5/23/2013

ആരാണ് യഥാർഥ ഭക്തൻ




ഭക്തിയും വിശ്വാസവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്‌.

എല്ലാ വിശ്വാസികളും ഭക്തരാണെങ്കിലും യഥാർഥ ഭക്തിക്ക് സ്വയം പ്രകടനം ആവശ്യമില്ല.

 യഥാർഥ ഭക്തി കാരമാണ്. ഭക്തി  നമ്മുടെ അഹം (the I emotion ) നശിപ്പിക്കുന്നതും നമ്മുടെ ബുദ്ധിയിലേക്ക് വിനയം കൊണ്ടു വരുന്നതുമാണ്.

അത് കൊണ്ടാണ് ഭക്തി  ഒരു "യോഗ" മാർഗ്ഗമാവുന്നത്.

നേരെ മറിച്ച് വിശ്വാസം ഒരു വികാരമാണ്. ഭയവും  ഒരു വികാരമാണ്. ഏത് ഭയവും  മനുഷ്യനെ  അധ: പതനത്തിലെത്തിക്കും.  അത് ദൈവഭയത്തിനും ബാധ കമാണ്.
ദൈവം എന്താണ് എന്നറിയാത്തത്കൊണ്ടാണ്  മതങ്ങളും മനുഷ്യരും ദൈവത്തെ ഭയപ്പെടുന്നത്.

വിശ്വാസം  നമ്മുടെ ഭയചകിതമായ  അഹം ബലപ്പെടുത്തുന്നതാണ്. വിശ്വാസ ത്തിന് സ്വയം  നില നിൽക്കാൻ ശക്തിയില്ല. അതിന് കൂട്ട് കൂടുകയും  തെരുവിൽ പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

അതാണ് മതങ്ങൾ ഉണ്ടാവാൻ കാരണം.

  വിശ്വാസവും വിഗ്രഹങ്ങളും മനുഷ്യരെ  ആത്മീയതയിൽ  നിന്നും അകറ്റുന്നത് കൊണ്ടാണ് ശ്രീയേശു   മതം  സൃഷ്ടിക്കാതിരുന്നത്.

എന്നാൽ  റോമക്കാർ  യേശുവിനെ ബിംബവൽക്കരിച്  പിൽക്കാലത്ത്  ക്രിസ്തു മതം ഉണ്ടാക്കി  മനുഷ്യ ചരിത്രം  വ്യത്യസ്തമാക്കി.

 അവരുടെ  സ്വബോധമില്ലാത്ത  ബുദ്ധിയാണ്  അതിന് കാരണം.

യേശു ആവശ്യപ്പെടുന്നത് സമർപ്പണമാണ്‌.

ഒരുവൻറെ (അഹം ) പൂർണ്ണ സമർപ്പണമാണ്‌  യഥാർഥ ഭക്തി.

എന്നാൽ ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്കു സ്വയം സമർപ്പിക്കുവാൻ  കഴിയില്ല.

അത് പോലെ തന്നെ  സ്വബോധം ഉള്ളവർക്ക്  വിശ്വാസി ആകാനും കഴിയില്ല .

ഭക്തി  എന്തിനോടെങ്കിലുമുള്ള  നമ്മുടെ ബഹുമാനത്തിനപ്പുറം ഞാൻ എന്ന ജീവാത്മാവിൻറെ(ബുദ്ധിയുടെ ) സമർപ്പണമാണ് .(surrender of  ego ).

ഈശ്വരഭക്തിയെന്നാൽ  ഈ പ്രപഞ്ചത്തിന് മുൻപിലോ  ഒരു വിഗ്രഹത്തിന് മുൻപിലോ നമ്മുടെ  അഹംബുദ്ധി (ജീവാത്മാവ് ) സ്വയം സമർപ്പിക്കലാണ്. അതിന് ആചാരമോ പ്രകടനമോ ഭയമോ ആവശ്യമില്ല.

പ്രകടിപ്പിക്കുന്നത് ഒന്നും ആത്മീയമല്ല.

 ആത്മസമർപ്പണം (surrender of the ego )   സാധ്യമാകുന്ന വ്യക്തിക്ക് നക്ഷത്രങ്ങളെക്കാണുന്ന   അതേ  കൗതുകം    ഒരു പുല്ലിൻ നാമ്പിലും, പാമ്പിലും  പാറ്റയിലും, പറവയിലും   ഒരുപോലെ  ദർശിക്കുവാൻ  സാധിക്കും.

