5/18/2013

മനുഷ്യനിൽ മൃഗീയത





 മൃഗത്തിൽ  നുഷ്യനില്ല . നുഷ്യനിൽ മൃഗം ഉണ്ട്

എല്ലാ മൃഗങ്ങളേയും   നിയന്ത്രിക്കുവാൻ  കഴിവുള്ള  ഏക  മൃഗമാണ്  മനുഷ്യൻ .മനുഷ്യൻറെ  ബുദ്ധിശക്തിയാണത്‌  സാധ്യമാക്കുന്നത്. അതേ ബുദ്ധി ശക്തിയാണ്  മനുഷ്യനെത്തന്നെ  മൃഗമാക്കുന്നതും.

മനുഷ്യൻ  ബുദ്ധിയാൽ  നിയന്ത്രിക്കപ്പെടുന്നത്കൊണ്ടും ആ ബുദ്ധി സ്വാർഥതയുടെ  യുക്തി ആകുന്നതു കൊണ്ടും അവരിൽ  കൂടി പലതരം മൃ ഗീയത  വിവിധ സമയങ്ങളിൽ പുറത്തു വരുന്നു.

ഓരോ മനുഷ്യനേയും    ആവരണം ചെയ്തിരിക്കുന്നു ബുദ്ധിയുടെ   കവചം (അഹം ,ഞാൻ,ego  ) പൊട്ടിച്ചെറിയാൻ മനുഷ്യൻ അശക്തനാണ്.

അത് കൊണ്ടാണ്   ഒരു  മനുഷ്യന് സ്വയം അവനവനെത്തന്നെ നിയന്ത്രിക്കാൻ  കഴിയാതെ പോകുന്നത്.

മനുഷ്യരിൽ  നിന്നും വ്യത്യസ്ഥമായി  മൃഗങ്ങൾക്ക്  ഒരു  പ്രത്യേകതയുണ്ട്.

  ഒരേ  വർഗ്ഗത്തിൽപ്പെട്ട   ഏത് മൃഗത്തിനും   ഒരേയൊരു   സ്വഭാവമേ  ഉള്ളൂ .  പ്രകൃതിദത്തമായ  ആ സ്വഭാവത്തിൽ നിന്നും   മൃഗങ്ങൾ  ഒരിക്കലും വ്യതി ചലിക്കുന്നില്ല. അതിനപ്പുറമവർക്കു യാതൊരു  യുക്തിയുമില്ല.
അത് കൊണ്ടാണ്  പട്ടിക്ക് കുര നിർത്താൻ പറ്റാത്തതും  ആന  മാംസം ഭക്ഷി ക്കാത്തതും.

ഇതിന് വിപരീതമായി  ഓരോ   മനുഷ്യനും  ഓരോ സമയങ്ങളിൽ    വ്യത്യസ്ഥങ്ങളായ   മൃഗീയ സ്വാഭാവങ്ങളാണ് പ്രകടിപ്പിക്കുന്നത് .
പട്ടിയും പൂച്ചയും കുതിരയും കുരങ്ങുമൊക്കെ മനുഷ്യനിൽ അവരുടെ സ്വഭാവമായി പുറത്തു വരുന്നു.

വ്യത്യസ്ഥ മൃഗങ്ങളിൽ കാണുന്ന ഒട്ടുമിക്ക  സ്വഭാവങ്ങളും  മനുഷ്യൻ
 പല സമയത്തും  ആവശ്യാനുസരണം പുറത്തെടുക്കുന്നുവെന്ന   സത്യം  നാമോരോരുത്തരും  പരസ്പരം  നിരീക്ഷിച്ചാൽ  നമുക്ക് തന്നെ ബോധ്യപ്പെടും.

ഇങ്ങനെ പല മൃഗീയ  സ്വഭാവങ്ങളും   ഒരേ  മനുഷ്യനിൽ സമ്മേളിക്കുന്നത് കൊണ്ടാണ് മൃഗങ്ങൾക്കില്ലാത്ത  അതിരൂക്ഷമായ പ്രശ്നങ്ങളും  പ്രതിസന്ധി കളും   മനുഷ്യരെ  വേട്ടയാടുന്നത്.

ചില സന്ദർഭങ്ങളിൽ   മനുഷ്യൻ  മൃഗങ്ങളെപോലും  തോൽപ്പിക്കുന്ന മൃഗമായി മാറുന്നതും  അത് കൊണ്ടാണ്.

