5/28/2013

യോഗിയും സന്തോഷവും




 മനുഷ്യരായ നാമെല്ലാം നിത്യവും  അന്വേഷിക്കുന്നത് സന്തോഷമാണ്.

"സന്തോഷമേവ  ജയതേ"  എന്നതാണ്  സാധാരണ മനുഷ്യൻറെ  ജീവനമന്ത്രം. 

 സന്തോഷമെന്നാൽ അവനവനിലെ ഞാനെന്ന (അഹം, the emotional  I ) വികാരത്തിൻറെ പ്രകമ്പനമാണ്, ആഘോഷമാണ്.

 സന്തോഷമെന്നാൽ ഞാൻ  ആരാണ്  എന്നതിനെ സ്വയം  ആഘോഷിക്കലാണ്.

സ്വാർഥമായ സന്തോഷം കൊണ്ട് ഒരുവന്  സമാധാന ത്തിലേക്ക്‌  പ്രവേശിക്കുവാൻ  സാധിക്കുകയില്ല.

സമാധാനം സ്വാർഥതക്ക് പുറത്തുള്ള  ദൈവീകമായ  അവസ്ഥയാണ്‌.

ഒരുവന്‌ എന്താണോ ഉള്ളത് അതിൽ കൂടിയാണ്  അവരെ പുറംലോകം  അറിയുന്നത് .

സ്വാർഥനായ   വ്യക്തിയിൽ  അവനവൻ  സ്വയം   അറിയുന്ന  ഞാനും ലോകം അറിയുന്ന  ഞാനും   വ്യത്യസ്ഥമാണ് . ഈ  വ്യത്യാസം  ഒരു രഹസ്യമായി സൂക്ഷി ക്കുന്ന  വ്യക്തി  തന്നോട് തന്നെ യുദ്ധം ചെയ്യുകയാണ്.

നമുക്കുള്ളത് പലതും നമ്മുടെ അഹംബുദ്ധി ലോകത്തിൻറെ അറിവിൽ  നിന്നും  മറച്ചു പിടിക്കുന്നു. ഇത് നമ്മുടെ ഓജസ്സിനെ (immunity, satamina  ) കുറയ്ക്കുന്നു.

നമ്മുടെ സ്വാർഥ പരമായ  കൊച്ചു കൊച്ചു  സന്തോഷങ്ങൾ   നമ്മളെ ബാലഹീനമാക്കുന്നത്  നാം സ്വയം അറിയുന്നില്ല . അഹം ബുദ്ധി ഇരുട്ടാണ്‌. ഇരുട്ടിൽ കളിക്കുന്നവർ  സ്വയം  അറിയാതെ  ആപത്തുകളിൽപ്പെടുന്നു.

അപ്പോൾ നമ്മുടെ പ്രശസ്തിയും സമ്പത്തും  സൗന്ദര്യവുമെല്ലം പെട്ടെന്ന് നിലം പതിക്കുന്നു.

ഒരുവൻറെ   പതനത്തെപ്പറ്റി ലോകം അത്ഭുതത്തോടെ കമൻറുകൾ  പാസാക്കുന്നു. ലോകം എന്തും  ആഘോഷമാക്കുന്നു. പരസ്പരം യുദ്ധം ചെയ്തും പടവെട്ടിയും  മനുഷ്യന് സന്തോഷിക്കുവാൻ സാധിക്കുന്നു .കാരണം അഹംബുദ്ധി വ്യക്തിയിലെ  അന്ധകാരമാകുന്നു.

നാമോരോരുത്തരും  സ്വാർഥ താത്പര്യങ്ങളിൽ സന്തോഷിക്കാനും വിജയിക്കാനുമായി   ചെറുതും വലുതുമായ   അനേകം നുണകളും  തിന്മകളും   നിത്യവും സൃ ഷ്ടിക്കുന്നു.

നാം നിത്യം ചെയ്യുന്നതെന്തും  പിന്നീട് നമ്മുടെ ശീലമായി  മാറുന്നു. ആ ശീലങ്ങളാണ്  പിന്നീട്  നമ്മളെ  നയിക്കുന്നത്.

ഒരാളുടെ  കോപം ,അസൂയ, നുണകൾ, നന്മതിന്മകൾ   തുടങ്ങി ഒരു വ്യക്തി യിൽ നിന്നും  പുറത്തുവരുന്നതെന്തും  അയാളുടെ സ്വഭാവത്തിൻറെ  ഭാഗമായിട്ടാണ് സംഭവിക്കുന്നത്‌.

വ്യക്തിയുടെ സ്വഭാവം ശുദ്ധീകരിക്കുന്നതാണ്  ആത്മീയത . അത് സന്തോഷ ത്തിൽ  നിന്നും ആനന്ദത്തിലേക്കുള്ള  വ്യക്തിപരമായ  മാറ്റമാണ്.

മതം ആത്മീയതക്ക് എതിരാണ്.

കാരണം അതൊരു കൂട്ടായ്മയാണ്.

ആനന്ദം  കൂട്ടായി  ആർജിക്കുവാൻ സാധിക്കുകയില്ല . സ്വർഗ്ഗം  വ്യക്തി പരമാണ്.

അതിന് ആവശ്യം  മറ്റൊരു  ജീവനമന്ത്രമാണ്‌ ."സത്യമേവ ജയതേ" എന്നതാണ ത്.

അത് സംഭവിക്കാതെ  പള്ളിയിലോ  അമ്പലത്തിലോ   പോയി കുർബാനയും  പൂജയും  വഴിപാടുകളും   അർപ്പിച്ചത്  കൊണ്ട്   ഒരു പ്രയോചനവുമില്ല.

ദൈവത്തെ (സമാധാനം )നമ്മിലേക്ക്‌ സ്വീകരിക്കാൻ  നാം സ്വയം  ശുദ്ധീകരിക്കണം. അതിന്  പ്രകടനമല്ല, പ്രവർത്തനമാണ്  ആവശ്യം.

വ്യക്തിയിലെ   മാറ്റത്തിന്  വേണ്ടി നാം സ്വയം വിനയമുള്ളവരാകണം. അപ്പോൾ മാത്രമാണ് നമുക്ക് സ്വയം സമർപ്പിക്കുവാൻ  സാധിക്കുന്നത് (total surrender of  ego ) .

"തന്നെ താൻ   താഴ്ത്തുന്നവൻ   എല്ലാം  സ്വയം ഉയർത്തപ്പെടും"  എന്ന്   ശ്രീ യേശുനാഥനും   പറഞ്ഞിട്ടുണ്ട് .

 താഴ്മയുള്ള  മനുഷ്യരിലേക്ക്‌ ദൈവമെന്ന  അദൃശ്യ  ശക്തി  പ്രവേശിച്ച്, അവരിൽ  പല തരം   നന്മയുടെ   ഫലങ്ങൾ വിളയിക്കുന്നതാണ് അതിന് കാരണം

 അവനവൻറെ താത്പര്യം  നടത്തിയെടുക്കാനുള്ള  കഴിവാണ്   ബുദ്ധിയായി   മനുഷ്യരെ   ചലിപ്പിക്കുന്നത് ( creative ego intelligence  ) .

മിഥ്യയെ  സത്യമാക്കി നമുക്ക് തോന്നിപ്പിക്കുന്നതും അതെ ബുദ്ധിതന്നെയാണ്.

 ലോകം അറിയുന്ന ഞാൻ പാലിൽ വെള്ളം ചേർത്തത് പോലെയുള്ള  ഒരു   കലർപ്പാണ്. അത് വിശുദ്ധമയാതല്ല. അത് കൊണ്ടാണ്  സങ്കടം  നമ്മെ അന്വേഷിച്ചുവരുന്നത് .

 ഒരുവൻറെ  ബുദ്ധിയുടെ   കഴിവനുസരിച്ച്  കലർപ്പ് കൂടിയും കുറഞ്ഞുമിരിക്കുന്നു.

ഈ കലർപ്പിനെ  ശുദ്ധീകരിക്കാതെ  നമുക്ക്  ആനന്ദം  എന്ന  പരമാവസ്ഥയിലേക്ക് പ്രവേശിക്കാൻ  കഴിയില്ല.

എന്നാൽ നമ്മിൽ  കളങ്കം  ഉണ്ടെങ്കിലും  നമുക്ക് സന്തോഷിക്കുന്നതിനും  സ്വയം ആഘോഷിക്കുന്നതിനും യാതൊരു പ്രശനവുമില്ല .പക്ഷെ  എവിടെ നിന്നെങ്കിലും  സങ്കടം  ഓടിവന്ന് ആ  സന്തോഷത്തെ നശിപ്പിക്കും.
സമൂഹം   മുഖംമൂടിയ    ഒരു പ്രസ്ഥാനമാണ്. വ്യക്തിഗതമായ കപടത  കൂട്ടായി  ആഘോഷിക്കുന്നതാണ് സമൂഹം.

ആഘോഷമില്ലെങ്കിൽ   മനുഷ്യന്    സാമൂഹ്യജീവിതമില്ല. ഭൗതീക ജീവിതത്തി ൻറെ  അടിത്തറയാണ്  സമൂഹവും  ആഘോഷങ്ങളും.
എന്നാൽ സമൂഹം   കാപട്യപരമായിരിക്കുന്നതിനാൽ   ആരെക്കൊന്നിട്ടായാലും  വേണ്ടില്ല , ഞാൻ  സന്തോഷിക്കണം. എന്നതാണ് ഇന്ന് പലരുടെയും  ചിന്ത .

നാം  സ്വയം തിന്മകളിൽ കൂടി  നേടുന്ന നേട്ടങ്ങളെ ആഘോഷിക്കുന്ന സന്തോഷങ്ങൾ  ശാശ്വതമല്ല. കാരണം പ്രപഞ്ചം നയിക്കുന്ന ശക്തിയായ  സ്നേഹത്തിന് എതിരാണ് സ്വാർഥത.

ഓരോ മനുഷ്യൻറെയും   ബുദ്ധി അവനവന്  വേണ്ടി നിരന്തരം നേട്ടങ്ങൾ സൃഷ്ടിക്കാൻ  ശ്രമിച്ചു  കൊണ്ടിരിക്കുകയാണ്.

സമൂഹമതിനെ  കൈയ്യടിച്ചു പ്രോത്സാഹി പ്പിക്കാനും . പക്ഷെ  ദൈവത്തിന് നമ്മുടെ  സ്വാർഥതയെ അംഗീകരിക്കുവാൻ കഴിയില്ല .

ഒരു വശത്ത്  മനുഷ്യൻ  സ്വാർഥപരമായി കെട്ടിപ്പടുക്കുന്നതെല്ലാം മറുവശത്ത് കൂടി  പ്രകൃതി അഴിച്ചുകളയുന്ന  സത്യം  ബുദ്ധിമാനായ മനുഷ്യന് അറിയാ നാവില്ല . അതിന്  ബുദ്ധി മാത്രം പോര, സ്വബോധം കൂടി വേണം.

 ഭൗതീകതയുടെ   കെട്ടലും അഴിക്കലും   മനുഷ്യരിൽ  സാധ്യമാക്കുന്നത്  ഒരുവനിൽ  പ്രവർത്തിക്കുന്ന ഒരേ ബുദ്ധികൊണ്ട് തന്നെയാണ്.

ദൈവമെന്ന  വിശുദ്ധിയെ സ്വീകരിക്കാത്ത മനുഷ്യൻ  സ്വയം   പണിത് പണിത് അവസാനം   പണിമേടിച്ച്  പരാജയമടയുന്നു.

 "സന്തോഷമേവ ജയതേ"  എന്ന  ഒരിക്കലും ജയിക്കാത്ത  പാഴ്ക്കളിയാണല്ലോ  ഞാൻ കളിച്ചത്   എന്ന് അപ്പോൾ മനുഷ്യന്  ബോധ്യം വരും.

എന്നാലും  സ്വാർഥതയെന്ന അന്ധകാരത്തിൽ  മനുഷ്യൻ  ആ  കളികൾ  തുടർന്ന് കൊണ്ടിരിക്കും.

 സന്തോഷവും ദുഃഖവും   രണ്ടും  നമ്മിലേക്ക്‌ കൊണ്ട് വരുന്നത് നമ്മുടെ സ്വന്തം ബുദ്ധിയാണ്.

