5/21/2013

പ്രേമം ഒരു വികാരം




സാമൂഹ്യ  ബന്ധങ്ങളാണ് മനുഷ്യ ജീവിതത്തിന് അടിസ്ഥാനം.

ചില ബന്ധങ്ങൾ നമ്മുടെ ജീവിതത്തെ അപ്പാടെ മാറ്റി മറിക്കും.

കടങ്ങളും കടപ്പാടുകളും നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങൾ  മിക്കപ്പോഴും ബന്ധനങ്ങളായി മാറുകയും ചെയ്യുന്നു.

ബന്ധങ്ങൾ നമുക്ക് സമ്മാനിക്കുന്നത്  സന്തോഷത്തേക്കാളേറെ
സങ്കടമാകുമ്പോൾ  അതിൽ  നിന്നും നമുക്ക് വിട പറയേണ്ടി വരും.


സ്വയം വേദനിക്കാതെയും മറ്റുള്ളവരെ വേദനിപ്പിക്കാതെയും   സന്തോഷത്തോടെ ബന്ധങ്ങൾക്ക്  വിട പറയാൻ നമുക്ക് കഴിയണമെങ്കിൽ  നാം പ്രേമിക്കുവാൻ  അറിഞ്ഞിരിക്കണം .

പല വിധമായ  ബന്ധങ്ങളും  വേർപിരിയലുകളുമാണ്  മനുഷ്യനെ   ജീവിതം എന്താണ് എന്ന് പഠിപ്പിക്കുന്നത് .

മനുഷ്യൻറെ  തീവ്രമായ  പ്രണയ വികാരങ്ങൾ  കഥാവിഷ്ക്കാരമായി വീണ്ടും  മനുഷ്യൻറെ  മുൻപിലെത്തിക്കുന്നതാണ് കലയും  സാഹിത്യവും .

സ്വാർഥത കൂടുമ്പോൾ     സിനിമാകഥകളെവെല്ലുന്ന  രംഗങ്ങൾ   നാം യഥാർഥ ജീവിതത്തിലും  സൃഷ്ടിക്കുന്നു .

വിവിധങ്ങളായ  ജീത  അനുഭവങ്ങളുടെ   അവസാന  ലക്‌ഷ്യം മനുഷ്യനെ  സ്വ - വനത്തിലെത്തുകയാണ് (ഞാനെന്ന  പ്രപഞ്ച സത്യം ).

പ്രേമവും പ്രണയവും  മനുഷ്യരിൽ  വന്നു പോകുന്ന  വെറും വികാരങ്ങളാണ്. നമ്മുടെ  സ്വാർഥമായതാത്പര്യങ്ങളാണ്  അതിനെ  നയിക്കുന്നത്.

സാമൂഹ്യ ബന്ധങ്ങളുടെ  കെട്ടലുംഅഴിക്കലും  വഴി  ഒരുവൻ  പ്രേമ -വിരക്തിയിൽ എത്തുമ്പോൾ  മനുഷ്യൻ  യഥാർത്ഥ  സ്നേഹം അന്വേഷിക്കുന്നു .

 കാരണം  ശാന്തിയുടെ  ഗ്രഹമാണ്  സ്നേഹം.

സ്നേഹം ദൈവീകമായ  അകാര- അവസ്ഥയാണ്‌ . അത് പ്രേമത്തിൻറെയും പ്രണയത്തിൻറെയും വിപരീത ദിശയാണ്‌.

സ്വാർഥനായ  മനുഷ്യന്  സ്നേഹത്തി ലേക്ക് പ്രവേശിക്കുവാൻ  കഴിയില്ല.

 love is not an emotion.
 Love is  the sacred heart of the universe and delivers allvirtues 

ഏത് ബന്ധവും  ശരിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ  നാം ആ ബന്ധത്തിൽ നിന്നും സ്വാഭാവീകമായും വിട  പറയും.

ഓരോ അനുഭവങ്ങളിലും നാം അല്പം കൂടി  ദൈവം (സ്നേഹം )  എന്ന ലക്ഷ്യത്തോട് കൂടുതൽ  അടുത്തുവരുന്നു.

