2/24/2013

പ്രപഞ്ചത്തിന്റെ പരമാവസ്ഥ പൂജ്യം




 
ആരാണ് ദൈവം ?എന്താണ് ദൈവം? . എവിടെയാണ് ദൈവം ? 

മനുഷ്യനെയും ശാസ്ത്രത്തെയും  ഒരുപോലെ കുഴയ്ക്കുന്ന   ഒരേ ഒരു ചോദ്യമാണ് ദൈവം എവിടെയാണ് ?എന്താണ് ദൈവം.

ശാസ്ത്രലോകത്തിന്  പുറത്ത്,  ശ്രീകൃഷ്ണനും  ശ്രീയേശുവും  ശ്രീബുദ്ധനും പറഞ്ഞതുതന്നെയാണ്   സത്യം  സാക്ഷാല്‍ക്കരിക്കുന്നവരും   അറിയുന്നത്.

സംപൂജ്യമായ  ദൈവശക്തി    പൂജ്യമായ  അവസ്ഥയാണ്‌ ( God is a status of the great zero). അതൊരു വ്യക്തിയല്ല.

മനു ഷ്യരിൽ മറഞ്ഞിരിക്കുന്ന ദൈവീകശക്തിയെ  ബിംബവൽക്കരിക്കുന്നതാണ്   മതം . മതത്തെ വികാര വൽക്കരിക്കുന്നതാണ്  വർഗ്ഗീയത.

വർഗ്ഗീയതയിൽ  മനുഷ്യന്  വഴിതെറ്റുന്നു, അവൻ ദൈവത്തിന് വിപരീദമായി മാതാത്മകതയിൽ  ജീവിക്കുന്നു. അതിന് കാരണം വര്ഗ്ഗീയത മനുഷ്യരിൽ  സൃ ഷ്ടിക്കുന്ന അന്ധതയുടെ  ഇരുളാണ്. വർഗ്ഗീയത  നന്മയുടെ ഉറവിടമായ ബോധ ത്തിന് എതിരാണ്.

എല്ലാ നന്മകളുടേയും ഉറവിടമായ ബോധം ആകുന്ന ഊർജം (ആത്മാവ് ) വിരിഞ്ഞു നില്ക്കുന്നതാണ് പ്രപഞ്ചം.

 പ്രപഞ്ചം വീണ്ടും പൂജ്യത്തിലേക്ക് ചുരുങ്ങുന്നതാണ്  ദൈവം (ആത്മാവ് ) .

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള  സംഖ്യകൾ  മനസ്സിനെയും  മനുഷ്യൻറെ  ക്രിയാത്മകതയുടെ വ്യത്യസ്ഥ  ശ്രേണിയും  സൂചിപ്പിക്കുന്നു.

  നമ്മുടെ  ക്രിയാത്മകതയോട്  സംപൂജ്യം (നന്മകൾ ) ഒന്നൊന്നായി  ചേരുമ്പോള്‍  ലഭിക്കുന്ന    ഫലമാണ്‌ നാം സൃഷ്ടിക്കുന്നതും  അനുഭവി ക്കുന്നതുമായ    വ്യവഹാരലോകത്തെ  ഫലപ്രാപ്ത്തിയും  ജീവിതവിജയവും.   

  സാധാരണമനുഷ്യനില്‍ ക്രീയത്മകത സൃഷ്ടിക്കുന്ന അഹം (cloud ) ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള  അക്കങ്ങളിൽ  ഒതുങ്ങുന്നു. 

സാധാരണ മനുഷ്യന്‍റെ  ബുദ്ധിയുടെ ലീലാവിലാസങ്ങളെല്ലാം   ഒന്ന് മുതല്‍  ഒന്‍പതിനകത്ത്  (one to 9) സ്വയം  കറങ്ങുന്ന  വ്യക്തിപരമായതും  മനശാസ്ത്രപരവുമായ (psycho-somatic limitation  ) ഒരു വിഷമവൃത്തമാണ്.

 "ഞാൻ" എന്ന  വിഷമവൃത്തം  (Cloud )

 ഇംഗ്ലീഷ് അക്ഷരമായ   I (ഞാന്‍), കണക്കിലെ  പ്രഥമ സ്ഥാനമായ ഒന്ന് 1 (prime position  ) ഇവ  രണ്ടും സൂചിപ്പിക്കുന്നത്  ഞാന്‍ എന്ന   വിഷമവൃത്തത്തെയാണ് (Cloud ).
 മനുഷ്യരെ   അവരുടെ ചിന്തയുടെയും സ്വബോധത്തിൻറെയും  അവസ്ഥയാൽ  വിലയിരുത്തിയാൽ  ഓരോ മനുഷ്യനേ യും    ഒന്നിനും ഒൻപതിനും  ഇടയിലുള്ള  ഒരു സംഖ്യയിൽ  സൂചിപ്പിക്കാം

പണ്ട് കാലത്ത് നില നിന്നിരുന്ന ചദുർവർണ്യം തെറ്റാണ്.  നവവർണ്യമാണ്  മനുഷ്യനിൽ കൂടുതൽ  ശരിയാകുന്നത്.

ഭൗ തീകമായി  ഉച്ചത്തിലെത്തിയ (9-ൽ ) എത്തിയ മനുഷ്യന്  പൂജ്യത്തിലേക്ക് വരാതെ രക്ഷയില്ല. അങ്ങനെ പൂജ്യത്തിൻറെ  വില അറിയുന്നതാണ്  ആത്മീയത.

അപ്പോൾ മാത്രമാണ് ഒരു മനുഷ്യൻ  സ്വയം "എന്താണ് ഞാൻ" എന്നറി യുന്നത്‌.  

ദൈവശക്തിയുടെ   കണക്കുശാസ്ത്രം 

ദൈവശക്തി  പ്രവര്‍ത്തിക്കുന്നത് ദൈവവിശ്വാസം പുറത്ത്  പ്രകടി പ്പിക്കു ന്നതിലല്ല .അലമുറയിട്ട് പ്രാർഥിക്കുന്നതിലുമല്ല. വഴിപാടും നേർച്ചകളിലുമല്ല.

ദൈവത്തെ (ബോധം ) ഉപയോഗിച്ച് നാം നമ്മുടെ ജീവിതത്തിന്‍റെ കണക്ക് ശരി പ്പെടുത്തുന്നതിലാണ്

ബുദ്ധിയില്‍ ആശ്രയിക്കുന്ന  മനുഷ്യന്‍റെ  കണക്ക്കൂട്ടലിൽ   ബോധമെന്ന  പൂജ്യം വളരെ കുറവായിരിക്കും

അവരുടെ കണക്കില്‍ കൂടുതലും ഒന്ന് മുതൽ 9 ന് ഉളളിലുള്ള  സംഖ്യകളാവും   മുന്നിട്ടു നില്‍ക്കുക.

ഇങ്ങനെ കണക്ക്‌ കൂട്ടു ന്നവരെല്ലാം തന്നെ ഒരു മതത്തിന്‍റെയോ  രാഷ്ട്രീയ പാര്‍ട്ടിയുടെയോ കണക്ക് കൂട്ടലിന്‍റെ ഭാഗമായിട്ടാണ്  ജീവിക്കുന്നത്  (in order  to sustain the  prime position of I and my name   )

ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശക്തി  അവരുടെ വിശ്വാസത്തിനില്ലാത്തത് കൊണ്ട് അവരെന്ത് വിശ്വസിച്ചാലും അത് പുറമേ പ്രദര്‍ശി പ്പിക്കുവാനും  അതിനായി കൂട്ടായ്മകള്‍ സൃഷ്ടി ക്കാനും വേണ്ടി അവർ  നിരന്തരം  പരിശ്രമിച്ച് കൊണ്ടിരിക്കും

അസാധാരണമായി  വിജയിക്കുന്ന   മനുഷ്യര്‍ അവര്‍ ആര് തന്നെയായാലും അവരുടെ കണക്കുകളില്‍   ദൈവമെന്ന  പൂജ്യത്തിനെ  ധാരാളമായി  ഉപയോഗിക്കുന്നത്കൊണ്ട്  അവരില്‍ നിന്നും അസധരണമായ വിജയ സംഖ്യ കള്‍  പുറത്ത് വരുന്നു . 

 എന്നാലത്  ദൈവം അവര്‍ക്ക് നല്‍കുന്നതല്ല . അവര്‍ ദൈവത്തെ (വിനയം)  ഉപയോഗിച്ച്  സ്വയം നേടുന്നതാണ്.

 ഇവരുടെ വിശ്വാസം പൂജ്യത്തിലായത് കൊണ്ട് അവരത് പുറമേ പ്രദര്‍ശി പ്പിക്കുന്നില്ല അവരുടെ ബലവും ബലഹീനതയും വിനയത്തി ലാണെന്ന് അവര്‍ക്കറിയാം.    

എന്ത് കൊണ്ട്  ദൈവം  പൂജ്യം ആയിരിക്കുന്നു.  

ഒന്നാമതായി പൂജ്യത്തിന് സ്വയം ഒരു മൂല്യമില്ല എന്നതാണ്.ദൈവം  മനുഷ്യരെ പ്പോലെ  സ്വയം വിളിച്ച് അറിയിക്കുന്നില്ല. സ്വയംപരിശുദ്ധവും,സ്വയം സ്ഥിതവും  സ്വയം -പൂര്‍ണ്ണവുമാണ്.
ഒരു പൂജ്യത്തോട് എത്ര പൂജ്യം ചേര്‍ത്താലും അതിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അത് കൊണ്ട്  പൂജ്യത്തിനെ  പൂജ്യതയോടെ അല്ലാതെ  നമുക്ക് കണക്കില്‍ സമീപിക്കാന്‍ കഴിയില്ല. 

 ദൈവം ക്രീയാത്മകമല്ലാത്തതിന് കാരണമിതാണ്.

ദൈവം പ്രവര്‍ത്തിക്കുമായിരുന്നെങ്കില്‍ അത് മതങ്ങളുമായും  മനുഷ്യരുമായുമുള്ള  ഒരു തുറന്ന യുദ്ധത്തിന്  കാരണമാവുകയും  മനുഷ്യനെയും  മതങ്ങളെയും  ഭൂമിയില്‍ നിന്നും എന്നെ ന്നേക്കുമായി  ഉന്മൂലനം ചെയ്യേണ്ടതായും വന്നേനെ

അങ്ങനെ വരുമ്പോള്‍ സൃഷ്ടിയുടെയും  ദൈവത്തിന്‍റെയും  പവിത്രതയാവും നഷ്ടപ്പെടുക.

അത് കൊണ്ടാണ് ഓരോ മനുഷ്യനും മതങ്ങള്‍ക്കും അവനവന്‍റെ വഴി തെരഞ്ഞെടുക്കാന്‍ പ്രകൃതി  സ്വാതന്ത്ര്യം നല്‍കുന്നത് .