വ്യക്തിപരമായ കുടുംബ പ്രശ്നങ്ങൾ  മുതൽ  രാഷ്ട്രീയവും  മതപരവുമായ  സാമൂഹ്യ പ്രശ്നങ്ങളൊന്നും  തന്നെ മൃഗങ്ങളിൽ നമുക്ക് കാണാൻ കഴിയില്ല.

കാരണം  മൃഗങ്ങൾക്ക്  സ്വാർഥമായ താത്പര്യങ്ങളില്ല. മൃഗങ്ങൾ അഹം ബുദ്ധിയുടെ  പിടിയിലല്ല   ജീവിക്കുന്നത്.
  പ്രപഞ്ചസത്യമാണ്   മൃഗങ്ങളെ  നയിക്കുന്നത് . അത് കൊണ്ട്  അവരോന്നിലും  സ്വാർഥമായ ഉടമസ്ഥ  അവകാശം സ്ഥാപിക്കുന്നില്ല.
പ്രപഞ്ചത്തിലെ ശാന്തി യും  സമാധാനവും  മൃഗങ്ങൾ ഒരിക്കലും  തകർക്കുന്നില്ല.

അവർ പരസ്പരം ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നില്ല, പരസ്പരം  മത്സരിക്കുന്നുമില്ല.

ചില  മൃഗങ്ങൾ  ആരെയെങ്കിലും  ഹിംസിച്ചാൽപോലും  അപ്പപ്പോൾ വിശപ്പടക്കാൻവേണ്ടിയോ  പ്രാണരക്ഷാർഥമോ    മാത്രമാണത്  ചെയ്യുന്നത്.

എന്നാൽ     എല്ലാ മൃഗങ്ങളുടെ   സ്വഭാവങ്ങൾ  അവനവൻറെ ബുദ്ധിയിൽ  ആവശ്യാനുസരണം  മന്വയിപ്പിച്ച്    ബുദ്ധിമാനായ   മനുഷ്യൻ  മൃഗീയ മാകുന്നത്  ഒരുവനിൽ  സ്വബോധമെന്ന   ക്തികേന്ദ്രം  തുറക്കപ്പെടാത്തത് കൊണ്ടാണ്.

മനുഷ്യന്  സ്വബോധം  ലഭിക്കാൻ  വിദ്യാഭ്യാസം  കൊണ്ടുള്ള  അറിവ്  മാത്രം പോര. ആ അറിവ് എത്ര ഉന്നതമായാലും അതിനെ ഉപയോഗിക്കുന്ന ഞാൻ (ego ) എൻറെ ബുദ്ധിശക്തിയുടെ   പരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നത് .

എല്ലാ വിദ്യാഭ്യാസവും  അഹംബുദ്ധി (Emotional  intelligence)  എന്ന അവസ്ഥയെയാണ്  ശക്തിപ്പെടുത്തുന്നത്.

അത് കൊണ്ടാണ് വലിയ ഉന്നതസ്ഥാനീയരും ബുദ്ധിമാന്മാരും അവരവരുടെ പ്രവർത്തിയിലൂടെ തന്നെ എന്നെങ്കിലും  ഒരു ദിവസം നിലം പതി ക്കുന്നത്.

അതില്ലാതിരിക്കാൻ      "ഞാൻ" എന്താണ് എന്ന അറിവ് കൂടി മനുഷ്യന്  വേണം.

 "ഞാൻ" എന്താണെന്ന അറിവ്  ഈ പ്രപഞ്ചത്തെ മുഴുവനായി അറിയുന്ന ഒരേ ഒരു  ഏകമായ അറിവാണ്. അത് ബുദ്ധിപരമായ  അറിവല്ല. അത് തികച്ചും ബോധപരമായ  അറിവാണ്. അതിൽ കലർപ്പില്ല .കാരണം അത് എൻറെ ബുദ്ധി സൃഷ്ടിക്കുന്നതല്ല .അത് മാത്രം മനുഷ്യബുദ്ധിക്ക് പുറത്തുള്ളതാണ്. മറ്റുള്ള അറിവുകളെല്ലാം മനുഷ്യബുദ്ധിയുടേതാണ്.

 വേദാന്തം എന്നത് ദൈവീകമാണ്.അത്  മനുഷീകചിന്തയുടെ ഫലമല്ല .വേദാന്തം ബോധമെന്ന അവസ്ഥയുടെ  സ്വയം വെളിപ്പെടുത്തലാണ്‌(self expression ). അർഹതയുള്ളവരിലേക്ക് അത് സ്വയം പ്രവേശിക്കും.

