4/28/2016

സൗന്ദര്യം ആത്മീയ സത്യമാണ്

ഭൗതീക മായ സൗന്ദര്യം സൃഷ്ടിക്കപ്പെടുന്നത്  ആത്മീയതയിലാണ് .
ആരോഗ്യമുള്ള ശരീരത്തിലാണ്  സൗന്ദര്യം പ്രകാശിക്കുന്നത് .
ആരോഗ്യമുള്ള ശരീരത്തിന് അടിസ്ഥാനം ആരോഗ്യമുള്ള വ്യക്തിയാണ് .
മുഖകാന്തിയുണ്ടാക്കാനും അത്‌ നിലനിറുത്താനുമായി  അനേകം മനുഷ്യർ ആഗ്രഹിക്കുകയും
 ധാരാളം പണം ചിലവിടുകയും ഫലം ലഭിക്കാതെ നിരാശരാവുകയും ചെയ്യുന്നു.
എന്താണ് ശരീരത്തിന്റെ സത്യം ?
ശരീരം ഒരു ജൈവ വസ്തുവാണ് . അതിന്റെ ആരോഗ്യം അതിന്റെ വളർച്ചയിലാണ് . ശരീര വളർച്ചയെന്നാൽ കോശങ്ങളുടെ നാശവും പുനർജനനവുമാണ് .
അതിനു വേണ്ട ഘടകങ്ങൾ  ഭക്ഷണവും ശുദ്ധവായുവും വ്യായാമവും വിശ്രമവും ആവശ്യത്തിന്  ലഭ്യമാക്കുകയെന്നതാണ് .
ഭക്ഷണവും വ്യായാമവും വിശ്രമവും ആവശ്യത്തിൽ അധികമാകുന്നത്  ശരീരത്തിന് തന്നെ ഭാരമാകുന്നു.അപ്പോൾ അത് ശരീരത്തിന്റെ സ്വാഭാവീക വളർച്ചയെ തകരാറിലാക്കുന്നു.
ഇതിനേക്കാൾ എല്ലാം ഉപരിയായി ശാരീരിക ആരോഗ്യം നില നിർത്തുന്നത്  വ്യക്തിയുടെ  ആത്മ ശക്തിയാണ് . അത്മവിശ്വാസവും  ആത്മ ശക്തിയും ഒന്നല്ല .
ആത്മവിശ്വാസം ഒരു വികാരമാണ് . അതിനെ ശാശ്വതമായി  നില നിർത്തുക അസാധ്യമാണ് . ആത്മശക്തി സത്യമാണ് . ആത്മശക്തിയും സ്വബോധവും ഒന്നാണ് .
ആത്മ ശക്തി വ്യക്തിയിൽ രൂപപ്പെടുന്ന സത്യമാണ് . സാധാരണ മനുഷ്യനിൽ വ്യക്തി (ഞാൻ ) മിഥ്യയാണ്‌ .