അത് കൊണ്ടാണ് ദൈവം പൂജ്യമായി  മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാതെ   സംപൂജ്യമായിരിക്കുന്നത്

  പൂജ്യത്തെ  മറ്റൊരക്കത്തോട് ചേര്‍ക്കുമ്പോള്‍ ആ അക്കത്തിന്‍റെ  മൂല്യം  പത്തുമടങ്ങായി  വര്‍ദ്ധിക്കുന്ന സത്യം   കണക്കില്‍ നമ്മുക്ക്  അറിയാവുന്നതാണ്.  

ഇത് തന്നെയാണ് മനുഷ്യന്‍റെ അവസ്ഥയും.  മനുഷ്യന്‍ ദൈവത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആ മനുഷ്യന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്ക്  പത്തിരട്ടിയും നൂറിരട്ടിയുമായി  ഫലപ്രാപ്തിയുണ്ടാകുന്നു എന്ന സത്യം ആർക്കും അനുഭവിച്ചറിയാൻ കഴിയുന്നതാണ്. 

എന്നാലത് ദൈവം നമുക്ക് നല്‍കുന്നതല്ല . കണക്കിലെ സത്യം പോലെ  അതൊരു പ്രപഞ്ചസത്യം മാത്രമാണ്.

ഈ സത്യം അറിയാതെയാണ്  മനുഷ്യന്‍ പിച്ചക്കരനെപ്പോലെ  "എനിക്ക് തായോ" കര്‍ത്താവേ, ഇശ്വരാ , ഗുരുവായൂരപ്പാ എന്നെല്ലാം  ഒറ്റക്കും കൂട്ടമായും  തൊള്ള  തുറന്ന്കൂവി  യാചിക്കുന്നത്.

ഇതിനെ പ്പറ്റി ശ്രീ യേശു ഇങ്ങനെ പറയുന്നു.

µVJÞçÕ, µVJÞçÕ ®Kí ®çKÞ¿á Õß{ß‚çÉfßAáKÕÈÜï, ®æa ØbV·ØíÅÈÞÏ ÉßÄÞÕßæa §×í¿¢ ÈßùçÕxáKÕÈÞÃí ØbV·øÞ¼cJßW dÉçÕÖßAáµ. 


ദൈവം ആര്‍ക്കും ഒന്നും നല്‍കുന്നില്ല
  
ആരില്‍ നിന്നും  ഒന്നും എടുക്കുന്നുമില്ല  എന്നതാണ്  പ്രപഞ്ച സത്യം.  അങ്ങനെ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കച്ചവടക്കാരനായ   ദൈവം  മതങ്ങള്‍   മനുഷ്യര്‍ക്ക്‌  നല്‍കുന്നതാണ് .

 ദൈവം എന്ന സത്യം ഒരു കച്ചവടത്തിനും  പഴുതില്ലാതെയാണ് പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്നത്. 

ഇതറിയാതെ  ദൈവത്തെ കച്ചവടം ചെയ്യുന്ന  മനുഷ്യന്‍ അവനവനോടു തന്നെയാണ്  യുദ്ധം  ചെയ്യുന്നത് .

മനുഷ്യൻ സാത്താനുമായി  കൂട്ട് പിടിച്ച്   സ്വാർഥതയുടെ നരകത്തിലേക്ക്   പ്രവേശിക്കുകയാണ്  എന്ന സത്യം അവന്‍ സ്വയം അറിയുന്നില്ല . അതിന്  കാരണം മനുഷ്യൻ  പൂജ്യത്തെ അവഗണിക്കുന്നതാണ്.
 
വലിയ വലിയ പുരോഹിത ശ്രേഷ്ടന്മാരും  രാഷ്ട്രീയപ്രമുഖരും  സാധാരണ ക്കാരും  സ്വയം  ഒരാത്മപരിശോധന നടത്തുമെങ്കില്‍, അവരെല്ലാം  ജീവിക്കുന്നത്  സ്വയം സൃഷ്ടിക്കുന്ന നരകത്തിലാണ്  എന്ന് മനസ്സിലാവും.

പക്ഷെ ആരുമത്  പുറത്തു പറയില്ല. അതിനുള്ള ധൈര്യമാര്‍ക്കുമില്ല .

നരകവും ഏറെനാള്‍ പരിശീലിച്ച്  കഴിയുമ്പോളത്   നമുക്ക്  സ്വര്‍ഗ്ഗമായിട്ടും  തോന്നും.  ഇതിനെയാണ്  മനശാസ്ത്രപരമായ  അന്ധതയെന്ന് സത്യാന്വേഷികള്‍ പറയുന്നത്.

പുരുഷന്‍ സ്ത്രീയെ പീഡിപ്പിക്കുന്നതു മുതല്‍  (സ്വന്തം പിതാവ് മകളെയും) രാഷ്ട്രീയ ക്കാരന്‍ വിടുവി പറഞ്ഞ്  ഒട്ടു വാങ്ങി മന്ത്രിമാരായി  കോടി വച്ച കാറില്‍ നടന്ന്  ജനത്തെ വിഡ്ഢി യാക്കുന്നതും  മനുഷ്യരിലെ ഒരേ ഗുണം കൊണ്ടാണ് " ആത്മീയ അന്ധത"

പ്രൈസ്  ദി ലോര്‍ഡ്‌ , ഹല്ലെലുയ്യ , അള്ളാഹു അക്ബര്‍ ,സ്വാമിയേ ശരണം  എന്നിങ്ങനെ ആത്മീയ മൊത്തവ്യാപാരികള്‍  വിളിച്ചു കൂവുന്ന  ആത്മീയ മുദ്രാവാക്യങ്ങള്‍കൊണ്ട്  നേട്ടമുണ്ടാക്കുന്ന  ഒരു വിഭാഗം  മതാത്മകര്‍ ലോകത്തെവിടെയും മനുഷ്യന് ശാന്തിയും സമാധാനവും  മരണാനന്തര സ്വര്‍ഗ്ഗവും വാഗ്ദാനം  ചെയ്തു  അവരെ കബളി പ്പിച്ചു കൊണ്ടിരിക്കും .


മറുവശത്ത്  കശ്മീര്‍ ,പലസ്തീന്‍,പാക്കിസ്ഥാന്‍,  ഇറാക്ക്,ഇറാന്‍ സിറിയ അഫ്ഗാനിസ്ഥാന്‍, മാലി , അയര്‍ലണ്ട് എന്നിങ്ങനെ  മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്നതിന്  വേണ്ടി    ദൈവങ്ങളെ  അവസരോചിതമായി  ഉപയോഗിച്ചു മതങ്ങള്‍ രാഷ്ട്രീയക്കളി  നടത്തികൊണ്ടിരിക്കുന്നു.

പാവം ദൈവത്തിന്  എന്ത് ചെയ്യാന്‍ കഴിയും ? ദൈവം സീറോയാണ് . മനുഷ്യനാണ് അതിനെ ഉപയോഗിച്ച്  ഹീറോ  ആവേണ്ടത്. മനുഷ്യന്‍ മതങ്ങളെ കൂട്ട് പിടിച്ച്  പരസ്പരം  ഉന്മൂലനം  ചെയ്താല്‍ പാവം ദൈവത്തിനെന്ത് ചെയ്യാന്‍ കഴിയും ?

എന്താണ് സംപൂജ്യമായ പൂജ്യം  

സ്നേഹം (പ്രേമം അല്ല ) സമാധാനം (peace ) ആനന്ദം (സന്തോഷമല്ല) തുടങ്ങി പ്രകൃതിയിലെ എല്ലാ നന്മകളും പുറപ്പെടുന്ന    വിനയമാണ് പൂജ്യമെന്ന സംപൂജ്യത.(ദൈവമെന്ന അവസ്ഥ)


ഇത് ഏത്  മനുഷ്യന്‍ ഉപയോഗപ്പെടുത്തിയാലും അവന്‍ പൂജ്യങ്ങളെ  ചേര്‍ത്ത്  ചേര്‍ത്ത്  ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ  സ്വര്‍ഗ്ഗീയമായ അനുഭൂതിയില്‍ ജീവിക്കും.

 അവന്‍ ആഗ്രഹിക്കുന്നതെന്തും നേടുകയും ചെയ്യും.










 
















2/15/2013

മുന്‍വിധി ഒരു മാറാ-രോഗം







മനുഷ്യരെല്ലാം  ഒരുപോലെ , എന്നാലവര്‍ പോകുന്ന  ദിശ  രണ്ട് 


മനുഷ്യനെന്ന  അവസ്ഥ  സഞ്ചരിക്കുന്നത് രണ്ടു ദിശകളിലേക്കാണ്. അതിലൊന്നാണ് മുന്‍വിധിയും ( Prejudice) . മറ്റൊന്ന് മുന്‍വിധിയുമാണ്‌.

സംശയത്തിന്‍റെ  കണ്ണട ധരിച്ച മനുഷ്യന്‍ കാണുന്ന  വ്യത്യസ്തനിറങ്ങളാണ്  മുന്‍വിധി.  

ആതിന്‍റെ  വിപരീതദിശയാണ്‌ "സ്വബോധം"(Awareness Being).

സ്വബോധം നമുക്ക് കാണിച്ചു തരുന്ന വഴി   സംശയത്തിന്‍റെതല്ല, പിന്നെയോ  സത്യത്തിന്‍റെ  പ്രകാശമാണ്.

ഞാന്‍ ബോധമാണ് എന്ന് സ്വയം അറിയുമ്പോള്‍ മാത്രമാണ് നാം സ്വബോധത്താല്‍ നയിക്കപ്പെടാന്‍ യോഗ്യമാകുന്നത് .

വിശുദ്ധഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചത് കൊണ്ടും, ദൈവാരാധനകൊണ്ടും, പുണ്യനാടുകളിലേക്ക് തീര്‍ഥയാത്രകള്‍ പോകുന്നത്കൊണ്ടും  മനുഷ്യരില്‍ സ്വബോധം ഉണരുന്നില്ല.

സ്വബോധം ഉണരാത്ത ഏത് വ്യക്തിയും, എത്ര ഉന്നതരായാലും  മുന്‍വിധിയുടെ  ദിശയിലാണ്   ജീവിക്കുന്നത്.

മുന്‍വിധി എന്നാല്‍ എന്ത് ?

നമ്മളെ നയിക്കുന്ന നമ്മുടെ വിശ്വാസങ്ങളാണ്  മുന്‍വിധി എന്ന് പറയുന്നത് . എല്ലാ വിശ്വാസവും മുന്‍വിധിയിലൂന്നിയ  ഉറച്ച ധാരണയാണ് .
  എന്തിനെപ്പറ്റിയെങ്കിലും  നാം സങ്കല്‍പ്പിക്കുന്ന ഒരറിവാണ്  വിശ്വാസം.

