ഭാരതീയ തത്വചിന്തയുടെ കാതലായ സന്ദേശമാണ് "മതാ-പിതാ- ഗുരു" ദൈവസങ്കല്‍പ്പം
ആത്മീയനായ മനുഷ്യന് മാതാവ് ഭൂമിയും , പിതാവ് മനസ്സും (ചിന്ത ) ഗുരു ബോധവും ആകുന്നു. ഇത് മൂന്നും ചേർന്നാണ് മനുഷ്യ ജന്മം സാക്ഷാത്കരിക്കുന്നത് .
എന്നാല്‍ ഭൗതീകനായ മനുഷ്യൻ നിസ്വാർഥരായ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും സേവനങ്ങളിൽ ദൈവത്തെ ദർശിക്കണം.
മാതാവും പിതാവും കൂട്ടായി സൃഷ്ടിക്കുന്ന അവസ്ഥയാണ് ഞാന്‍ എന്ന അറിവിന്‍റെ വഴി ( ജീവിതം )
"ഞാന്‍ വഴിയും സത്യവും ജീവനും" ആകുന്നു.
ഭൗതീകനായ ഞാന്‍ ആത്മീയനായ എന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ എന്നില്‍ ഉണരുന്ന അവസ്ഥയാണ് സ്വബോധം എന്ന സത്യം (അഹം ബ്രഹ്മാസ്മി )
കാണപ്പെടുന്നതായ ദൈവവും കാണപ്പെടാത്തതായ ദൈവവും.
കാണപ്പെടുന്ന ദൈവം കല്ലോ മരമോ കഥയോ എന്തുമാകാം. മതാത്മകനും വിശ്വാസികൾക്കും ചോദ്യം ഇല്ലാത്തതു കൊണ്ട് ദൈവം എന്ത്, എവിടെ എന്നത് പ്രസക്തമല്ല.
അവരുടെ വിശ്വാസവും മതങ്ങളുടെ ആചാരങ്ങളും അവരുടെ അസ്വസ്ഥതയെ അടക്കി നിര്‍ത്തുന്നത് അവർക്ക് വലിയ ആശ്വാസമാണ്.
വിശ്വാസി എന്നും മയക്കത്തിലാണ്.
മയക്കവും ഭയവും മതാത്മകനെ നയിക്കുന്നത് കൊണ്ടാണ് "മതം (religion is opium ) മയക്കുമരുന്നാണ് എന്ന് കാറൽ മാക്സ് പറഞ്ഞത് .
കാണപ്പെടാത്തതായ ദൈവം .(Unmanifest of the Manifest ).
"കാണപ്പെടുന്നവയുടെ കാണപ്പെടാത്തത്" എന്തോ അതാണ് കാണപ്പെടാത്ത ദൈവം (Holy spirit )
ദൈവം എന്ന അവസ്ഥയെ ഇതിലും കൂടുതല്‍ ശരിയായി നിര്‍വചിക്കാന്‍ മനുഷ്യന്‍ നയിക്കുന്ന ശാസ്ത്രത്തിനും നമ്മുടെ മനശാസ്ത്രം നയിക്കുന്ന മതങ്ങള്‍ക്കും ഒരിക്കലും കഴിയുകയില്ല.
ആത്മാവ് എന്താണ് എന്നറിയാന്‍ നാം നമ്മുടെ ബുദ്ധിയെ മറികടന്ന് സ്വബോധത്തിലേക്ക് ഉണരണം.
അപ്പോള്‍ നാം ആരാണെന്ന് സ്വയം അറിഞ്ഞ് ഞാന്‍ പൂര്‍ണതയിലെത്തുന്നു.
ഇതാണ് യേശു പറഞ്ഞത് - ഞാന്‍ "വഴിയും സത്യവും ജീവനും" എന്ന ത്രിത്വം ആകുന്നു എന്ന്.
"സ്നേഹം ദൈവം ആകുന്നു" എന്നും യേശു പറഞ്ഞി ട്ടുണ്ട്.
കാണാത്ത ദൈവത്തെ നാം അറിയുന്നത് സ്നേഹം എന്ന ശ്രേഷ്ടത മറ്റു ള്ളവരുമായി പങ്കിടുന്നതില്‍ക്കൂടിയാണ്. സ്വയം കണ്ടെത്തുന്ന വര്‍ക്ക് മാത്രമേ ഈ ശ്രേഷ്ടത ലഭിക്കു കയുള്ളൂ.
സ്നേഹം ശ്രേഷ്ടമാകുന്നത് അത് നിസ്വാര്‍ത്ഥമായ ഒരിടപെടല്‍ ആകുന്നത് കൊണ്ടാണ്.
എന്നാല്‍ ക്രിസ്തുവിനെ ആരാധിക്കുന്ന ജനലക്ഷങ്ങല്‍ക്ക് സ്നേഹത്തിന്‍റെ ശ്രേഷ്ടത ഒരിക്കലും ഗ്രഹിക്കാന്‍ കഴിയില്ല.