ഓരോ വിട പറയലും മനുഷ്യനെ   ധന്യമാക്കുന്നുണ്ട് .എന്നാൽ  സ്വാർഥതയുടെ  അന്ധത ബാധിച്ചിരിക്കുന്ന  മനുഷ്യൻ  ലാഭ നഷ്ടങ്ങളുടെ  കണക്കു കൂട്ടി കൂടുതൽ ദുഖത്തി ലാവുന്നു എന്നതാണ് സത്യം.

അത് കൊണ്ടാണ്  മരണവും  മനുഷ്യന്   വേദനയാകുന്നത്.

 ഏത് വിടവാങ്ങലും  വേദനാജനകമാകുന്നതും  അതിനെ ഓർത്തു ദുഖിക്കുന്നതും   ഒരുവൻറെ ശിഷ്ടജീവിതം  തന്നെ കഷ്ടത്തിലാക്കുന്നത്  നമ്മുടെ വിഡ്ഢിത്തമാണ്.

ഒന്നുകിൽ ഒത്തുചേരലിൻറെ സന്തോഷം അല്ലെങ്കിൽ വേർപിരിയലിൻറെ നൊമ്പരം  ഈ  രണ്ടു വികാരങ്ങളും   ഓരോ മനുഷ്യജീവിതവും  തഴുകി പ്പോകുന്ന  വൈകാരീക  തിരകളാണ്.

   ദുഖത്തിനും  സന്തോഷത്തിനും  സത്യവുമായി ബന്ധമില്ല.

സുഖ -ദുഃഖ സമ്രിസ്സമായ  വികാരങ്ങൾ   സ്വാർഥമായ  പ്രവർത്തികളുടെ  ഫലമായി    സന്തോഷവും  സങ്കടവുമായി   രാവും പകലും പോലെ   മാറി മാറി  മനുഷ്യനെ  തേടി വരുന്നു .

വൈകാരീകനായ മനുഷ്യൻ  സംതൃപ്തി  തേടുന്ന   ഏക വികാരങ്ങളാണ്  പ്രേമവും  പ്രണയവും . അവ സ്നേഹം പോലെ ശാശ്വത മാകണം എന്ന് മനുഷ്യൻ ആഗ്രഹിക്കുന്നു .

പ്രേമം    മറ്റു മനുഷ്യരെയും  വസ്തുക്കളെയും നമ്മിലേക്ക്‌ ആകർഷിക്കുന്ന വികാരമാണ്.

 എന്നാൽ വൈകാതെ തന്നെ  അതിനോടുള്ള വികർഷണവും നമ്മളിൽ നിന് തന്നെ പുറത്ത് വരും .

മനുഷ്യരോടും വസ്തുക്കളോടുമുള്ള പ്രേമമാണ് മനുഷ്യരെ പരസ്പരം ബന്ധി പ്പിക്കുന്നതും  ജീവിതവ്യവഹാരങ്ങൾ   സാധ്യമാക്കുന്നതും.

 പ്രേമം ഒരു വികാരമായത്കൊണ്ട്  നാമറിയാതെ തന്നെ വെറുപ്പ്‌  നമ്മുടെ  പ്രേമത്തെ  പിന്തുടർന്ന് വരും .

എന്നെങ്കിലുമത് മറ നീക്കി പുറത്ത് വരുന്നത്  തികച്ചും സ്വാഭാവീകമാണ്. അത് നമ്മുടെ പ്രതീക്ഷകളെ തകർക്കും.

എല്ലാ പ്രതീക്ഷകളും സ്വാർഥപരമാണ്.

അതിന് വേണ്ടി നാം പല  പല  നീക്ക് പോക്കുകൾക്കും   തയ്യാറാവും.

എന്നലതും നിവർത്തിയില്ലാതെ വരുമ്പോൾ നമ്മുടെ ബന്ധങ്ങൾ   തകരുന്നത് സ്വാഭാവീകമാണ് .

കാരണം  പ്രകൃതി തന്നെ   മനുഷ്യ ൻറെ സ്വാർഥതക്ക് എതിരാണ്.

