ഏതെങ്കിലും ഒരു സിദ്ധാന്തം (idea ) സൃഷ്ടിക്കുവാൻ മനുഷ്യന് ബുദ്ധിയും അറിവുകളും മാത്രംമതി ,സ്വബോധം(ആത്മശക്തി)ആവശ്യമില്ല.
പണ്ഡിതന്മാരുടെ ആശ്രയം ബോധമല്ല,സിദ്ധാന്തങ്ങളാണ് .
സാധാരണ ജനം ആശ്രയിക്കുന്നത് സത്യത്തെയല്ല , പണ്ഡിത സിദ്ധാന്തങ്ങളെയാണ്.
പ്ര്രകൃത മതങ്ങളുടെ അടിസ്ഥാനം പ്രാകൃത സിദ്ധാന്തങ്ങൾ മാത്രമാണ് .
എന്നിട്ടും ശാസ്ത്രം ചുമക്കുന്ന ആധുനീക മനുഷ്യനെയും ആ പ്രാകൃത മതവും പ്രാകൃത ആചാരങ്ങളും നിയന്ത്രിക്കുന്നതിനു കാരണം ബുദ്ധിയുടെ ബോധ ശൂന്യതയാണ് .
പ്രേമം പ്രണയത്തിലേക്ക് നയിക്കുന്ന വികാരമാണ് .
പ്രണയം മനുഷ്യനെ പരസ്പര ബന്ധനത്തിലേക്ക് (intimacy) നയിക്കുന്ന ബന്ധമാണ്.
സ്വബോധം ഇല്ലാത്ത മനുഷ്യൻ ബന്ധനത്തിന്റെ വേദനകളിൽ (ദുഃഖം ) നിന്നും മുക്തി നേടുകയില്ല.
സ്നേഹം സത്യം ആയിരിക്കുന്നത് കൊണ്ട് മനുഷ്യനെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നു.
നശ്വരമായ സന്തോഷം ബുദ്ധിയുടെ സൃഷ്ടിയാണ്. അനശ്വരമായ ആനന്ദം പ്രപഞ്ച ശക്തിയായ ബോധം തന്നെയാണ് .
മനുഷ്യനിൽ സ്വബോധത്തിന്റെ പരിപൂർണ്ണത സൃഷ്ടിക്കുന്ന അവസ്ഥാന്തരമാണ് (പരിണാമം) ആനന്ദം.
ആനന്ദം പോലെ മഹത്തായ മറ്റൊന്നും മനുഷ്യന് ജീവിതത്തിൽ നേടുവാനില്ല .
വളരെ ചെറുപ്പം മുതലേ നാം കുട്ടികളെ അസത്യം(മതം,പ്രാകൃത സിദ്ധാന്തം )പഠിപ്പിക്കുന്നു.
ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും സ്വന്തം മക്കളെ പ്രാകൃത മത സിദ്ധാന്തം പഠിപ്പിക്കുന്നതിൽ മാത്രം ഒരേ മതക്കാരാണ്.
മനുഷ്യ വർഗ്ഗം എന്നൊരു വര്ഗ്ഗത്തെ സൃഷ്ടിക്കുവാൻ നാം മക്കളെ സത്യം പഠിപ്പിക്കണം .ഇപ്പോൾ അതിനുള്ള സമയമായിരിക്കുന്നു. കുട്ടികളിൽ സ്വബോധത്തെ(സത്യം) ഉണർത്തുന്നതിൽ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനു നാം ശ്രദ്ധിക്കുന്നില്ലെങ്കിൽ അവരിൽ മനുഷ്യത്വം എന്ന ഗുണം വളരുകയില്ല.
മതം മക്കളിൽ വളർത്തുന്നത് വർഗീയതയെന്ന വിഷമാണ്.
പരസ്പരം വെറുക്കാൻ ആവശ്യപ്പെടുന്നതാന് വർഗീയതയുടെ സ്വഭാവം മുഹമ്മദീയരോട് ഹിന്ദുക്കളെ വെറുക്കാൻ ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികൾ ഹിന്ദുവിനെയും മുസ്ലീമിനെയും വെറുക്കുന്നു. ജൂതർ ക്രിസ്ത്യാനികളെ വെറുക്കുന്നു... ഓരോ രാജ്യവും മറ്റ് രാജ്യങ്ങളെ വെറുക്കുന്നു. ഓരോ രാജ്യത്തിനകത്തും പരസ്പരം വെറുക്കുന്ന കൊച്ചു ജനവിഭാഗങ്ങൾ വര്ഗീയതയുടെ സ്വഭാവമാണ് .
മലയാളിയെ വെറുക്കുന്ന തമിഴൻ, മഹാരാഷ്ട്രക്കാരനെ വെറുക്കുന്ന ഗുജറാത്തി, ഗുജറാത്തികളെ വെറുക്കുന്ന മഹാരാഷ്ട്രക്കാർ എന്നിങ്ങനെ ഒറ്റ രാജ്യമായ ഇന്ത്യ തെക്കും വടക്കും പരസ്പരം വെറുക്കുന്നു..
സ്വബോധ മില്ലാത്ത മനുഷ്യരിൽ വെറുപ്പ് സ്വഭാവമായി മാറിയിരിക്കുകയാണ്. ആ രീതിയിലാണ് നാം നമ്മുടെ മക്കളെയും പഠിപ്പിക്കുന്നത് .വര്ഗീയതയിലാണ് നാം വളർത്തപ്പെട്ടത്. സ്നേഹം അസാധ്യമാണെന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. അത്രയധികം വെറുപ്പോടെ, അത്രയധികം ശത്രുതയോടെ നിങ്ങൾ എല്ലാവരേയും ശത്രുവായിക്കാണുന്നു.
