മനുഷ്യരെല്ലാം വീണ്ടും വീണ്ടും സ്വയം വഞ്ചിക്കപ്പെടുകയാണ് എന്നതാണ് അഹങ്കാരത്തിന്റെ ഗുണം.
ഞാൻ എന്തൊക്കെയോ ആണ് എന്നും എന്തൊക്കെയോ അറിയാം എന്നുമുള്ള തോന്നലാണ് അഹങ്കാരം.
സ്വബോധം കൊണ്ടല്ലാതെ മനുഷ്യന് അഹങ്കാരത്തിന്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെടുക അസാധ്യമാണ് .
അവനവന്റെ ബുദ്ധിയുടെ തെറ്റായ ധാരണകളും വിശ്വാസങ്ങളുമാണ് അഹങ്കാരം സൃഷ്ടിക്കുന്നത് .
വിശ്വാസങ്ങളും ധാരണകളും സത്യമല്ല. അവയെല്ലാം ബുദ്ധിയുടെ പരിമിതിയിൽ സത്യമായി തോന്നുന്ന മിഥ്യകളാണ് .
വ്യക്തി സ്വന്തം ബുദ്ധിയുടെ വഞ്ചനയുടെ ഇരകളാണ് എന്നതാണ് മനുഷ്യന്റെ നിസ്സഹായത.
ആത്മ ശക്തിയില്ലാത്ത നിസ്സഹായനെ പ്രസ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നു .
എന്നാൽ നിങ്ങൾ ഇതിനെക്കുറിച്ച് ബോധവാനായിരിക്കുകയില്ല. ബോധവും ആത്മശക്തിയും ഒന്ന് തന്നെയാണ് .
ആരെങ്കിലും ഒരു പുണ്യ വാളനെയോ പരിശുദ്ധനെയോ പറ്റി വിവരിച്ചാൽ നിങ്ങളത് ഉടനെ വിശ്വസിക്കും; അതിനെ ചോദ്യം ചെയ്യുകയേയില്ല.
നിങ്ങളുടെ അയൽക്കാരൻ ചീത്തയും അസന്മാർഗ്ഗിയുമാണെന്ന് പറഞ്ഞാൽ നിങ്ങളതും ഉടനെ വിശ്വസിക്കുന്നു.
എന്തെന്നാൽ അന്ധമായി വിശ്വസിക്കുകഎന്നത് അത്ര കണ്ടു എളുപ്പമാണ് . സത്യം അറിയുവാൻ ബുദ്ധിക്ക് കൂടുതൽ അറിയേണ്ടതുണ്ട് .കൂടുതൽ അറിഞ്ഞാൽ അവയും സത്യം ആകണമെന്നില്ല . അത് കൊണ്ടാണ് അന്ധ വിശ്വാസം സമൂഹത്തിൽ പിടിമുറുക്കുന്നതും ആത്മശക്തി ഉള്ള മനുഷ്യർ കുറഞ്ഞു പോകുന്നതും .