 ദൈവത്തിനതിൽ ഒരു  റോളും ഇല്ല.

ദൈവമെന്ന അദൃശ്യ ശക്തി മനുഷ്യൻറെ ബുദ്ധി ക്ക് പുറത്ത്   ക്ഷമയോടെ കാത്തു നിൽക്കുകയാണ്.

ആനന്ദവും  സ്നേഹവും   ആയിത്തീരുകയെന്നത്    ഓരോ മനുഷ്യ ജന്മത്തിൻറെയും പൊരുളാണ്.

സന്തോഷവും ദുഃഖവുമില്ലാതെ    മനുഷ്യന് മുൻപിൽ തുറന്നു കിടക്കുന്ന  മഹത്തായ  പാതയാണ്    ആത്മീയത.

ആത്മാവ്   ഒരവസ്തയാണ്. എല്ലാം ആയിരിക്കുന്നതായ  അവസ്ഥയാണത്.( Being status of the infinity )

ആത്മീയതയിൽ ഓരോ വ്യക്തിയും  ഞാൻ ആരാണ് എന്നല്ല, മറിച്ചു ഞാൻ എന്താണ് എന്ന് സ്വയം അറിയുകയാണ്.

ഞാൻ എന്താണ് എന്ന സത്യം സ്വയം  അറിയുന്ന നിമിഷം ഓരോരുത്തരും  ആ  സത്യമായി പരിണാമം സംഭവിക്കുന്നു.

അത് വ്യക്തിയുടെ   ആത്മാവിലുള്ള പുനർജന്മമാണ്. അപ്പോൾ  നാം ഭൗതീക ലോകത്തെ കീഴടക്കുന്നു.

അതോടൊപ്പം തന്നെ  നമ്മുടെ ഉള്ളിൽ  ഒരു  ഒരു ആത്മീയ കേന്ദ്രം (sacred Heart ) സ്വയം തുറക്കപ്പെടുകയും,  സ്വസ്ഥത, സ്നേഹം,ആനന്ദം  തുടങ്ങിയ   ദൈവീകശക്തികൾ  നമ്മിൽ കൂടി പ്രവർത്തിക്കുകയും   ചെയ്യുന്നു.

അതിനു ശേഷം   സ്വയം കളങ്കപ്പെടുത്തി  നമ്മളെ സന്തോഷിപ്പിക്കുന്ന   എല്ലാ പരിപാടികളും   മനുഷ്യനിൽ  സ്വയം  നിന്ന് പോകുന്നു. നാം ലോകത്തെ കബളി പ്പിക്കുന്നതും  സ്വയം നിന്ന് പോകുന്നു.

ഒരു യോഗിക്ക് ഒന്നും  തന്നെ  സന്തോഷിക്കുവാനും ആഘോഷിക്കുവാനുമില്ല.
ഒരുവനിൽ നിന്നും  കളങ്കമെല്ലാം  വിട്ടു പോകുമ്പോൾ അവന് ഉപേക്ഷിക്കാൻ പറ്റാത്തത് അവൻറെ ജീവൻ  മാത്രമാണ്.

യോഗി   ജീവനിൽ  സ്വയം  പ്രകാശി ക്കുന്ന ആനന്ദമാണ്.

ജീവൻ  ആത്മാവിൻറെ പ്രകടനമാണ്.

ജീവനെ അറിയുന്ന മനുഷ്യനിലേക്ക് പ്രപഞ്ചം മുഴുവനും വന്നു  നിറയുന്നു .

ഓരോ യോഗിയും   പ്രപഞ്ചത്തിൻറെ കേന്ദ്രമാണ്.അവർ കൽപ്പിക്കുന്നത്  പ്രകൃതി അനുസരിക്കും.

 " മഴയോടും കാറ്റിനോടും ആജ്ഞാപിച്ചാൽ അവ മാറിപ്പോകും" എന്ന് ശ്രീ യേശുനാഥനും    പറഞ്ഞിട്ടുണ്ട്.

ആത്മീയത ഒരുവന് നൽകുന്നത് സന്തോഷമല്ല, ആനന്ദമാണ്.

യോഗി സദാ നേരവും  ആത്മാവുമായി  രമിക്കുകയാണ് .

 സാധാരണ മനുഷ്യൻ  ആത്മാവിനെ അറിയുന്നില്ല.

 ആത്മാവ്  ഇപ്പോൾ, ഇവിടെയാണ്. (അതിന് വ്യത്യസ്ഥ കാലങ്ങളില്ല )

വികാര-മനുഷ്യന്  "ഇപ്പോൾ ഇവിടെ " ആയിരിക്കുവാൻ  സാധിക്കുന്നില്ല.

അത് സാധ്യമാക്കുന്ന ധ്യാന മാർഗ്ഗമാണ്‌ യോഗ.

 അഹം(വികാരം ) അല്ലാത്ത ഞാൻ തന്നെയാണ് പരമാത്മാവ്.

  കാരമായ  ഞാൻ  ആണ് പരമാത്മാവ് 

ആഘോഷങ്ങളുടെ ഞാൻ  അസ്ഥമിക്കുന്നിടത്ത് ആനന്ദമായ  ഞാൻ  സ്വയം ഉയർന്നുവരും.

ഇതാണ്  ആത്മീയത.

ചരിത്ര പുരുഷനും മഹായോഗിയുമായ  ശ്രീയേശു എവിടെയും സന്തോഷിക്കുന്ന  ഒരു ചിത്രവും ആരും ഇതുവരെ കണ്ടിട്ടില്ല.

യേശുവിന് സന്തോഷിക്കുവാൻ കഴിയുമായിരുന്നില്ല.

കാരണം സന്തോരം ഒരു വികാരമാണ്. അതിനെ സങ്കടം പിന്തുടർന്ന് കീഴ്പ്പെടുത്തും.

 അത് കൊണ്ടാണ്  ക്രിസ്തു  എവിടെ വച്ചെങ്കിലും ആഘോഷങ്ങളിൽ  സന്തോഷിച്ചതായി ശിഷ്യൻമാരും    രേഖപ്പെടുത്തിക്കാണാത്തത്.

ഇത്  ലോകത്തോട്‌ പറയുന്ന  ഒരു സത്യമുണ്ട്. ഒരു യോഗിക്ക്     സന്തോഷം അവശ്യമല്ല.

യോഗിക്ക്  സന്തോഷം   അനാവശ്യമാണ്

യോഗിയിൽ   സന്തോഷത്തിന് പ്രസക്തിയില്ലാത്തത്  കൊണ്ടത്‌ സ്വയം തന്നെ  യോഗിയിൽ നിന്നും  അകന്നു പോകുന്നു.

 ആനന്ദം എത്ര  വലിയ സന്തോഷത്തെയും നിഷ്പ്രഭമാക്കുന്നതാണ്.

കൂരിരുട്ടിൽ പ്രകാശം നൽകുന്ന മെഴുക് തിരിക്ക്   സൂര്യപ്രകാശത്തിൽ    ഒട്ടും പ്രസക്തിയില്ല.

അതുപോലെയാണ് സന്തോഷം ആനന്ദത്തിൽ  മുങ്ങിപ്പോകുന്നത്.

ബുദ്ധിമാനായ മനുഷ്യന്  ജീവിതം  കൂരിരുട്ടുപോലെയാണ് . ബുദ്ധി ആഗ്രഹിക്കുന്നതല്ല നമുക്ക്  വന്നു ചേരുന്നത്.

ഇടയ്ക്കിടെ വന്നു പോകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളാണ് മനുഷ്യർക്ക് നേരിയ (ആശ്വാസം )വെളിച്ചം നൽകുന്നത്.

അഹം എന്ന വികാരത്തിലേക്ക് ആനന്ദത്തിന് പ്രവേശിക്കാൻ  സാധിക്കുകയില്ല.

 കാരണം ആനന്ദം  കാരമാണ്.

ആനന്ദവും  സന്തോഷവും എണ്ണയും  വെള്ളവും  പോലെ വ്യത്യസ്ഥ മാണ്

യോഗിക്ക്  ആത്മരതി നൽകുന്ന   നിർവൃതി മനുഷ്യന്  ഭൗതീക രതിയിൽ   നിന്ന് ലഭിക്കുന്ന നൈമിഷീകമായ  അനുഭൂതിയുടെ നിത്യത പോലെയാണ് .

 കാരണം ഒരു മനുഷ്യനിൽ   ആത്മീയത (യോഗം ) ഒരിക്കൽ സംഭവിച്ചാൽ  പിന്നീട്  അതൊരു തുടർക്കഥയാണ്.

ആനന്ദം മനുഷ്യനിലെ  കേന്ദ്രമായി    (sacred heart ) മാറ്റുന്ന  ബ്രഹത്തായ  ആത്മീയ പദ്ധതിയാണ്  യോഗ.

ആനന്ദമാണ് ആത്മീയ പാത എന്നാണ് യോഗ  പഠിപ്പിക്കുന്നത്.

അതാണ് ക്രി സ്തു  അർഥശങ്കക്കിടയില്ലാതെ  വ്യക്തമാക്കുന്നത്.

"ഞാൻ (holy spirit ) സത്യവും ജീവനും വഴിയുമാകുന്നു" .ഈ സത്യം പക്ഷെ മനുഷ്യൻറെ ബുദ്ധിക്ക്  ഗ്രഹിക്കാൻ കഴിയുന്നതല്ല.

അത് കൊണ്ടാണ്  മനുഷ്യൻ ഇന്നും യേശുവിനെ കുരിശിൽ തന്നെ കിടത്തി യിരിക്കുന്നത്.

 കുരിശിൽ കിടക്കുന്ന ക്രിസ്തു  രക്ഷകനാണ്‌.

 മനുഷ്യർക്ക്‌  സ്വയം രക്ഷപെടുവാൻ കഴിയുന്നത്‌ വരെ അവർക്ക്  ഒരു രക്ഷകൻ ആവശ്യമാണ്.

സ്വയം പ്രകാശി ക്കുന്നത് വരെ ബിംബത്തിലുള്ള കൃ ഷ്ണനെയും കുരിശിൽ കിടക്കുന്ന  ക്രി സ്തുവിനെയും  മനുഷ്യർക്ക്‌   ആവശ്യമുണ്ട് .

അതവരുടെ  സന്തോഷത്തിൻറെ ഭാഗമാണ്.

അതുകൊണ്ടാണ് മനുഷ്യർ  സ്വയം മറന്ന്  ജാതിയും മതവും  ആഘോഷി ക്കുന്നത്.

കൂരിരുട്ടിൽ തപ്പിത്തടയുന്ന  മനുഷ്യർക്ക്‌  മെഴുകുതിരി നൽകുന്ന  ആശ്വാസം ചില്ലറയല്ല.

കാറ്റത്തണഞ്ഞുപോകുമെങ്കിലും  ഒരു സൂര്യൻ  മനുഷ്യരിൽ  സ്വയം ഉദിക്കും വരെ  തിരിവെളിച്ചത്തിൽ  സന്തോഷി ക്കുകയല്ലാതെ  മനുഷ്യന്‌ നിവർത്തി യില്ല.

 സ്വബോധമെന്ന വെളിച്ചം മനുഷ്യനിലേക്ക്   പ്രവേശിക്കുമ്പോൾ  നാം സ്വയം  സന്തോഷങ്ങളോട്  വിട പറയും.

പ്രപഞ്ചത്തിൻറെ   പരമ -അവസ്ഥയായ  ആനന്ദത്തിന്   മുൻപിൽ പിടിച്ചു നിക്കാൻ  ഞാൻ  എന്ന  സന്തോഷത്തിന് (emotion ) കഴിയില്ല .

പരമാനന്ദം സൂര്യപ്രഭയാണ്. സന്തോഷം  തിരിവെളിച്ചവും.

നാം  സൃഷ്ടിക്കുന്ന സന്തോഷങ്ങൾ  വെറും മെഴുകുതിരി  വെളിച്ചമാണ് സങ്കടത്തിൻറെ കാറ്റുടനെ വന്ന്  അതിനെ കിടത്തിക്കളയുന്നു.

