9/29/2016

If marriage is a fiction, divorce become the reality.


You are all different in your being.
Every human has a unique identity of Ego ( I ), beliefs,intellect and self conscience.

If marriage is a fiction, divorce become  the reality.

Because people marry for a wrong reason, they have to get divorced for a right reason.

Why do people get married ?

Why do people  get divorced or not divorced in a bad situation but carry a  tragic life forwards.

Nelson Mandela  and Winnie remained  as couple for long 38 years.

But  Nelson Mandela was in Jail for 27 years. Two years after his release from jail he divorced his wife  and re-married. Their marriage survived 27 years of separation, but not more than two years of reunion.

Recently Brad Pit and Angelina Jolie  separated after two years of married life.

Why do people marry ? to establish the institution of  family.and feel at home together.

When the feel @ home  fails the marriage fails.

"Being  at home"  is an illusion that  can not be  realized by normal human being.

Because human being itself is an illusion. creating ever new illusions.

Because old illusions (happiness)  have no value in an already  personal illusion.

Either the person should get out of the illusion or the person should stop searching new illusions.

In any marriage, both options seem difficult and the couple has to carry on even if it is a tragedy with artificial shows of joy. until they realize the truth of love and care.

If you marry for the wrong reason you have to divorce for the right reason within the illusion.called " I am"




9/27/2016

ദൈവവും ദൈവ വിശ്വാസവും


സാധാരണ മനുഷ്യൻ  ആയിരിക്കുന്ന  അവസ്ഥയാണ്  "സ്വപ്നം (illusion )"'.

ഞാൻ ആകുന്ന  മിഥ്യയിൽ നിന്നും  ഞാൻ  ആകാവുന്ന  സത്യത്തിലേക്കുള്ള   പരിണാമമാണ്  "ആത്മീയത (spirituality ) .

ദൈവ വിശ്വാസവും  ആചാരങ്ങളും  ദൈവവുമായുള്ള  വ്യക്തിയുടെ ബന്ധത്തിനു തടസ്സമാണ് . .

കാരണം  വിശ്വസിക്കുന്ന  വ്യക്തി  ഒരിക്കലും സ്വപ്നാവസ്ഥയിൽ നിന്നും ഉണരുകയില്ല .

പ്രാകൃത മതങ്ങൾ  ഇന്നും  ചൂഷണത്തിന്റെ  കൊയ്ത്തു നടത്തുന്നത്  മനുഷ്യന്റെ  ഈ ദുര്ബലാവസ്ഥയെ  ഉപയോഗിച്ചുകൊണ്ടാണ് .

നിങ്ങൾ മിഥ്യ  ആയിരിക്കുമ്പോൾ  "ദൈവം"  സത്യം ആയിരിക്കും .

എന്നാലത് നിങ്ങളുടെ  സ്വന്തം  ദൈവം ആയിരിക്കുകയില്ല.

നിങ്ങൾ സത്യം ആയിരിക്കുമ്പോൾ  ദൈവം തന്നെ ഉണ്ടായിരിക്കുന്നതല്ല .
ദൈവ വിശ്വാസി  ദൈവത്തെ അറിഞ്ഞാൽ 

അപ്പോൾത്തന്നെ  അനേകം പ്രശ്നങ്ങൾക്ക്  പരിഹാരം  ഉണ്ടാകുന്നു .

ദൈവം പ്രവർത്തിക്കുന്നത് വിശ്വാസത്തിൽ കൂടിയല്ല , അറിവിൽ കൂടിയാണ് .

ദൈവത്തെ അറിയുകയെന്നാൽ  മനുഷ്യനെ അറിയുകയെന്നാണ് .

അവനവനെ  അറിയുന്ന  അറിവാണ് ആത്മജ്ഞാനം .

മനുഷ്യനിൽ നിന്നും വേർപെട്ടു നിൽക്കുന്ന ദൈവം മിഥ്യയാകുന്നു.

നിങ്ങൾ  മിഥ്യ  ആയിരിക്കുമ്പോൾ   ദൈവം  സത്യമായിരിക്കും .

നിങ്ങൾ സത്യം ആയിരിക്കുമ്പോൾ   ദൈവം മിഥ്യ  ആയിരിക്കും .

എന്നാലത് നിങ്ങളുടെ ദൈവം (മതദൈവം ) ആയിരിക്കുന്നതല്ല .

എല്ലാ മനുഷ്യർക്കും  ഒരുപോലെ  സത്യമായി ജ്വലിക്കുന്ന  ബോധമാണ് ആ ദൈവം .