വിശ്വാസം ആത്മശക്തിയുടെ അഭാവം

മനുഷ്യരെല്ലാം വീണ്ടും വീണ്ടും സ്വയം വഞ്ചിക്കപ്പെടുകയാണ് എന്നതാണ് അഹങ്കാരത്തിന്റെ ഗുണം.
ഞാൻ എന്തൊക്കെയോ  ആണ് എന്നും എന്തൊക്കെയോ അറിയാം എന്നുമുള്ള തോന്നലാണ്  അഹങ്കാരം.
 സ്വബോധം കൊണ്ടല്ലാതെ മനുഷ്യന് അഹങ്കാരത്തിന്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെടുക അസാധ്യമാണ് .
അവനവന്റെ ബുദ്ധിയുടെ തെറ്റായ ധാരണകളും വിശ്വാസങ്ങളുമാണ് അഹങ്കാരം സൃഷ്ടിക്കുന്നത് .
വിശ്വാസങ്ങളും ധാരണകളും സത്യമല്ല. അവയെല്ലാം ബുദ്ധിയുടെ പരിമിതിയിൽ സത്യമായി തോന്നുന്ന മിഥ്യകളാണ് .
വ്യക്തി സ്വന്തം ബുദ്ധിയുടെ വഞ്ചനയുടെ ഇരകളാണ് എന്നതാണ് മനുഷ്യന്റെ നിസ്സഹായത.
ആത്മ ശക്തിയില്ലാത്ത നിസ്സഹായനെ പ്രസ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നു .
എന്നാൽ നിങ്ങൾ  ഇതിനെക്കുറിച്ച് ബോധവാനായിരിക്കുകയില്ല. ബോധവും ആത്മശക്തിയും ഒന്ന് തന്നെയാണ് .
ആരെങ്കിലും ഒരു പുണ്യ വാളനെയോ പരിശുദ്ധനെയോ പറ്റി വിവരിച്ചാൽ  നിങ്ങളത് ഉടനെ വിശ്വസിക്കും; അതിനെ ചോദ്യം ചെയ്യുകയേയില്ല.
നിങ്ങളുടെ അയൽക്കാരൻ ചീത്തയും അസന്മാർഗ്ഗിയുമാണെന്ന് പറഞ്ഞാൽ നിങ്ങളതും  ഉടനെ വിശ്വസിക്കുന്നു.
എന്തെന്നാൽ അന്ധമായി വിശ്വസിക്കുകഎന്നത് അത്ര കണ്ടു എളുപ്പമാണ് . സത്യം അറിയുവാൻ ബുദ്ധിക്ക്‌ കൂടുതൽ അറിയേണ്ടതുണ്ട് .കൂടുതൽ അറിഞ്ഞാൽ അവയും സത്യം ആകണമെന്നില്ല . അത് കൊണ്ടാണ് അന്ധ വിശ്വാസം സമൂഹത്തിൽ  പിടിമുറുക്കുന്നതും  ആത്മശക്തി ഉള്ള മനുഷ്യർ കുറഞ്ഞു പോകുന്നതും .

4/17/2016

പ്രാകൃത മതവും ആധുനീക സ്ത്രീയുടെ വ്യക്തിത്വവും .