ഭൗതീക സന്തോഷത്തിൻറെ  മായിക പ്രപഞ്ചം തിരയുന്ന മനുഷ്യനിൽ തന്നെ ആത്മീയതയുടെ   ഉച്ചകോടിയായ ശാന്തിപർവ്വവും, പരമാനന്ദവും,സർവ്വ നന്മ കളും  പരസ്പര  സ്നേഹത്തിൽ   കൂടി  സാധ്യമാകുന്നു .

ജീവിച്ചിരിക്കുന്ന മനുഷ്യന്  സ്വർഗ്ഗത്തിൽ  പ്രവേശിക്കുകയെന്നത്  പഴങ്ങൾ  ആസ്വതിക്കുംപോലെയാണ് .

അത്  മരത്തിൽ നിന്നും പറിച്ച്  ആപ്പപ്പോൾ ആസ്വതിക്കണം .ഏതു പഴവും   പഴകിയാൽ അഴുകും .

ജീവിതം അഴുകാതെ ആസ്വതിക്കുന്നതിൻറെ ( ഒരുവൻ ഇപ്പോൾ ഇവിടെ ആയിരി ക്കുന്നതി ൻറെ )  നിർവൃതിയാണ്  സ്വർഗ്ഗം

ആത്മീയസ്വർഗ്ഗം മരണ- അനന്തരമല്ല.

സ്വർഗ്ഗം ഒരനുഭൂതിയാണ്, ഒരവസ്ഥയാണ്. അത് ഇപ്പോൾ ഇവിടെയാണ്.

യേശുവിനെ  ക്രിസ്ത്യാനികൾ അയച്ചിരി ക്കുന്ന സ്വർഗ്ഗത്തിനായി  അവർ ഭയത്തോടെ മരണം വരെ കാത്തിരിക്കണം.

എന്നാൽ യോഗ അറിയുന്ന  സ്വർഗ്ഗം സമാധാനമാണ്, സ്നേഹമാണ്, ആനന്ദമാണ്. 

 അത് ഇപ്പോൾ ഇവിടെയാണ്. ദൈവമെന്നാൽ   ഈ  നന്മകളുടെ ഊർജമാണ് .

 ദൈവം   പ്രപഞ്ചസൃഷ്ടിയുടെ  ജൈവോർജ്ജമാണ്‌.

ഞാൻ എന്ന രോഗാവസ്ഥയുടെ  യോഗാവസ്ഥയിലേക്കുള്ള ( പരമാനന്ദം ) പരിണാമമാണ്  ആത്മീയത. അവിടെ  ഓരോ മനുഷ്യനും  സ്വയം കണ്ടെത്തും

  പ്രപഞ്ചീകമായ   ജൈവോർജ്ജമാണ്‌ സമാധാനം.അത് തന്നെയാണ് പരമാനന്ദവും.

സമാധാനത്തി ലേക്കുള്ള മഹത്തായ  പാതയാണ്  ഞാൻ.

ഞാൻ  എന്നെ സ്വയം  അറിയുന്ന വിദ്യയാണ് യോഗ.












5/27/2013

വാനപ്രസ്ഥമെന്ന ആനന്ദമാർഗ്ഗം







എത്ര തന്നെ ഉന്നതസ്ഥാനീയരായാലും, സ്വയം അറിയാത്ത  അവസ്ഥയിൽ   കാമന (disire ) കളുടെ  ആകർഷണ വലയത്തിൽപെട്ട് സന്തോഷവും സങ്കടവും മാറി മാറി അനുഭവിച്ചുകൊണ്ടാണ് ഓരോ മനുഷ്യനും  ജീവിതപാതയിൽ മുന്നേറു ന്നത്.

ഭൗതീകമായ   ജീവിതത്തിന് അർഥവും  അടിസ്ഥാനവും  നൽകുന്നത് സമാധാനവും  ആനന്ദവുമാണ് (സന്തോഷമല്ല ആനന്ദം ).

മഹാന്മാരെന്ന്  ലോകം  ആഘോഷിക്കുന്നവരുടെ പോലും   ജീവിതഅന്ത്യം  അശാന്തവും വളരെ ദയനീയവുമാകുന്നു.

അപ്പോൾ പിന്നെ ഏന്തിനായിരുന്നു   ഈ കഷ്ടപ്പാടൊക്കെ എന്ന  ചോദ്യം  ഉത്തരം അന്വേഷിക്കുന്നു.

സ്വയം  മാറ്റമില്ലാതെ മുന്നോട്ടു പോകുന്ന മനുഷ്യൻ  വാർദ്ധക്യത്തിലും  മിടുക്ക് കാണിക്കുവാൻ വേണ്ടി സ്വയം കുഴിക്കുന്ന കുഴികളിൽ വീണു മറ്റുള്ളവരുടെ പരിഹാസപാത്രമാവുന്നു.

സ്വയം എന്തെന്നറിയാത്ത പ്രകടനങ്ങൾ വഴി  സ്വയം ഇളിഭ്യരായ  മിടുക്കന്മാരായി    അധികാരത്തിൻറെ പിടി വിടാതെ സ്വയം ആഘോഷിച്ചുകൊണ്ട്     ജീവിതം   സഫലമാക്കാനാവാതെ, വെറുതെ ജീവിച്ച് വെറുതെ   മരിക്കുന്നവരാണ്  നമ്മിലധികവും .

ഇതിനു വ്യത്യസ്തമായി   വേദകാലഘട്ടത്തിൽ ഭാരതത്തിലെ വൃദ്ധജനങ്ങൾ  സ്വീകരിച്ചുപോന്ന  വാനപ്രസ്ഥമെന്ന ജീവിത രീതി  അക്ഷരാർഥത്തി ൽ ആനന്ദമാർഗ്ഗമാണ്.

മക്കൾ പ്രായ പൂർത്തിയാകുന്നതോടെ അവരെ ഉത്തര വാതിത്വങ്ങൾ ഏ ലപ്പിച്ചുകൊണ്ട്  സന്തോഷങ്ങളുടെ  പാതയിൽ നിന്നും  ആനന്ദത്തിൻറെ പാതയിലേക്ക് മാറുന്നതാണ്  വാനപ്രസ്ഥം.

മനുഷ്യജീവിതം  സായാന്ഹത്തോടുക്കുമ്പോൾ   ഓരോ മനുഷ്യനും  (സ്ത്രീയും പുരുഷനും ) അവരവരുടെ ജീവിതത്തിൻറെ പോരായ്മകൾ  സ്വാഭാവീക മായും  സ്വയം ബോദ്ധ്യമാകേണ്ടാതാണ്.

 പരിമിതികൾ സ്വയം ബോധ്യമാകുന്ന മനുഷ്യൻ  ഇത് വരെ ജീവിച്ചതിൽ നിന്നും  ഒരു മാറ്റം സ്വയം ആഗ്രഹിക്കുന്നു.

 ചിലപ്പോളത് ഒരു വീഴ്ചയുടെ (midlife crisis )ഭാഗമായ  ഒരാവശ്യമായും  സംഭവിക്കുന്നു .

ഒരറുപതുവർഷം  ജീവിതം പിന്നിട്ട   മനുഷ്യൻറെ നസ്ഥിതി (ബുദ്ധി ) അവരവരുടെ  രീതിയിൽ   മനസ്സാക്ഷിയെ  സ്വീകരിക്കുന്നു.

പിന്നീടവർക്ക് പഴയതിലേക്ക് തിരിച്ചുപോക്ക് അസാധ്യമാകുന്നു.

ഭൗതീകതക്ക്   അടിസ്ഥാനമായ  പ്രേമത്തിൽ  നിന്നും ത്മീയതയുടെ  അടിസ്ഥാനമായ  സ്നേഹത്തിലേക്കുള്ള  ട്രാക്ക് മാറ്റമാണ്  വാനപ്രസ്ഥം.

വിവേകമുള്ള  ഏതു മനുഷ്യനും  വൈകാരികതയിൽ നിന്നും   മാറി   ആത്മസംയമനത്തിൻറെ പാതയിൽ  വ്യത്യസ്തമായി  സഞ്ചരിക്കുന്നതിൻറെ നേട്ടമാണ്   ട്രാക്ക്  മാറ്റം .

അവനവൻറെ പരിമിതികൾ സ്വയം അറിഞ്ഞ  വിവേകികൾക്ക്   കാമനകളി ല്ലാതെ   ജാഗ്രതയോടെ (ബോധം )  ജീവിത  അന്ത്യം   ആനന്ദകരമാക്കുന്ന    ജീവിത വ്യവസ്ഥയാണ്‌ വാനപ്രസ്ഥം .

വിവേകം  മനുഷ്യരിൽ  ഉറക്കുമ്പോൾ   വികാരം വിവേകത്തിന് വഴിമാറുന്നു. ആർപ്പുവിളിയും അട്ട ഹാസവും നിറഞ്ഞ പ്രേമം  അവരെ വിട്ടുപോകുന്നു.

ആത്മീയ  ശക്തി ലഭിക്കുമ്പോൾ സ്വയം പ്രദർശിപ്പിക്കുന്നതിൻറെ  അവശ്യകത നമ്മിൽ  നിന്നും സ്വയം വിട്ടുപോകുന്നു  .

സ്വസ്ഥത  ജീവിതത്തിലേക്ക്   കടന്നു വരുമ്പോൾ സംസ്കാരത്തിൻറെയും  അഹം ബുദ്ധിയുടെയും  ആവശ്യമായ   അഭിനയ ജീവിതത്തിന് വിട പറയുകയും  സ്വയം അവനവനിലേക്ക്‌ ചുരുങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വാഭാവീക മാറ്റമാണ് വാനപ്രസ്ഥം.

വാനപ്രസ്ഥത്തിലേക്ക്   പ്രവേശിക്കുന്ന ഒരുവൻറെ ജീവിതം   സ്വാഭാവീകമായിത്തന്നെ  പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക് പരിവർത്തനം  ചെയ്യപ്പെടും.

പ്രേമം ഒരു പരസ്പര കൈമാറ്റ മാണ് (barter deal ).സ്നേഹം ഏക പക്ഷീയമായ ഇടപെടലാണ്. അത് കൊണ്ടാണ് അത് ദൈവീകമാണ്‌  എന്ന് ശ്രീ യേശുനാഥൻ പറഞ്ഞിട്ടുള്ളത്‌ .

സാധാരണ മനുഷ്യന് സ്നേഹിക്കാൻ കഴിയില്ല.

സ്വാർഥത വെടിയാത്തവരുടെ അഭ്യാസങ്ങൾക്കു  പ്രേമത്തിൻറെ പരിധി കടക്കാൻ കഴിയില്ല.സ്നേഹത്തിന് സ്വാർഥമാവൻ കഴിയില്ല.

സ്നേഹം  മനുഷ്യനിൽ  ദൈവീകമായ  ഏകപക്ഷീയ സമർപ്പണമാണ്.

 എത്രയും നാം പ്രകൃതിയോടു താതാത്മ്യം പ്രാപിക്കുന്നുവോ അത്രയും നാം വാനപ്രസ്ഥ ജീവിതത്തിലേക്കും പ്രവേശി ക്കുന്നു.

അഹംബുദ്ധിയിൽ (സംസ്കാരം)  നിന്നും ഒരുവൻ  സ്വയം അകലുന്നതോടെ  മനനം എന്ന   ആത്മീയ സാധന വഴി  ഞാൻ എന്താണ് എന്ന അറിവിലേക്ക് എത്താൻ  സാധിക്കുന്നു.

അപ്പോൾ  ഒരു  മനുഷ്യന്    കാപട്യങ്ങൾ സ്വയം ഉപേക്ഷിച്ച് ഒരു ശിശുവിലേക്കുള്ള  തിരിച്ചുപോകാൻ  സാധിക്കുന്നതാണ്   വാനപ്രസ്ഥ ജീവിതം.

ആത്മപരിശോധനയെന്ന സ്വയം ശുദ്ധീകരണമാണ് ഇതിൻറെ അടിത്തറ .
സ്വാർഥ താത്പര്യങ്ങളെ  ഉപേക്ഷിക്കാതെ ഒരുവനും ഇത് സാദ്ധ്യമാകുന്നില്ല.

സ്വയം എന്താണ് എന്നറിയാത്ത മനുഷ്യന് സ്വാർഥത ഉപേക്ഷിക്കാനും കഴിയു ന്നതല്ല.