 എല്ലാ വസ്തുക്കളിലും സമഭാവന തോന്നുന്നതാണ്  ശരിയായ  ഈശ്വരഭക്തി. ചക്രവർത്തിയിലും  യാചകനിലും  നിറഞ്ഞു നിൽക്കുന്ന ചൈതന്ന്യം (ആത്മാവ് )   ഒന്നു തന്നെയാണ് എന്ന് തിരിച്ചറിയുന്നതാണ്  മനുഷ്യനിൽ ആത്മീയതയുടെ  തുടക്കം 

 നമുക്കറിയാൻ സാധിക്കാത്ത  എന്തിനെയെങ്കിലും പറ്റിയുള്ള  മുൻവിധിയാണ് വിശ്വാസം(prejudice ). അതിനോടൊത്ത് തന്നെ നമ്മുടെ സംശയവും നിലനിൽ ക്കും .
മനുഷ്യനിൽ  ഭയം സൃഷ്ടിക്കുന്നത് സംശയമാണ്.സംശയവും ഭയവുമുള്ള  മനുഷ്യൻ ദൈവത്തെപ്പോലും  ഭയപ്പെടുന്നു. ഈ ഭയമാണ് മതം കച്ചവടം ചെയ്യുന്നത്.

മനുഷ്യൻറെ ബുദ്ധിയിൽ ഭയം കടന്നു കൂടുന്നതോടെ ഞാൻ എന്ന വൈകാരീക അവസ്ഥ  ചഞ്ചലപ്പെടുന്നു. അതിനെ അടക്കിനിർത്താനാണ്  മതവും മനുഷ്യനും ചേർന്ന് പല അഭ്യാസങ്ങളും നടത്തുന്നത്.

എന്നാൽ മതത്തെ ശരി പ്പെടുത്താൻ മനുഷ്യനും മനുഷ്യനെ ശരിപ്പെടുത്താൻ മതത്തിനും ഒരിക്കലും സാധിക്കില്ല.

അതിന് കാരണം  അവരെ നയിക്കുന്ന   പ്രകൃതിവിരുദ്ധമായ സ്വാർഥതയാണ്.

ഭക്തി രണ്ടുതരമുണ്ട്. യഥാർഥ ഭക്തിയും  കപടഭക്തിയും.

 യഥാർഥ ഭക്തി ഒരു യോഗമാർഗ്ഗമാണ്. ആ ഭക്തി ഒരിക്കലും സമൂഹത്തിന് മുൻപിൽ പ്രകടിപ്പിക്കരുത്. പ്രകടനം വികാരമാണ്. ദൈവം  എന്ന അവസ്ഥ അകാരമാണ്.വികാരം കൊണ്ട് നമുക്കതിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

യോഗപാത ഒരാൾ സ്വയം സത്യത്തിലേക്ക് സഞ്ചരിക്കുന്ന  വഴിയാണത് .അതിൻറെ അവസാനം നാം സ്വയം തിരിച്ചറിയുന്ന സത്യമാണ് ശ്രീയേശു ലോകത്തോട്‌  പറഞ്ഞത്."ഞാൻ സത്യവും വഴിയും ജീവനും ആകുന്നു".

ഈ സത്യം ബുദ്ധിമാനായ മനുഷ്യന് ഒരിക്കലും ഗ്രഹിക്കാൻ കഴിയില്ല. വിശ്വാസിയായ ക്രിസ്ത്യനിക്ക് ഒട്ടും സാധ്യമല്ല.

അത് കൂട്ടായ്മയുടെ  വഴിയല്ല. സ്വയം ശക്തനായ  ഒരു മനുഷ്യന് മാത്രമേ  ഈ വഴിക്ക്  സത്യം സാക്ഷാത്ക്കരിക്കാൻ കഴിയൂ.

അല്ലാത്തവരുടെ ഭക്തിമാർഗ്ഗമാണ് മതം.

ഒരുവനിൽ  ഭയവും സംശയവും  കൂടി സൃഷ്ടിക്കുന്ന ബുദ്ധിയാണ്  ഒച്ചപ്പാടിൻറെയും ആചാരങ്ങളുടെയും വിശ്വാസപ്രകടനം നടത്തുന്നത്. 

 ഇത് ഭൗതീകമായ ആത്മീയതയാണ്. അത് കൊണ്ടാണ്  ഇക്കൂട്ടരുടെ ഭക്തി  മത പരവും  പ്രകടനപരവുമാകുന്നത്.  

അതിന് വേണ്ടി   നാം  യേശുവിനെയും, കൃ ഷ്ണനെയും വിഗ്രഹങ്ങളിലാക്കുന്നു .