 ദൈവ വിശ്വാസവും ദൈവവും നിങ്ങളിൽ ഒരുമിച്ചു നില നിൽക്കുകയില്ല .
ദൈവം നിങ്ങളുടെ ആത്മശക്തിയാണ് . ദൈവം സത്യവും വിശ്വാസം മിഥ്യയുമാണ് .
ദൈവ വിരുദ്ധമായ മുഖ്യ ആചാരമാണ് ദൈവ വിശ്വാസം .
ഏതെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നത് നിങ്ങളെ ഒരു മത സമൂഹത്തിന്റെ അടിമയാക്കും.
അടിമത്വവും അധിനിവേശവും ദൈവ വിരുദ്ധമാകുന്നു .
ദൈവ വിശ്വാസി  സത്യവിരുദ്ധമായി  ജീവിക്കുന്നതിനു കാരണം  അവരിൽ ദൈവം വസിക്കുകയില്ല  എന്നതാണ് .
ദൈവ വിശ്വാസിയിൽ വസിക്കുന്നത്  "ഞാൻ" എന്ന  അജ്ഞതയുടെ ഇരുട്ടാണ്.  
"ഞാൻ" എന്ന  അജ്ഞതയുടെ ഇരുട്ടാണ്.  അഹങ്കാരത്തെ  സൃഷ്ടിക്കുന്നത് .
ആത്മശക്തി നിങ്ങളുടെ സ്വാതന്ത്ര്യമാണ് .
മതം എന്നത് കൂട്ടായ അഹങ്കാരമാണ് .
അഹങ്കാരം പോലെ ദൈവ വിരുദ്ധമായി മറ്റൊന്നുമില്ല .
മതവും നിങ്ങളും നടത്തുന്ന എല്ലാ പ്രകടനങ്ങളും (ജാഡ ) ദൈവ വിരുദ്ധമാകുന്നു .
ദൈവം വസിക്കേണ്ടത് നിങ്ങള്ക്ക് ഉള്ളിലാണ് .
നിങ്ങളാണ് ദൈവാലയം ആയിരിക്കേണ്ടത് .
നിങ്ങൾ സ്വയം ദൈവാലയം ആയി തീർന്നാൽ നിങ്ങൾക്കും ആത്മശക്തി ലഭിക്കുന്നു.
നിങ്ങളിൽ ആത്മ ശക്തിയില്ല എന്നതിന് തെളിവാണ് .നിങ്ങളുടെ "ദൈവ വിശ്വാസം"

ജീവജാലങ്ങളിൽ  മരണവും ജനനവും  വ്യത്യസ്തമാണോ ?

ജീവജാലങ്ങളിൽ  മനുഷ്യൻ  മാത്രമാണ്  ജീവനും ജീവിതത്തിനും   വില കൽപ്പിക്കുന്നത് .

മനുഷ്യൻ ഒഴികെ   മറ്റെല്ലാ  ജീവ ജാലങ്ങളും   ജൈവ വസ്തുക്കളായ  ശരീരം മാത്രമാണ് .

മാനുഷനിൽ  ശരീരമാകുന്ന  ജൈവ വസ്തുവിന്  പുറമേ "ഞാൻ " എന്ന സാധ്യതയും (വ്യക്തിത്വം ) നില നിൽക്കുന്നു .

ഓരോ മനുഷ്യനിലും  വ്യക്തി നയിക്കുന്ന ക്രീയാത്മക ലോകമാണ്  ആ മനുഷ്യൻറെ  ജീവനും  ജീവിതത്തിനും  വില നിശ്ചയിക്കുന്നത് .

ഏതെങ്കിലും വ്യക്തി മരിക്കുമ്പോൾ  ആ വ്യക്തി  ആയി തീരാമായിരുന്ന  സാധ്യത മാത്രമാണ് .നഷ്ടമാകുന്നത്.

മറ്റു ജീവികൾ മരിക്കുമ്പോൾ  അങ്ങനെയൊരു നഷ്ടം  എവിടെയും  സംഭവിക്കുന്നില്ല.

അതൊഴിച്ചാൽ  രാജാവ്  മരിച്ചാലും പട്ടി മരിച്ചാലും  അതിൽ  വ്യത്യാസം  ഒന്നും ഇല്ല.




9/23/2016

ജീവൽ പ്രവാഹം .


The  surprise visit. of  a virtue is called "Blessing" 
It could be in the form of things,person,events or ideas.

The surprise visit of a vice is called "curse" in the form of thought, person, or event.

ജീവിതത്തിൽ എന്താണ് മനുഷ്യന്  നഷ്ടപ്പെടുവാൻ ഉള്ളത്  ?

അവനവനെ തന്നെയല്ലാതെ മനുഷ്യന് ജീവിതത്തിൽ  ഒന്നും നഷ്ട പ്പെടാനില്ല .

അങ്ങനെയുണ്ടെന്നുള്ളത്  വെറും  തോന്നലാണ്  ( illusion ).