"പിതാ രക്ഷതി കൌമാരേ
ഭർത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാർദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമർഹതി. ന സ്ത്രീ സ്വാതന്ത്ര്യമർഹതി"
 പ്രായോഗികമായി ഇന്നും അർഥ വത്തായ കാര്യമാണ് ഇത് . അതിനർഥം അന്നും ഇന്നും ഇനി മേലിലും സ്ത്രീക്ക്  പുരുഷനിൽ നിന്നും " സാമൂഹ്യ  സുരക്ഷ"  ആവശ്യമായിരിക്കുന്നുവെന്നാണ്.
അല്ലാതെ സ്ത്രീക്ക് പുരുഷനെപ്പോലെ ഒരു  "സ്വതന്ത്ര വ്യക്തിത്വം" ഇല്ലായെന്നോ അതിനു അര്ഹതയില്ല എന്നോ അല്ല.
സമൂഹം പുത്രിമാരെ സംരക്ഷിക്കുന്നത് പോലെ പുത്രന്മാരെ സംരക്ഷിക്കേണ്ട ആവശ്യമില്ല.
കാരണം പുരുഷന് സ്ത്രീയിൽ നിന്നും ഒരുകാലത്തും ലൈംഗീക (ബലാൽസംഘം ) ഭീഷണിയില്ല
പുരുഷനാണ് സ്ത്രീക്ക്  സാമൂഹ്യ ഭീഷണി സൃഷ്ടിക്കുന്നത്, മറിച്ചല്ല. അതിനു കാരണം സ്ത്രീയിലും പുരുഷനിലും "കാമം" ഉണ്ടായി നില നിൽക്കുന്നതിന്റെ വ്യത്യസ്തതയാണ് .
സ്ത്രീയാണ് ഗർഭം ധരിക്കുന്നതും അമ്മയാകുന്നതും. മക്കളെയും കുടുംബത്തെയും  പരിപാലിക്കുന്നതിൽ അമ്മയുടെ ഉത്തരവാദിത്വം അച്ഛന് ഉണ്ടാകുന്നില്ല.
ലൈംഗീക അരാജകത്വം പുരുഷന്റെ സ്വഭാവമാണ് .
സ്ത്രീയിൽ അത് അപൂർവമായി ഉണ്ടാകുന്നുവെങ്കിൽ സാഹചര്യവും പ്രായ ബന്ധിതവുമായ സ്വഭാവമാണ് അത് .
സാമൂഹ്യ നിയമങ്ങൾ എന്നും പരിണാമത്തിന് സ്വയം വിധേയമാണ്. അതിനു കാരണം ശാസ്ത്രം മനുഷ്യനിൽ കൊണ്ടുവരുന്ന ബോധപരമായ മാറ്റമാണ് .
ശരീയത്ത് പോലെ ഒരു പ്രാകൃത മത നിയമ വ്യവസ്ഥ ആധുനിക ഇന്ത്യയുടെ ആധികാരിക നിയമ ഗ്രന്ഥമാക്കണമെന്ന് മുറവിളി കൂട്ടുന്നവർ പ്രാകൃത യുഗത്തിൽ തന്നെ ജീവിക്കേണ്ടവരാണ് .
സ്ത്രീക്ക് മാത്രം പതീവൃത്യം നിഷ്കർഷിക്കുന്ന പുരുഷൻ ബഹു ഭാര്യത്വവും വേശ്യാവൃത്തിയും ആസ്വദിക്കുന്നതിനു കാരണം പ്രാകൃത കാലത്ത് മതവും ആചാരങ്ങളും പുരുഷ കേന്ദ്രീകൃത മായിരുന്നത് കൊണ്ടാണ് .
പ്രാകൃത സമൂഹത്തിലും പ്രാകൃത മത ചിന്തയിലും "സ്ത്രീ" പുരുഷന് ഭോഗവസ്തു മാത്രമാകുന്നു.
ഇന്നത്തെ സ്ത്രീകളുടെ മനുഷ്യാവകാശവും വ്യക്തിത്വവും ആധുനീക പാശ്ചാത്യ ചിന്തയുടെ ഭാഗമാണ് .
ഇസ്ലാമീക സമൂഹങ്ങൾ ഒഴികെ ഇന്നത്തെ ആധുനിക സമൂഹങ്ങൾ സ്ത്രീയുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും വളരെയധികം സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നു.
ആധുനിക സ്ത്രീയും പുരുഷനെപ്പോലെ തന്നെ വിദ്യ നേടുകയും എല്ലാവിധ തൊഴിലുകളും ചെയ്യാൻ പ്രാപ്തി നേടി അവര്ക്ക് സ്വതന്ത്രാമായ വ്യക്തിത്വവും ജീവിതവും കണ്ടെത്തുന്നു.
ആധുനീക മനുഷ്യ സംസ്കാരം നില നിൽക്കേണ്ടത് ഇന്നത്തെ ശാസ്ത്ര ബോധത്തിലാണ് അല്ലാതെ പ്രാകൃത ചിന്തയിലും ആചാരങ്ങളിലും അല്ല.
ശാസ്ത്രം പഠിച്ചാലും പ്രാകൃത മതവും ആചാരങ്ങളും മനുഷ്യനെ പ്രാകൃത മൃഗമായി നില നിര്ത്തും എന്നതിന് തെളിവാണ് ആധുനീക മത തീവ്രവാദവും ഇറാക്കിലും സിറിയയിലും ഇന്ത്യയിലും ഒക്കെ കണ്ടുവരുന്ന മത വിശ്വാസിയുടെ മൃഗീയ സംസ്കാരവും.

4/12/2016

സിദ്ധാന്തം (idea )

ഏതെങ്കിലും ഒരു സിദ്ധാന്തം (idea ) സൃഷ്ടിക്കുവാൻ മനുഷ്യന്  ബുദ്ധിയും അറിവുകളും മാത്രംമതി ,സ്വബോധം(ആത്മശക്തി)ആവശ്യമില്ല.

പണ്ഡിതന്മാരുടെ  ആശ്രയം ബോധമല്ല,സിദ്ധാന്തങ്ങളാണ് .

സാധാരണ ജനം ആശ്രയിക്കുന്നത്  സത്യത്തെയല്ല , പണ്ഡിത സിദ്ധാന്തങ്ങളെയാണ്.

പ്ര്രകൃത  മതങ്ങളുടെ അടിസ്ഥാനം പ്രാകൃത സിദ്ധാന്തങ്ങൾ മാത്രമാണ് .

എന്നിട്ടും  ശാസ്ത്രം ചുമക്കുന്ന ആധുനീക മനുഷ്യനെയും  ആ പ്രാകൃത മതവും പ്രാകൃത ആചാരങ്ങളും  നിയന്ത്രിക്കുന്നതിനു  കാരണം ബുദ്ധിയുടെ  ബോധ ശൂന്യതയാണ് .

പ്രേമം പ്രണയത്തിലേക്ക് നയിക്കുന്ന വികാരമാണ് .