കാരണം സ്നേഹം എന്താണ് എന്ന് അവര്‍ക്ക് അറിയില്ല.കാരണം അവര്‍ക്ക് അവരെന്താണ് എന്ന് അറിയില്ല.
മനുഷ്യൻ പ്രേമം എന്ന വൈകാരീകതയെ സ്നേഹമെന്ന് വിശ്വസിക്കുകയാണ്.
പ്രേമം രണ്ടു മനുഷ്യരുടെ മനസ്ഥിതിയുടെ ഇടപെടലാണ് .
പ്രേമം സ്വാര്‍ത്ഥമായ വികാരങ്ങളുടെ പരസ്പര കൈ മാറ്റമാണ് (reciprocal action ) .
യേശു സൂചിപ്പിച്ച സ്നേഹം മനുഷ്യൻറെ മനസ്സാക്ഷിയുടെ പ്രവാഹമാണ് . അതിന് മറ്റൊരാളുടെ ആവശ്യമില്ല. സ്നേഹം സ്വയംസ്ഥിതമാണ്.അത് കൊണ്ടാണത് ദൈ വീക മാകുന്നത്.
എന്നാല്‍ ശ്രീ യേശു പറഞ്ഞ സത്യങ്ങള്‍ ബുദ്ധിപരമല്ല .
അത് കൊണ്ടാണ് ബുദ്ധിമാനായ മനുഷ്യന് യേശുവിനെ മനസ്സിലാക്കാന്‍ സാധിക്കാത്തത്.
അത് കൊണ്ടാണ് യേശുവിനെപ്പോലെ സ്വബോധമുള്ളവരെ ജനം അന്നും ഇന്നും എന്നും തള്ളിക്കളയുന്നത്.
അതിന് കാരണം സ്വബോധമുള്ളവര്‍ ഇടപെടുന്നത് മുഖസ്തുതിയുടെയും സ്വാര്‍ഥതയുടെയും മനശാസ്ത്രം വഴിയല്ല മറിച്ച്, സത്യം വിളിച്ചു പറയുന്ന ശ്രേഷ്ടതയില്‍കൂടിയാണ്.
എന്നാല്‍ അവരുടെ കാലശേഷം അവരുടെ പേരില്‍ ബുദ്ധിമാന്മാര്‍ ഒരു മതം സ്ഥാപിക്കയും അവരുടെ പ്രതിമകള്‍ ഉണ്ടാക്കി ആരാധിക്കുകയും ചെയ്യും.
പിതാവും പുത്രനും പരിശുദ്ധ ആത്മാവും.കൂടിയ ഏകദൈവം
റോമന്‍ -സായ്പ്പിന്‍റെ ബുദ്ധിയില്‍ ഉദിച്ച ആശയത്തില്‍ മാതാവിനെ വിട്ടുകളഞ്ഞു ഒരു ഏകദൈവത്തെ സൃഷ്ടിച്ചത് സത്യത്തിനും ശാസ്ത്രബുദ്ധിക്കും ചേരാതെ പോയി എന്നത് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും.
.
വിശ്വാസം മാറ്റി നിര്‍ത്തി മനശാസ്ത്രപരമായി ചിന്തിച്ചാല്‍ ഒരു കാണപ്പെടുന്ന ഭൗതീക ദൈവം (manifest ) കൂടുതല്‍ ശരിയാകുന്ന ആശയം "മതാ-പിതാ-ഗുരു-" എന്ന ത്രിത്വം തന്നെയാണ്.
മാതാവില്ലെങ്കില്‍ പിന്നെ എങ്ങനെ മനുഷ്യന്‍ ജനിക്കും ? പിതാവിനെ ആദരിക്കുമ്പോൾ മാതാവിനെ വിട്ടുകളയുന്നത് ശരിയാണോ എന്ന് ഒരു കൊച്ചു കുട്ടി ചോദിച്ചാല്‍ ദൈവത്തിനും ഒരുത്തരം വേണമല്ലോ.
പുരുഷന്‍റെ ബുദ്ധിയിൽ എന്നും ബോധം കുറഞ്ഞിരിക്കുന്നത്കൊണ്ട് പുരുഷന് സാധാരണ സംഭവിക്കുന്ന ഒരു പിഴവും, റോമാ സാമ്രാജ്യ കാലഘട്ടത്തിലെ മനശാസ്ത്രവുമാകാം ക്രിസ്തീയ ദൈവത്തില്‍ "മാതാവ് " ഇല്ലാതാവാന്‍ കാരണം.
എന്ത് കൊണ്ടാണ് ഭാരതീയ ചിന്ത മാതാവില്‍ തുടങ്ങുന്നത്?
പിതാവിന് മുന്‍പേ മാതാവിനെ പ്രതിഷ്ടിക്കുന്നതിന്‍റെ പൊരുളറിയാന്‍ പുരുഷന്‍ ഒരമ്മായാകുക തന്നെ വേണം.
അല്ലെങ്കില്‍ നാം നമ്മുടെ ബുദ്ധിയെ മറി കടന്ന് പോകണം.
