എത്ര തന്നെ ഉന്നതസ്ഥാനീയരായാലും, സ്വയം അറിയാത്ത അവസ്ഥയിൽ കാമന (disire ) കളുടെ ആകർഷണ വലയത്തിൽപെട്ട് സന്തോഷവും സങ്കടവും മാറി മാറി അനുഭവിച്ചുകൊണ്ടാണ് ഓരോ മനുഷ്യനും ജീവിതപാതയിൽ മുന്നേറു ന്നത്.
ഭൗതീകമായ ജീവിതത്തിന് അർഥവും അടിസ്ഥാനവും നൽകുന്നത് സമാധാനവും ആനന്ദവുമാണ് (സന്തോഷമല്ല ആനന്ദം ).
മഹാന്മാരെന്ന് ലോകം ആഘോഷിക്കുന്നവരുടെ പോലും ജീവിതഅന്ത്യം അശാന്തവും വളരെ ദയനീയവുമാകുന്നു.
അപ്പോൾ പിന്നെ ഏന്തിനായിരുന്നു ഈ കഷ്ടപ്പാടൊക്കെ എന്ന ചോദ്യം ഉത്തരം അന്വേഷിക്കുന്നു.
സ്വയം മാറ്റമില്ലാതെ മുന്നോട്ടു പോകുന്ന മനുഷ്യൻ വാർദ്ധക്യത്തിലും മിടുക്ക് കാണിക്കുവാൻ വേണ്ടി സ്വയം കുഴിക്കുന്ന കുഴികളിൽ വീണു മറ്റുള്ളവരുടെ പരിഹാസപാത്രമാവുന്നു.
സ്വയം എന്തെന്നറിയാത്ത പ്രകടനങ്ങൾ വഴി സ്വയം ഇളിഭ്യരായ മിടുക്കന്മാരായി അധികാരത്തിൻറെ പിടി വിടാതെ സ്വയം ആഘോഷിച്ചുകൊണ്ട് ജീവിതം സഫലമാക്കാനാവാതെ, വെറുതെ ജീവിച്ച് വെറുതെ മരിക്കുന്നവരാണ് നമ്മിലധികവും .
ഇതിനു വ്യത്യസ്തമായി വേദകാലഘട്ടത്തിൽ ഭാരതത്തിലെ വൃദ്ധജനങ്ങൾ സ്വീകരിച്ചുപോന്ന വാനപ്രസ്ഥമെന്ന ജീവിത രീതി അക്ഷരാർഥത്തി ൽ ആനന്ദമാർഗ്ഗമാണ്.
മക്കൾ പ്രായ പൂർത്തിയാകുന്നതോടെ അവരെ ഉത്തര വാതിത്വങ്ങൾ ഏ ലപ്പിച്ചുകൊണ്ട് സന്തോഷങ്ങളുടെ പാതയിൽ നിന്നും ആനന്ദത്തിൻറെ പാതയിലേക്ക് മാറുന്നതാണ് വാനപ്രസ്ഥം.
മനുഷ്യജീവിതം സായാന്ഹത്തോടുക്കുമ്പോൾ ഓരോ മനുഷ്യനും (സ്ത്രീയും പുരുഷനും ) അവരവരുടെ ജീവിതത്തിൻറെ പോരായ്മകൾ സ്വാഭാവീക മായും സ്വയം ബോദ്ധ്യമാകേണ്ടാതാണ്.
പരിമിതികൾ സ്വയം ബോധ്യമാകുന്ന മനുഷ്യൻ ഇത് വരെ ജീവിച്ചതിൽ നിന്നും ഒരു മാറ്റം സ്വയം ആഗ്രഹിക്കുന്നു.
ചിലപ്പോളത് ഒരു വീഴ്ചയുടെ (midlife crisis )ഭാഗമായ ഒരാവശ്യമായും സംഭവിക്കുന്നു .
ഒരറുപതുവർഷം ജീവിതം പിന്നിട്ട മനുഷ്യൻറെ മനസ്ഥിതി (ബുദ്ധി ) അവരവരുടെ രീതിയിൽ മനസ്സാക്ഷിയെ സ്വീകരിക്കുന്നു.