സ്വാർഥതയുടെ   സംഭവബഹുലമായ ക്രീയാത്മക ലോകത്തിൽ നിന്നും  നിസ്വാർഥമായ  കർമ്മലോകത്തേക്ക് പ്രവേശിക്കുന്ന  മനുഷ്യന് ലഭിക്കുന്നത് നിർമ്മലതയുടെ   ആനന്ദവും   ശാന്തിയുമാണ്.

ഇവിടെ സന്തോഷം  ആനന്ദത്തിന് വഴിമാറുന്നു.അത്കൊണ്ട് ഈ അവസ്ഥയെ  ആനന്ദ മാർഗ്ഗമെന്നും പറയാം.നാം ഓരോ നിമിഷവും അറിഞ്ഞു ജീവിക്കുമ്പോൾ നാം സ്വയം ആനന്ദമായി  മാറുന്നു എന്നതാണ് സത്യം.

 ബന്ധങ്ങളുടെയും  സ്വന്തങ്ങളുടെയും കെട്ടുകൾ  സ്വയം അഴിഞ്ഞുപോകാതെ ഒരു മനുഷ്യനും സ്വതന്ത്രനായി ജീവിക്കാൻ കഴിയുന്നതല്ല.

വനവാസത്തിനു അടിസ്ഥാനമായ   സ്വാതന്ത്യവും  വിനയവും സ്വന്തം കാലിൽ നിൽക്കുവാനുള്ള ധൈര്യവുമുള്ളവർക്ക്  മാത്രമേ   വാനപ്രസ്ഥമെന്ന   ലളിതജീവിതത്തിലേക്ക്   പ്രവേശി ക്കാൻ  സാധിക്കുകയുള്ളൂ.

ആരോടും കടപ്പെടാതെയും  ആരെയും ദ്രോഹിക്കാതെയും  (മനസ്സാ- വാച -കർമ്മേണ ) അകാര - അവസ്ഥയിൽ  സ്വയംസ്ഥിതനായി സദാസമയവും " ഇപ്പോൾ ഇവിടെ"  ആയിരിക്കുന്ന  അവസ്ഥയാണ്‌ വാനപ്രസ്ഥം .

കുടുംബത്തിലായാലും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലായാലും   വൃദ്ധജനങ്ങൾ  കടും പിടിത്തങ്ങളുമായി സ്ഥാനമാനങ്ങളിൽ  അള്ളിപ്പിടി ച്ചിരിക്കുന്നത് അഹമെന്ന നീരാളിയിൽ നിന്നുമവർ  മോചനം നേടാത്തത് കൊണ്ടാണ്.

എന്നാലത്  പിൻതലമുറയിലെ  ചെറുപ്പക്കാരെ അവഗണിക്കലാണ്. ചെറുപ്പക്കാരിൽ   വിശ്വാസമില്ല എന്ന് മുതിർന്നവർ പ്രകടിപ്പിക്കുന്നത്  നല്ല സംസ്കാരമല്ല  .

എന്നാലിതും നന്മയായി കണ്ട്  കയ്യടിക്കുന്നവരുമുണ്ട്.

plese view also this link.

https://www.facebook.com/photo.php?v=10201016882129458&set=vb.466231990106638&type=2&theater



¥ÁbÞÈß ÉÆÕßµZ øÞ¼ßÕ‚á; Ìßæ¼ÉßÏßW æÉÞGßæJùß. 

çÆÖàÏ ¼ÈÞÇßÉÄc Ø~cJßæa æºÏVÎÞX ØíÅÞÈ¢ øÞ¼ß Õ‚ßG߈.  ÉÞVGßÏᑚ dÉÞÅÎßµÞ¢·Äb¢, ®¢Éß ØíÅÞÈ¢ ®KßÕÏᢠ²ÝßEßG߈. 

2014 çÜÞµíØÍ ÄßøæE¿áMßW çÎÞÁßæÏ Îá~c dÉºÞøµÈÞÏß  ÈßçÏÞ·ß‚ÄßW dÉÄßç×Çß‚ÞÃí øÞ¼ß.

ÎáOæJçMÞæÜ ¦ÆVÖÞÇß×íÀßÄ ÉÞVGßψ §çMÞÝæJ Ìßæ¼ÉßæÏKí  ¥ÇcfX øÞ¼íÈÞÅí ØßBßæÈÝáÄßÏ øÞ¼ßAJßW ¥ÁbÞÈß ÉùÏáKá. ÕcµíÄßÉøÎÞÏ ¥¼XÁÏÞÃí ÉÜVAᢠdÉÇÞÈ¢.  §ÄßçÈÞ¿í æÉÞøáJæM¿ÞÈÞÕáK߈. ®æa ¼àÕßÄ¢ ÎáÝáÕX ÉÞVGßAᢠ¼ÈØ¢¸ßÈᢠÌßæ¼ÉßAᢠçÕIß dÉÕVJß‚á. ¥ÄßW ¥{Õx ØçLÞ×ÕᢠÄãÉíÄßÏáÎáIí. §çMÞZ ÉÞVGßÏáÎÞÏß ²JáçÉÞµÞX µÝßÏ߈. ÉÞVGß øâÉàµøß‚ÕVAí ¼ÈB{ÞÏßøáKá ÕÜáÄí. ®KÞW §çMÞZ ÎßA çÈÄÞAZAᢠÕcµíÄß ÄÞWÉøcÎÞÃá ÕÜáÄíê ¥ÁbÞÈß µJßÜâæ¿ ÕcµíÄÎÞAß.ç·ÞÕÏᑚ ÉȼßÏßW È¿K çÆÖàÏ ÈßVÕÞÙµØÎßÄß çÏÞ·JßW ¥ÁbÞÈß ÉæC¿áJßøáK߈. ¨ çÏÞ·JßW Õ‚í Èçødw çÎÞÁßæÏ 2014 æÜ çÜÞµíØÍÞ ÄßøæE¿áMßæa dÉºÞøÃ ØÎßÄß ¥ÇcfÈÞÏß ÄßøæE¿áJßøáKá. Ìßæ¼ÉßÏáæ¿ ºøßdÄJßW ¦ÆcÎÞÏÞÃí ¥ÁbÞÈß ÈßVÕÞÙµ ØÎßÄß çÏÞ·JßW ÈßKá ÕßGá ÈßKÄí.   ¥ÁbÞÈßæÏ ¥ÈáµâÜßAáK çÈÄÞA{á¢ ÉæC¿áJßøáK߈.

5/23/2013

ആരാണ് യഥാർഥ ഭക്തൻ




ഭക്തിയും വിശ്വാസവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്‌.

എല്ലാ വിശ്വാസികളും ഭക്തരാണെങ്കിലും യഥാർഥ ഭക്തിക്ക് സ്വയം പ്രകടനം ആവശ്യമില്ല.

 യഥാർഥ ഭക്തി കാരമാണ്. ഭക്തി  നമ്മുടെ അഹം (the I emotion ) നശിപ്പിക്കുന്നതും നമ്മുടെ ബുദ്ധിയിലേക്ക് വിനയം കൊണ്ടു വരുന്നതുമാണ്.

അത് കൊണ്ടാണ് ഭക്തി  ഒരു "യോഗ" മാർഗ്ഗമാവുന്നത്.

നേരെ മറിച്ച് വിശ്വാസം ഒരു വികാരമാണ്. ഭയവും  ഒരു വികാരമാണ്. ഏത് ഭയവും  മനുഷ്യനെ  അധ: പതനത്തിലെത്തിക്കും.  അത് ദൈവഭയത്തിനും ബാധ കമാണ്.
ദൈവം എന്താണ് എന്നറിയാത്തത്കൊണ്ടാണ്  മതങ്ങളും മനുഷ്യരും ദൈവത്തെ ഭയപ്പെടുന്നത്.

വിശ്വാസം  നമ്മുടെ ഭയചകിതമായ  അഹം ബലപ്പെടുത്തുന്നതാണ്. വിശ്വാസ ത്തിന് സ്വയം  നില നിൽക്കാൻ ശക്തിയില്ല. അതിന് കൂട്ട് കൂടുകയും  തെരുവിൽ പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

അതാണ് മതങ്ങൾ ഉണ്ടാവാൻ കാരണം.

  വിശ്വാസവും വിഗ്രഹങ്ങളും മനുഷ്യരെ  ആത്മീയതയിൽ  നിന്നും അകറ്റുന്നത് കൊണ്ടാണ് ശ്രീയേശു   മതം  സൃഷ്ടിക്കാതിരുന്നത്.

എന്നാൽ  റോമക്കാർ  യേശുവിനെ ബിംബവൽക്കരിച്  പിൽക്കാലത്ത്  ക്രിസ്തു മതം ഉണ്ടാക്കി  മനുഷ്യ ചരിത്രം  വ്യത്യസ്തമാക്കി.

 അവരുടെ  സ്വബോധമില്ലാത്ത  ബുദ്ധിയാണ്  അതിന് കാരണം.

യേശു ആവശ്യപ്പെടുന്നത് സമർപ്പണമാണ്‌.

ഒരുവൻറെ (അഹം ) പൂർണ്ണ സമർപ്പണമാണ്‌  യഥാർഥ ഭക്തി.

എന്നാൽ ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്കു സ്വയം സമർപ്പിക്കുവാൻ  കഴിയില്ല.

അത് പോലെ തന്നെ  സ്വബോധം ഉള്ളവർക്ക്  വിശ്വാസി ആകാനും കഴിയില്ല .

ഭക്തി  എന്തിനോടെങ്കിലുമുള്ള  നമ്മുടെ ബഹുമാനത്തിനപ്പുറം ഞാൻ എന്ന ജീവാത്മാവിൻറെ(ബുദ്ധിയുടെ ) സമർപ്പണമാണ് .(surrender of  ego ).

ഈശ്വരഭക്തിയെന്നാൽ  ഈ പ്രപഞ്ചത്തിന് മുൻപിലോ  ഒരു വിഗ്രഹത്തിന് മുൻപിലോ നമ്മുടെ  അഹംബുദ്ധി (ജീവാത്മാവ് ) സ്വയം സമർപ്പിക്കലാണ്. അതിന് ആചാരമോ പ്രകടനമോ ഭയമോ ആവശ്യമില്ല.

പ്രകടിപ്പിക്കുന്നത് ഒന്നും ആത്മീയമല്ല.

 ആത്മസമർപ്പണം (surrender of the ego )   സാധ്യമാകുന്ന വ്യക്തിക്ക് നക്ഷത്രങ്ങളെക്കാണുന്ന   അതേ  കൗതുകം    ഒരു പുല്ലിൻ നാമ്പിലും, പാമ്പിലും  പാറ്റയിലും, പറവയിലും   ഒരുപോലെ  ദർശിക്കുവാൻ  സാധിക്കും.

 എല്ലാ വസ്തുക്കളിലും സമഭാവന തോന്നുന്നതാണ്  ശരിയായ  ഈശ്വരഭക്തി. ചക്രവർത്തിയിലും  യാചകനിലും  നിറഞ്ഞു നിൽക്കുന്ന ചൈതന്ന്യം (ആത്മാവ് )   ഒന്നു തന്നെയാണ് എന്ന് തിരിച്ചറിയുന്നതാണ്  മനുഷ്യനിൽ ആത്മീയതയുടെ  തുടക്കം 

 നമുക്കറിയാൻ സാധിക്കാത്ത  എന്തിനെയെങ്കിലും പറ്റിയുള്ള  മുൻവിധിയാണ് വിശ്വാസം(prejudice ). അതിനോടൊത്ത് തന്നെ നമ്മുടെ സംശയവും നിലനിൽ ക്കും .
മനുഷ്യനിൽ  ഭയം സൃഷ്ടിക്കുന്നത് സംശയമാണ്.സംശയവും ഭയവുമുള്ള  മനുഷ്യൻ ദൈവത്തെപ്പോലും  ഭയപ്പെടുന്നു. ഈ ഭയമാണ് മതം കച്ചവടം ചെയ്യുന്നത്.

മനുഷ്യൻറെ ബുദ്ധിയിൽ ഭയം കടന്നു കൂടുന്നതോടെ ഞാൻ എന്ന വൈകാരീക അവസ്ഥ  ചഞ്ചലപ്പെടുന്നു. അതിനെ അടക്കിനിർത്താനാണ്  മതവും മനുഷ്യനും ചേർന്ന് പല അഭ്യാസങ്ങളും നടത്തുന്നത്.