 വിശ്വസിക്കുന്നതിനെ (സംശയിക്കുന്നത്)   നാം സ്വയം അറിയുന്നതാണ് സ്വബോധമായി  നമ്മില്‍ പ്രവര്‍ത്തിക്കുന്നത് . സ്വയം അന്വേഷിക്കാതെ  പലതും നാം മറ്റുള്ളവരില്‍ നിന്നും  അറിയാനാണ്  നമുക്ക് തത്പര്യം.

അത് കൊണ്ടാണ്  അധികം മനുഷ്യരും മുന്‍വിധി എന്ന മാറാരോഗത്തിന് അടിമയായി പലവിധമായ  അന്ധവിശ്വാസങ്ങളില്‍ കുടുങ്ങി ജീവിതം     പരാജയപ്പെടുന്നത്.

ഞാന്‍ ഉണ്ട് ( I am )

എല്ലാ മുന്‍വിധിയും തുടങ്ങുന്നത്  "ഞാന്‍" എന്ന വികാരത്തില്‍ നിന്നുമാണ്. ഞാന്‍ എന്താണ് എന്ന് സ്വയം അറിയുന്നത് വരെ ഈ വികാരം  നമ്മളെ  പലതരം   മുന്‍ വിധികളില്‍ കൂടി നയിച്ചുകൊണ്ടിരിക്കുന്നു .

ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍ ഒരിക്കലും ദൈവത്തെ അറിയുന്നില്ല. അത് കൊണ്ടാണ് നമുക്ക് ദൈവ വിശ്വാസം  ആവശ്യമായി  വരുന്നത്.ആ വിശ്വാസം ഞാന്‍ എന്ന  വികാരത്തോട് ചേരുന്നതാണ് വര്‍ഗീയതക്ക് കാരണം


വിശ്വാസത്തിലുള്ള ദൈവം വെറും ഭാവനയും കടങ്കഥയും പോലെയാണ് . പശുവിന്‍റെ പടം  വരച്ചിട്ട് ആ പടം പാല്‍ നല്‍കും എന്ന് വിശ്വസിക്കുന്നതാണ്‌ മുന്‍വിധി.

പശുവിനെ കറന്ന് പാല്‍ എടുക്കുന്നതാണ്  സ്വബോധം.

പരാജയവും മുന്‍വിധിയും  

സാധാരണ മനുഷ്യന്‍ മനുഷ്യരെയും സാഹചര്യങ്ങളേയും സമീപിക്കുന്നത് അവരവരുടെതായ വിശ്വാസത്തിലാണ്. ഇതിന് കാരണം അഹം എന്ന നമ്മുടെ സാങ്കല്‍പ്പീക വ്യക്തിത്വമാണ്.

അഹം  എന്ന അവസ്ഥ  ഓരോ വ്യക്തിയും സ്വയം  അറിയുന്ന അറിവിന്‍റെയും  അജ്ഞതയുടേയും  ആകെത്തുകയാണ്.

എന്നാല്‍  നമ്മുടെ  അറിവ്  ഭൂരിപക്ഷവും  കഴിഞ്ഞുപോയ അനുഭവങ്ങളും  മറ്റുള്ളവരുടെ അനുഭവങ്ങള്‍ നാം കേട്ട് അതില്‍ നിന്നും  നാം അനുമാനിച്ച്  പഠിച്ചിരിക്കുന്നതുമാണ്.
ഇങ്ങനെ പഴയകാല  അനുഭവങ്ങളെയും അറിവിനെയും   മുന്‍നിര്‍ത്തി  അറിയാനിരിക്കുന്നതിനെ  സങ്കല്‍പ്പിക്കുന്നതാണ് മുന്‍വിധി

നാം  വിശ്വസിക്കുന്ന പല ഇസങ്ങളും  നമ്മളെ  നയിക്കുന്ന  മുന്‍വിധിയാണ്‌. കാരണം അവ  കാലഹരണപ്പെട്ട  അറിവും ചിന്തയുമാണ്. 

പഴയകിയ ചിന്തയെ   ചുമന്നു നടക്കുന്ന   മതവും രാഷ്ട്രീയവും. അതി ന്‍റെ  അനുയായികള്‍ ആകുന്നവരും   മുന്‍വിധിയാലാണ്  നയിക്കപ്പെടുന്നത്.

ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളവും ഭയക്കുന്നു.

 ബുദ്ധിയുള്ള  നാം   മറ്റുള്ളവരുമായി ഇടപെടുമ്പോള്‍  ഈ പൂച്ചയെപ്പോലെ  മുന്‍വിധിയോടെ  നീങ്ങുന്നത്‌ കൊണ്ട് നമ്മുടെ ബന്ധങ്ങളില്‍ പരസ്പര വിശ്വാസത്തിനു പകരം  സംശയമാണ്  നമ്മളെ നയിക്കുന്നത്.  

തെറ്റും പരാജയവും മനുഷ്യസഹജമാണ്.അതില്‍ നിന്നും മോചനം നേടുകയെന്നതും  മനുഷ്യ സഹച മാണ്. ഓരോ തെറ്റില്‍ കൂടിയും ശരി പഠി ക്കുന്ന മനുഷ്യനാണ് വിജയത്തിന് യോഗ്യനാവുന്നത്.

മാറാനുള്ള കഴിവാണ് മനുഷ്യന്‍റെ സവിശേഷത.അത്പോലെ തന്നെയാണ് സാഹചര്യങ്ങളും. എന്നാല്‍ നമ്മിലെ മുന്‍വിധി  ഈ സാധ്യതയെ  പാടേ തള്ളിക്കളയുന്നു 

നിത്യവും  മാറുന്ന ജീവിത ചുറ്റുപാടില്‍ മാറാത്ത വിശ്വാസവുമായി ജീവിക്കുന്ന  മനുഷ്യന്‍ പരാജയപ്പെടുന്നതില്‍   അത്ഭുതമില്ല. .

ദൈവത്തില്‍ വിശ്വസിക്കുന്ന  മനുഷ്യന്‍ സഹജീവികളെ  സംശയിക്കുകയും അവിശ്വസിക്കുകയും  ചെയ്യുന്നത് വഴി നാം നമ്മുടെ പുരോഗതിയാണ് തടസ്സപ്പെടുത്തുന്നത്.

പല ബന്ധങ്ങളിലും സ്നേഹം കടന്നുവരാത്തതിന്  കാരണം നമ്മുടെ  സംശയവും മുന്‍വിധിയുമാണ്‌.

നമ്മിലേക്ക്‌ വിനയം കടന്നു വരികയും  പ്രപഞ്ച സൗന്ദര്യത്തില്‍ നാം ആശ്ചര്യ പ്പെടുകയും ചെയ്യുമ്പോള്‍ എന്തിന്‍റെയും  സത്യം  സ്വയം അറിയാനുള്ള  ആകാംഷ നമ്മില്‍ ഉണരുമ്പോള്‍ എല്ലാ മുന്‍വിധികളും   നമ്മളെ  വിട്ടു പോകുന്നു



2/14/2013

ആരും പരസ്പരം അന്യരല്ല





നമ്മള്‍ ആരും ആര്‍ക്കും സ്വന്തമല്ല 

 പ്രപഞ്ചം നമ്മളോട് മന്ത്രിക്കുന്ന പ്രമാണമാണിത്  . ഈ മന്ത്രം ശ്രവിക്കാന്‍ നാം നിശ്ശബ്ദരാവുകയും നമ്മിലെ  വികാരത്തിന്‍റെ ഒഴുക്ക് നിലക്കുകയും ചെയ്യണം.

എവിടെ നിന്നോ വന്ന്  എവിടേക്കോ പോവുന്ന നാം എല്ലാവരും തന്നെ   സ്വന്തവും  ബന്ധവും  തീര്‍ക്കുന്ന വികാര  വരള്‍ച്ചയിലും കോലാഹലങ്ങ ളി ലുംപെട്ട്   മിക്കവാറും  തന്നെ  തളര്‍ന്നും   ദു:ഖിച്ചും   ജീവിക്കുന്നവരാണ്.

പ്രേമം സ്വാര്‍ത്ഥതയാകുന്ന   അജ്ഞതയുടെ ഫലമാണ്‌.

ഞാന്‍ എന്നെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നത്‌ എന്‍റെ  ബന്ധങ്ങളിലാണ്‌. ബന്ധങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഞാനും  ഇല്ലാതാവുന്നതായി  ഞാന്‍ ഭയപ്പെടുന്നു. സ്വന്തവും ബന്ധവുമില്ലെങ്കില്‍ ഞാന്‍ ഇല്ലാതെയാവും പോലെ തോന്നുന്നത്  നാം ആയിരിക്കുന്ന അവസ്ഥ എന്താണ് എന്ന് സ്വയം നാം  അറിയാത്തത് കൊണ്ടാണ്.

നാം സ്വയം അറിയുന്നത് വരെ "ഞാന്‍" എന്നത് എന്‍റെത് മാത്രമായ ഓര്‍മ്മകളെ ചുമന്നുകൊണ്ട്   ഞാന്‍ നടത്തുന്ന വ്യക്തിപരമായ  വികാരങ്ങളുടെ ഒരു  ഘോഷയാത്രയാണ്‌. 

ഈ യാത്രയില്‍ ഞാന്‍ തീര്‍ക്കുന്ന സ്വാര്‍ഥതയുടെ  പാലങ്ങളാണ്  എന്‍റെ ബന്ധങ്ങള്‍.

എന്നാല്‍ ഞാന്‍ എന്താണ് എന്ന സത്യം നാം അറിയുമ്പോള്‍ നമുക്ക് ഉള്ളതൊന്നും നമുക്ക് സ്വന്തമല്ല  എന്ന്   നാം അറിയുന്നു. അപ്പോള്‍ സ്വാര്‍ഥതയും നമ്മളെ വിട്ടു പോകുന്നു. അപ്പോളാണ് പുനര്‍ജന്മം  നമ്മില്‍ സാധ്യമാകുന്നത്.  

സ്വന്തങ്ങളും ബന്ധങ്ങളും, അതിന്‍റെ  പേരില്‍ മനുഷ്യന്‍ നടത്തുന്ന  കൊലയും കൊള്ളയും പിടിച്ചുപറിയും കയ്യേറ്റങ്ങളുമാണ് മനുഷ്യനെ  സ്വയമായും മറ്റുള്ളവരെയും വിഷമിപ്പിക്കുന്നത്‌.

നാമറിയുന്ന പ്രപഞ്ചം എങ്ങോട്ടും പ്രവഹിക്കുന്നില്ല. പ്രപഞ്ചത്തിലുള്ള ഊര്‍ജ്ജനില  എപ്പോഴും  പ്രവഹിച്ചുകൊണ്ടിരിക്കുന്നു .  മനുഷ്യനിലും  ഊര്‍ജപ്രവാഹമായ ഞാന്‍(ജീവാത്മാവ്) എന്ന  വികാരവും  ഇതേ  പോലെതന്നെ പല ദിക്കി ലേക്കും   പ്രവഹിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥമായ  നാം (പരമാത്മാവ്)  എങ്ങോട്ടും പ്രവഹി ക്കുന്നില്ല.