പിന്നീടവർക്ക് പഴയതിലേക്ക് തിരിച്ചുപോക്ക് അസാധ്യമാകുന്നു.
ഭൗതീകതക്ക് അടിസ്ഥാനമായ പ്രേമത്തിൽ നിന്നും ആത്മീയതയുടെ അടിസ്ഥാനമായ സ്നേഹത്തിലേക്കുള്ള ട്രാക്ക് മാറ്റമാണ് വാനപ്രസ്ഥം.
വിവേകമുള്ള ഏതു മനുഷ്യനും വൈകാരികതയിൽ നിന്നും മാറി ആത്മസംയമനത്തിൻറെ പാതയിൽ വ്യത്യസ്തമായി സഞ്ചരിക്കുന്നതിൻറെ നേട്ടമാണ് ട്രാക്ക് മാറ്റം .
അവനവൻറെ പരിമിതികൾ സ്വയം അറിഞ്ഞ വിവേകികൾക്ക് കാമനകളി ല്ലാതെ ജാഗ്രതയോടെ (ബോധം ) ജീവിത അന്ത്യം ആനന്ദകരമാക്കുന്ന ജീവിത വ്യവസ്ഥയാണ് വാനപ്രസ്ഥം .
വിവേകം മനുഷ്യരിൽ ഉറക്കുമ്പോൾ വികാരം വിവേകത്തിന് വഴിമാറുന്നു. ആർപ്പുവിളിയും അട്ട ഹാസവും നിറഞ്ഞ പ്രേമം അവരെ വിട്ടുപോകുന്നു.
ആത്മീയ ശക്തി ലഭിക്കുമ്പോൾ സ്വയം പ്രദർശിപ്പിക്കുന്നതിൻറെ അവശ്യകത നമ്മിൽ നിന്നും സ്വയം വിട്ടുപോകുന്നു .
സ്വസ്ഥത ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ സംസ്കാരത്തിൻറെയും അഹം ബുദ്ധിയുടെയും ആവശ്യമായ അഭിനയ ജീവിതത്തിന് വിട പറയുകയും സ്വയം അവനവനിലേക്ക് ചുരുങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വാഭാവീക മാറ്റമാണ് വാനപ്രസ്ഥം.
വാനപ്രസ്ഥത്തിലേക്ക് പ്രവേശിക്കുന്ന ഒരുവൻറെ ജീവിതം സ്വാഭാവീകമായിത്തന്നെ പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടും.
പ്രേമം ഒരു പരസ്പര കൈമാറ്റ മാണ് (barter deal ).സ്നേഹം ഏക പക്ഷീയമായ ഇടപെടലാണ്. അത് കൊണ്ടാണ് അത് ദൈവീകമാണ് എന്ന് ശ്രീ യേശുനാഥൻ പറഞ്ഞിട്ടുള്ളത് .
സാധാരണ മനുഷ്യന് സ്നേഹിക്കാൻ കഴിയില്ല.
സ്വാർഥത വെടിയാത്തവരുടെ അഭ്യാസങ്ങൾക്കു പ്രേമത്തിൻറെ പരിധി കടക്കാൻ കഴിയില്ല.സ്നേഹത്തിന് സ്വാർഥമാവൻ കഴിയില്ല.
സ്നേഹം മനുഷ്യനിൽ ദൈവീകമായ ഏകപക്ഷീയ സമർപ്പണമാണ്.
എത്രയും നാം പ്രകൃതിയോടു താതാത്മ്യം പ്രാപിക്കുന്നുവോ അത്രയും നാം വാനപ്രസ്ഥ ജീവിതത്തിലേക്കും പ്രവേശി ക്കുന്നു.
അഹംബുദ്ധിയിൽ (സംസ്കാരം) നിന്നും ഒരുവൻ സ്വയം അകലുന്നതോടെ മനനം എന്ന ആത്മീയ സാധന വഴി ഞാൻ എന്താണ് എന്ന അറിവിലേക്ക് എത്താൻ സാധിക്കുന്നു.