സ്വപ്നജീവിയായ മനുഷ്യൻ മരിക്കുമ്പോൾ നഷ്ടമാകുന്നത് വെറും സ്വപ്നങ്ങൾ  മാത്രമാണ് .
സ്വയം പ്രവഹിക്കുന്ന ഊർജമാണ് ജീവൻ .
സ്വസ്ഥിതമായ ഊർജ്ജത്തിന്റെ പരമാവസ്ഥയാണ് "ബോധം" .
ബോധത്തിന്റെ നിഴൽ പോലെയാണ് ബുദ്ധി പ്രവർത്തിക്കുന്നത് .
പ്രപഞ്ച കേന്ദ്രമായ സത്യമാണ് ബോധം .
മനുഷ്യകേന്ദ്രമായ മിഥ്യയാണ് ബുദ്ധി .
ബുദ്ധി സൃഷ്ടിക്കുന്ന മിഥ്യയാണ് "വ്യക്തി" (ഞാൻ) .
ബുദ്ധിയെ പ്രകാശിപ്പിച്ചുകൊണ്ടു
വ്യക്തിയിൽ നില നിൽക്കുന്ന സത്യമാണ് സ്വബോധം .
ഒരു പുഴ ഒഴുകുന്നത് പോലെയാണ് ജീവന്റെ പ്രവാഹവും .
ജീവൻ വഹിക്കുന്ന വാഹനമാണ് ശരീരം .
വാഹനം ജീവനെ വഹിക്കുവാൻ പ്രാപ്തമായിരിക്കുന്ന കാലമത്രയും ജീവനും അതിൽ നില നിൽക്കും
.
ജീവൻ ശരീരത്തെ ആശ്രയിച്ചും ശരീരം ജീവനെ ആശ്രയിച്ചുമാണ് നില നിൽക്കുന്നത് .
എല്ലാ ജീവജാലങ്ങളിലും സസ്യ ജാലങ്ങളിലും ജീവനെന്ന ഊർജ പ്രവാഹം ഒന്ന് തന്നെയാണ് .
ആത്മാവുമായി ജനനത്തിനും നും മരണത്തിനും നേരിട്ട് ബന്ധമില്ല.
ആത്മാവിൽ (ബോധം ) നിന്നും ജീവനിലേക്കു പ്രവഹിക്കുന്ന ഊർജത്തെ പ്രാണൻ എന്ന് വിളിക്കുന്നു.
പ്രാണൻ ആത്മാവല്ല .
പ്രാണൻ നിത്യമായ ഊർജ പ്രയാണമാണ് .

ആരാധിക്കപ്പെടേണ്ട മിഥ്യയല്ല "ദൈവം "

ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം "ഉണ്ട് " എന്നാണ് .
മതങ്ങളും മനുഷ്യരും വിശ്വസിക്കുന്നതും ആരാധിക്കുന്നതുമായ
സൃഷ്ടാവായ ദൈവം ഉണ്ടോ എന്ന ചോദ്യത്തിനുത്തരം "ഇല്ല" എന്നാണ് .
ദൈവം വ്യക്തിയായിരിക്കുക അസാധ്യമാണ് .
സ്വയം സ്ഥിതമായ ശക്തിയാണ് (sovereign power) ദൈവം.
ദൈവമെന്ന ശക്തിയെ ആരാധിക്കുക അസാധ്യമാണ് .
ദൈവമെന്ന പരമശക്തിക്കു കീഴ്പ്പെടുക എന്നത് മാത്രമാണ് മനുഷ്യന് സാധ്യമായത് .
മനുഷ്യനിൽ "ഞാൻ" എന്ന അഹങ്കാരം നശിക്കുവാൻ ദൈവവുമായുള്ള ബന്ധമാണ്ഏക വഴി.
മിഥ്യയായ മനുഷ്യൻ സ്വയം സത്യത്തിൽ എത്തുന്നത് ദൈവമെന്ന ശക്തിയെ അറിഞ്ഞാൽ മാത്രമാണ് .
അതിന് മനുഷ്യനിൽ ആത്മ ശക്തിയായ സ്വബോധം വളരേണ്ടതുണ്ട് .
പ്രപഞ്ചം ഉണ്ടായി നില നിൽക്കുന്നതിന്റെ അർഥവും അത് മാത്രമാണ് .
നിങ്ങളെ അറിയാത്ത മറ്റൊരു മനുഷ്യൻ നിങ്ങൾക്കും വില്ലനായിരിക്കുന്നത് പോലെ .ദൈവത്തെ അറിയാത്ത മനുഷ്യൻ ദൈവത്തിനു വില്ലൻ ആകുന്നു .
ദൈവത്തിനു വില്ലനാകുന്നു മനുഷ്യനിൽ സ്വബോധം പ്രവർത്തിക്കുകയില്ല .
സ്വബോധത്തിന്റെ അഭാവമാണ് സ്വാർത്ഥ മോഹങ്ങൾക്കും തിന്മകൾക്കും കാരണം
ദൈവം അല്ലാതെ മനുഷ്യനിൽ സത്യമായി ഒന്നുമില്ല .
സാധാരണ മനുഷ്യനിൽ "വ്യക്തി" സ്വയം മിഥ്യ ആയിരിക്കുന്നത് .പ്രപഞ്ച നിശ്ചിതമാണ്.
ദൈവമാകുന്നു സത്യം സ്വയം പ്രകടമാകുന്നതിനുള്ള വ ഴിയാണ് ഭൂമിയും അതിൽ വസിക്കുന്ന മിഥ്യയായ മനുഷ്യനും .
സ്വയം സത്യമായി പുനർ ജനിക്കുവാനുള്ള ഒരു സാധ്യതയാണ് ."മനുഷ്യ ജന്മം".
പുനർ ജനനം സാധ്യമാക്കുന്ന സത്യമാണ് "ആത്മജ്ഞാനം".
ആത്മജ്ഞാനം നേടുന്നത് വരെ മിഥ്യയായ മനുഷ്യൻ സ്വന്തം നരകത്തിന്റെ പണിപ്പുരയിലാണ്.
ആത്മജ്ഞാനം നേടിത്തരുന്ന പാഠശാലയാണ് ആത്മീയത .
സത്യം ആചരിക്കുന്ന പാതയാണ് ആത്മീയത .
സത്യം ആചരിക്കുന്ന മനുഷ്യൻ സന്യാസിയാണ് .
ഭൗതീക ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമില്ല സന്യാസം .
സത്യത്തിൽ ജീവിക്കുന്നതാണ് സന്യാവും .
സത്യത്തിൽ ജീവിക്കുകയെന്നാൽ
"ഇപ്പോൾ ഇവിടെ ആയിരിക്കുക എന്നാണ് .
മിഥ്യയായ മനുഷ്യൻ എപ്പോഴും മറ്റെവിടയോ ആണ് .
അതുകൊണ്ടാണ് മരണക്കിടക്കയിൽ
മനുഷ്യൻ സ്വയം പാഴാക്കിയ ജന്മത്തെ ഓർത്തു വിലപിക്കുന്നത് .
.