ഞാനെന്ന  ഈ പ്രവാഹത്തില്‍ പിടിച്ചു നില്ക്കാന്‍ നാം തീര്‍ക്കുന്ന പിടിവള്ളികളും   പലങ്ങളുമാണ്  സ്വന്തങ്ങളും ബന്ധങ്ങളും.

ഇവയെ കൂട്ടിക്കെട്ടുന്ന ചരടാണ്  സ്വാര്‍ഥതയെന്ന പ്രേമം.

സ്നേഹമെന്ന് മനുഷ്യര്‍  പറയുന്ന ഈ പ്രേമം  സ്വാര്‍ഥത എന്ന  വികാരത്തി ന്‍റെ   ഒരു പരസ്പര കൈമാറ്റം മാത്രമാണ്.  

സ്വാര്‍ത്ഥതയെന്ന  പ്രേമം 

സ്വാര്‍ത്ഥതയുടെ  ഉറവിടം ഞാന്‍ എന്ന  വികാരമാണ്. "ഞാന്‍ ഉണ്ട്എനിക്ക് ഉണ്ട്" എന്ന അറിവാണതിന്‍റെ  അടിസ്ഥാനം.

എനിക്ക് എന്തൊക്കെ ഉണ്ടോ  ആയതിനോടുള്ള  പ്രേമമാണ് സ്വന്തം അഥവാ ബന്ധം എന്ന വികാരം  സൃ ഷ്ടിക്കുന്നത്.

എന്നാല്‍ സ്വന്തക്കാരും  ബന്ധുക്കളും  എനിക്കോ എന്‍റെ താത്പര്യങ്ങള്‍ക്കോ എതിരായാല്‍ എന്‍റെ പ്രേമം  നേരെ തിരിഞ്ഞ് വെറുപ്പ്‌ (Hatred ) എന്ന അവസ്ഥയിലേക്ക്  അതിന് പരിണാമം  സംഭവിക്കുന്നു.

പ്രേമത്തിന്‍റെയും  വെറുപ്പിന്‍റെയും  മാറി മറിയുന്ന  പരിണാമഫലമാണ്‌ ഞാന്‍ അനുഭവിക്കുന്ന  എല്ലാ വേദനകള്‍ക്കും  കാരണം.

കുടുംബം, മതം, രാഷ്ട്രീയം തുടങ്ങി  നാം അടച്ചു പൂട്ടി സൂക്ഷിക്കുന്ന  ഓരോ ബന്ധങ്ങളും  സ്വന്തങ്ങളും  പിന്നീട്  നമുക്ക് തന്നെ ബന്ധനങ്ങളായി  പരിണമിക്കുന്നു.അപ്പോള്‍ നാം വെറുതെ  ഏറെ ദു :ഖിക്കുന്നു.

മാതാ പിതാക്കളും മക്കളും പരസ്പര വൈരികളാവുന്നു, ഉറ്റ സുഹൃ ത്തു ക്കള്‍ ശത്രുതയിലാവുന്നു, കുടുംബബന്ധങ്ങളില്‍  തമ്മില്‍ തമ്മില്‍  അകല്‍ ച്ച , മതങ്ങളും രാഷ്ട്രങ്ങളും തമ്മില്‍ വര്‍ഗീയത എന്ന വികാരത്തിന്‍റെ  വിദ്വേ ഷം  എന്നിവയെല്ലാം  പ്രേമവും വെറുപ്പും സൃ ഷ്ടി ക്കുന്ന  സ്വാര്‍ഥതയുടെ ഫലമാണ്‌.


 ബുദ്ധിമാനായ മനുഷ്യന്‍ സ്വാര്‍ഥതയുടെ  ബന്ധങ്ങള്‍ തീര്‍ക്കുന്ന  മഞ്ഞു കുടീരങ്ങളായ  മതങ്ങളിലും  രാഷ്ട്രീയനിലപാടുക ളിലും  അഭയം തേടുന്നതും ഈ സ്വാര്‍ഥതകൊണ്ടാണ്‌.

അത് കൊണ്ടാണ് യേശു പറഞ്ഞത് " ഞാന്‍ സ്വാര്‍ഥതക്കെതിരെ   "ആത്മീയതയുടെ വാള്‍" കൊണ്ട് വന്നിരിക്കുന്നു എന്ന്  .

ഈ വാള്‍ നിങ്ങളെ  ബന്ധങ്ങളില്‍ നിന്നും  സ്വന്തങ്ങളില്‍ നിന്നും  പരസ്പരം അടര്‍ത്തി മാറ്റി   നിങ്ങളില്‍ സ്വബോധം നിറയ്ക്കും. അപ്പോള്‍ നിങ്ങള്‍ ദൈവ രാജ്യത്തിന്‌  യോഗ്യരായ  മനുഷ്യരായി  പരിവര്‍ത്തനം ചെയ്യപ്പെടും എന്ന് രണ്ടായിരം വര്‍ഷം  മുന്‍പ്  ശ്രീയേശു പറഞ്ഞിട്ടുണ്ട്.

നമ്മില്‍ ആത്മീയത   ഉണരുമ്പോളാണ്  സ്നേഹവും  ഉണരുന്നത് .

മനുഷ്യരില്‍ വേരുറക്കുന്ന     സ്വാര്‍ഥതയെ  വെട്ടി വെടിപ്പാക്കുന്ന  ആത്മീയതയുടെ  വാള്‍  ആകുന്നു സ്നേഹം . 

ന മ്മളില്‍  സ്നേഹം  നിറയുമ്പോള്‍ മറ്റുള്ളവര്‍ എല്ലാം നമ്മുടെ ഭാഗമായി മാറുന്നു. മറ്റൊരാളെ നമ്മില്‍ നിന്നും വേറിട്ട്‌ കാണുന്നത് സ്നേഹമല്ല. അത് പ്രേമം എന്ന വികാര പ്രകടനമാണ്. അപ്പോള്‍ നാം അവര്‍ക്ക് വേണ്ടി ചെയ്യുന്നതിന്  ഒരു പ്രതിഫലം നാം പ്രതീക്ഷിക്കുന്നു.

നാം നമ്മളെത്തന്നെ നമ്മിലുള്ള ആത്മചൈ തന്യത്തിന്  സമര്‍പ്പിക്കാതെ  നാം ഒരിക്കലും  ഉത്തമവ്യക്തികള്‍ ആകില്ല.

മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും  കേന്ദ്രമായ വിളക്ക്  നമ്മുടെ ഉള്ളിലുണ്ട്. ആ വിളക്ക് ജ്വലിക്കുന്ന പ്രകാശമാണ് സ്നേഹം.

ഈ പ്രകാശമാണ് നമ്മിലെ  സ്വാര്‍ഥ തയുടെ ഇരുട്ടിനെ അകറ്റുന്നത്.ഈ വിളക്ക്  തെളിയിക്കുന്നവര്‍ സ്വബോധം  ഉണര്‍ന്നവരാകുന്നു. അതോടെ  "ഞാന്‍- നീ " എന്ന വ്യത്യാസം അകന്ന്  നാം എല്ലാവരും ഒന്നാകുന്നു.

മതം എന്ന വികാരവും സ്വാര്‍ത്ഥമായതുകൊണ്ട് മതാത്മകനില്‍ ഒരിക്കലും  സ്നേഹത്തിന്‍റെ  വിളക്ക്  തെളിയുന്നില്ല.



















2/08/2013

മനുഷ്യനെന്ന ഊര്‍ജ പ്രപഞ്ചം








ഊര്‍ജമാകുന്ന ബോധം   ഊര്‍ജിതമാകുന്ന  മനുഷ്യന്‍ 

ഊര്‍ജത്താല്‍   സൃഷ്ടിക്കപ്പെട്ടു   ഊര്‍ജത്താല്‍ നിലനില്‍ക്കുന്നതാണ് പ്രപഞ്ചവും  പ്രപഞ്ചത്തിലുള്ള സര്‍വ്വവും. 

പ്രപഞ്ചം (ബ്രഹ്മാണ്ഡം ) ഒരേയൊരു  ആത്മപിണ്ഡമാണ്.(ശക്തി

 നാം വ്യത്യസ്ഥമായി കാണുന്നതും  കേള്‍ക്കുന്നതും, രുചിച്ച്നോക്കുന്നതും  അറിയുന്നതും അറിയാത്തതുമായതെന്തും  ഒരേ ഊര്‍ജത്തിന്‍റെ വിവിധ  തല ങ്ങളാണ്.

പ്രപഞ്ച ത്തിലെ  വ്യത്യസ്ഥതകള്‍   മഹാസമുദ്രവും  മഴത്തുള്ളികളും   പോലെ മാത്രമാണ്.

എന്നാല്‍  സാധാരണയായി  നമ്മുടെ  അറിവിന്‍റെ  പരിധി  നാം  സ്വയം  പരിമിത പ്പെടുത്തിയിരിക്കുന്നത്കൊണ്ട് നാം  സത്യമെന്ന  സമുദ്രത്തെ (പ്രപഞ്ചം ) അറിയുന്നില്ല.

നാം  അറിയുന്നത് വ്യത്യസ്തമായ തുള്ളികളെ മാത്രമാണ്.മനുഷ്യന്‍റെ  ഈ പരിധി  മറികടന്ന്  പോകാനാണ് ശാസ്ത്രം ശ്രമിക്കുന്നത്.

ശാസ്ത്രത്തിനും  ഒരിക്കലും സമുദ്രത്തിലെത്തുവാന്‍ കഴിയുന്നതല്ല. കാരണം മനുഷ്യന്‍റെ മനശാസ്ത്രപരമായ ചിന്ത നയിക്കുന്നതാണ്  ശാസ്ത്രവും  .

ഊര്‍ജം  പ്രപഞ്ചത്തിന് അടിസ്ഥാനമാണ്.

കാണപ്പെടുന്നതില്‍   കാണപ്പെടാത്തത് എന്താണോ അതാണ് ഊര്‍ജം .ഇത് തന്നെയാണ് ആത്മാവും.(spiritual Energy ).

 ആത്മാവ് ജീവനും മനസ്സുമായി രൂപപ്പെടുന്ന പ്രവാഹമാണ് പ്രപഞ്ചം.
ഈ പ്രവാഹത്തില്‍ അദൃശ്യമായത്  ദൃശ്യമാകുകയും അത് തന്നെ വീണ്ടും അ ദൃശ്യമാകുകയും  ചെയ്യുന്ന  മായാജാലമാണ് പ്രപഞ്ചരഹസ്യം.