പ്രണയം മനുഷ്യനെ പരസ്പര ബന്ധനത്തിലേക്ക് (intimacy) നയിക്കുന്ന ബന്ധമാണ്.

സ്വബോധം ഇല്ലാത്ത മനുഷ്യൻ ബന്ധനത്തിന്റെ  വേദനകളിൽ (ദുഃഖം ) നിന്നും  മുക്തി നേടുകയില്ല.
സ്നേഹം  സത്യം ആയിരിക്കുന്നത് കൊണ്ട്  മനുഷ്യനെ  ദുഃഖത്തിൽ നിന്നും  മോചിപ്പിക്കുന്നു.
നശ്വരമായ  സന്തോഷം ബുദ്ധിയുടെ  സൃഷ്ടിയാണ്. അനശ്വരമായ ആനന്ദം പ്രപഞ്ച ശക്തിയായ ബോധം തന്നെയാണ് .
മനുഷ്യനിൽ  സ്വബോധത്തിന്റെ പരിപൂർണ്ണത  സൃഷ്ടിക്കുന്ന അവസ്ഥാന്തരമാണ് (പരിണാമം) ആനന്ദം.
ആനന്ദം പോലെ  മഹത്തായ മറ്റൊന്നും മനുഷ്യന് ജീവിതത്തിൽ  നേടുവാനില്ല .
വളരെ ചെറുപ്പം മുതലേ നാം കുട്ടികളെ അസത്യം(മതം,പ്രാകൃത സിദ്ധാന്തം )പഠിപ്പിക്കുന്നു.
ഹിന്ദുക്കളും  മുഹമ്മദീയരും ക്രിസ്ത്യാനികളും സ്വന്തം മക്കളെ  പ്രാകൃത മത സിദ്ധാന്തം പഠിപ്പിക്കുന്നതിൽ മാത്രം  ഒരേ മതക്കാരാണ്.
മനുഷ്യ വർഗ്ഗം  എന്നൊരു  വര്ഗ്ഗത്തെ സൃഷ്ടിക്കുവാൻ  നാം മക്കളെ സത്യം പഠിപ്പിക്കണം .ഇപ്പോൾ അതിനുള്ള സമയമായിരിക്കുന്നു. കുട്ടികളിൽ  സ്വബോധത്തെ(സത്യം) ഉണർത്തുന്നതിൽ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനു നാം ശ്രദ്ധിക്കുന്നില്ലെങ്കിൽ അവരിൽ മനുഷ്യത്വം  എന്ന ഗുണം  വളരുകയില്ല.
മതം മക്കളിൽ വളർത്തുന്നത്  വർഗീയതയെന്ന വിഷമാണ്.
പരസ്പരം വെറുക്കാൻ ആവശ്യപ്പെടുന്നതാന് വർഗീയതയുടെ  സ്വഭാവം  മുഹമ്മദീയരോട് ഹിന്ദുക്കളെ വെറുക്കാൻ ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികൾ ഹിന്ദുവിനെയും മുസ്ലീമിനെയും വെറുക്കുന്നു. ജൂതർ ക്രിസ്ത്യാനികളെ വെറുക്കുന്നു... ഓരോ രാജ്യവും മറ്റ് രാജ്യങ്ങളെ വെറുക്കുന്നു. ഓരോ രാജ്യത്തിനകത്തും പരസ്പരം വെറുക്കുന്ന കൊച്ചു ജനവിഭാഗങ്ങൾ വര്ഗീയതയുടെ സ്വഭാവമാണ് .
മലയാളിയെ വെറുക്കുന്ന തമിഴൻ, മഹാരാഷ്ട്രക്കാരനെ  വെറുക്കുന്ന ഗുജറാത്തി, ഗുജറാത്തികളെ വെറുക്കുന്ന മഹാരാഷ്ട്രക്കാർ എന്നിങ്ങനെ  ഒറ്റ രാജ്യമായ  ഇന്ത്യ തെക്കും വടക്കും പരസ്പരം വെറുക്കുന്നു..
സ്വബോധ മില്ലാത്ത മനുഷ്യരിൽ വെറുപ്പ്   സ്വഭാവമായി മാറിയിരിക്കുകയാണ്. ആ രീതിയിലാണ് നാം നമ്മുടെ മക്കളെയും പഠിപ്പിക്കുന്നത്‌ .വര്ഗീയതയിലാണ് നാം  വളർത്തപ്പെട്ടത്. സ്നേഹം അസാധ്യമാണെന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. അത്രയധികം വെറുപ്പോടെ, അത്രയധികം ശത്രുതയോടെ നിങ്ങൾ എല്ലാവരേയും ശത്രുവായിക്കാണുന്നു.
നിങ്ങൾ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നതും  , നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നതും , നിങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുന്നതുമോന്നും സത്യത്തിൽ  സ്നേഹം അല്ല.
നിങ്ങളിൽ സ്നേഹം (മനുഷ്യത്വം ) ഉണ്ടെങ്കിൽ  നിങ്ങൾക്ക് എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്നു .
സ്വാർഥ താത്പര്യം സ്വന്തം വർഗത്തെ മാത്രം പ്രണയിക്കുന്നു. മറ്റുള്ളവരെയെല്ലാം വെറുക്കുന്നു .
 ജീവിതം മുഴുവൻ  നിങ്ങൾ വെറുപ്പിലും പോരാട്ടത്തിലും, വഴക്കിലും മത്സരത്തിലുമാണെങ്കിൽ നിങ്ങളിൽ സ്നേഹം (സത്യം ) അസാധ്യമാണ്.
ഇന്ന്  നമുക്ക് സ്വബോധം സൃഷ്ടിക്കുന്ന വ്യത്യസ്തമായ സ്നേഹത്തിന്റെ ലോകമാണാവശ്യം, നമ്മുടെ കുട്ടികൾ സ്വബോധം ഉള്ള  മനുഷ്യരായി വളരുവാനായി വ്യത്യസ്തമായ ഒരു സാഹചര്യവും പഠനവും സിദ്ധാന്തവും വേണം.
അവിടെ വിദ്വേഷം അഭ്യസിക്കപ്പെടരുത്. നമ്മൾ സൃഷ്ടിച്ചിരിക്കുന്നത് വളരെ വിചിത്രമായ ഒരു ലോകമാണ്. ഇതുവരെ  മനുഷ്യൻ  പരസ്പരവും സമൂഹം സമൂഹത്തോടും  ചെയ്തിരിക്കുന്നതെല്ലാം ശരിക്കും അവിശ്വസനീയമാണ്, പൈശാചീക മാണ്. ഒരു ഭാഗത്ത് നാം വെറുക്കാൻ പഠിപ്പിക്കുന്നു, മറുഭാഗത്ത് സമാധാനത്തെക്കുറിച്ചും  സ്നേഹത്തെക്കുറിച്ചും  സംസാരിക്കുന്നു. ഒരു കൈകൊണ്ട് വിഷം നല്കുന്നു, മാറിനിന്ന് നാം പറയുന്നു, 'നമ്മളെല്ലാം സഹോദരന്മാരാണ്.' യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ തന്നെ  നാം ലോക സമാധാനത്തെക്കുറിച്ച് പറയുന്നു, ഒപ്പംതന്നെ യുദ്ധത്തിന് ഒരുങ്ങുന്നു.
മനുഷ്യത്വം സത്യം ഇല്ലാത്ത മൃഗം ആയി ജീർണ്ണി ച്ചിരിക്കുന്നു. അതിന്റെ കാരണം തെറ്റായ രീതിയിലുള്ള വളർത്തിക്കൊണ്ടുവരലാണ്, തെറ്റായ വിദ്യാഭ്യാസമാണ്.
 പ്രാകൃത മങ്ങളും  ആചാരങ്ങളും മനുഷ്യനെ  സത്യത്തിലേക്ക്  നയിക്കുകയില്ല  എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത് .