.

9/21/2016

സമാധാനം തകർക്കുന്ന മതങ്ങളും ദൈവങ്ങളും


ഇരുട്ടും വെളിച്ചവും പോലെയാണ്  സ്വർഗ്ഗവും നരകവും

സ്വർഗ്ഗം സത്യമാണ് , സ്വപ്നമല്ല.. നരകം സ്വപ്നമാണ്, സത്യമല്ല .

സ്വർഗ്ഗം പ്രപഞ്ചത്തിൻറെ  കേന്ദ്രമാണ് . അത് എന്നും അവിടെത്തന്നെയുണ്ട് .

മനുഷ്യന്റെ കേന്ദ്രം "ഞാൻ " എന്ന  മിഥ്യയാണ് 

സ്വപ്നാവസ്ഥയിലായ  മനുഷ്യന് ( വ്യക്തി  )  സ്വർഗ്ഗം  അപ്രാപ്യമാണ്. 

മനുഷ്യൻ ജനിച്ചു ജീവിക്കുന്ന  അവസ്ഥ  രാജാവിനും  യാചകനും  ഒരേപോലെ  നരകമാണ് .

രാജാവിന്റെ നരകം  ഭൗതീക സുഖങ്ങൾ കൊണ്ട് സമ്പന്നമാണ് .

യാചകന്റെ  നരകം  ഭൗതീക സുഖങ്ങൾ കൊണ്ട്  പന്നമാണ് .

നരകം എന്ന  അനുഭവം  എല്ലാവര്ക്കും ഒന്ന് തന്നെയാണ് .



ഭൂമിയിൽ സമാധാനം  തകർക്കുന്നത്  യുദ്ധങ്ങളല്ല, 
 മതങ്ങളും ദൈവങ്ങളുമാണ് . 

മനുഷ്യനിൽ
"ഞാൻ " എന്ന അജ്ഞതയുടെ സ്വഭാവമായാണ് "ഭയം"
സംശയം ബുദ്ധിയുടെ ഭക്ഷണമാകുന്നു .
സംശയ നിവാരണമാണ്  അജ്ഞതക്കുള്ള മറുപടി .
നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ എന്തിനെയും സംശയിക്കുക..
നിങ്ങളിൽ "ഞാൻ " എന്താണ് എന്നതിന് ഉത്തരം കണ്ടെത്തിയാൽ നിങ്ങൾ പ്രപഞ്ച സത്യം അറിയും.

മനുഷ്യൻ സത്യത്തോട്  സ്വയം സംവാദിക്കുന്ന  ആത്മരതിയാണ്  "ധ്യാനം:" .

പ്രപഞ്ചസത്യം അറിയുന്നത് വരെയും നിങ്ങളെ മിഥ്യ വിഷമിപ്പിച്ചു കൊണ്ടിരിക്കും.
നിങ്ങളുടെ നിസ്സഹായ അവസ്ഥയിൽ നിങ്ങൾ കൂടുതൽ ഭയപ്പെടും.
കൂടുതൽ ഭയം നിങ്ങളുടെ ആത്മ ശക്തിയെ (immunity ) തകർക്കും .
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ
ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക...
ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?
എന്താണ് സമാധാനം ?
യുദ്ധം ഇല്ലാത്ത അവസ്ഥയല്ല .സമാധാനം.
സമാധാനം പ്രപഞ്ച സ്വഭാവമാണ് . അത് പ്രപഞ്ചത്തിൻറെ പരമാവസ്ഥയാണ് .
പ്രപഞ്ചത്തിന് കൈലാസമാണ് സമാധാനം.
പ്രപഞ്ചത്തിന്റെ ആത്മീയ കേന്ദ്രമാണ് ( ഹൃദയം ആത്മാവ് ) സമാധാനം .
അവനവനെ അന്വേഷിക്കുന്ന മനുഷ്യൻ ചെന്നെത്തുന്ന അവസ്ഥയാണ് സമാധാനം .
മനുഷ്യനിൽ സ്വാഭാവികമായി ഇല്ലാത്ത അവസ്ഥയാണ് സമാധാനം.
സമാധാനം സത്യമാണ് . സത്യം ദൈവമാണ് . ദൈവം സ്നേഹമാണ് . സ്നേഹം ബോധമാണ് .
ബോധപരം അല്ലാത്തതെല്ലാം മിഥ്യയാണ് .
യുദ്ധം മിഥ്യയാണ് . സമാധാനം സത്യമാണ് .
മനുഷ്യൻ മിഥ്യയാണ് . ദൈവം സത്യമാണ് .
പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് "മതതീവ്രവാദം".
എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്.
എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ straight forward ആയി എഴുതപ്പെടാത്തത്?
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?
ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്.
അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്?
അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍
മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?
കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്?
ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?
ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?
വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?
പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?
ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?
അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.
ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്?
ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?
ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ?
ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി?
(കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)
ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ?
കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്?
ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്?
ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?
സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്?
അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?
എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.
ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്.
ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?
ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു.
പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്?
മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?
ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്?
എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?
പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.
20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്?
ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?
തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?
അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
അതിൽ മരിച്ചവരെ ദൈവം രക്ഷിക്കാതിരുന്നതെന്ത്?
എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?
ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.
ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു.
അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?
മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?
പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ?
ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?
നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ
നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?