മനുഷ്യന്‍  ഊര്‍ജങ്ങളുടെ ത്രിതലം

 ഈ ഊര്‍ജപ്രവാഹത്തിന്‍റെ  കേന്ദ്രബിന്ദു  മനുഷ്യനാണ്  എന്നതാണ് മനുഷ്യനിലെ ശ്രേഷ്ടത.

ഓരോ മനുഷ്യനും   സ്വയം അറിയുന്നതില്‍കൂടിയാണ്   ഈ ശ്രേഷ്ടതയെ നാം  തിരിച്ചറിയുന്നത്‌. അത് വഴിയാണ്  നാം  പ്രപഞ്ചസത്യം   സാക്ഷാത്കരിക്കുന്നതും  അതിനെ  സ്വയം  ബഹുമാനിക്കുന്നതും.

അതി ന്‍റെ പേരില്‍ നാം മറ്റെന്ത് ചെയ്താലും  അതെല്ലാം നമ്മുടെ ജാടയായി  മാത്രം നില നില്‌ക്കൂം.  

 ക്രിയാത്മകത ഇച്ചാശക്തിയുടെ  ഊര്‍ജമാണ് (ഞാന്‍,Ego )
 
അഹവും, ശരീരവും, ബോധവും   തനിച്ചും  കൂട്ടായും സൃഷ്ടിക്കുന്ന ഊര്‍ജ-പ്രവാഹത്തിന്‍റെ  മായജാലമാണ്   മനുഷ്യനെന്ന മഹാത്ഭുതവും,  നാം കടന്ന് പോകുന്ന ജീവന്‍റെ  വഴിയും .ഇത് രണ്ടു തരം ഊര്‍ജമായി തിരിക്കാം 

ശാരീരിക  ഊര്‍ജം. (ഓജസ്സ്  )

മനുഷ്യ ശരീരത്തിന്‍റെ  ഓരോ കോശങ്ങളും  ഒരു  ബാറ്ററിയുടെ   സെല്ലുകള്‍ പോലെ ഊര്‍ജം  നില നിര്‍ത്തിയും പുറംതള്ളിയും പ്രവര്‍ത്തിക്കുന്ന ജൈവോര്‍ ജമാണ്‌ ഓജസ്സ് .
എല്ലാ ജീവജാലങ്ങളും ഇങ്ങനെ  തന്നെയാണ്. എന്നാല്‍ മനുഷ്യന് പുറത്ത്  ഒന്നിലും അറിവും ബുദ്ധിയും സ്വാര്‍ഥതയും  സൃഷ്ടിക്കുന്ന  ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല.

ശരീരത്തിലെ  ഊര്‍ജ പ്രവാഹം  (ഓജസ്സ്, K-Watt of energy ) .

ഭക്ഷണം വഴി ശരീരം ഊര്‍ജം ശേഖരിക്കുന്നു എന്ന ധാരണ ഭാഗീകമായ ശരി മാത്രമാണ്

മനസ്സും മനസ്സിന്‍റെ  പ്രവര്‍ത്തനവും നിയന്ത്രിക്കുന്ന  ജീവാത്മാവിന്‍റെ (അഹം ) അവസ്ഥയാണ്  മനുഷ്യനില്‍ ശരീരത്തിന്‍റെ  ഊര്‍ജനിലയും  സുഖ-അസുഖ അവസ്ഥയും    നിയന്ത്രിക്കുന്നത്‌.

അത് പോലെ തന്നെ  കായിക പ്രവര്‍ത്തനം  വഴിയാണ് കൂടുതല്‍ ഊര്‍ജവും നഷ്ട പ്പെടുന്നത് എന്ന  ധാരണയും ശരിയല്ല.

ഞാന്‍ എന്ന  അഹം ഭയപ്പെടുന്നത് വഴിയും അശാന്തമാകുന്നത് വഴിയുമാണ്‌ നമ്മുടെ ശരീരത്തിന്  കൂടുതല്‍ ഊര്‍ജ നഷ്ടം സംഭവിക്കുന്നത്‌.

 വികാര   വിനിമയം  മനുഷ്യനില്‍  കായിക  പ്രവര്‍ത്തനത്തിന്‍റെ  മൂന്നിരട്ടി  ഊര്‍ജം നഷ്ടപ്പെടുത്തുന്നുണ്ട് .

അഹം (ജീവാത്മാവ്) എന്ന വികാരമനുഷ്യന്‍ ശരീരത്തിലാണ് നില കൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും  എന്നതാണ് ഇതിന് കാരണം.


ജീവാത്മാവാകുന്ന   ഊര്‍ജപ്രഭാവലയം (  Aura,Voltage of energy തേജസ്സ് )

മനുഷ്യ ശരീരത്തിലെ  പ്രവര്‍ത്തന കേന്ദ്രമാണ് (command and control centre )  ജീവാത്മാവകുന്ന അഹം (ഞാന്‍).

തോന്നലുകളില്‍ ( Thoughts or Feelings  ) കൂടി ഊര്‍ജം സൃ ഷ്ടി ക്കാനും വിനിയോഗി ക്കാനും കഴിയുന്ന അവസ്ഥയാണ്‌ ജീവാത്മാവാകുന്ന "ഞാന്‍"

വ്യക്തിഗത  ഊര്‍ജമാകുന്ന  "ഞാന്‍"  നടത്തുന്ന  ഓരോ  ചിന്തയും , പ്രവര്‍ത്തി, ഭയം, ഭയത്തില്‍ നിന്നുമുണ്ടാകുന്ന  മറ്റു പല വികാരങ്ങളും  നമ്മുടെ  ഊര്‍ജ നിലയെ സ്വാധീനിക്കുന്നു.

"ഞാന്‍" എന്ന ഊര്‍ജ പ്രഭാവലയം( Aura ) എന്നിലുള്ള ഊര്‍ജ ത്തിന്‍റെ പ്രവര്‍ത്തനശേഷിയാണ് (Voltage, തേജസ്സ് )
മനസ്സും ശരീരവും ഉപയോഗിച്ച് നാം ചെയ്യുന്ന നന്മയും തിന്മയുമായ   ഓരോ പ്രവര്‍ത്തിയും നമ്മുടെ  ഊര്‍ജം ചിലവിടുകയും സംഭരിക്കുകയും ചെയ്യുന്നു.

 നന്മയും, നല്ല പ്രവര്‍ത്തിയും, നല്ല ചിന്തയും, ലക്ഷ്യങ്ങളും  നമുക്ക്  ചാലക ശക്തിയായ (Motivation) ഊര്‍ജം പ്രധാനം ചെയ്യുന്നു.

വിശ്വാസം,പ്രാര്‍ഥന, ശീലങ്ങള്‍,ആരാധന  എന്നിവ ഇത്തരം ഊര്‍ജം നമുക്ക് നല്‍കുന്നുണ്ട്.

എന്നാല്‍  നാം പള്ളിയിലോ അമ്പലങ്ങളിലോ  പോയി കൂട്ടായി ആരാധന യര്‍പ്പിക്കുമ്പോള്‍ നമ്മിലുള്ള ഊര്‍ജം സ്വയം അറിയാതെ  നാം വിഗ്രഹത്തിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് ആളുകള്‍ കൂട്ടം കൂടുന്ന ആരാധനാസ്ഥലങ്ങളില്‍ ഊര്‍ജത്തിന്‍റെ  ഒരു  കേന്ദ്രീകരണം  നടക്കുകയും  അതവിടെ ഒരു പ്രത്യേക പ്രഭാ വലയം സൃ ഷ്ടിക്കുകയും ചെയ്യുന്നു. കാരണം അവിടെ വരുന്ന വിശ്വാസികളും, ദു ഷ്ടനുംനും, നീതിമാനും, കൊള്ളക്കാരനും  പൂജാരിയും  പുരോഹിതനും ഒരേ സമയം പുറത്തു വിടുന്ന ഊര്‍ജം താഴ്മയുടെയും അപേക്ഷയുടെയും  മാത്രമാണ് .

ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ഊരര്‍ജ്ജം  അവരുടെ കണ്ണുകള്‍ ലക്‌ഷ്യം വയ്ക്കുന്ന  വിഗ്രഹത്തിനത് ചുറ്റും  കേന്ദ്രീകൃതമായൊരു  പ്രഭ നല്‍കുന്നു.

വിഗ്രഹങ്ങളിലെ ഈ  ഊര്‍ജ്ജത്തെ  നമ്മിലേക്ക്‌ ശേഖരിക്കുവാന്‍ സാധാരണ മനുഷ്യര്‍ക്ക്‌ കഴിയില്ല.

കാരണം അവരിലെ അഹം അവിടെ ജ്വലിച്ചു നില്‍ക്കുകയാണ്.

അത് കൊണ്ടാണ് ഓരോരുത്തരും സ്വാര്‍ത്ഥമായ  ആവശ്യങ്ങള്‍ അവിടെ നിക്ഷേപിക്കുന്നതും  "നിറവേറും" എന്ന പ്രത്യാശയോടെ  അവിടെ നിന്നും  മടങ്ങുന്നതും.

 എന്നാല്‍ വ്യക്തികളില്‍ നിന്നും  ഊര്‍ജം ചോര്‍ന്നു പോയ  സത്യം വിശ്വാസികള്‍ അറിയുന്നത് വീട്ടില്‍ മടങ്ങിയെത്തുന്ന  സമയത്താണ്. അപ്പോളവര്‍ക്ക് തളര്‍ച്ചയും, മനസ്വീക മായ ക്ഷീണവും അതിന്‍റെ ഫല മായി  വൈകരീക വിസ്പോടനവും  കൂടുതല്‍ ആയിരിക്കും.

ദൈവാലയങ്ങള്‍  ഉയര്‍ന്നതും  തുറസ്സായ  സ്ഥലങ്ങളിലും  സ്ഥാപിക്കുന്നത്  അവിടെ  ഉണ്ടാകുന്ന ഊര്‍ജ-കേന്ത്രീകരണം  ലഘുകരിക്കുന്നതിന് വേണ്ടിയാണു.

ഇതേ പ്രഭാവലയം  വ്യക്തികളിലും, വീടുകളിലും,സ്ഥാപനങ്ങളിലും, രാജ്യങ്ങളിലും, ഓരോ ഭൂ പ്രദേശങ്ങളിലും  പ്രത്യേകമായിരിക്കുന്നു.

തുറസ്സായ സ്ഥലങ്ങളിലും, കടല്‍തീരം, മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളിലും   ഊര്‍ജ കേന്ദ്രീകാരണം  സാധ്യമല്ലാത്തത് കൊണ്ട് അവിടെ നിന്ന്  എപ്പോഴും  നമുക്ക് ലഭിക്കുന്നത് സ്വഭാവീകമായ  പരിശുദ്ധിയുടെ  ഊര്‍ജമാണ്.ഇത് നമ്മുടെ മനസ്സിനെ കുളിര്‍പ്പിക്കുകയും  ആനന്ദിപ്പിക്കുകയും ചെയ്യും.