റോമന്‍ -സായ്പ്പിന് പറ്റിയ തെറ്റ്
സായിപ്പ് "ത്രിത്വം" സൃഷ്ടിച്ചത് അന്നത്തെ യൂറോപ്യന്‍ മനശാസ്ത്ര- നിലവാരം അനുസരിച്ചാണ് .
അത്കൊണ്ടാണ് അമ്മയെന്ന ശ്രേഷ്ടത അതില്‍ ചേര്‍ക്കാന്‍ വിട്ടുപോയത്. ആധുനീക മനശാസ്ത്രം അനുസരിച്ച് ഇങ്ങനെ ഒരു ദൈവത്തെ ഇന്നത്തെ യൂറോപ്യന്‍ ഒരിക്കലും സൃഷ്ടിക്കുകയില്ല.
ഭാരതീയ തത്വചിന്ത മനശാസ്ത്രപരമ ല്ലാത്തത് കൊണ്ട് അവ മനസ്സിലാക്കാനും സാധാരണ മനുഷ്യര്‍ക്ക് എളുപ്പമല്ല .
യേശുവിനെപ്പോലെ സ്വബോധത്തിലെത്തിയ ശ്രേഷ്ഠന്മാരുടെ സത്യാന്വേഷണത്തിന്‍റെ ഫലമായി മാത്രം ലഭിക്കുന്നതാണ് സത്യം.
യേശുവിനു ശേഷം ലോകത്ത് സത്യാന്വേഷികള്‍ കുറഞ്ഞു പോകാനും മനുഷ്യ സംസ്കാരം അധ:പ്പതിക്കാനും കാരണമായത് ക്രിസ്ത്യന്‍- മുസ്ലിം മതങ്ങളുടെ കടന്നാക്രമണമാണ് എന്ന് പറയേണ്ടി വരും.
യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിനൊപ്പം തന്നെ ലോകത്ത് ക്രിസ്തു മതത്തിന്‍റെ കോളനിവല്‍ക്കരണവും പുരോഗമിച്ചുകൊണ്ടിരുന്നു .
അത് കണ്ട് പഠിച്ച മുസല്‍മാനും ഹിന്ദുവും പിന്നെ മതം മനശാസ്ത്രപരമായി കച്ചവടം ചെയ്യാന്‍ തുടങ്ങിയതാണ് ലോകത്ത് മതസ്പര്‍ദ്ധയും വര്‍ഗീയതയും വളരാൻ കാരണമായത്.
അനേകം ശ്രേഷ്ടര്‍ക്ക് ജന്മഭൂമിയായ ഭാരതം വര്‍ഗീയതക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായത് തന്നെ മതങ്ങളുടെ പാപ്പരത്തം ഒരുപോലെ വെളിപ്പെടുത്തുന്നതാണ് .
സ്വബോധത്തിന്‍റെ അഭാവം ഭയം
മതാത്മകനായ മനുഷ്യന്‍ സത്യാന്വേഷിയാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനാവുന്നതും മതം അവന്‍റെ നിയന്ത്രണത്തിലും സ്വകാര്യതയിലും നില്‍ക്കുന്നത്.
മതാത്മകതയില്‍ മതമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. അപ്പോള്‍ മനുഷ്യനില്‍ വിശ്വാസം ഒരു വികാരമാകുകയും വര്‍ഗീയതയുടെ പിശാച് മനുഷ്യരില്‍ അവരറിയാതെ വളരുകയും ചെയ്യുന്നു.
മതാത്മകനായ മനുഷ്യരില്‍ സ്വബോധം ഉണരാത്തത് കൊണ്ട് സമ്പന്നതയുടെ നടുവിലും അവര്‍ അശാന്തിയിലും ഭയപ്പാടിലുമാണ് ജീവിക്കുന്നത്. അതാണ് മനുഷ്യന്‍ വര്‍ഗ്ഗീ യത തേടിപ്പോകാന്‍ കാരണവും. .
ഭയമില്ലാത്ത മനുഷ്യരെല്ലാം ഒരോറ്റ വര്‍ഗ്ഗമാണ് - മനുഷ്യ വര്‍ഗ്ഗം
"മാതാവും പിതാവും ഗുരുവും" ഒത്തു ചേരുന്ന ദൈവീകതയെ അവഗണിച്ചു കൊണ്ട് ഹിന്ദു -മുസ്ലിം-ക്രിസ്ത്യന്‍ വികാരം (collective ego ) ഉയര്‍ത്തിപ്പിടിച്ച് മതം എന്ന വര്‍ഗ്ഗീയതയില്‍ അഭയം തേടുന്നവര്‍ മനുഷ്യനെന്ന ശ്രേഷ്ടതയെ തളര്‍ത്തുന്നതിന്‍റെ തിരിച്ചടികള്‍ നമ്മുടെ വരും തലമുറകളും അനുഭവിക്കേണ്ടി വരും .
ചിന്തിക്കാൻ ചില വാർത്തകൾ
http://www.youtube.com/watch?NR=1&feature=endscreen&v=aGWU2wo2ALU