ഹിംസയും അഹിംസയും





അഹിംസക്കും ഹിംസക്കും
പ്രസക്തമായ ചോദ്യമാന് "മനുഷ്യൻ" . .
ഹിംസയും അഹിംസയും
മനുഷ്യൻറെ ചിന്തയുടെ സൃഷ്ടിയാണ് .
ചിന്തയില്ലാത്തതു കൊണ്ട്
മൃ ഗങ്ങളെ മൃഗങ്ങൾ കൊന്നു തിന്നുമ്പോൾ അവരെ ഹിംസയും അഹിംസയും ബാധിക്കുന്നില്ല.
കൊതുക് മനുഷ്യശരീരത്തിൽ നിന്ന് രക്തം കുടിക്കുന്നതും തെരുവ് നായ മനുഷ്യനെ ആക്രമിക്കുന്നതും
മനുഷ്യൻ ഹിംസ ചെയ്യുന്നത് കൊണ്ടല്ല .
അത് പ്രപഞ്ച വ്യവസ്ഥയുടെ ഭാഗമാണ് .
മനുഷ്യൻറെ സ്വഭാവങ്ങൾ ഓരോരോ മൃഗങ്ങളിൽ നിന്നും കടം കൊണ്ടവയാണ് .
മനുഷ്യന് മാത്രം തനതായ (authentic character) ഒരു സ്വഭാവമില്ല.
അതുകൊണ്ടാണ് മനുഷ്യരിൽ തന്നെ ഒരു വിഭാഗം പശുവിനെ അമ്മയായി ആരാധിക്കുന്നതും
മറ്റൊരു വിഭാഗം അതിന്റെ കൊന്നു തിന്നുന്നതും .
കൊതുകിന്റെ ജീവൻ കളഞ്ഞാലും പശുവിൻറെ ജീവൻ കളഞ്ഞാലും
പ്രപഞ്ചത്തിൽ അത് യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല .
ജൈവ വസ്തുക്കളുടെ നാശവും ജനനവും പരസ്പര പൂരകങ്ങളാണ്‌ .
നാശമില്ലാതെ നില നിന്നാൽ പുതിയ സൃഷ്ടിക്കു സാധ്യത ഉണ്ടാകില്ലല്ലോ .
മനുഷ്യൻ മാത്രമാണ് ഇതിനൊരു അപവാദം.
മനുഷ്യ ശരീരവും ജൈവ വ്യവസ്ഥയുടെ ഭാഗമാണ്.
മനുഷ്യൻ ശരീരമല്ല , ബുദ്ധിയുമല്ല , ബുദ്ധി സൃഷ്ടിക്കുന്നതൊന്നുമല്ല .
പിന്നെ എന്താണ് മനുഷ്യൻ ?
അഹിംസക്കും ഹിംസക്കും പ്രസക്തമായ ചോദ്യമാന് മനുഷ്യൻ . .

9/19/2016

ആറാമിന്ദ്രിയം ഉണ്ടോ ?

പഞ്ചേന്ദ്രീയങ്ങൾക്ക്  പുറമേ  ആറാമിന്ദ്രിയം  ഉണ്ടോ ?

ഉണ്ടെങ്കിൽ  അത് എന്താണ്  ?

  പ്രാചീന കാലം മുതൽ  മനുഷ്യനും മനഃശാസ്ത്രവും തെറ്റായി  ധരിക്കുന്ന  ഒരു വാക്കാണ്  ആറാമത്തെ ഇന്ദ്രീയം.

സത്യത്തിൽ അതൊരു ഇന്ദ്രീയം അല്ല. എന്നാലത്  അഞ്ചു ഇന്ദ്രീയങ്ങളും  ഒന്നിച്ചു ചേരുന്നതുപോലെയുള്ള  സംഭവമാണ് .

ഇന്ദ്രീയങ്ങൾ  നൽകുന്ന  വിവരങ്ങൾ (information ) കൊണ്ടാണ്   ബുദ്ധിയെന്ന പ്രവർത്തനം നടക്കുന്നത്.