ദുഷ്ടന്‍മാരെ  അകറ്റി നിര്‍ത്തണം എന്ന് പറയുന്നതിന് കാരണം  അവരില്‍ വസിക്കുന്ന ഊര്‍ജം  മലിനമായത് കൊണ്ടാണ്.

അത് പോലെ തന്നെ  യോഗികളില്‍ വസിക്കുന്ന ഊര്‍ജം പരിശുദ്ധമാകയാല്‍ അവര്‍ വസിക്കുന്ന  ഭൂപ്രദേശം അതിന്‍റെ നന്മകളാല്‍ ശ്രേഷ്ഠമാകും.

വ്യക്തിയിലെ അഹം വികാരകൊടുമുടി കയറുന്ന   പ്രണയം എന്ത് പ്രതികൂലതയും അതി ജീവിക്കാന്‍ വേണ്ടതായ സാഹസീകതയുടെ ഊര്‍ജം നമുക്ക് പ്രധാനം ചെയ്യുന്നു.

ഒരു ലക്ഷ്യത്തിനു വേണ്ടി നാം കൂട്ടായി പ്രവര്‍ത്തി ക്കുമ്പോഴും ഇതേ ഊര്‍ജം നമുക്ക് തുണയായി കൂടെ നില്‍ക്കും.

ഒരപകടത്തില്‍പ്പെടുന്ന അത്യാഹിത സമയത്തും  ഇതേ ഊര്‍ജം നമ്മില്‍ ഉണര്‍ന്ന് വരും.

 മുകളില്‍ വിവരിച്ച ഓരോ ഊര്‍ജവും വരുന്നതും പോകുന്നതും "ഞാന്‍" എന്ന  അവസ്ഥയുടെ  നിലവാരമനുസരിച്ചും നമ്മില്‍ പ്രവര്‍ത്തി ക്കുന്ന മനശാസ്ത്രം (അറിവ് )   അനുസരിച്ചും വ്യത്യസ്ഥമായിരിക്കും.

 ഒരു വ്യക്തിയുടെ തളര്‍ച്ചയും വളര്‍ച്ചയും, സുഖവും അസുഖവും  എല്ലാം തന്നെ "ഞാന്‍" എന്ന അവസ്ഥയുടെ  ഊര്‍ജസ്ഥിതിയുമായി   മാത്രം  ബന്ധപ്പെട്ടിരിക്കുന്നു.

അഹം എന്ന ഊര്‍ജം "സ്ഥല, കാല ,സമയ" പരിമിതികള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മാറ്റം വരുത്താന്‍ യോഗികള്‍ക്ക് മാത്രമേ കഴിയു കയുള്ളൂ. മനുഷ്യന്‍ എത്ര ബുദ്ധിമാനയാലും അവരില്‍ ഈ പരിമിതികള്‍ നില നില്‍ക്കും.


ബോധമാകുന്ന  ഉറവിടം.

പ്രപഞ്ച ത്തിലുള്ള  സകലവിധമായ  ഊര്‍ജങ്ങളുടെയും ഉത്ഭവസ്ഥാനമാണ് ബോധം. ബോധം പരമശാന്തിയിലും പരിശുദ്ധിയിലുമാണ് നില നില്‍ക്കുന്നത്.
ബോധം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജമാണ്.

ബോധം എല്ലാ പരിമിതികള്‍ക്കും (സ്ഥല, കാല ,സമയ) മുകളിലാണ്  സ്ഥിതി ചെയ്യുന്നത്. ബോധം എന്ന ഊര്‍ജം മനുഷ്യരിലേക്ക് കടന്നു വരാനായി  അഹം എന്ന  ശക്തി പൂര്‍ണമായും സമര്‍പ്പിക്കപ്പെടണം .

ധ്യാനം സംഭവിക്കുമ്പോള്‍ നാം അഹം എന്ന ഊര്‍ജാവസ്ഥയെ  വിട്ട് ബോധം ആകുന്ന ഊര്‍ജ മണ്ഡലത്തില്‍ പ്രവേശിക്കുന്നു.

ബോധം എന്ന അവസ്ഥ (Aura of Nature ) എപ്പോഴും ഉദയ സൂര്യന് സമമായ  ഊര്‍ജമാണ്.അത് കൊണ്ടാണ് "ബോധ ഉദയം" എന്ന് യോഗാവസ്ഥയെ  വിശേഷിപ്പിക്കുന്നത്. "ബോധ ഉദയം" സംഭവിച്ച വ്യക്തികള്‍ക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല. പ്രപഞ്ചം മുഴുവനും അവര്‍ക്ക് സ്വന്തമാണ്.

പക്ഷെ അവര്‍  ഒരിക്കലും സ്വാര്‍ത്ഥതയിലേക്ക്    മടങ്ങി വരുന്നില്ല.  ബോധത്തില്‍ക്കൂടി സഞ്ചരിച്ചു നിര്‍വാണവസ്ഥയില്‍ ഊര്‍ജ പ്രവാഹത്തിന്‍റെ   കേന്ദ്രബിന്ദുവിലെത്തുകയാണവരുടെ ലക്‌ഷ്യം .

ഇതാണ് മനുഷ്യജന്മത്തിന്‍റെ സാഫല്ല്യവും  പൂര്‍ണ്ണതയും 



 

2/03/2013

മാതാ - പിതാ-ഗുരു- ദൈവം





ഭാരതീയ  തത്വചിന്തയുടെ  കാതലായ  സന്ദേശമാണ്  "മതാ-പിതാ- ഗുരു"   ദൈവസങ്കല്‍പ്പം 

ആത്മീയനായ  മനുഷ്യന്     മാതാവ്‌  ഭൂമിയും , പിതാവ്  മനസ്സും (ചിന്ത  ) ഗുരു ബോധവും ആകുന്നു. ഇത് മൂന്നും ചേർന്നാണ് മനുഷ്യ ജന്മം സാക്ഷാത്കരിക്കുന്നത് .

എന്നാല്‍ ഭൗതീകനായ   മനുഷ്യൻ  നിസ്വാർഥരായ മാതാപിതാക്കളുടെയും    ഗുരുക്കന്മാരുടെയും   സേവനങ്ങളിൽ ദൈവത്തെ ദർശിക്കണം.

മാതാവും പിതാവും കൂട്ടായി  സൃഷ്ടിക്കുന്ന അവസ്ഥയാണ്‌ ഞാന്‍ എന്ന അറിവിന്‍റെ വഴി ( ജീവിതം )

"ഞാന്‍ വഴിയും സത്യവും ജീവനും" ആകുന്നു.

ഭൗതീകനായ ഞാന്‍ ആത്മീയനായ എന്നിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ എന്നില്‍ ഉണരുന്ന  അവസ്ഥയാണ്‌ സ്വബോധം എന്ന സത്യം  (അഹം ബ്രഹ്മാസ്മി )

കാണപ്പെടുന്നതായ   ദൈവവും കാണപ്പെടാത്തതായ  ദൈവവും.

കാണപ്പെടുന്ന ദൈവം  കല്ലോ മരമോ  കഥയോ എന്തുമാകാം മതാത്മകനും വിശ്വാസികൾക്കും  ചോദ്യം ഇല്ലാത്തതു കൊണ്ട് ദൈവം എന്ത്, എവിടെ  എന്നത് പ്രസക്തമല്ല.

അവരുടെ വിശ്വാസവും  മതങ്ങളുടെ ആചാരങ്ങളും അവരുടെ  അസ്വസ്ഥതയെ   അടക്കി നിര്‍ത്തുന്നത്  അവർക്ക്  വലിയ ആശ്വാസമാണ്.

വിശ്വാസി എന്നും മയക്കത്തിലാണ്.

മയക്കവും   ഭയവും  മതാത്മകനെ നയിക്കുന്നത് കൊണ്ടാണ് "തം  (religion  is  opium ) യക്കുമരുന്നാണ് എന്ന് കാറൽ മാക്സ്  പറഞ്ഞത് .

 കാണപ്പെടാത്തതായ ദൈവം .(Unmanifest of the Manifest ).

"കാണപ്പെടുന്നവയുടെ കാണപ്പെടാത്തത്" എന്തോ അതാണ് കാണപ്പെടാത്ത  ദൈവം  (Holy spirit

 ദൈവം  എന്ന അവസ്ഥയെ  ഇതിലും കൂടുതല്‍ ശരിയായി  നിര്‍വചിക്കാന്‍ മനുഷ്യന്‍ നയിക്കുന്ന ശാസ്ത്രത്തിനും  നമ്മുടെ മനശാസ്ത്രം നയിക്കുന്ന മതങ്ങള്‍ക്കും   ഒരിക്കലും കഴിയുകയില്ല.

ആത്മാവ്    എന്താണ് എന്നറിയാന്‍ നാം നമ്മുടെ ബുദ്ധിയെ   മറികടന്ന്  സ്വബോധത്തിലേക്ക് ഉണരണം.

അപ്പോള്‍ നാം ആരാണെന്ന് സ്വയം അറിഞ്ഞ് ഞാന്‍  പൂര്‍ണതയിലെത്തുന്നു.

 ഇതാണ് യേശു പറഞ്ഞത് - ഞാന്‍ "വഴിയും സത്യവും ജീവനും" എന്ന ത്രിത്വം ആകുന്നു എന്ന്.

"സ്നേഹം ദൈവം ആകുന്നു" എന്നും  യേശു പറഞ്ഞി ട്ടുണ്ട്.

കാണാത്ത  ദൈവത്തെ നാം അറിയുന്നത് സ്നേഹം എന്ന ശ്രേഷ്ടത  മറ്റു ള്ളവരുമായി പങ്കിടുന്നതില്‍ക്കൂടിയാണ്. സ്വയം കണ്ടെത്തുന്ന വര്‍ക്ക് മാത്രമേ  ഈ ശ്രേഷ്ടത  ലഭിക്കു കയുള്ളൂ.

സ്നേഹം  ശ്രേഷ്ടമാകുന്നത്  അത് നിസ്വാര്‍ത്ഥമായ ഒരിടപെടല്‍ ആകുന്നത് കൊണ്ടാണ്.

എന്നാല്‍ ക്രിസ്തുവിനെ  ആരാധിക്കുന്ന  ജനലക്ഷങ്ങല്‍ക്ക് സ്നേഹത്തിന്‍റെ   ശ്രേഷ്ടത  ഒരിക്കലും  ഗ്രഹിക്കാന്‍ കഴിയില്ല.

കാരണം  സ്നേഹം എന്താണ് എന്ന് അവര്‍ക്ക് അറിയില്ല.കാരണം അവര്‍ക്ക് അവരെന്താണ്  എന്ന്   അറിയില്ല.

മനുഷ്യൻ  പ്രേമം എന്ന വൈകാരീകതയെ   സ്നേഹമെന്ന്  വിശ്വസിക്കുകയാണ്.