എന്നാൽ മതത്തെ ശരി പ്പെടുത്താൻ മനുഷ്യനും മനുഷ്യനെ ശരിപ്പെടുത്താൻ മതത്തിനും ഒരിക്കലും സാധിക്കില്ല.

അതിന് കാരണം  അവരെ നയിക്കുന്ന   പ്രകൃതിവിരുദ്ധമായ സ്വാർഥതയാണ്.

ഭക്തി രണ്ടുതരമുണ്ട്. യഥാർഥ ഭക്തിയും  കപടഭക്തിയും.

 യഥാർഥ ഭക്തി ഒരു യോഗമാർഗ്ഗമാണ്. ആ ഭക്തി ഒരിക്കലും സമൂഹത്തിന് മുൻപിൽ പ്രകടിപ്പിക്കരുത്. പ്രകടനം വികാരമാണ്. ദൈവം  എന്ന അവസ്ഥ അകാരമാണ്.വികാരം കൊണ്ട് നമുക്കതിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

യോഗപാത ഒരാൾ സ്വയം സത്യത്തിലേക്ക് സഞ്ചരിക്കുന്ന  വഴിയാണത് .അതിൻറെ അവസാനം നാം സ്വയം തിരിച്ചറിയുന്ന സത്യമാണ് ശ്രീയേശു ലോകത്തോട്‌  പറഞ്ഞത്."ഞാൻ സത്യവും വഴിയും ജീവനും ആകുന്നു".

ഈ സത്യം ബുദ്ധിമാനായ മനുഷ്യന് ഒരിക്കലും ഗ്രഹിക്കാൻ കഴിയില്ല. വിശ്വാസിയായ ക്രിസ്ത്യനിക്ക് ഒട്ടും സാധ്യമല്ല.

അത് കൂട്ടായ്മയുടെ  വഴിയല്ല. സ്വയം ശക്തനായ  ഒരു മനുഷ്യന് മാത്രമേ  ഈ വഴിക്ക്  സത്യം സാക്ഷാത്ക്കരിക്കാൻ കഴിയൂ.

അല്ലാത്തവരുടെ ഭക്തിമാർഗ്ഗമാണ് മതം.

ഒരുവനിൽ  ഭയവും സംശയവും  കൂടി സൃഷ്ടിക്കുന്ന ബുദ്ധിയാണ്  ഒച്ചപ്പാടിൻറെയും ആചാരങ്ങളുടെയും വിശ്വാസപ്രകടനം നടത്തുന്നത്. 

 ഇത് ഭൗതീകമായ ആത്മീയതയാണ്. അത് കൊണ്ടാണ്  ഇക്കൂട്ടരുടെ ഭക്തി  മത പരവും  പ്രകടനപരവുമാകുന്നത്.  

അതിന് വേണ്ടി   നാം  യേശുവിനെയും, കൃ ഷ്ണനെയും വിഗ്രഹങ്ങളിലാക്കുന്നു .

വിഗ്രഹങ്ങളിലുള്ള   വിശ്വാസം  ഒരു തീവ്രവികാരമായി രൂപപ്പെട്ട്   മനുഷ്യൻ  പരസ്പരം അവിശ്വസിക്കുകയും  കൊന്നൊടുക്കുകയും ചെയ്യുന്നു.

വിശ്വാസത്തി ൻറെ  പേരിൽ മനുഷ്യരിൽ  ഉണർന്നു വരുന്ന വർഗീയ വികാരമാണ്  ഭൂമിയിൽ   നില നിൽക്കുന്ന ഏറ്റവും വലിയ തിന്മ.

 ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ സിറിയയും ഇറാക്കും പാക്കിസ്ഥാനും മനുഷ്യനെ നോക്കി  നിത്യവും  പരിഹസിക്കുന്നു.

ഇതിനെ മറി കടക്കാൻ മനുഷ്യൻറെ ബുദ്ധിക്ക് കഴിയില്ല. കാരണം  ഒരുവൻറെ വിശ്വാസം (any belief ) അവൻറെ ബുദ്ധിയുടെ ഒരു ഭാഗമാണ്.മനുഷ്യൻ ബുദ്ധിയുടെ അടിമയുമാണ്.

അതിൻറെ ഫലമായി എവിടെയും നാം സാധാരണ  കണ്ടു വരുന്നത് കപട ഭക്തിയാണ്. പക്ഷെ അത് വിശ്വാസിക്ക് സ്വയം അറിയില്ലെന്നതാണ് ഇതിലെ തമാശ.

കാരണം യഥാർഥ ഭക്തി നമുക്ക് ആരെയും കാണിക്കാൻ കഴിയില്ല. പുറത്ത് കാണിക്കുന്ന ഭക്തി ഒരു സ്വാർഥവികാരമാണ്. അതിൻറെ കൂട്ടായ്മയാണ്  മതം.

മതമെന്ന വികാരം തെരുവിൽ പ്രദർശിപ്പിക്കുന്നതാണ് വർഗീയത.

വർഗീയത മനുഷ്യനെ നയിക്കുന്നതാണ് മനുഷ്യർക്കിടയിലെ  സ്പർദ്ധക്കും ഭൂമിയിൽ  എല്ലാ യുദ്ധങ്ങൾക്കും  നമ്മുടെ  നരഗാവസ്ഥക്കും  കാരണം.

ബുദ്ധിമാനായ മനുഷ്യൻ യുദ്ധം കൊണ്ടാണ് ഭൂമിയിൽ സമാധാനം വരുത്തുന്നത്.
അമേരിക്കയിൽ  ഒരു തോക്ക് കൈയ്യിൽ ഇല്ലാത്തവന് സമാധാനമായി  ഉറങ്ങാൻ കഴിയില്ല.
അവിടെ യാഥാർഥ  വിശ്വാസികൾ  ഒരു കയ്യിൽ ബൈബിളും മറുകയ്യിൽ കലാശ്നിക്കൊവുമായിട്ടാണ് ( most modern gun)  "praise the Lord"എന്ന് അട്ട ഹസിക്കുന്നത് .

ഇത് അമേരിക്കയുടെ കുഴപ്പമല്ല.  മറിച്ച്  മനുഷ്യൻറെ  കാപട്യപരമായ  വിശ്വാസത്തിൻറെ   കുഴപ്പമാണ്.

ഇന്ത്യയിൽ   വിശ്വാസികൾക്ക്  തോക്കില്ലെങ്കിലും  അവർ  തെരുവിൽ  അട്ട ഹസിക്കുന്ന   ജാട  ദൈവത്തിന് പോലും അണ്‍സഹിക്കബിൾ (intolerable) എന്ന് പാവം  വിശ്വാസികൾ അറിയു ന്നില്ല.

കാരണം അവരുടെ  അഹംബുദ്ധി  അവരെ ബോധത്തി ൽ നിന്നും  അകറ്റുന്നു.

നമ്മുടെ നാട്ടിൽ  ഓരോ സുപ്രഭാതവും  മനുഷ്യരെ വരവേൽക്കുന്നത്  ഉച്ചഭാഷിണിയിൽ നിന്നുമുള്ള  "ശരണം വിളികളും , ല ഇലാഹ് ഇല്ല അല്ലഹ്, യേശുവേ സ്തോത്രം " തുടങ്ങി  വിശ്വാസികളുടെ മത്സരിച്ചുള്ള  അട്ടഹാസ പ്രകടനങ്ങളാണ്.

ഏറ്റവും കൂടുതൽ ഒച്ചയുണ്ടാക്കുന്നവനാണ്  നമ്മുടെ നാട്ടിൽ ഒന്നാംതരം ഭക്തൻ.

ഒച്ച  വക്കാത്തവനെ ദൈവം എങ്ങനെ അറിയും? ഇതാണ് വിശ്വാസത്തിൻറെ പ്രശ്നം.

ഇതാണ് മനുഷ്യൻറെ   ബുദ്ധിയുടെ   ശക്തി.

മനുഷ്യൻ അവനവൻറെ ബുദ്ധിശക്തിക്ക് കീഴ്പ്പെടുമ്പോൾ ബുദ്ധി ശക്തനും വ്യക്തി ബലഹീനനും ആകുന്നു.

ബലഹീനത  മറയ്ക്കാനായി  നാം സ്വയം ആരാണ്   എന്ന്  മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കേണ്ടത്  ഞാൻ എന്ന വികാരത്തിന് ആവശ്യമായി വരുന്നു.

അതിന്  നാം   ശ്രീ  യേശുവിനെയും ശ്രീ കൃഷ്ണനേയും, അള്ളാഹുവിനേയുമൊക്കെ    കൂട്ട് പിടിക്കുന്നു. എന്നാൽ ഞാൻ തലകുനിക്കാതെ  യേശുവിനും കൃഷണനും അല്ലാഹുവിനും എന്നിലേക്ക്‌ പ്രവേശി ക്കാൻ കഴിയില്ല.

മതമെന്ന  കൂട്ട് കെട്ടിന്   ദൈവ വിശ്വാസം  എന്ന്  പറഞ്ഞ്  മനുഷ്യൻ  ആത്മ സംതൃപ്തി  നേടുന്നു. അവിടെയും ഇവിടെയും   ശാന്തിലഭിക്കുമെന്ന് മനുഷ്യൻ  തെറ്റി ദ്ധരിക്കുന്നു.

 ആരെയും  കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുവൻ  സ്വയം  എന്താണ് എന്നറിയുന്നത് വരെ  നമ്മെ നയിക്കുന്നത്  നമ്മുടെ ബുദ്ധിയാണ്. എന്നാൽ എൻറെ ബുദ്ധിയുടെ പരിമിതി ഞാൻ തന്നെയെന്ന് അറിയാൻ  വളരെ വൈകും.

 സ്വയം അറിയുമ്പോൾ  മാത്രമാണ്  നാം ബുദ്ധിയെ ഉപേക്ഷിച്ച്  ബോധത്തോട് ചേരുന്നത് . അപ്പോൾ നാം ഭക്തിയും സ്നേഹവും സമാധാനവും  എന്താണ് എന്നറിയും.

പിന്നെ നാം ഒരിക്കലും ഭക്തി നാം പുറത്ത് പ്രദർശിപ്പിക്കില്ല. കാരണം നമ്മിലെ കാപട്യം നാം തന്നെ തിരിച്ചറിയുന്നു. മുഴുവൻ ലോകത്തിനും  മുൻപിൽ (even before a bastard ) നാം തലകുനിക്കുന്നതാണ് യഥാർഥഭക്തി.

മനുഷ്യൻ ദൈവത്തി ൻറെ പേരിൽ   സൃഷ്ടി ക്കുന്ന എല്ലാ ബഹളവും ഒച്ചപ്പാടും പ്രകടനവും പ്രകൃതിവിരുദ്ധമാണ്.

പ്രകൃതി മുഴുവൻ  പരിശുദ്ധമായ  ദൈവലയമാണ് . മനുഷ്യൻ പണിയുന്ന  പടുകൂറ്റൻ  ദൈവലയങ്ങളിൽ  ഒതുങ്ങിനിൽക്കുന്നതല്ല  ദൈവമെന്ന  പ്രപഞ്ച ശക്തി.

ആ ശക്തിയെ വരവേൽക്കാൻ  നാം സ്വയം തയ്യാറായി തല കുനിക്കുന്നതാണ്  ദൈവഭക്തി . അപ്പോൾ പ്രപഞ്ചത്തിൻറെ തിരുഹൃദയം നമ്മിലും  ഒരു കേന്ദ്രം തുറക്കും.
നാം മറ്റുള്ളവരോട്  കാണിക്കുന്ന  ഏത്  കരുണയും  ഒന്നാംതരം  പ്രാർഥനായാണ്‌.
 അത് നാം മറ്റുള്ളവരുടെ  മുൻപിൽ  പ്രസിദ്ധപ്പെടുത്താതിരുന്നാൽ     നമുക്ക് ദൈവത്തിൽ നിന്നുള്ള പ്രതി ഫലം  ഉറപ്പാണ്‌.

 നമ്മുടെ മനസ്സാക്ഷി തന്നെയാണ്  ദൈവം.