വിഗ്രഹങ്ങളിലുള്ള   വിശ്വാസം  ഒരു തീവ്രവികാരമായി രൂപപ്പെട്ട്   മനുഷ്യൻ  പരസ്പരം അവിശ്വസിക്കുകയും  കൊന്നൊടുക്കുകയും ചെയ്യുന്നു.

വിശ്വാസത്തി ൻറെ  പേരിൽ മനുഷ്യരിൽ  ഉണർന്നു വരുന്ന വർഗീയ വികാരമാണ്  ഭൂമിയിൽ   നില നിൽക്കുന്ന ഏറ്റവും വലിയ തിന്മ.

 ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ സിറിയയും ഇറാക്കും പാക്കിസ്ഥാനും മനുഷ്യനെ നോക്കി  നിത്യവും  പരിഹസിക്കുന്നു.

ഇതിനെ മറി കടക്കാൻ മനുഷ്യൻറെ ബുദ്ധിക്ക് കഴിയില്ല. കാരണം  ഒരുവൻറെ വിശ്വാസം (any belief ) അവൻറെ ബുദ്ധിയുടെ ഒരു ഭാഗമാണ്.മനുഷ്യൻ ബുദ്ധിയുടെ അടിമയുമാണ്.

അതിൻറെ ഫലമായി എവിടെയും നാം സാധാരണ  കണ്ടു വരുന്നത് കപട ഭക്തിയാണ്. പക്ഷെ അത് വിശ്വാസിക്ക് സ്വയം അറിയില്ലെന്നതാണ് ഇതിലെ തമാശ.

കാരണം യഥാർഥ ഭക്തി നമുക്ക് ആരെയും കാണിക്കാൻ കഴിയില്ല. പുറത്ത് കാണിക്കുന്ന ഭക്തി ഒരു സ്വാർഥവികാരമാണ്. അതിൻറെ കൂട്ടായ്മയാണ്  മതം.

മതമെന്ന വികാരം തെരുവിൽ പ്രദർശിപ്പിക്കുന്നതാണ് വർഗീയത.

വർഗീയത മനുഷ്യനെ നയിക്കുന്നതാണ് മനുഷ്യർക്കിടയിലെ  സ്പർദ്ധക്കും ഭൂമിയിൽ  എല്ലാ യുദ്ധങ്ങൾക്കും  നമ്മുടെ  നരഗാവസ്ഥക്കും  കാരണം.

ബുദ്ധിമാനായ മനുഷ്യൻ യുദ്ധം കൊണ്ടാണ് ഭൂമിയിൽ സമാധാനം വരുത്തുന്നത്.
അമേരിക്കയിൽ  ഒരു തോക്ക് കൈയ്യിൽ ഇല്ലാത്തവന് സമാധാനമായി  ഉറങ്ങാൻ കഴിയില്ല.
അവിടെ യാഥാർഥ  വിശ്വാസികൾ  ഒരു കയ്യിൽ ബൈബിളും മറുകയ്യിൽ കലാശ്നിക്കൊവുമായിട്ടാണ് ( most modern gun)  "praise the Lord"എന്ന് അട്ട ഹസിക്കുന്നത് .

ഇത് അമേരിക്കയുടെ കുഴപ്പമല്ല.  മറിച്ച്  മനുഷ്യൻറെ  കാപട്യപരമായ  വിശ്വാസത്തിൻറെ   കുഴപ്പമാണ്.

ഇന്ത്യയിൽ   വിശ്വാസികൾക്ക്  തോക്കില്ലെങ്കിലും  അവർ  തെരുവിൽ  അട്ട ഹസിക്കുന്ന   ജാട  ദൈവത്തിന് പോലും അണ്‍സഹിക്കബിൾ (intolerable) എന്ന് പാവം  വിശ്വാസികൾ അറിയു ന്നില്ല.

കാരണം അവരുടെ  അഹംബുദ്ധി  അവരെ ബോധത്തി ൽ നിന്നും  അകറ്റുന്നു.

നമ്മുടെ നാട്ടിൽ  ഓരോ സുപ്രഭാതവും  മനുഷ്യരെ വരവേൽക്കുന്നത്  ഉച്ചഭാഷിണിയിൽ നിന്നുമുള്ള  "ശരണം വിളികളും , ല ഇലാഹ് ഇല്ല അല്ലഹ്, യേശുവേ സ്തോത്രം " തുടങ്ങി  വിശ്വാസികളുടെ മത്സരിച്ചുള്ള  അട്ടഹാസ പ്രകടനങ്ങളാണ്.

ഏറ്റവും കൂടുതൽ ഒച്ചയുണ്ടാക്കുന്നവനാണ്  നമ്മുടെ നാട്ടിൽ ഒന്നാംതരം ഭക്തൻ.