പ്രേമം  രണ്ടു മനുഷ്യരുടെ  മനസ്ഥിതിയുടെ  ഇടപെടലാണ് .

 പ്രേമം  സ്വാര്‍ത്ഥമായ  വികാരങ്ങളുടെ  പരസ്പര   കൈ മാറ്റമാണ് (reciprocal action ) .

 യേശു  സൂചിപ്പിച്ച  സ്നേഹം  മനുഷ്യൻറെ മനസ്സാക്ഷിയുടെ  പ്രവാഹമാണ് . അതിന്  മറ്റൊരാളുടെ ആവശ്യമില്ല. സ്നേഹം  സ്വയംസ്ഥിതമാണ്.അത് കൊണ്ടാണത്  ദൈ വീക മാകുന്നത്‌.

എന്നാല്‍ ശ്രീ യേശു പറഞ്ഞ സത്യങ്ങള്‍ ബുദ്ധിപരമല്ല .

അത് കൊണ്ടാണ് ബുദ്ധിമാനായ  മനുഷ്യന് യേശുവിനെ   മനസ്സിലാക്കാന്‍ സാധിക്കാത്തത്.
  
അത് കൊണ്ടാണ് യേശുവിനെപ്പോലെ  സ്വബോധമുള്ളവരെ    ജനം അന്നും ഇന്നും എന്നും  തള്ളിക്കളയുന്നത്.

അതിന്  കാരണം സ്വബോധമുള്ളവര്‍ ഇടപെടുന്നത് മുഖസ്തുതിയുടെയും  സ്വാര്‍ഥതയുടെയും  മനശാസ്ത്രം  വഴിയല്ല മറിച്ച്,  സത്യം വിളിച്ചു പറയുന്ന ശ്രേഷ്ടതയില്‍കൂടിയാണ്.

എന്നാല്‍ അവരുടെ കാലശേഷം അവരുടെ പേരില്‍ ബുദ്ധിമാന്മാര്‍ ഒരു  മതം സ്ഥാപിക്കയും അവരുടെ പ്രതിമകള്‍ ഉണ്ടാക്കി ആരാധിക്കുകയും ചെയ്യും.

പിതാവും പുത്രനും പരിശുദ്ധ ആത്മാവും.കൂടിയ കദൈവം

റോമന്‍ -സായ്പ്പിന്‍റെ ബുദ്ധിയില്‍ ഉദിച്ച ആശയത്തില്‍ മാതാവിനെ വിട്ടുകളഞ്ഞു ഒരു  ഏകദൈവത്തെ  സൃഷ്ടിച്ചത്  സത്യത്തിനും  ശാസ്ത്രബുദ്ധിക്കും  ചേരാതെ പോയി എന്നത് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും.
 .
വിശ്വാസം മാറ്റി നിര്‍ത്തി  മനശാസ്ത്രപരമായി ചിന്തിച്ചാല്‍ ഒരു കാണപ്പെടുന്ന  ഭൗതീക ദൈവം (manifest ) കൂടുതല്‍ ശരിയാകുന്ന  ആശയം  "മതാ-പിതാ-ഗുരു-" എന്ന  ത്രിത്വം തന്നെയാണ്.

മാതാവില്ലെങ്കില്‍ പിന്നെ എങ്ങനെ മനുഷ്യന്‍ ജനിക്കും ? പിതാവിനെ  ആദരിക്കുമ്പോൾ  മാതാവിനെ  വിട്ടുകളയുന്നത്  ശരിയാണോ എന്ന് ഒരു കൊച്ചു കുട്ടി ചോദിച്ചാല്‍ ദൈവത്തിനും   ഒരുത്തരം വേണമല്ലോ.

പുരുഷന്‍റെ ബുദ്ധിയിൽ  എന്നും ബോധം കുറഞ്ഞിരിക്കുന്നത്കൊണ്ട് പുരുഷന്  സാധാരണ സംഭവിക്കുന്ന ഒരു പിഴവും, റോമാ സാമ്രാജ്യ കാലഘട്ടത്തിലെ    മനശാസ്ത്രവുമാകാം   ക്രിസ്തീയ  ദൈവത്തില്‍   "മാതാവ്‌ "  ഇല്ലാതാവാന്‍ കാരണം.

എന്ത് കൊണ്ടാണ് ഭാരതീയ ചിന്ത  മാതാവില്‍ തുടങ്ങുന്നത്?

പിതാവിന് മുന്‍പേ മാതാവിനെ  പ്രതിഷ്ടിക്കുന്നതിന്‍റെ  പൊരുളറിയാന്‍ പുരുഷന്‍ ഒരമ്മായാകുക  തന്നെ വേണം.

അല്ലെങ്കില്‍ നാം നമ്മുടെ  ബുദ്ധിയെ  മറി കടന്ന് പോകണം.

  റോമന്‍ -സായ്പ്പിന്  പറ്റിയ തെറ്റ് 

സായിപ്പ് "ത്രിത്വം"  സൃഷ്ടിച്ചത്  അന്നത്തെ  യൂറോപ്യന്‍  നശാസ്ത്ര- നിലവാരം   അനുസരിച്ചാണ് . 

അത്കൊണ്ടാണ്  അമ്മയെന്ന  ശ്രേഷ്ടത  അതില്‍ ചേര്‍ക്കാന്‍ വിട്ടുപോയത്. ആധുനീക  മനശാസ്ത്രം  അനുസരിച്ച് ഇങ്ങനെ ഒരു ദൈവത്തെ ഇന്നത്തെ യൂറോപ്യന്‍  ഒരിക്കലും സൃഷ്ടിക്കുകയില്ല.

ഭാരതീയ തത്വചിന്ത  മനശാസ്ത്രപരമ ല്ലാത്തത് കൊണ്ട്  അവ മനസ്സിലാക്കാനും  സാധാരണ മനുഷ്യര്‍ക്ക്‌ എളുപ്പമല്ല  .

  യേശുവിനെപ്പോലെ  സ്വബോധത്തിലെത്തിയ ശ്രേഷ്ഠന്മാരുടെ   സത്യാന്വേഷണത്തിന്‍റെ   ഫലമായി മാത്രം  ലഭിക്കുന്നതാണ്   സത്യം.

യേശുവിനു ശേഷം ലോകത്ത് സത്യാന്വേഷികള്‍ കുറഞ്ഞു പോകാനും  മനുഷ്യ സംസ്കാരം  അധ:പ്പതിക്കാനും കാരണമായത്  ക്രിസ്ത്യന്‍- മുസ്ലിം മതങ്ങളുടെ  കടന്നാക്രമണമാണ്‌ എന്ന് പറയേണ്ടി വരും.

യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിനൊപ്പം തന്നെ ലോകത്ത്  ക്രിസ്തു  മതത്തിന്‍റെ  കോളനിവല്‍ക്കരണവും പുരോഗമിച്ചുകൊണ്ടിരുന്നു .

അത് കണ്ട് പഠിച്ച   മുസല്‍മാനും ഹിന്ദുവും  പിന്നെ മതം  മനശാസ്ത്രപരമായി  കച്ചവടം ചെയ്യാന്‍ തുടങ്ങിയതാണ് ലോകത്ത് മതസ്പര്‍ദ്ധയും  വര്‍ഗീയതയും  വളരാൻ  കാരണമായത്.

  അനേകം ശ്രേഷ്ടര്‍ക്ക്  ജന്മഭൂമിയായ ഭാരതം   വര്‍ഗീയതക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായത് തന്നെ  മതങ്ങളുടെ  പാപ്പരത്തം  ഒരുപോലെ  വെളിപ്പെടുത്തുന്നതാണ് .

സ്വബോധത്തിന്‍റെ  അഭാവം ഭയം 

മതാത്മകനായ    മനുഷ്യന്‍  സത്യാന്വേഷിയാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനാവുന്നതും  മതം അവന്‍റെ  നിയന്ത്രണത്തിലും സ്വകാര്യതയിലും  നില്‍ക്കുന്നത്.

മതാത്മകതയില്‍  മതമാണ്‌ മനുഷ്യനെ നിയന്ത്രിക്കുന്നത്‌. അപ്പോള്‍ മനുഷ്യനില്‍ വിശ്വാസം  ഒരു വികാരമാകുകയും  വര്‍ഗീയതയുടെ  പിശാച് മനുഷ്യരില്‍ അവരറിയാതെ  വളരുകയും  ചെയ്യുന്നു.

   മതാത്മകനായ  മനുഷ്യരില്‍ സ്വബോധം ഉണരാത്തത് കൊണ്ട്     സമ്പന്നതയുടെ നടുവിലും  അവര്‍ അശാന്തിയിലും  ഭയപ്പാടിലുമാണ്   ജീവിക്കുന്നത്. അതാണ് മനുഷ്യന്‍ വര്‍ഗ്ഗീ യത  തേടിപ്പോകാന്‍ കാരണവും. .

ഭയമില്ലാത്ത  മനുഷ്യരെല്ലാം  ഒരോറ്റ വര്‍ഗ്ഗമാണ് - മനുഷ്യ വര്‍ഗ്ഗം 

 "മാതാവും പിതാവും ഗുരുവും" ഒത്തു ചേരുന്ന  ദൈവീകതയെ     അവഗണിച്ചു കൊണ്ട്  ഹിന്ദു -മുസ്ലിം-ക്രിസ്ത്യന്‍  വികാരം  (collective ego )  ഉയര്‍ത്തിപ്പിടിച്ച്   മതം എന്ന വര്‍ഗ്ഗീയതയില്‍  അഭയം തേടുന്നവര്‍   മനുഷ്യനെന്ന  ശ്രേഷ്ടതയെ  തളര്‍ത്തുന്നതിന്‍റെ തിരിച്ചടികള്‍ നമ്മുടെ വരും തലമുറകളും  അനുഭവിക്കേണ്ടി വരും .

ചിന്തിക്കാൻ ചില വാർത്തകൾ


http://www.youtube.com/watch?NR=1&feature=endscreen&v=aGWU2wo2ALU







2/02/2013

വളരുന്ന വാര്‍ദ്ധക്യവും തളരുന്ന ഞാനും




വാര്‍ദ്ധക്യവും പ്രശ്നങ്ങളും

എന്നും എവിടെയും  മനുഷ്യന്‍റെ വളര്‍ച്ചയില്‍ നേരിടുന്ന രണ്ട്  പ്രശ്നഘട്ടങ്ങളാണ്  ബാല്യവും വാര്‍ദ്ധക്യവും. 

പരാശ്രയ മില്ലാതെ മുന്നോട്ടു പോകാന്നുള്ള  കഴിവില്ലായ്മയാണ് ഈ രണ്ടു ഘട്ടങ്ങളും പ്രശ്നഭരിതമാക്കുന്നത്.