5/21/2013

പ്രേമം ഒരു വികാരം




സാമൂഹ്യ  ബന്ധങ്ങളാണ് മനുഷ്യ ജീവിതത്തിന് അടിസ്ഥാനം.

ചില ബന്ധങ്ങൾ നമ്മുടെ ജീവിതത്തെ അപ്പാടെ മാറ്റി മറിക്കും.

കടങ്ങളും കടപ്പാടുകളും നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങൾ  മിക്കപ്പോഴും ബന്ധനങ്ങളായി മാറുകയും ചെയ്യുന്നു.

ബന്ധങ്ങൾ നമുക്ക് സമ്മാനിക്കുന്നത്  സന്തോഷത്തേക്കാളേറെ
സങ്കടമാകുമ്പോൾ  അതിൽ  നിന്നും നമുക്ക് വിട പറയേണ്ടി വരും.


സ്വയം വേദനിക്കാതെയും മറ്റുള്ളവരെ വേദനിപ്പിക്കാതെയും   സന്തോഷത്തോടെ ബന്ധങ്ങൾക്ക്  വിട പറയാൻ നമുക്ക് കഴിയണമെങ്കിൽ  നാം പ്രേമിക്കുവാൻ  അറിഞ്ഞിരിക്കണം .

പല വിധമായ  ബന്ധങ്ങളും  വേർപിരിയലുകളുമാണ്  മനുഷ്യനെ   ജീവിതം എന്താണ് എന്ന് പഠിപ്പിക്കുന്നത് .

മനുഷ്യൻറെ  തീവ്രമായ  പ്രണയ വികാരങ്ങൾ  കഥാവിഷ്ക്കാരമായി വീണ്ടും  മനുഷ്യൻറെ  മുൻപിലെത്തിക്കുന്നതാണ് കലയും  സാഹിത്യവും .

സ്വാർഥത കൂടുമ്പോൾ     സിനിമാകഥകളെവെല്ലുന്ന  രംഗങ്ങൾ   നാം യഥാർഥ ജീവിതത്തിലും  സൃഷ്ടിക്കുന്നു .

വിവിധങ്ങളായ  ജീത  അനുഭവങ്ങളുടെ   അവസാന  ലക്‌ഷ്യം മനുഷ്യനെ  സ്വ - വനത്തിലെത്തുകയാണ് (ഞാനെന്ന  പ്രപഞ്ച സത്യം ).

പ്രേമവും പ്രണയവും  മനുഷ്യരിൽ  വന്നു പോകുന്ന  വെറും വികാരങ്ങളാണ്. നമ്മുടെ  സ്വാർഥമായതാത്പര്യങ്ങളാണ്  അതിനെ  നയിക്കുന്നത്.

സാമൂഹ്യ ബന്ധങ്ങളുടെ  കെട്ടലുംഅഴിക്കലും  വഴി  ഒരുവൻ  പ്രേമ -വിരക്തിയിൽ എത്തുമ്പോൾ  മനുഷ്യൻ  യഥാർത്ഥ  സ്നേഹം അന്വേഷിക്കുന്നു .

 കാരണം  ശാന്തിയുടെ  ഗ്രഹമാണ്  സ്നേഹം.

സ്നേഹം ദൈവീകമായ  അകാര- അവസ്ഥയാണ്‌ . അത് പ്രേമത്തിൻറെയും പ്രണയത്തിൻറെയും വിപരീത ദിശയാണ്‌.

സ്വാർഥനായ  മനുഷ്യന്  സ്നേഹത്തി ലേക്ക് പ്രവേശിക്കുവാൻ  കഴിയില്ല.

 love is not an emotion.
 Love is  the sacred heart of the universe and delivers allvirtues 

ഏത് ബന്ധവും  ശരിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ  നാം ആ ബന്ധത്തിൽ നിന്നും സ്വാഭാവീകമായും വിട  പറയും.

ഓരോ അനുഭവങ്ങളിലും നാം അല്പം കൂടി  ദൈവം (സ്നേഹം )  എന്ന ലക്ഷ്യത്തോട് കൂടുതൽ  അടുത്തുവരുന്നു.

ഓരോ വിട പറയലും മനുഷ്യനെ   ധന്യമാക്കുന്നുണ്ട് .എന്നാൽ  സ്വാർഥതയുടെ  അന്ധത ബാധിച്ചിരിക്കുന്ന  മനുഷ്യൻ  ലാഭ നഷ്ടങ്ങളുടെ  കണക്കു കൂട്ടി കൂടുതൽ ദുഖത്തി ലാവുന്നു എന്നതാണ് സത്യം.

അത് കൊണ്ടാണ്  മരണവും  മനുഷ്യന്   വേദനയാകുന്നത്.

 ഏത് വിടവാങ്ങലും  വേദനാജനകമാകുന്നതും  അതിനെ ഓർത്തു ദുഖിക്കുന്നതും   ഒരുവൻറെ ശിഷ്ടജീവിതം  തന്നെ കഷ്ടത്തിലാക്കുന്നത്  നമ്മുടെ വിഡ്ഢിത്തമാണ്.

ഒന്നുകിൽ ഒത്തുചേരലിൻറെ സന്തോഷം അല്ലെങ്കിൽ വേർപിരിയലിൻറെ നൊമ്പരം  ഈ  രണ്ടു വികാരങ്ങളും   ഓരോ മനുഷ്യജീവിതവും  തഴുകി പ്പോകുന്ന  വൈകാരീക  തിരകളാണ്.

   ദുഖത്തിനും  സന്തോഷത്തിനും  സത്യവുമായി ബന്ധമില്ല.

സുഖ -ദുഃഖ സമ്രിസ്സമായ  വികാരങ്ങൾ   സ്വാർഥമായ  പ്രവർത്തികളുടെ  ഫലമായി    സന്തോഷവും  സങ്കടവുമായി   രാവും പകലും പോലെ   മാറി മാറി  മനുഷ്യനെ  തേടി വരുന്നു .

വൈകാരീകനായ മനുഷ്യൻ  സംതൃപ്തി  തേടുന്ന   ഏക വികാരങ്ങളാണ്  പ്രേമവും  പ്രണയവും . അവ സ്നേഹം പോലെ ശാശ്വത മാകണം എന്ന് മനുഷ്യൻ ആഗ്രഹിക്കുന്നു .

പ്രേമം    മറ്റു മനുഷ്യരെയും  വസ്തുക്കളെയും നമ്മിലേക്ക്‌ ആകർഷിക്കുന്ന വികാരമാണ്.

 എന്നാൽ വൈകാതെ തന്നെ  അതിനോടുള്ള വികർഷണവും നമ്മളിൽ നിന് തന്നെ പുറത്ത് വരും .

മനുഷ്യരോടും വസ്തുക്കളോടുമുള്ള പ്രേമമാണ് മനുഷ്യരെ പരസ്പരം ബന്ധി പ്പിക്കുന്നതും  ജീവിതവ്യവഹാരങ്ങൾ   സാധ്യമാക്കുന്നതും.

 പ്രേമം ഒരു വികാരമായത്കൊണ്ട്  നാമറിയാതെ തന്നെ വെറുപ്പ്‌  നമ്മുടെ  പ്രേമത്തെ  പിന്തുടർന്ന് വരും .

എന്നെങ്കിലുമത് മറ നീക്കി പുറത്ത് വരുന്നത്  തികച്ചും സ്വാഭാവീകമാണ്. അത് നമ്മുടെ പ്രതീക്ഷകളെ തകർക്കും.

എല്ലാ പ്രതീക്ഷകളും സ്വാർഥപരമാണ്.

അതിന് വേണ്ടി നാം പല  പല  നീക്ക് പോക്കുകൾക്കും   തയ്യാറാവും.

എന്നലതും നിവർത്തിയില്ലാതെ വരുമ്പോൾ നമ്മുടെ ബന്ധങ്ങൾ   തകരുന്നത് സ്വാഭാവീകമാണ് .

കാരണം  പ്രകൃതി തന്നെ   മനുഷ്യ ൻറെ സ്വാർഥതക്ക് എതിരാണ്.

ഇത് നമ്മുടെ  എല്ലാ വികാരങ്ങൾക്കും ബാധകമാണ്. എല്ലാ വികാരങ്ങൾക്കുമടിസ്ഥാനം   മനുഷ്യൻറെ  ഞാൻ എന്ന സ്വാർഥചിന്തയാണ്.

മനുഷ്യരിൽ സ്വാർഥതയെന്ന വികാരമാണ്   എല്ലാ പ്രേമത്തിനും   ജീവിത  വ്യാപാരങ്ങൾക്കും   അടിസ്ഥാനകാരണം.

ഇതേ പ്രേമം  വെറുപ്പിലേക്ക് മാറ്റുന്നതും  അതേ  സ്വാർഥത തന്നെയാണ്.

 സ്ഥിരതയില്ലാത്ത  വ്യക്തിയുടെ   മനസ്ഥിതിക്ക് (psychosomatic status) സ്ഥിരതയുണ്ടാവില്ല.

അത് പോലെ തന്നെ  രാത്രിയും പകലും  ഇരുട്ടും വെളിച്ചവും  കാറ്റും ശാന്തതയും മാറി മാറി സൃഷ്ടിക്കുന്നത്  പ്രകൃതിയുടെ  വികാരമനസ്സാണ്.

എന്നാലത് സ്വാർഥപരമായ വികാരമല്ല. പ്രകൃതിക്ക്  താത്പര്യങ്ങളില്ല .

പ്രകൃതിയുടെ വികാരമാണ് ഭൂമിയിൽ  ജീവന് അടിസ്ഥാനം.പ്രകൃതി ഒന്നും മുൻകൂട്ടി തീരുമാനിക്കുന്നില്ല

മനുഷ്യൻറെ  എല്ലാ മനുഷ്യ ൻറെ എല്ലാ  പ്രേമവും  സ്വാർഥപരമാകുന്നത് പ്രകൃതിവിരുദ്ധമാകുന്നു .

എന്നാലും നമ്മുടെ ബുദ്ധി അതിനെ സംസ്കാരം എന്ന് പുകഴ്ത്തുന്നു .

സംസ്കാരം  മനുഷ്യൻറെ സ്വാർഥയുടെ  മൊത്തമായ  സാമൂഹ്യപദ്ധതികളാണ്. .
വ്യക്തികളുടെ വികസനം സാംസ്കാരത്തിൻറെ  തടവിലാണ് സംഭവിക്കുന്നത്.

യേശുവിനെപ്പോലെ   സത്യം തിരിച്ചറിയുന്നവരെ  മനുഷ്യസമൂഹം സ്ഥിരമായി ക്രൂശിക്കുന്നു.

അതാണ് അഹം ബുദ്ധിയുടെ ബലഹീനത.

അത് പരിഹരിക്കാൻ  സ്വബോധമെന്ന  ശക്തിക്ക് മാത്രമേ കഴിയൂ.

പ്രകൃതിക്ക് സംസ്കാരസമ്പന്നമാവാൻ അറിയില്ല.

അതിൻറെ പ്രവർത്തനം ബുദ്ധിപരമല്ല. പ്രകൃതി പലപ്പൊഴും  മനുഷ്യൻറെ ബുദ്ധിയെ തകർത്തുകളയുന്നു.

  മനുഷ്യനിൽ   സ്വാർഥതയെന്ന  സംസ്കാരമാണ്  പ്രേമവും   വെറുപ്പും   സൃഷ്ടി ക്കുന്നത്.

ഈ വികാരത്തെ   മനുഷ്യനിൽ ഇല്ലാതെയാക്കുകയാണ് പ്രകൃതിയുടെ ധർമ്മം .

പ്രകൃതിയുടെ വികാരപ്രകടനം  എല്ലാ മനുഷ്യർക്കും  ജീവിതം  ഒരുപോലെ സാധ്യമാക്കുവാൻ വേണ്ടിയാണ്.

 പ്രകൃതി  ജീവന് വേണ്ടി നിലകൊള്ളുന്ന സത്യമാണ്. പ്രകൃതിക്ക് മിമിക്രി  അറിയില്ല.

പ്രപഞ്ചസത്യം   പഠി ക്കാത്തത് കൊണ്ടാണ് മനുഷ്യൻ  വേർപിരിയലിൻറെ വേദന അനുഭവിച്ച്  സ്വയം  ജീവിക്കാൻ പോലും  മറക്കുന്നത്.