ഇത് നമ്മുടെ  എല്ലാ വികാരങ്ങൾക്കും ബാധകമാണ്. എല്ലാ വികാരങ്ങൾക്കുമടിസ്ഥാനം   മനുഷ്യൻറെ  ഞാൻ എന്ന സ്വാർഥചിന്തയാണ്.

മനുഷ്യരിൽ സ്വാർഥതയെന്ന വികാരമാണ്   എല്ലാ പ്രേമത്തിനും   ജീവിത  വ്യാപാരങ്ങൾക്കും   അടിസ്ഥാനകാരണം.

ഇതേ പ്രേമം  വെറുപ്പിലേക്ക് മാറ്റുന്നതും  അതേ  സ്വാർഥത തന്നെയാണ്.

 സ്ഥിരതയില്ലാത്ത  വ്യക്തിയുടെ   മനസ്ഥിതിക്ക് (psychosomatic status) സ്ഥിരതയുണ്ടാവില്ല.

അത് പോലെ തന്നെ  രാത്രിയും പകലും  ഇരുട്ടും വെളിച്ചവും  കാറ്റും ശാന്തതയും മാറി മാറി സൃഷ്ടിക്കുന്നത്  പ്രകൃതിയുടെ  വികാരമനസ്സാണ്.

എന്നാലത് സ്വാർഥപരമായ വികാരമല്ല. പ്രകൃതിക്ക്  താത്പര്യങ്ങളില്ല .

പ്രകൃതിയുടെ വികാരമാണ് ഭൂമിയിൽ  ജീവന് അടിസ്ഥാനം.പ്രകൃതി ഒന്നും മുൻകൂട്ടി തീരുമാനിക്കുന്നില്ല

മനുഷ്യൻറെ  എല്ലാ മനുഷ്യ ൻറെ എല്ലാ  പ്രേമവും  സ്വാർഥപരമാകുന്നത് പ്രകൃതിവിരുദ്ധമാകുന്നു .

എന്നാലും നമ്മുടെ ബുദ്ധി അതിനെ സംസ്കാരം എന്ന് പുകഴ്ത്തുന്നു .

സംസ്കാരം  മനുഷ്യൻറെ സ്വാർഥയുടെ  മൊത്തമായ  സാമൂഹ്യപദ്ധതികളാണ്. .
വ്യക്തികളുടെ വികസനം സാംസ്കാരത്തിൻറെ  തടവിലാണ് സംഭവിക്കുന്നത്.

യേശുവിനെപ്പോലെ   സത്യം തിരിച്ചറിയുന്നവരെ  മനുഷ്യസമൂഹം സ്ഥിരമായി ക്രൂശിക്കുന്നു.

അതാണ് അഹം ബുദ്ധിയുടെ ബലഹീനത.

അത് പരിഹരിക്കാൻ  സ്വബോധമെന്ന  ശക്തിക്ക് മാത്രമേ കഴിയൂ.

പ്രകൃതിക്ക് സംസ്കാരസമ്പന്നമാവാൻ അറിയില്ല.

അതിൻറെ പ്രവർത്തനം ബുദ്ധിപരമല്ല. പ്രകൃതി പലപ്പൊഴും  മനുഷ്യൻറെ ബുദ്ധിയെ തകർത്തുകളയുന്നു.

  മനുഷ്യനിൽ   സ്വാർഥതയെന്ന  സംസ്കാരമാണ്  പ്രേമവും   വെറുപ്പും   സൃഷ്ടി ക്കുന്നത്.

ഈ വികാരത്തെ   മനുഷ്യനിൽ ഇല്ലാതെയാക്കുകയാണ് പ്രകൃതിയുടെ ധർമ്മം .

പ്രകൃതിയുടെ വികാരപ്രകടനം  എല്ലാ മനുഷ്യർക്കും  ജീവിതം  ഒരുപോലെ സാധ്യമാക്കുവാൻ വേണ്ടിയാണ്.

 പ്രകൃതി  ജീവന് വേണ്ടി നിലകൊള്ളുന്ന സത്യമാണ്. പ്രകൃതിക്ക് മിമിക്രി  അറിയില്ല.