അമ്പലവും  മസ്ജിദും പള്ളിയും ഒരിക്കലും പവിത്രമായ ഇടങ്ങളല്ല. ആ കെട്ടിടങ്ങളെ മനുഷ്യൻ വളരെയേറെ ആഡംബരവും മനോഹരവുമാക്കുന്നു.എങ്കിലും അവിടെ വിശുദ്ധി കൊണ്ടുവരുവാൻ മനുഷ്യനും മതങ്ങളും  അശക്തരാണ് .
ആഡംബരം വിശുദ്ധിയുടെ ലക്ഷണമല്ല . അത് പണം ധൂർത്ത്  ചെയ്യുന്നതിന്റെ  പ്രകടനമാണ് . മനുഷ്യൻ ചിന്തിക്കുന്നത് പോലെ ഭൗതീകമായ ഒരു സത്യമല്ല വിശുദ്ധി.
മനുഷ്യൻ സത്യത്തെ വികൃതമാക്കുന്നതാണ്  ദേവാലയങ്ങൾ. കാരണം ദേവാലയങ്ങളിൽ മനുഷ്യരുടെ  വിഡ്ഢിത്തവും നാണം കെട്ടതുമായ കാര്യങ്ങൾ കൂടിച്ചേരുന്നു. മനുഷ്യൻ പണിതു സൂക്ഷിക്കുന്ന ഒരു മന്ദിരംത്തിനും പ്രകൃതിയുടെ  വിശുദ്ധി  ഉണ്ടാവുക അസാധ്യമാണ്. അന്നും ഇന്നും എന്നും  ദേവാലയങ്ങൾ  കച്ചവടസ്ഥലമായി ജീർണ്ണിക്കുന്നു.
വിശുദ്ധി ഉണ്ടാകേണ്ടത് മനുഷ്യനിലാണ് , മന്ദിരങ്ങളിൽ അല്ല.
മനുഷ്യരിൽ ഉണ്ടായിരിക്കേണ്ട വിശുദ്ധിയാണ് സത്യം (സ്നേഹം ). മനുഷ്യന് സ്വീകാര്യമല്ലാത്ത ഒരേയൊരു ദൈവവും "സത്യം"  മാത്രമാണ് .
അതുകൊണ്ടാണ് മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന നരകങ്ങളിൽ നരകിച്ചു മരിക്കുന്നത് .