എല്ലാ വേർപാടുകളും നമുക്ക്  വേദനാജനകമാണെങ്കിലും ഉറ്റവരുടെ  മരണമാണ് ഏറ്റവും വേദനയാകുന്നത്.

ശവ മഞ്ചത്തിന്നരികിൽ വിലപി ക്കുന്നത് പ്രേമമാണ്. ഉള്ളത്  എന്തും  നശിക്കുന്നത് പ്രേമത്തിന് താങ്ങാനാവില്ല.

എവിടെയും  സാമൂഹ്യബുദ്ധി ( social  logic) വ്യക്തിഗത  ബുദ്ധിയോടൊപ്പം വളരുന്നില്ല.

അത് കൊണ്ട് സാമൂഹ്യമായ മാറ്റങ്ങൾക്ക് കൂടുതൽ സമയം വേണം. എന്നാൽ വ്യക്തിക്ക്  പെട്ടെന്ന് തീരുമാനങ്ങൾ  എടുത്തേ പറ്റൂ.

ജീവനില്ലാത്ത ജഡത്തെ കെട്ടിപ്പിടിക്കുന്നതും  വ്യക്തിപരമായ സങ്കടം പൊതുപ്രദർശനത്തിന് വക്കുന്നതും പാശ്ചാത്യ സമൂഹങ്ങളിൽ വിരളമാണ്.

എന്നാലും വേർപാടിൻറെ വ്യക്തിപരമായ വേദനകൾ  കൂടിയും കുറഞ്ഞും അവിടെയും നിലനിൽക്കുന്നതാണ്.

വേർപാടിൻറെ വേദനകൾക്ക്  ആചാരവെടിയോ രാഷ്ട്രീയ ശൈലിയിലുള്ള  ദുഃഖ   പ്രകടനങ്ങളോ  പാശ്ചാത്യസംസ്കരത്തിൽ കാണുന്നില്ല..

അൽപ്പം കൂടി ബുദ്ധി വികസിക്കുമ്പോൾ അത്തരം സംസ്കാരീക പക്വത നമ്മിലേക്കും വരാൻ  സാധ്യതയുണ്ട്

ജീവിതം പോലും അനിശ്ചി തമായിരിക്കെ  നാം ഏർപ്പെടുന്ന ഏത്  ബന്ധവും
അനിശ്ചിതമാണെന്ന്  ധരിച്ചുവേണം നാം ബന്ധങ്ങളിലേക്ക്  പ്രവേശിക്കുവാൻ.

അല്ലാത്തവരത് അനുഭവം കൊണ്ട് പഠിക്കുന്നു .

അനിശ്ചിതത്വം മുന്നിൽ കാണുന്ന ഒരു ബന്ധത്തിൽ ഇരുപാർട്ടികളും   ജാഗ്രത പാലിക്കുകയും പരസ്പര  ബഹുമാനത്തോടെയും മാന്യമായും ഇടപെടുകയും  പരസ്പര വിശ്വാസം മുൻനിർത്തി മുന്നോട്ട് പോകയും വേണം .
ചൂഷണപരമായ  ഒരു ബന്ധവും സന്തോഷകരമയിരിക്കില്ല. അവിടെ ആകർഷണത്തെ വികർഷണം തകർക്കും.

വ്യക്തികൾക്കിടയിൽ  ശീതസമരം  ഉടലെടുക്കുമ്പോൾ  അവരുടെ  ബന്ധം  അങ്ങേയറ്റം പ്രയാസകരമായി, മുന്നോട്ടു പോകാൻ  വിഷമിക്കും.

രണ്ടു കൂട്ടർക്കും  സ്വീകാര്യമായി (win /win deal ) പരസ്പര വിശ്വാസത്തിൽ ഇടപെടുന്ന  ബന്ധങ്ങൾക്ക് മാത്രമേ  മനുഷ്യന്  സന്തോഷം നല്കുവാൻ  കഴിയൂ.

അല്ലാത്ത ബന്ധങ്ങൾ താമസിയാതെ ബന്ധനങ്ങളായി  മാറും.

 ഇരുപത്തൊന്നാം  നൂറ്റാണ്ട്  ബോധ- ഉദയത്തിൻറെ നൂറ്റാണ്ടായിയിരിക്കുമെന്ന്   നമുക്ക് പ്രദീക്ഷിക്കാം.

കാരണം  ഇന്ന്‌    മനുഷ്യൻ ഒരു സ്കൂളിലോ കോളേജിലോ  മാത്രമല്ല പഠി ക്കുന്നത്.

ഫേസ് ബുക്കും  ട്വിറ്റെർ ഉം പോലെ  ലോകം മുഴുവൻ  പരന്നു കിടക്കുന്ന സൗഹൃദ സൃങ്കലകൾ    നമുക്ക് തുറന്ന പാഠശാലകളായി മാറുകയാണ്.

തുറന്ന ആശയവിനിമയവും വ്യക്തിസ്വാതന്ത്ര്യം കൊണ്ട് മനുഷ്യന് ഉണ്ടാവാൻ പോകുന്ന മാറ്റം വളരെ നിർണ്ണായകമാണ്.

അറിവ് (ബുദ്ധി ) മനുഷ്യനെ ഭരിക്കുന്ന കാലം പോയി  അറിവിനെ  മനുഷ്യൻ  ഭരിക്കുന്ന  കാലമാണ്  വരാൻ പോകുന്ന ഭാവി.
 
അറിവിനെ ഭരിക്കുന്ന മനുഷ്യൻ ബോധപരമായി  ജീവിക്കുന്നത്  കൊണ്ട് അവരിൽ  ഒരു  ആത്മീയകേന്ദ്രം  തുറക്കപ്പെടും.

അതോടെ അവരിൽ സമാനചിന്ത  ഉണ്ടാവുകയും  അത്  അവരിലെ  സ്വാർഥതയെ  നശി പ്പിക്കുകയും ചെയ്യും.

സ്വാർഥതയില്ലാത്ത മനുഷ്യൻ  പ്രപഞ്ചത്തിൻറെ  കേന്ദ്രസ്ഥാനത്ത് എത്തിചേരും.

അത് വഴിയവർക്ക്   ജാതിയുടെയും  മതത്തി ൻറെയും  ആചാരങ്ങൾ  ഇല്ലാതെ തന്നെ   ശ്രീ യേശുവിനെയും  ശ്രീ കൃഷ്ണനെയും  സ്വയം  സ്വീകരിക്കുവാൻ  കഴിയും.

അവരറിയുന്ന    സത്യം അവരെ സ്വതന്ത്രരക്കും.

 മനുഷ്യൻ   അഹത്തിൻറെ  ജാടകളോട് വിടപറയുകയും  സത്യത്തിൻറെ പാതയിലേക്ക്  പ്രവേശിക്കുകായും ചെയ്യും .

 സ്വബോധം  ലഭിക്കുന്ന മനുഷ്യൻ സ്വാർഥതയോട് വിട പറയും. പിന്നീടവർ  ഒരിക്കലും ഒന്നിലും ദുഖിക്കുന്നില്ല.

കൂടിചേരലായാലും  വേർപിരിയലായാലും   അവർക്കതിനെ   മാന്യമായി  സ്വീ കരിക്കുവാൻ  സാധിക്കും.

സ്വസ്ഥതയിലെത്തുന്ന നിമിഷം ഓരോ മനുഷ്യനും  സ്വയം അറിയും, അന്ന് മുതൽ  അവർ വേദനകളോട് വിട പറയും.
അപ്പോൾ   വ്യക്തി  സ്വന്തഗ്രഹത്തിലെത്തി.

അതിൻറെ  പേരാണ്  സ്നേഹം.

സ്നേഹം ദൈവമാകുന്നു.

പ്രേമവും പ്രണയവും   മനുഷ്യൻറെ  അവസ്ഥകളാണ് . ഇതാണ് പ്രകൃതി നമ്മെ പഠി പ്പിക്കുന്നത്.



5/18/2013

മനുഷ്യനിൽ മൃഗീയത





 മൃഗത്തിൽ  നുഷ്യനില്ല . നുഷ്യനിൽ മൃഗം ഉണ്ട്

എല്ലാ മൃഗങ്ങളേയും   നിയന്ത്രിക്കുവാൻ  കഴിവുള്ള  ഏക  മൃഗമാണ്  മനുഷ്യൻ .മനുഷ്യൻറെ  ബുദ്ധിശക്തിയാണത്‌  സാധ്യമാക്കുന്നത്. അതേ ബുദ്ധി ശക്തിയാണ്  മനുഷ്യനെത്തന്നെ  മൃഗമാക്കുന്നതും.

മനുഷ്യൻ  ബുദ്ധിയാൽ  നിയന്ത്രിക്കപ്പെടുന്നത്കൊണ്ടും ആ ബുദ്ധി സ്വാർഥതയുടെ  യുക്തി ആകുന്നതു കൊണ്ടും അവരിൽ  കൂടി പലതരം മൃ ഗീയത  വിവിധ സമയങ്ങളിൽ പുറത്തു വരുന്നു.

ഓരോ മനുഷ്യനേയും    ആവരണം ചെയ്തിരിക്കുന്നു ബുദ്ധിയുടെ   കവചം (അഹം ,ഞാൻ,ego  ) പൊട്ടിച്ചെറിയാൻ മനുഷ്യൻ അശക്തനാണ്.

അത് കൊണ്ടാണ്   ഒരു  മനുഷ്യന് സ്വയം അവനവനെത്തന്നെ നിയന്ത്രിക്കാൻ  കഴിയാതെ പോകുന്നത്.

മനുഷ്യരിൽ  നിന്നും വ്യത്യസ്ഥമായി  മൃഗങ്ങൾക്ക്  ഒരു  പ്രത്യേകതയുണ്ട്.

  ഒരേ  വർഗ്ഗത്തിൽപ്പെട്ട   ഏത് മൃഗത്തിനും   ഒരേയൊരു   സ്വഭാവമേ  ഉള്ളൂ .  പ്രകൃതിദത്തമായ  ആ സ്വഭാവത്തിൽ നിന്നും   മൃഗങ്ങൾ  ഒരിക്കലും വ്യതി ചലിക്കുന്നില്ല. അതിനപ്പുറമവർക്കു യാതൊരു  യുക്തിയുമില്ല.
അത് കൊണ്ടാണ്  പട്ടിക്ക് കുര നിർത്താൻ പറ്റാത്തതും  ആന  മാംസം ഭക്ഷി ക്കാത്തതും.

ഇതിന് വിപരീതമായി  ഓരോ   മനുഷ്യനും  ഓരോ സമയങ്ങളിൽ    വ്യത്യസ്ഥങ്ങളായ   മൃഗീയ സ്വാഭാവങ്ങളാണ് പ്രകടിപ്പിക്കുന്നത് .
പട്ടിയും പൂച്ചയും കുതിരയും കുരങ്ങുമൊക്കെ മനുഷ്യനിൽ അവരുടെ സ്വഭാവമായി പുറത്തു വരുന്നു.

വ്യത്യസ്ഥ മൃഗങ്ങളിൽ കാണുന്ന ഒട്ടുമിക്ക  സ്വഭാവങ്ങളും  മനുഷ്യൻ
 പല സമയത്തും  ആവശ്യാനുസരണം പുറത്തെടുക്കുന്നുവെന്ന   സത്യം  നാമോരോരുത്തരും  പരസ്പരം  നിരീക്ഷിച്ചാൽ  നമുക്ക് തന്നെ ബോധ്യപ്പെടും.

ഇങ്ങനെ പല മൃഗീയ  സ്വഭാവങ്ങളും   ഒരേ  മനുഷ്യനിൽ സമ്മേളിക്കുന്നത് കൊണ്ടാണ് മൃഗങ്ങൾക്കില്ലാത്ത  അതിരൂക്ഷമായ പ്രശ്നങ്ങളും  പ്രതിസന്ധി കളും   മനുഷ്യരെ  വേട്ടയാടുന്നത്.

ചില സന്ദർഭങ്ങളിൽ   മനുഷ്യൻ  മൃഗങ്ങളെപോലും  തോൽപ്പിക്കുന്ന മൃഗമായി മാറുന്നതും  അത് കൊണ്ടാണ്.