സാമ്പത്തീക ഉന്നമനവും സാങ്കേതീക മുന്നേറ്റവും  നല്‍കുന്ന സാധ്യതകള്‍ മുതലെടുത്ത്‌ പാശ്ചാത്യസമൂഹത്തിലിന്നു  പല രീതിയില്‍  വാര്‍ദ്ധക്യജീവിതം  പൊതുവെ  സ്വാശ്രയപരവും  പൂര്‍വാധികം സന്തോഷകരവുമാണ് .

മറ്റെല്ലാത്തിനുമുപരി  ഇതിന് മുഖ്യ കാരണം അവരുടെ വീക്ഷണത്തിലും സംസ്കാരത്തിലും വന്ന  പരിണാമമാണ്.

കാര്‍ഷീക/ കൂട്ട് കുടുംബ പശ്ചാത്തലത്തില്‍ നിന്നും വ്യവസായീക  സംസ്കാരത്തിലേക്ക്   പണ്ട് കാലത്ത് വളരെ ദൂരമുണ്ടായിരുന്നു. എന്നാലിന്ന് ഈ മാറ്റം  ഒരേ തലമുറയില്‍ തന്നെ സംഭവിക്കുകയാണ്.

ശാസ്ത്ര സാങ്കേതീക രംഗത്ത്  വളര്‍ച്ച വളരെ വേഗത്തിലാണ്. എന്നാല്‍ ഇത് ചൂഷണം ചെയ്യാന്‍  ഇതേ വേഗത്തില്‍ മനുഷ്യനും  അവന്‍റെ ശീലങ്ങള്‍ക്കും മാറാന്‍ കഴിയണം.

പ്രായമായാല്‍ പിന്നെ എന്നെ ഒന്നിനും കൊള്ളില്ല എന്ന് സ്വയം തീരുമാനിക്കയും മക്കളുടെ കൂടെതന്നെ  കഴിയണം,  ജനിച്ച വീടും നാടും വിട്ടു പോയാല്‍ "ഞാന്‍" തന്നെ ഇല്ലാതാകും  എന്നൊക്കെയുള്ള വിശ്വാസങ്ങളും  ശീലങ്ങളുമാണ്  പലരുടെയും  വാര്‍ദ്ധക്യപ്രശ്നം.


നമ്മുടെ ശീലങ്ങളെ  ദൂരെയെറിഞ്ഞു  ആധുനീകതയുടെ  സാധ്യതകളെ   ചൂഷണം ചെയ്യുകയും  ദുരഭിമാനം വെടിയുകയും ചെയ്താല്‍  വാര്‍ദ്ധക്യത്തിലും  പൂര്‍വാധികം സംതൃപ്തമായി   ജീവിക്കാന്‍ ഇന്ന് പ്രത്യേകിച്ചും  കേരളത്തില്‍ പലര്‍ക്കും സാധിക്കും.

കേരളം കൂടുതല്‍ കൂടുതല്‍ ഒരു NRI കളുടെ നാടായിക്കൊണ്ടിരിക്കുന്നു. പഠനം  കഴിഞ്ഞാല്‍ പണികിട്ടാത്തവര്‍ അന്യനാടുകളെ ആശ്രയിക്കുന്ന പ്രവണത ഇനിയും കൂടി വരികയാണ്‌.

 യുവജനങ്ങള്‍ കുറഞ്ഞ പക്ഷം  അന്യസംസ്ഥാത്തെങ്കിലുമാണ്  ജോലിചെയ്ത്  ജീവിക്കുന്നത്. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കള്‍ ഒറ്റയ്ക്ക്  വലിയ വീടുകളില്‍ താമസിക്കുന്നവരുടെ  സംഖ്യ ദിനം പ്രതി കൂടി വരികയും ചെയ്യുന്നു.

മാറി ചിന്തി ക്കണം.

അമ്പത് കഴിഞ്ഞാല്‍ മനുഷ്യന്‍ മാറി ചിന്തിക്കണം. ഭക്ഷണവും ചിട്ടയും  ദിനചര്യകളും  മാറി   പരിശീലിക്കുന്നതോടൊപ്പം തന്നെ  അടഞ്ഞ മനസ്സിനെ കെട്ടഴിച്ചു വിടാന്‍ പഠിക്കണം.

അമ്പത് കഴിഞ്ഞ  ജീവിതം മനശാസ്ത്രതലത്തില്‍  നിന്നും   ആത്മീയ തലത്തിലേക്ക്  മാറണം .അപ്പോള്‍ കാര്യങ്ങളെയും സന്ദര്‍ഭങ്ങളെയും മനുഷ്യരെയും വൈകാരീകതയില്ലാതെ  സമീപിക്കാന്‍ നമുക്ക് കഴിയും.

മതാത്മകന്‍ സ്വാര്‍ത്ഥനായ വികാരമനുഷ്യനാണ്. ആത്മീയന്‍  മതാത്മകനല്ല.  ആത്മീയന്‍  അവനവനില്‍ സ്വയം ഒരു കണ്ണാടി  കണ്ടെത്തി യവനാ ണ്.

 .ഒരിക്കല്‍ കണ്ടെത്തിയാല്‍ പിന്നെ ആ കണ്ണാടി  നമ്മില്‍ അത്ഭുത കരമായ മാറ്റങ്ങള്‍ വരുത്തും. ഞാന്‍ എന്ന വ്യക്തിയെ  നാം  എന്ന മഹാശക്തിയാക്കി അത് മറ്റും .

വാര്‍ദ്ധക്യജീവിതം സമ്പുഷ്ട മാക്കാന്‍ സ്വാര്‍ത്ഥതയും  വൈകരീകതയും   വെടിയുകയണാവശ്യം. . പിടിവാശിയും നിക്ഷിപ്ത താത്പര്യങ്ങളും  വിട്ടുപോകാതെ വാര്‍ദ്ധക്യജീവിതം ആര്‍ക്കും സമ്പുഷ്ടമാക്കാന്‍ കഴിയില്ല.

സ്വാതന്ത്ര്യം സര്‍വ്വ പ്രധാനം 

വ്യക്തിയുടെ സ്വാതന്ത്ര്യം വാര്‍ദ്ധക്യജീവിതത്തിലും നമ്മുടെ സ്വാശ്രയ ജീവിതത്തിന്  പരമപ്രധാനമാണ്. മക്കളെ  എല്ലാം ഏല്‍പ്പിച്ചു  കാരണവന്മാര്‍ അവരെ ആശ്രയിക്കുന്നത്  പഴയ കാലത്തെ  ചിട്ടയായിരുന്നു.

ഇന്ന് കാലം മാറി. അവനവന്‍റെ ആഗ്രഹം പോലെ   സ്വയം  ഇഷ്ടപ്പെട്ട  മാതൃകകള്‍  സൃഷ്ടി ക്കാനും   സമാന ചിന്തയുള്ളവരെ .കണ്ടെത്തി  കൂട്ടായ്മകളും  ഒരുമിച്ചു ജീവിക്കുന്ന ആശ്രമങ്ങളും  (community Living ) സൃ ഷ്ടി ക്കുന്നത് വാര്‍ദ്ധക്യജീവിതത്തിന്  സുരക്ഷിതത്വവും സന്തോഷവും  നല്‍കും.


പാശ്ചാത്യ ലോകത്ത് പരീക്ഷിച്ച് വിജയം കണ്ട ധാരാളം  ആശയങ്ങളുണ്ട്.
വാര്‍ദ്ധക്യജീവിതത്തിലേക്ക്  പ്രവേ ശിക്കുന്ന NRI  കള്‍ക്ക് അവര്‍ കണ്ടു ബോധ്യം വന്ന മാതൃകകള്‍ നാട്ടില്‍ പരീക്ഷിക്കുന്നതായാല്‍ ഭാവി തലമുറക്കും അതുപകരിക്കും.

വലിയ കൊട്ടാരങ്ങളില്‍ വൃദ്ധജനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുന്നത്  ഒഴിവാക്കാനായി    പ്രായമായവര്‍ക്ക് പ്രയോഗീകമായ രീതിയില്‍ താമസിക്കാന്‍ അനുയോജ്യമായി  ഫ്ലാറ്റുകളും മറ്റും രൂപകല്‍പന ചെയ്ത്  നവീനവും,ആയാസരഹിതമായും ജീവിതം  സാധ്യമാക്കാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന  വ്യവസായികള്‍ ശ്രമിക്കണം .

അന്ത്യം നന്നായാല്‍ മൊത്തം നന്നായി (Ende gut alles gut)

ഇതൊരു  ജര്‍മന്‍ പഴമൊഴിയാണ്‌ . എന്നാല്‍ "first impression is the best" എന്നാണല്ലോ നമ്മള്‍ കേട്ടിരിക്കുന്നത്.

വാര്‍ദ്ധക്യജീവിതത്തില്‍ വളരെ അര്‍ഥവത്തായത്  ജര്‍മന്‍ ചിന്ത തന്നെയാണ്.
യുവത്വം പുലിയെപ്പോലെ ജീവിച്ചവന്‍  വാര്‍ദ്ധക്യത്തില്‍ പട്ടിയെപ്പോലെ ജീവിക്കുന്നതിലും ഭേതം നേരെ തിരിച്ചാവുന്നതാണ്.അല്ലെങ്കില്‍ നല്ല കാലത്തി ന്‍റെ  ഓര്‍മ്മകള്‍ നമുക്ക് കൂട്ട് വരരുത്. അതിന്  വേണ്ടി  പരിശ്രമിക്കാത്തവര്‍ക്ക്   അതൊരിക്കലും സാധിക്കുകയുമില്ല..

ഏഴിലും  ഏഴുപതിലും ഒരു പോലെ.

ഈ ചൊല്ല്  വളരെ ശരിയാണ്. കൊച്ചു കുട്ടികള്‍ക്ക് മറ്റെന്തിനെക്കാളും  രസം  സമപ്രായക്കരുമായി  ഒത്തു ചേരലാണ്.

ഇത് തന്നെയാണ്   വാര്‍ദ്ധക്യത്തിലും  ഏതു മനുഷ്യനെയും   സന്തോഷിപ്പിക്കുക.

സമപ്രായക്കാര്‍ ഒത്തു കൂടുന്ന  ക്ലബ്ബുകളും  വാര്‍ദ്ധക്യ സദസ്സുകളും  മുടി നരക്കുമ്പോള്‍   നമ്മുടെ ചിന്ത  നരക്കുന്നതില്‍  നിന്നും  നല്ലൊരളവില്‍ . നമ്മളെ  കാത്തു രക്ഷി ക്കും.

അതിന് വേണ്ടി   സ്വയം   പ്രവര്‍ത്തിച്ചാല്‍ ജീവിത സായാഹ്നത്തിലും  യാതനകളെ അകറ്റി സ്വാശ്രയ പരമായി മരണത്തെ  സ്വീകരിക്കാന്‍ നമുക്ക് കഴിയുന്നതാണ്.