എന്നാല്‍ നമ്മിലെ മുന്‍വിധി ഈ സാധ്യതയെ പാടേ തള്ളിക്കളയുന്നു
നിത്യവും മാറുന്ന ജീവിത ചുറ്റുപാടില്‍ മാറാത്ത വിശ്വാസവുമായി ജീവിക്കുന്ന മനുഷ്യന്‍ പരാജയപ്പെടുന്നതില്‍ അത്ഭുതമില്ല. .
ദൈവത്തില്‍ വിശ്വസിക്കുന്ന മനുഷ്യന്‍ സഹജീവികളെ സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത് വഴി നാം നമ്മുടെ പുരോഗതിയാണ് തടസ്സപ്പെടുത്തുന്നത്.
പല ബന്ധങ്ങളിലും സ്നേഹം കടന്നുവരാത്തതിന് കാരണം നമ്മുടെ സംശയവും മുന്‍വിധിയുമാണ്.
നമ്മിലേക്ക് വിനയം കടന്നു വരികയും പ്രപഞ്ച സൗന്ദര്യത്തില്‍ നാം ആശ്ചര്യ പ്പെടുകയും ചെയ്യുമ്പോള്‍ എന്തിന്‍റെയും സത്യം സ്വയം അറിയാനുള്ള ആകാംഷ നമ്മില്‍ ഉണരുമ്പോള്‍ എല്ലാ മുന്‍വിധികളും നമ്മളെ വിട്ടു പോകുന്നു