അപ്പോൾ ഒരു മനുഷ്യന് കാപട്യങ്ങൾ സ്വയം ഉപേക്ഷിച്ച് ഒരു ശിശുവിലേക്കുള്ള തിരിച്ചുപോകാൻ സാധിക്കുന്നതാണ് വാനപ്രസ്ഥ ജീവിതം.
ആത്മപരിശോധനയെന്ന സ്വയം ശുദ്ധീകരണമാണ് ഇതിൻറെ അടിത്തറ .
സ്വാർഥ താത്പര്യങ്ങളെ ഉപേക്ഷിക്കാതെ ഒരുവനും ഇത് സാദ്ധ്യമാകുന്നില്ല.
സ്വയം എന്താണ് എന്നറിയാത്ത മനുഷ്യന് സ്വാർഥത ഉപേക്ഷിക്കാനും കഴിയു ന്നതല്ല.
സ്വാർഥതയുടെ സംഭവബഹുലമായ ക്രീയാത്മക ലോകത്തിൽ നിന്നും നിസ്വാർഥമായ കർമ്മലോകത്തേക്ക് പ്രവേശിക്കുന്ന മനുഷ്യന് ലഭിക്കുന്നത് നിർമ്മലതയുടെ ആനന്ദവും ശാന്തിയുമാണ്.
ഇവിടെ സന്തോഷം ആനന്ദത്തിന് വഴിമാറുന്നു.അത്കൊണ്ട് ഈ അവസ്ഥയെ ആനന്ദ മാർഗ്ഗമെന്നും പറയാം.നാം ഓരോ നിമിഷവും അറിഞ്ഞു ജീവിക്കുമ്പോൾ നാം സ്വയം ആനന്ദമായി മാറുന്നു എന്നതാണ് സത്യം.
ബന്ധങ്ങളുടെയും സ്വന്തങ്ങളുടെയും കെട്ടുകൾ സ്വയം അഴിഞ്ഞുപോകാതെ ഒരു മനുഷ്യനും സ്വതന്ത്രനായി ജീവിക്കാൻ കഴിയുന്നതല്ല.
വനവാസത്തിനു അടിസ്ഥാനമായ സ്വാതന്ത്യവും വിനയവും സ്വന്തം കാലിൽ നിൽക്കുവാനുള്ള ധൈര്യവുമുള്ളവർക്ക് മാത്രമേ വാനപ്രസ്ഥമെന്ന ലളിതജീവിതത്തിലേക്ക് പ്രവേശി ക്കാൻ സാധിക്കുകയുള്ളൂ.
ആരോടും കടപ്പെടാതെയും ആരെയും ദ്രോഹിക്കാതെയും (മനസ്സാ- വാച -കർമ്മേണ ) അകാര - അവസ്ഥയിൽ സ്വയംസ്ഥിതനായി സദാസമയവും " ഇപ്പോൾ ഇവിടെ" ആയിരിക്കുന്ന അവസ്ഥയാണ് വാനപ്രസ്ഥം .
കുടുംബത്തിലായാലും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലായാലും വൃദ്ധജനങ്ങൾ കടും പിടിത്തങ്ങളുമായി സ്ഥാനമാനങ്ങളിൽ അള്ളിപ്പിടി ച്ചിരിക്കുന്നത് അഹമെന്ന നീരാളിയിൽ നിന്നുമവർ മോചനം നേടാത്തത് കൊണ്ടാണ്.
എന്നാലത് പിൻതലമുറയിലെ ചെറുപ്പക്കാരെ അവഗണിക്കലാണ്. ചെറുപ്പക്കാരിൽ വിശ്വാസമില്ല എന്ന് മുതിർന്നവർ പ്രകടിപ്പിക്കുന്നത് നല്ല സംസ്കാരമല്ല .
എന്നാലിതും നന്മയായി കണ്ട് കയ്യടിക്കുന്നവരുമുണ്ട്.
plese view also this link.
https://www.facebook.com/photo.php?v=10201016882129458&set=vb.466231990106638&type=2&theater