എന്താണ് കോപം ?

എന്താണ് കോപം ? എവിടെ നിന്നാണ് കോപം വരുന്നത് ?
എന്ത് കൊണ്ടാണ് ബുദ്ധിമാനായ മനുഷ്യന് കോപം നിയന്ത്രിക്കുവാൻ കഴിയാത്തത് ?.
മനുഷ്യനിൽ സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന നിസ്സഹായതയുടെ വികാര പ്രകടനമാണ്  "കോപം "
വികാരങ്ങൾ ഉണ്ടാകുമ്പോൾ "ഞാൻ" എന്ന വ്യക്തിത്വവും ആ വികാരമായി  മാറുന്നത് കൊണ്ടാണ് മനുഷ്യന് വികാരങ്ങളുടെ മേൽ നിയന്ത്രണം സാധ്യമാല്ലാത്തത് .
അത് കൊണ്ട് കോപം വന്നു കഴിഞ്ഞാൽ മനുഷ്യന് അതിനെ നിയന്ത്രിക്കുക അസാധ്യമാണ്. അപ്പോൾ കോപവും കോപിക്കുന്ന വ്യക്തിയും രണ്ടല്ല.
ബോധശൂന്യമായ ബുദ്ധി സൃഷ്ടിച്ചു പരിപാലിക്കുന്ന  വികാരമാണ് മനുഷ്യരിൽ "ഞാൻ " എന്ന വികാരം ( അഹങ്കാരം ).
സ്വാർഥ താത്പര്യങ്ങൾ നടക്കണമെന്ന പിടിവാശിയാണ് (determination) കോപം സൃഷ്ടിക്കുന്നത് .
അത്തരം വികാരങ്ങൾ  നല്ലതാണു എന്നാണ് ബുദ്ധി സ്വയം പഠിച്ചു വച്ചിരിക്കുന്നത് .
കോപം ഉപയോഗിച്ച് അവസരോചിതമായി പ്രതിയോഗിയെ തോൽപ്പിക്കുവാൻ "ബുദ്ധി " സൃഷ്ടിക്കുന്ന വിദ്യയാണ് (യുക്തി ) കോപം .
"ഞാൻ " എന്ന അഹങ്കാരം എവിടെയെങ്കിലും മുറിവേൽക്കപ്പെടുന്നതിനെ പ്രതിരോധിക്കുന്ന "ആത്മ വിദ്യ" യാണ് കോപം .
"ആത്മജ്ഞാനം" കൊണ്ടല്ലാതെ മനുഷ്യനിൽ  ഞാൻ എന്ന അഹങ്കാരം നശിക്കുകയില്ല .
അത് വരെയും മനുഷ്യനിൽ ജീവാത്മാവ് (ബുദ്ധി ) വികാരങ്ങളുടെ ചെപ്പടി വിദ്യകൾ ഉപയോഗിച്ചു കൊണ്ടിരിക്കും .