"പിതാ രക്ഷതി കൌമാരേ
ഭർത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാർദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമർഹതി. ന സ്ത്രീ സ്വാതന്ത്ര്യമർഹതി"
പ്രായോഗികമായി ഇന്നും അർഥ വത്തായ കാര്യമാണ് ഇത് . അതിനർഥം അന്നും ഇന്നും ഇനി മേലിലും സ്ത്രീക്ക് പുരുഷനിൽ നിന്നും " സാമൂഹ്യ സുരക്ഷ" ആവശ്യമായിരിക്കുന്നുവെന്നാണ്.
അല്ലാതെ സ്ത്രീക്ക് പുരുഷനെപ്പോലെ ഒരു "സ്വതന്ത്ര വ്യക്തിത്വം" ഇല്ലായെന്നോ അതിനു അര്ഹതയില്ല എന്നോ അല്ല.
സമൂഹം പുത്രിമാരെ സംരക്ഷിക്കുന്നത് പോലെ പുത്രന്മാരെ സംരക്ഷിക്കേണ്ട ആവശ്യമില്ല.
കാരണം പുരുഷന് സ്ത്രീയിൽ നിന്നും ഒരുകാലത്തും ലൈംഗീക (ബലാൽസംഘം ) ഭീഷണിയില്ല
പുരുഷനാണ് സ്ത്രീക്ക് സാമൂഹ്യ ഭീഷണി സൃഷ്ടിക്കുന്നത്, മറിച്ചല്ല. അതിനു കാരണം സ്ത്രീയിലും പുരുഷനിലും "കാമം" ഉണ്ടായി നില നിൽക്കുന്നതിന്റെ വ്യത്യസ്തതയാണ് .
സ്ത്രീയാണ് ഗർഭം ധരിക്കുന്നതും അമ്മയാകുന്നതും. മക്കളെയും കുടുംബത്തെയും പരിപാലിക്കുന്നതിൽ അമ്മയുടെ ഉത്തരവാദിത്വം അച്ഛന് ഉണ്ടാകുന്നില്ല.
ലൈംഗീക അരാജകത്വം പുരുഷന്റെ സ്വഭാവമാണ് .
സ്ത്രീയിൽ അത് അപൂർവമായി ഉണ്ടാകുന്നുവെങ്കിൽ സാഹചര്യവും പ്രായ ബന്ധിതവുമായ സ്വഭാവമാണ് അത് .
സാമൂഹ്യ നിയമങ്ങൾ എന്നും പരിണാമത്തിന് സ്വയം വിധേയമാണ്. അതിനു കാരണം ശാസ്ത്രം മനുഷ്യനിൽ കൊണ്ടുവരുന്ന ബോധപരമായ മാറ്റമാണ് .
ശരീയത്ത് പോലെ ഒരു പ്രാകൃത മത നിയമ വ്യവസ്ഥ ആധുനിക ഇന്ത്യയുടെ ആധികാരിക നിയമ ഗ്രന്ഥമാക്കണമെന്ന് മുറവിളി കൂട്ടുന്നവർ പ്രാകൃത യുഗത്തിൽ തന്നെ ജീവിക്കേണ്ടവരാണ് .
സ്ത്രീക്ക് മാത്രം പതീവൃത്യം നിഷ്കർഷിക്കുന്ന പുരുഷൻ ബഹു ഭാര്യത്വവും വേശ്യാവൃത്തിയും ആസ്വദിക്കുന്നതിനു കാരണം പ്രാകൃത കാലത്ത് മതവും ആചാരങ്ങളും പുരുഷ കേന്ദ്രീകൃത മായിരുന്നത് കൊണ്ടാണ് .
പ്രാകൃത സമൂഹത്തിലും പ്രാകൃത മത ചിന്തയിലും "സ്ത്രീ" പുരുഷന് ഭോഗവസ്തു മാത്രമാകുന്നു.
ഇന്നത്തെ സ്ത്രീകളുടെ മനുഷ്യാവകാശവും വ്യക്തിത്വവും ആധുനീക പാശ്ചാത്യ ചിന്തയുടെ ഭാഗമാണ് .
ഇസ്ലാമീക സമൂഹങ്ങൾ ഒഴികെ ഇന്നത്തെ ആധുനിക സമൂഹങ്ങൾ സ്ത്രീയുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും വളരെയധികം സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നു.
ആധുനിക സ്ത്രീയും പുരുഷനെപ്പോലെ തന്നെ വിദ്യ നേടുകയും എല്ലാവിധ തൊഴിലുകളും ചെയ്യാൻ പ്രാപ്തി നേടി അവര്ക്ക് സ്വതന്ത്രാമായ വ്യക്തിത്വവും ജീവിതവും കണ്ടെത്തുന്നു.
ആധുനീക മനുഷ്യ സംസ്കാരം നില നിൽക്കേണ്ടത് ഇന്നത്തെ ശാസ്ത്ര ബോധത്തിലാണ് അല്ലാതെ പ്രാകൃത ചിന്തയിലും ആചാരങ്ങളിലും അല്ല.
ശാസ്ത്രം പഠിച്ചാലും പ്രാകൃത മതവും ആചാരങ്ങളും മനുഷ്യനെ പ്രാകൃത മൃഗമായി നില നിര്ത്തും എന്നതിന് തെളിവാണ് ആധുനീക മത തീവ്രവാദവും ഇറാക്കിലും സിറിയയിലും ഇന്ത്യയിലും ഒക്കെ കണ്ടുവരുന്ന മത വിശ്വാസിയുടെ മൃഗീയ സംസ്കാരവും.