പ്രപഞ്ചസത്യം   പഠി ക്കാത്തത് കൊണ്ടാണ് മനുഷ്യൻ  വേർപിരിയലിൻറെ വേദന അനുഭവിച്ച്  സ്വയം  ജീവിക്കാൻ പോലും  മറക്കുന്നത്.

എല്ലാ വേർപാടുകളും നമുക്ക്  വേദനാജനകമാണെങ്കിലും ഉറ്റവരുടെ  മരണമാണ് ഏറ്റവും വേദനയാകുന്നത്.

ശവ മഞ്ചത്തിന്നരികിൽ വിലപി ക്കുന്നത് പ്രേമമാണ്. ഉള്ളത്  എന്തും  നശിക്കുന്നത് പ്രേമത്തിന് താങ്ങാനാവില്ല.

എവിടെയും  സാമൂഹ്യബുദ്ധി ( social  logic) വ്യക്തിഗത  ബുദ്ധിയോടൊപ്പം വളരുന്നില്ല.

അത് കൊണ്ട് സാമൂഹ്യമായ മാറ്റങ്ങൾക്ക് കൂടുതൽ സമയം വേണം. എന്നാൽ വ്യക്തിക്ക്  പെട്ടെന്ന് തീരുമാനങ്ങൾ  എടുത്തേ പറ്റൂ.

ജീവനില്ലാത്ത ജഡത്തെ കെട്ടിപ്പിടിക്കുന്നതും  വ്യക്തിപരമായ സങ്കടം പൊതുപ്രദർശനത്തിന് വക്കുന്നതും പാശ്ചാത്യ സമൂഹങ്ങളിൽ വിരളമാണ്.

എന്നാലും വേർപാടിൻറെ വ്യക്തിപരമായ വേദനകൾ  കൂടിയും കുറഞ്ഞും അവിടെയും നിലനിൽക്കുന്നതാണ്.

വേർപാടിൻറെ വേദനകൾക്ക്  ആചാരവെടിയോ രാഷ്ട്രീയ ശൈലിയിലുള്ള  ദുഃഖ   പ്രകടനങ്ങളോ  പാശ്ചാത്യസംസ്കരത്തിൽ കാണുന്നില്ല..

അൽപ്പം കൂടി ബുദ്ധി വികസിക്കുമ്പോൾ അത്തരം സംസ്കാരീക പക്വത നമ്മിലേക്കും വരാൻ  സാധ്യതയുണ്ട്

ജീവിതം പോലും അനിശ്ചി തമായിരിക്കെ  നാം ഏർപ്പെടുന്ന ഏത്  ബന്ധവും
അനിശ്ചിതമാണെന്ന്  ധരിച്ചുവേണം നാം ബന്ധങ്ങളിലേക്ക്  പ്രവേശിക്കുവാൻ.

അല്ലാത്തവരത് അനുഭവം കൊണ്ട് പഠിക്കുന്നു .

അനിശ്ചിതത്വം മുന്നിൽ കാണുന്ന ഒരു ബന്ധത്തിൽ ഇരുപാർട്ടികളും   ജാഗ്രത പാലിക്കുകയും പരസ്പര  ബഹുമാനത്തോടെയും മാന്യമായും ഇടപെടുകയും  പരസ്പര വിശ്വാസം മുൻനിർത്തി മുന്നോട്ട് പോകയും വേണം .
ചൂഷണപരമായ  ഒരു ബന്ധവും സന്തോഷകരമയിരിക്കില്ല. അവിടെ ആകർഷണത്തെ വികർഷണം തകർക്കും.

വ്യക്തികൾക്കിടയിൽ  ശീതസമരം  ഉടലെടുക്കുമ്പോൾ  അവരുടെ  ബന്ധം  അങ്ങേയറ്റം പ്രയാസകരമായി, മുന്നോട്ടു പോകാൻ  വിഷമിക്കും.

രണ്ടു കൂട്ടർക്കും  സ്വീകാര്യമായി (win /win deal ) പരസ്പര വിശ്വാസത്തിൽ ഇടപെടുന്ന  ബന്ധങ്ങൾക്ക് മാത്രമേ  മനുഷ്യന്  സന്തോഷം നല്കുവാൻ  കഴിയൂ.