ബുദ്ധി സൃഷ്ടിക്കുന്നതാണ്  വ്യക്തിയും  യുക്തികളും .

എന്നാൽ വ്യക്തിയെയും ബുദ്ധിയെയും  നിയന്ത്രിക്കുവാൻ കഴിയുന്ന  മറ്റൊരു  ആത്മ ശക്തി മനുഷ്യനിൽ  ഉണ്ട് .

വ്യക്തിയെയും ബുദ്ധിയെയും ഒരേ സമയം നിയന്ത്രിക്കുന്ന ശക്തി സ്വബോധമാണ്.

സ്വബോധമെന്ന  ആത്മശക്തിയെ  മനുഷ്യൻ   ആറാമത്തെ  ഇന്ദ്രീയമായി  തെറ്റിദ്ധരിക്കുന്നുവന്നതാണ് സത്യം .

പ്രകാശമാകുന്ന അറിവ് ( knowledge) മനുഷ്യന് വിലപ്പെട്ടതാണ് .

മനുഷ്യരിൽ അറിവ് നിറക്കുന്ന അറിവിന്റെ വ്യാപാരമായ വിദ്യാഭ്യാസമാണ് ഭൂമിയിലെവിടേയും മികച്ച വ്യവസായം.

ലക്ഷക്കണക്കിന് പത്ര മാധ്യമങ്ങളും ലൈവ് ഷോകളും കൈമാറുന്ന അറിവിന് കയ്യും കണക്കും ഇല്ല'

പഠിച്ചു പഠിച്ചു ബുദ്ധിയിൽ പാണ്ഡിത്യം നിറയുന്നവരെ നാം പണ്ഡിതന്മാരെന്നു വിളിക്കുന്നു.

ഭൗതീക ജീവിതത്തിൽ ഉന്നതമായ സൗകര്യങ്ങളും സമ്പത്തും കരസ്ഥമാകുകയാണ് ഉന്നത പാണ്ഡിത്യം കൊണ്ട് മനുഷ്യൻ ലക്ഷ്യമിടുന്നത്.

ഭൗതീക ജീവിതം ( പണവും ഉന്നത പദവികളും ) വിജയിച്ചാലും വിജയിക്കാത്ത ഒന്നാണ് വ്യക്തിയുടെ സ്വകാര്യ ജീവിതം .

നിങ്ങളിലെ വ്യക്തിയെ വിജയിപ്പിക്കുവാൻ നിങ്ങൾ ആയിരിക്കുന്ന മിഥ്യയിൽ നിന്നും നിങ്ങൾ ആയിരിക്കുവാനുള്ള സത്യത്തിലേക്കുള്ള മഹത്തായ മാറ്റമാണ് ആവശ്യം .

അതിനാവശ്യം പണവും പാണ്ഡിത്യവുമല്ല. നിങ്ങള്ക്ക് നിങ്ങളെക്കുറിച്ചുള്ള അറിവാണ് .

അതിനു നിങ്ങൾ യാത്ര പോകേണ്ടത് നിങ്ങളിലേക്കാണ്.

അവിടെ നിങ്ങൾ കണ്ടെത്തുന്ന സത്യമാണ് ആത്മജ്ഞാനം .

നിങ്ങളിൽ പ്രകാശിക്കുന്ന ,നിങ്ങളെ പ്രകാശമാക്കുന്ന ഒരേയൊരു അറിവാണ് ആത്മജ്ഞാനം .

ആത്മജ്ഞാനത്തോട് ഒപ്പം നിൽക്കുവാൻ ഒരു പാണ്ഡിത്യത്തിനും സാധ്യമല്ല .. .

9/17/2016

ഏകാന്തതയുടെ നൊമ്പരം

എന്താണ് ഏകാന്ധത ?.
എന്തുകൊണ്ടാണ് ഏകാന്തത മനുഷ്യനെ നൊമ്പരപ്പെടുത്തുന്നത് ?.
ഏകനായിരിക്കുന്നത് മനുഷ്യനെ നൊമ്പരപ്പെടുത്തേണ്ട കാര്യമില്ല.
കാരണം ഏകനായിരിക്കുക എന്നത്‌ വ്യക്തിത്വത്തിൻറെ സ്വാഭാവീകതയാണ് .
ഏകനായിരിക്കുന്നതിനോടൊപ്പം തന്നെ അന്ധകാരത്തിലുമായിരിക്കുകയെന്നതാണ് "ഏകാന്ധത"
ഏകനായിരിക്കുന്നുവെന്നതിനേക്കാൾ (solitude) മനുഷ്യനെ ഭയപ്പെടുത്തുന്നത് . ഏകാന്ധതയാണ്‌ .
അവനവനെ അറിയാത്ത ആത്മീയ അന്ധതയാണ് മനുഷ്യന്റെ പ്രശ്നം.
സ്വബോധം (ആത്മശക്തി ) ഇല്ലാത്ത മനുഷ്യനിൽ വ്യക്തി നില നിൽക്കുന്നത് അന്ധകാരത്തിലാകുന്നു.
പുറം കണ്ണുകൾ നൽകുന്ന കാഴ്ച സത്യമല്ല , ബുദ്ധിയുടെ ധാരണകളാണ്.
മിഥ്യ ആയിരിക്കുന്ന വ്യക്തിയുടെ കാഴ്ച സത്യമായിരിക്കുക അസാധ്യമാണ് .
സത്യം കാണുന്ന അകക്കണ്ണാണ് ആത്മജ്ഞാനം. .
ആത്മജ്ഞാനം ഇല്ലാത്ത മനുഷ്യൻ
ആൾക്കൂട്ടത്തിലും വ്യക്തി ഏകാന്തത അനുഭവിക്കുന്നതിനു കാരണം
ഏകനാകുന്നതിനോടൊപ്പം അന്ധകാരത്തിലും ആയിരിക്കുന്നതാണ് ..