ആ അറിവ് ലഭിക്കുമ്പോൾ  മനുഷ്യരിൽ ഒരു തിരുഹൃദയം (Divine Centre) സ്വയം പിറവിയെടുക്കും.

അതോടെ  മനുഷ്യൻ മൃഗീയതയിൽ (human status  )നിന്നും ദൈവീകതയിലേക്കു (Being status )പരിവർത്തനം   ചെയ്യപ്പെടും.

(മനുഷ്യ) പ്രപഞ്ചം   ഊർജത്തിൻറെ (ആത്മാവ് )   രണ്ടവസ്ഥകളായിട്ടാണ് സ്ഥിതി ചെയ്യുന്നത് .

 അതിൽ മനസ്സിൻറെ (ബുദ്ധി )  ശക്തിയാണ്  മനുഷ്യൻറെ ക്രീയാശക്തിയും മൃഗീയതയുമൊക്കെ  സൃഷ്ടിക്കുന്നത്.

ദൈവീകതയാകുന്ന  ബോധം   പ്രപഞ്ചത്തിൻറെ കേന്ദ്രശക്തിയാകുന്നു (Centre ).

ആ  കേന്ദ്രം ഓരോ മനുഷ്യനിലും  സ്വയം തുറക്കുവാൻ  ആർക്കും സാധിക്കുന്നതാണ്.അപ്പോൾ   യോഗം  എന്ന പുനർജനനം.(മോക്ഷം ) മനുഷ്യ നിൽ സംഭവിക്കും.പിന്നീട് ആ മനുഷ്യൻ സന്തോഷം അന്വേഷിക്കുന്നില്ല. ആനന്ദം എന്ന പരമാവസ്ഥക്ക്  സന്തോഷങ്ങൾ ഒന്നുമല്ല. സന്തോഷവും സങ്കടവും മാനുഷീക വികാരങ്ങളാണ്.ആനന്ദം ദൈവീകമായ അവസ്ഥയാണ്‌.

ബുദ്ധിശക്തി ഒരു മനുഷ്യൻറെ മാത്രം വ്യക്തിപരമായ കേന്ദ്രസ്ഥാനമാണ്. അത് ബോധത്തിൻറെ   വെറും  നിഴൽ (shadow ) മാത്രമാണ്. മനുഷ്യൻ (ബുദ്ധി )  ഈശ്വരൻറെ(ബോധം ) നിഴലാണ്‌. 

ബോധശക്തി   പ്രപഞ്ചത്തിനാകമാനം   കേന്ദ്രസ്ഥാനമാണ്. അതെന്നും പരിപൂർണ്ണവും പരിശുദ്ധവുമാണ്.

ബോധം മനുഷ്യനിൽ നിറയുമ്പോൾ അതൊരു കേന്ദ്രമായി മാറും (spiritual heart ). പിന്നീട് ആ മനുഷ്യൻ നന്മകളുടെ മാത്രം  ഉറവിടമായി  മാറും. അതുവരെ മനുഷ്യൻറെ  ബുദ്ധി നന്മകൾ ആഗ്രഹിക്കുന്നു.പക്ഷെ പുറത്ത് വിടുന്നത് സ്വാർഥതയുടെ വികലതകളാണ്. അതിനെ ചിലർ നന്മയെന്നും വിശേഷി പ്പിക്കും.

വ്യക്തിപരമായ ബുദ്ധിശക്തി അപൂർണ്ണവും സ്വാർഥപരവുമായത് കൊണ്ട്  അതിന് അഴിമതിപരമാവാൻ( corrupt )എളുപ്പം   കഴിയും . മനുഷ്യരിലെ  വ്യത്യസ്ഥമായ   മൃഗീയ സ്വഭാവങ്ങളും  അതിൻറെ  ഫലമാണ്.

ബോധശക്തി  വ്യക്തിപരമല്ലാത്തത് കൊണ്ട്   അത് എന്നും അഴിമതി വിമുക്തമാണ്.( non corrupt, authentic, pure). 

സ്വബോധമെന്ന  പ്രകാശം മനുഷ്യനെ ദൈവീകമാക്കുന്നു. അപ്പോൾ നാം   സ്വയം അറിയുകയും  പ്ര പഞ്ചത്തിൻറെ  ആത്മാവാണ്  നാം   എന്ന് സ്വയം ബോദ്ധ്യ പ്പെടുകയും ചെയ്യും.