അല്ലാത്ത ബന്ധങ്ങൾ താമസിയാതെ ബന്ധനങ്ങളായി  മാറും.

 ഇരുപത്തൊന്നാം  നൂറ്റാണ്ട്  ബോധ- ഉദയത്തിൻറെ നൂറ്റാണ്ടായിയിരിക്കുമെന്ന്   നമുക്ക് പ്രദീക്ഷിക്കാം.

കാരണം  ഇന്ന്‌    മനുഷ്യൻ ഒരു സ്കൂളിലോ കോളേജിലോ  മാത്രമല്ല പഠി ക്കുന്നത്.

ഫേസ് ബുക്കും  ട്വിറ്റെർ ഉം പോലെ  ലോകം മുഴുവൻ  പരന്നു കിടക്കുന്ന സൗഹൃദ സൃങ്കലകൾ    നമുക്ക് തുറന്ന പാഠശാലകളായി മാറുകയാണ്.

തുറന്ന ആശയവിനിമയവും വ്യക്തിസ്വാതന്ത്ര്യം കൊണ്ട് മനുഷ്യന് ഉണ്ടാവാൻ പോകുന്ന മാറ്റം വളരെ നിർണ്ണായകമാണ്.

അറിവ് (ബുദ്ധി ) മനുഷ്യനെ ഭരിക്കുന്ന കാലം പോയി  അറിവിനെ  മനുഷ്യൻ  ഭരിക്കുന്ന  കാലമാണ്  വരാൻ പോകുന്ന ഭാവി.
 
അറിവിനെ ഭരിക്കുന്ന മനുഷ്യൻ ബോധപരമായി  ജീവിക്കുന്നത്  കൊണ്ട് അവരിൽ  ഒരു  ആത്മീയകേന്ദ്രം  തുറക്കപ്പെടും.

അതോടെ അവരിൽ സമാനചിന്ത  ഉണ്ടാവുകയും  അത്  അവരിലെ  സ്വാർഥതയെ  നശി പ്പിക്കുകയും ചെയ്യും.

സ്വാർഥതയില്ലാത്ത മനുഷ്യൻ  പ്രപഞ്ചത്തിൻറെ  കേന്ദ്രസ്ഥാനത്ത് എത്തിചേരും.

അത് വഴിയവർക്ക്   ജാതിയുടെയും  മതത്തി ൻറെയും  ആചാരങ്ങൾ  ഇല്ലാതെ തന്നെ   ശ്രീ യേശുവിനെയും  ശ്രീ കൃഷ്ണനെയും  സ്വയം  സ്വീകരിക്കുവാൻ  കഴിയും.

അവരറിയുന്ന    സത്യം അവരെ സ്വതന്ത്രരക്കും.

 മനുഷ്യൻ   അഹത്തിൻറെ  ജാടകളോട് വിടപറയുകയും  സത്യത്തിൻറെ പാതയിലേക്ക്  പ്രവേശിക്കുകായും ചെയ്യും .

 സ്വബോധം  ലഭിക്കുന്ന മനുഷ്യൻ സ്വാർഥതയോട് വിട പറയും. പിന്നീടവർ  ഒരിക്കലും ഒന്നിലും ദുഖിക്കുന്നില്ല.

കൂടിചേരലായാലും  വേർപിരിയലായാലും   അവർക്കതിനെ   മാന്യമായി  സ്വീ കരിക്കുവാൻ  സാധിക്കും.

സ്വസ്ഥതയിലെത്തുന്ന നിമിഷം ഓരോ മനുഷ്യനും  സ്വയം അറിയും, അന്ന് മുതൽ  അവർ വേദനകളോട് വിട പറയും.
അപ്പോൾ   വ്യക്തി  സ്വന്തഗ്രഹത്തിലെത്തി.

അതിൻറെ  പേരാണ്  സ്നേഹം.

സ്നേഹം ദൈവമാകുന്നു.

പ്രേമവും പ്രണയവും   മനുഷ്യൻറെ  അവസ്ഥകളാണ് . ഇതാണ് പ്രകൃതി നമ്മെ പഠി പ്പിക്കുന്നത്.