എന്താണ് അദ്വൈതം ?
ബുദ്ധി വ്യക്‌തിയിൽ സൃഷ്ടിക്കുന്ന വൈകാരിക അനുഭവങ്ങളേയും ശരീരത്തെയും
സംബന്ധിക്കുന്നതാണ് ."ദ്വൈതാവസ്ഥ "
അദ്വൈതം പരമായ ബോധാവസ്ഥയാണ് .
മനുഷ്യൻ ഒഴികെ പ്രപഞ്ചത്തിൽ മറ്റൊന്നിനും ദൈതാവസ്ഥ സൃഷ്ടിക്കുന്ന മിഥ്യ (തോന്നൽ ) ഇല്ല .
മനുഷ്യൻ പ്രവർത്തിക്കുന്ന ധര്‍മ്മ / അധര്‍മ്മങ്ങളുടെ പ്രതിഫലനമാണ് സുഖവും ദുഖവും.
ധർമം പ്രവർത്തിച്ചാൽ സുഖവും അധർമ്മം പ്രവർത്തിച്ചാൽ ദുഖവുമാണ് ഫലമായി ലഭിക്കുന്നത് .
സുഖ ദുഃഖ സമ്മിശ്രമായ ദ്വൈതാവസ്ഥയിൽ നിന്നുള്ള മോചനമാണ് ആനന്ദം .
മനുഷ്യന് എത്തുവാൻ കഴിയുന്ന പരമാവസ്ഥയെയാണ് ആത്മീയതയിൽ കൈലാസം എന്ന് വിശേഷിപ്പിക്കുന്നത്.
ആത്മീയ മനുഷ്യന്റെ ജനനത്തോടെ മാത്രമാണ് മനുഷ്യൻ "ഞാൻ " എന്ന മിഥ്യയെ ജയിക്കുന്നത് .
പുനർജനനം സംഭവിക്കാത്ത വ്യക്തി ഞാൻ എന്ന വികാരമാണ് (അഹങ്കാരം ).

9/08/2016

ചിന്താശക്തിയുടെ ഉറവിടം ബുദ്ധിയല്ല , സ്വബോധമാണ് .

പുതിയ പുതിയ  അറിവുകൾ കൊണ്ട്  സ്വയം വികസിക്കുന്ന  പ്രവർത്തനമാണ്  ബുദ്ധി .

 വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ  ബുദ്ധിയുടെ   പരിമിതി  വളരെ വലുതാണ് .

ബുദ്ധി നിയന്ത്രിക്കുന്നു   വ്യക്തിയുടെ  പ്രഥമ  ചിന്ത  സംശയമാണ് ( skepticism  ).

സംശയമാണ്  വ്യക്തിയിൽ  ഭയത്തെ ജനിപ്പിക്കുന്നത് .

ബുദ്ധിയിൽ  ലഭിക്കുന്ന അറിവുകളുടെ ബാഹുല്യം  മനുഷ്യനിൽ  ഭാരമാകുന്ന  ആശയക്കുഴപ്പമാണ് .


ഭയത്തെ നില നിർത്തുന്നത്  ആശയക്കുഴപ്പങ്ങളുടെ  ഘോഷയാത്രയാണ് ...

ഇടുങ്ങിയ മനസ്സ്  ഉള്ള  പണ്ഡിതന്മാർ  ബോൺസായ് വ്യക്തിത്വങ്ങളായി  പരാജയപ്പെടുന്നതിന്റെ  കാരണം  വ്യക്തിയെ രൂപീകരിക്കുന്നതിൽ  ബുദ്ധി  പരാജയപ്പെടുന്നത് കൊണ്ടാണ് .

സ്വബോധമാണ് നിങ്ങളിൽ വ്യക്തിത്വം രൂപപ്പെടുത്തുന്നത് .

മനുഷ്യനിൽ  ചിന്താശക്തിയുടെ  ഉറവിടം  ബുദ്ധിയല്ല , സ്വബോധമാണ് .

സ്വബോധം ബുദ്ധിക്ക്  പുറത്തു  വ്യക്തിയിൽ  നില നിൽക്കുന്ന  സത്യമാണ് .

സ്വബോധം മനുഷ്യന് ആത്മശക്തിയാണ് .


ആത്മശക്ത്തിയില്ലാത്ത  വ്യക്തി  സ്വയം പരാജയമാകുന്നു.