നിങ്ങൾ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നതും , നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നതും , നിങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുന്നതുമോന്നും സത്യത്തിൽ സ്നേഹം അല്ല.
നിങ്ങളിൽ സ്നേഹം (മനുഷ്യത്വം ) ഉണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്നു .
സ്വാർഥ താത്പര്യം സ്വന്തം വർഗത്തെ മാത്രം പ്രണയിക്കുന്നു. മറ്റുള്ളവരെയെല്ലാം വെറുക്കുന്നു .
ജീവിതം മുഴുവൻ നിങ്ങൾ വെറുപ്പിലും പോരാട്ടത്തിലും, വഴക്കിലും മത്സരത്തിലുമാണെങ്കിൽ നിങ്ങളിൽ സ്നേഹം (സത്യം ) അസാധ്യമാണ്.
ഇന്ന് നമുക്ക് സ്വബോധം സൃഷ്ടിക്കുന്ന വ്യത്യസ്തമായ സ്നേഹത്തിന്റെ ലോകമാണാവശ്യം, നമ്മുടെ കുട്ടികൾ സ്വബോധം ഉള്ള മനുഷ്യരായി വളരുവാനായി വ്യത്യസ്തമായ ഒരു സാഹചര്യവും പഠനവും സിദ്ധാന്തവും വേണം.
അവിടെ വിദ്വേഷം അഭ്യസിക്കപ്പെടരുത്. നമ്മൾ സൃഷ്ടിച്ചിരിക്കുന്നത് വളരെ വിചിത്രമായ ഒരു ലോകമാണ്. ഇതുവരെ മനുഷ്യൻ പരസ്പരവും സമൂഹം സമൂഹത്തോടും ചെയ്തിരിക്കുന്നതെല്ലാം ശരിക്കും അവിശ്വസനീയമാണ്, പൈശാചീക മാണ്. ഒരു ഭാഗത്ത് നാം വെറുക്കാൻ പഠിപ്പിക്കുന്നു, മറുഭാഗത്ത് സമാധാനത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സംസാരിക്കുന്നു. ഒരു കൈകൊണ്ട് വിഷം നല്കുന്നു, മാറിനിന്ന് നാം പറയുന്നു, 'നമ്മളെല്ലാം സഹോദരന്മാരാണ്.' യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ തന്നെ നാം ലോക സമാധാനത്തെക്കുറിച്ച് പറയുന്നു, ഒപ്പംതന്നെ യുദ്ധത്തിന് ഒരുങ്ങുന്നു.
മനുഷ്യത്വം സത്യം ഇല്ലാത്ത മൃഗം ആയി ജീർണ്ണി ച്ചിരിക്കുന്നു. അതിന്റെ കാരണം തെറ്റായ രീതിയിലുള്ള വളർത്തിക്കൊണ്ടുവരലാണ്, തെറ്റായ വിദ്യാഭ്യാസമാണ്.
പ്രാകൃത മങ്ങളും ആചാരങ്ങളും മനുഷ്യനെ സത്യത്തിലേക്ക് നയിക്കുകയില്ല എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത് .
അമ്പലവും മസ്ജിദും പള്ളിയും ഒരിക്കലും പവിത്രമായ ഇടങ്ങളല്ല. ആ കെട്ടിടങ്ങളെ മനുഷ്യൻ വളരെയേറെ ആഡംബരവും മനോഹരവുമാക്കുന്നു.എങ്കിലും അവിടെ വിശുദ്ധി കൊണ്ടുവരുവാൻ മനുഷ്യനും മതങ്ങളും അശക്തരാണ് .
ആഡംബരം വിശുദ്ധിയുടെ ലക്ഷണമല്ല . അത് പണം ധൂർത്ത് ചെയ്യുന്നതിന്റെ പ്രകടനമാണ് . മനുഷ്യൻ ചിന്തിക്കുന്നത് പോലെ ഭൗതീകമായ ഒരു സത്യമല്ല വിശുദ്ധി.
മനുഷ്യൻ സത്യത്തെ വികൃതമാക്കുന്നതാണ് ദേവാലയങ്ങൾ. കാരണം ദേവാലയങ്ങളിൽ മനുഷ്യരുടെ വിഡ്ഢിത്തവും നാണം കെട്ടതുമായ കാര്യങ്ങൾ കൂടിച്ചേരുന്നു. മനുഷ്യൻ പണിതു സൂക്ഷിക്കുന്ന ഒരു മന്ദിരംത്തിനും പ്രകൃതിയുടെ വിശുദ്ധി ഉണ്ടാവുക അസാധ്യമാണ്. അന്നും ഇന്നും എന്നും ദേവാലയങ്ങൾ കച്ചവടസ്ഥലമായി ജീർണ്ണിക്കുന്നു.
വിശുദ്ധി ഉണ്ടാകേണ്ടത് മനുഷ്യനിലാണ് , മന്ദിരങ്ങളിൽ അല്ല.
മനുഷ്യരിൽ ഉണ്ടായിരിക്കേണ്ട വിശുദ്ധിയാണ് സത്യം (സ്നേഹം ). മനുഷ്യന് സ്വീകാര്യമല്ലാത്ത ഒരേയൊരു ദൈവവും "സത്യം" മാത്രമാണ് .
അതുകൊണ്ടാണ് മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന നരകങ്ങളിൽ നരകിച്ചു മരിക്കുന്നത് .