ഒച്ച  വക്കാത്തവനെ ദൈവം എങ്ങനെ അറിയും? ഇതാണ് വിശ്വാസത്തിൻറെ പ്രശ്നം.

ഇതാണ് മനുഷ്യൻറെ   ബുദ്ധിയുടെ   ശക്തി.

മനുഷ്യൻ അവനവൻറെ ബുദ്ധിശക്തിക്ക് കീഴ്പ്പെടുമ്പോൾ ബുദ്ധി ശക്തനും വ്യക്തി ബലഹീനനും ആകുന്നു.

ബലഹീനത  മറയ്ക്കാനായി  നാം സ്വയം ആരാണ്   എന്ന്  മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കേണ്ടത്  ഞാൻ എന്ന വികാരത്തിന് ആവശ്യമായി വരുന്നു.

അതിന്  നാം   ശ്രീ  യേശുവിനെയും ശ്രീ കൃഷ്ണനേയും, അള്ളാഹുവിനേയുമൊക്കെ    കൂട്ട് പിടിക്കുന്നു. എന്നാൽ ഞാൻ തലകുനിക്കാതെ  യേശുവിനും കൃഷണനും അല്ലാഹുവിനും എന്നിലേക്ക്‌ പ്രവേശി ക്കാൻ കഴിയില്ല.

മതമെന്ന  കൂട്ട് കെട്ടിന്   ദൈവ വിശ്വാസം  എന്ന്  പറഞ്ഞ്  മനുഷ്യൻ  ആത്മ സംതൃപ്തി  നേടുന്നു. അവിടെയും ഇവിടെയും   ശാന്തിലഭിക്കുമെന്ന് മനുഷ്യൻ  തെറ്റി ദ്ധരിക്കുന്നു.

 ആരെയും  കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുവൻ  സ്വയം  എന്താണ് എന്നറിയുന്നത് വരെ  നമ്മെ നയിക്കുന്നത്  നമ്മുടെ ബുദ്ധിയാണ്. എന്നാൽ എൻറെ ബുദ്ധിയുടെ പരിമിതി ഞാൻ തന്നെയെന്ന് അറിയാൻ  വളരെ വൈകും.

 സ്വയം അറിയുമ്പോൾ  മാത്രമാണ്  നാം ബുദ്ധിയെ ഉപേക്ഷിച്ച്  ബോധത്തോട് ചേരുന്നത് . അപ്പോൾ നാം ഭക്തിയും സ്നേഹവും സമാധാനവും  എന്താണ് എന്നറിയും.

പിന്നെ നാം ഒരിക്കലും ഭക്തി നാം പുറത്ത് പ്രദർശിപ്പിക്കില്ല. കാരണം നമ്മിലെ കാപട്യം നാം തന്നെ തിരിച്ചറിയുന്നു. മുഴുവൻ ലോകത്തിനും  മുൻപിൽ (even before a bastard ) നാം തലകുനിക്കുന്നതാണ് യഥാർഥഭക്തി.

മനുഷ്യൻ ദൈവത്തി ൻറെ പേരിൽ   സൃഷ്ടി ക്കുന്ന എല്ലാ ബഹളവും ഒച്ചപ്പാടും പ്രകടനവും പ്രകൃതിവിരുദ്ധമാണ്.

പ്രകൃതി മുഴുവൻ  പരിശുദ്ധമായ  ദൈവലയമാണ് . മനുഷ്യൻ പണിയുന്ന  പടുകൂറ്റൻ  ദൈവലയങ്ങളിൽ  ഒതുങ്ങിനിൽക്കുന്നതല്ല  ദൈവമെന്ന  പ്രപഞ്ച ശക്തി.

ആ ശക്തിയെ വരവേൽക്കാൻ  നാം സ്വയം തയ്യാറായി തല കുനിക്കുന്നതാണ്  ദൈവഭക്തി . അപ്പോൾ പ്രപഞ്ചത്തിൻറെ തിരുഹൃദയം നമ്മിലും  ഒരു കേന്ദ്രം തുറക്കും.
നാം മറ്റുള്ളവരോട്  കാണിക്കുന്ന  ഏത്  കരുണയും  ഒന്നാംതരം  പ്രാർഥനായാണ്‌.
 അത് നാം മറ്റുള്ളവരുടെ  മുൻപിൽ  പ്രസിദ്ധപ്പെടുത്താതിരുന്നാൽ     നമുക്ക് ദൈവത്തിൽ നിന്നുള്ള പ്രതി ഫലം  ഉറപ്പാണ്‌.

 നമ്മുടെ മനസ്സാക്ഷി തന്നെയാണ്  ദൈവം.