സ്വബോധം നിങ്ങളുടെ  ധാരണകൾ അല്ല . സ്വയം അനുഭവിച്ചറിഞ്ഞ സത്യമാണ്  നിങ്ങളുടെ  സ്വബോധം..

സ്വബോധം നിങ്ങളെന്ന വ്യക്തിത്വത്വം  തന്നെയാണ് . അത് നിങ്ങളിൽ നിന്നും ഭിന്നമല്ല .

 ബുദ്ധിയെന്ന പ്രവർത്തനത്തിൽ നിന്നും  ഭിന്നമാണ്  സ്വബോധം .


ബുദ്ധി ഒരു പ്രവർത്തനമാണ് . സ്വബോധം ഒരു ഗുണമാണ് ,പ്രവർത്തനമല്ല .

മനുഷ്യനെ സത്യത്തിലേക്ക് നയിക്കുന്ന  സന്മാർഗ  പാതയാണ്  ഓസോലോജിക് .

ബോധമാർഗ്ഗം  എന്നാണ് അതിൻറെ  മലയാളം .

ഓസോലോജിക് (osologic ) ഒരു യുക്തിയല്ല . അത് യുക്തിക്കും അപ്പുറം നിൽക്കുന്ന  സത്യമാണ്.

സത്യം മാത്രം പിന്തുടരുമ്പോൾ  നിങ്ങൾ  സ്വയം  നന്മകളുടെ കേന്ദ്രമായി മാറ്റപ്പെടും .

സത്യം അല്ലാത്തതിനെ ഇപ്പോൾ തന്നെ ഉപേക്ഷിക്കുക . നിങ്ങളെ സ്വയം വീക്ഷിക്കുക . മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുക . നിങ്ങൾ ആരെയും  ആശ്രയിക്കാതിരിക്കുക . ഇത്രയും  പ്രവർത്തിയിൽ വരുത്തിയാൽ  നിങ്ങളിൽ ഒരു ആത്മീയ കേന്ദ്രം (സ്വബോധം ) തുറക്കപ്പെടും .

നിങ്ങളിൽ  ആത്മീയ കേന്ദ്രം  തുറന്നു കിട്ടിയാൽ , നിങ്ങൾക്ക്  സംതൃപ്തിയോ ടെ ജീവിക്കുവാൻ  ആവശ്യമായതെല്ലാം നിങ്ങളിലേക്ക്  വന്നു ചേരും .

അതിനു പിന്നിൽ പ്രവർത്തിക്കുന്നത്  പ്രപഞ്ചമെന്ന  സ്വസ്ഥിതമായ വ്യവസ്ഥയാണ് .
സ്വസ്ഥിതനല്ലാത്ത  സാധാരണ മനുഷ്യന്  പ്രപഞ്ച സത്യവുമായി ബന്ധപ്പെടുക  അസാധ്യമാണ് .


ഗംഗയിൽ സ്നാനം ചെയ്യുന്ന ഒരു ബ്രാഹ്മണൻ
 കുറെ ജലമെടുത്ത് കിഴക്ക് സൂര്യനെ നോക്കി തർപ്പണം ചെയ്യുന്നു .
അത് കണ്ട
"ഗുരു നാനാക്ക്" കുറെ ജലമെടുത്ത് നേരെ തിരിഞ്ഞ് പടിഞ്ഞാറോട്ട് നോക്കി കണ്ണടച്ച് തേവിക്കൊണ്ടിരുന്നു.
.ബ്രാഹ്മണൻ നാനാക്കിനെ തിരുത്തി.
" താങ്കൾ കിഴക്കോട്ട് നോക്കി ധ്യാനിച്ചു കൊണ്ട് സൂര്യന് തർപ്പണം ചെയ്യൂ "
ഇത് കേട്ട നാനാക്ക് തിരിച്ച് പറഞ്ഞു
"ക്ഷമിക്കണം....ഞാൻ പടിഞ്ഞാറ് ലാഹോറിലുള്ള എന്റെ കൃഷിയിടത്തിലേക്കാണ് വെള്ളം തേവുന്നത് ".
എന്ത് വിഡ്ഢിത്തമാണ് താങ്കൾ  ചെയ്യുന്നതെന്ന്  അഹങ്കാരിയായ  ബ്രാഹ്മണന്റെ പരിഹാസം .
"താങ്കൾ തർപ്പിക്കുന്ന ജലം സൂര്യനിലെത്തുമെങ്കിൽ
ഞാൻ തേവിക്കൊണ്ടിരിക്കുന്ന ഗംഗാജലം തീർച്ചയായും ലാഹോറിലുള്ള സ്വന്തം  കൃഷിയിടത്തിലും എത്തും".


 രക്ഷിക്കുന്നതും ശിക്ഷിക്കുന്നതുമായ  ദൈവം   മനുഷ്യൻറെ    സ്വപ്നത്തിൽ  മാത്രം ഉള്ളതാണ് .

മനുഷ്യനിൽ   സ്വപ്നാവസ്ഥയുടെ ദയനീയതയാണ്  ദൈവങ്ങളെ  സൃഷ്ടിച്ചു നില നിർത്തുന്നത് .