വ്യക്തിപരമായ കുടുംബ പ്രശ്നങ്ങൾ  മുതൽ  രാഷ്ട്രീയവും  മതപരവുമായ  സാമൂഹ്യ പ്രശ്നങ്ങളൊന്നും  തന്നെ മൃഗങ്ങളിൽ നമുക്ക് കാണാൻ കഴിയില്ല.

കാരണം  മൃഗങ്ങൾക്ക്  സ്വാർഥമായ താത്പര്യങ്ങളില്ല. മൃഗങ്ങൾ അഹം ബുദ്ധിയുടെ  പിടിയിലല്ല   ജീവിക്കുന്നത്.
  പ്രപഞ്ചസത്യമാണ്   മൃഗങ്ങളെ  നയിക്കുന്നത് . അത് കൊണ്ട്  അവരോന്നിലും  സ്വാർഥമായ ഉടമസ്ഥ  അവകാശം സ്ഥാപിക്കുന്നില്ല.
പ്രപഞ്ചത്തിലെ ശാന്തി യും  സമാധാനവും  മൃഗങ്ങൾ ഒരിക്കലും  തകർക്കുന്നില്ല.

അവർ പരസ്പരം ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നില്ല, പരസ്പരം  മത്സരിക്കുന്നുമില്ല.

ചില  മൃഗങ്ങൾ  ആരെയെങ്കിലും  ഹിംസിച്ചാൽപോലും  അപ്പപ്പോൾ വിശപ്പടക്കാൻവേണ്ടിയോ  പ്രാണരക്ഷാർഥമോ    മാത്രമാണത്  ചെയ്യുന്നത്.

എന്നാൽ     എല്ലാ മൃഗങ്ങളുടെ   സ്വഭാവങ്ങൾ  അവനവൻറെ ബുദ്ധിയിൽ  ആവശ്യാനുസരണം  മന്വയിപ്പിച്ച്    ബുദ്ധിമാനായ   മനുഷ്യൻ  മൃഗീയ മാകുന്നത്  ഒരുവനിൽ  സ്വബോധമെന്ന   ക്തികേന്ദ്രം  തുറക്കപ്പെടാത്തത് കൊണ്ടാണ്.

മനുഷ്യന്  സ്വബോധം  ലഭിക്കാൻ  വിദ്യാഭ്യാസം  കൊണ്ടുള്ള  അറിവ്  മാത്രം പോര. ആ അറിവ് എത്ര ഉന്നതമായാലും അതിനെ ഉപയോഗിക്കുന്ന ഞാൻ (ego ) എൻറെ ബുദ്ധിശക്തിയുടെ   പരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നത് .

എല്ലാ വിദ്യാഭ്യാസവും  അഹംബുദ്ധി (Emotional  intelligence)  എന്ന അവസ്ഥയെയാണ്  ശക്തിപ്പെടുത്തുന്നത്.

അത് കൊണ്ടാണ് വലിയ ഉന്നതസ്ഥാനീയരും ബുദ്ധിമാന്മാരും അവരവരുടെ പ്രവർത്തിയിലൂടെ തന്നെ എന്നെങ്കിലും  ഒരു ദിവസം നിലം പതി ക്കുന്നത്.

അതില്ലാതിരിക്കാൻ      "ഞാൻ" എന്താണ് എന്ന അറിവ് കൂടി മനുഷ്യന്  വേണം.

 "ഞാൻ" എന്താണെന്ന അറിവ്  ഈ പ്രപഞ്ചത്തെ മുഴുവനായി അറിയുന്ന ഒരേ ഒരു  ഏകമായ അറിവാണ്. അത് ബുദ്ധിപരമായ  അറിവല്ല. അത് തികച്ചും ബോധപരമായ  അറിവാണ്. അതിൽ കലർപ്പില്ല .കാരണം അത് എൻറെ ബുദ്ധി സൃഷ്ടിക്കുന്നതല്ല .അത് മാത്രം മനുഷ്യബുദ്ധിക്ക് പുറത്തുള്ളതാണ്. മറ്റുള്ള അറിവുകളെല്ലാം മനുഷ്യബുദ്ധിയുടേതാണ്.

 വേദാന്തം എന്നത് ദൈവീകമാണ്.അത്  മനുഷീകചിന്തയുടെ ഫലമല്ല .വേദാന്തം ബോധമെന്ന അവസ്ഥയുടെ  സ്വയം വെളിപ്പെടുത്തലാണ്‌(self expression ). അർഹതയുള്ളവരിലേക്ക് അത് സ്വയം പ്രവേശിക്കും.

ആ അറിവ് ലഭിക്കുമ്പോൾ  മനുഷ്യരിൽ ഒരു തിരുഹൃദയം (Divine Centre) സ്വയം പിറവിയെടുക്കും.

അതോടെ  മനുഷ്യൻ മൃഗീയതയിൽ (human status  )നിന്നും ദൈവീകതയിലേക്കു (Being status )പരിവർത്തനം   ചെയ്യപ്പെടും.

(മനുഷ്യ) പ്രപഞ്ചം   ഊർജത്തിൻറെ (ആത്മാവ് )   രണ്ടവസ്ഥകളായിട്ടാണ് സ്ഥിതി ചെയ്യുന്നത് .

 അതിൽ മനസ്സിൻറെ (ബുദ്ധി )  ശക്തിയാണ്  മനുഷ്യൻറെ ക്രീയാശക്തിയും മൃഗീയതയുമൊക്കെ  സൃഷ്ടിക്കുന്നത്.

ദൈവീകതയാകുന്ന  ബോധം   പ്രപഞ്ചത്തിൻറെ കേന്ദ്രശക്തിയാകുന്നു (Centre ).

ആ  കേന്ദ്രം ഓരോ മനുഷ്യനിലും  സ്വയം തുറക്കുവാൻ  ആർക്കും സാധിക്കുന്നതാണ്.അപ്പോൾ   യോഗം  എന്ന പുനർജനനം.(മോക്ഷം ) മനുഷ്യ നിൽ സംഭവിക്കും.പിന്നീട് ആ മനുഷ്യൻ സന്തോഷം അന്വേഷിക്കുന്നില്ല. ആനന്ദം എന്ന പരമാവസ്ഥക്ക്  സന്തോഷങ്ങൾ ഒന്നുമല്ല. സന്തോഷവും സങ്കടവും മാനുഷീക വികാരങ്ങളാണ്.ആനന്ദം ദൈവീകമായ അവസ്ഥയാണ്‌.

ബുദ്ധിശക്തി ഒരു മനുഷ്യൻറെ മാത്രം വ്യക്തിപരമായ കേന്ദ്രസ്ഥാനമാണ്. അത് ബോധത്തിൻറെ   വെറും  നിഴൽ (shadow ) മാത്രമാണ്. മനുഷ്യൻ (ബുദ്ധി )  ഈശ്വരൻറെ(ബോധം ) നിഴലാണ്‌. 

ബോധശക്തി   പ്രപഞ്ചത്തിനാകമാനം   കേന്ദ്രസ്ഥാനമാണ്. അതെന്നും പരിപൂർണ്ണവും പരിശുദ്ധവുമാണ്.

ബോധം മനുഷ്യനിൽ നിറയുമ്പോൾ അതൊരു കേന്ദ്രമായി മാറും (spiritual heart ). പിന്നീട് ആ മനുഷ്യൻ നന്മകളുടെ മാത്രം  ഉറവിടമായി  മാറും. അതുവരെ മനുഷ്യൻറെ  ബുദ്ധി നന്മകൾ ആഗ്രഹിക്കുന്നു.പക്ഷെ പുറത്ത് വിടുന്നത് സ്വാർഥതയുടെ വികലതകളാണ്. അതിനെ ചിലർ നന്മയെന്നും വിശേഷി പ്പിക്കും.

വ്യക്തിപരമായ ബുദ്ധിശക്തി അപൂർണ്ണവും സ്വാർഥപരവുമായത് കൊണ്ട്  അതിന് അഴിമതിപരമാവാൻ( corrupt )എളുപ്പം   കഴിയും . മനുഷ്യരിലെ  വ്യത്യസ്ഥമായ   മൃഗീയ സ്വഭാവങ്ങളും  അതിൻറെ  ഫലമാണ്.

ബോധശക്തി  വ്യക്തിപരമല്ലാത്തത് കൊണ്ട്   അത് എന്നും അഴിമതി വിമുക്തമാണ്.( non corrupt, authentic, pure). 

സ്വബോധമെന്ന  പ്രകാശം മനുഷ്യനെ ദൈവീകമാക്കുന്നു. അപ്പോൾ നാം   സ്വയം അറിയുകയും  പ്ര പഞ്ചത്തിൻറെ  ആത്മാവാണ്  നാം   എന്ന് സ്വയം ബോദ്ധ്യ പ്പെടുകയും ചെയ്യും.







5/03/2013

അഹം ബ്രഹ്മാസ്മി







ആദിയിൽ  ബ്രഹ്മാണ്ഡം വിടർന്നതോടെ  (Big Bang delivery  ) പരമാത്മാവ്  (Holy Spirit)  സ്വയം  സൃഷ്ടിക്കപ്പെട്ടു.
 പിന്നീട്  പരമാത്മാവ്  പരിണാമം  പ്രാപിച്ച്   പ്രാണൻ ( life energy ജൈവ ഊർജം  )  ഉണ്ടായി.
പ്രാണൻ  പരിണമിച്ച്   മനസ്സും  ഒന്നിനൊന്നു വ്യത്യസ്ഥമായ  സർവ്വ  ജീവജാലങ്ങളും   ഉണ്ടായിവന്നു  എന്ന സത്യമാണ് യോഗശാസ്ത്ര  അടിസ്ഥാനം.

 മനുഷ്യൻറെ  സ്വാർഥമായ താത്പര്യങ്ങളും  അത് സൃഷ്ടിക്കുന്ന  ബുദ്ധിയുമാണ്‌  ഓരോ മനുഷ്യനേയും   നയിക്കുന്നത് .

അവനവൻറെ ബുദ്ധിയുടെ നിയന്ത്രണത്തിൽ ജീവിക്കുന്ന  മനുഷ്യനെ നയിക്കുന്നത്  സത്യമല്ല  മറിച്ച്, മുൻവിധികളായ വിശ്വാസങ്ങളാണ്.

അത് കൊണ്ടാണ്    സാധാരണ  മനുഷ്യന്    അവരുടെ ബുദ്ധിയെ  മറികടന്ന്   പോയി   പ്രപഞ്ചസത്യം  ഗ്രഹിക്കാൻ  കഴിയാത്തത് .

യോഗ- സത്യം  ബുദ്ധിപരമല്ല (not a human creation ) മറിച്ച്  ബോധപരമാണ് (beyond  the  ego ) എന്നുള്ള വസ്തുത  ഈ ബ്ലോഗ്  വായിക്കുന്നവർ  അറിഞ്ഞിരിക്കണം.

യോഗയാണ് (ആത്മാവിൽ പുനർ ജനനം)  മുക്തി മാർഗ്ഗം  എന്ന ആശയം  (The idea  of  yoga )   മനുഷ്യൻറെ  ശാസ്ത്രബുദ്ധി  ഉണ്ടാകുന്നതിന് വളരെ മുൻപേ ഉണ്ടായതാണ്.

 ജീവൻ  സൃഷ്ടിക്കുന്ന  പ്രാണൻ പ്രപഞ്ചത്തിന്    അടിസ്ഥാനശിലയാണ്  (Stem  Cell of  the biological universe ). 

പ്രാണനെ നാം അറിയുന്നത്  ബോധം ആയിട്ടാണ് . ആത്മീയനായ  മനുഷ്യനിൽ  ഉണർന്ന് വരുന്ന  തിരുഹൃദയമാണ്  ( spiritual  Heart ) സ്വബോധം. 

ആത്മീയനായ മനുഷ്യൻ  സത്യത്തിൽ ചരിക്കാൻ കാരണം ഈ കേന്ദ്രമാണ്.ഇത് നന്മകളുടെ  ഉറവിടവുമാണ്. 

ഒരു മനുഷ്യൻ  സ്വയം  ഈ പ്രപഞ്ചസത്യം  സാക്ഷാത്ക്കരിക്കുന്ന പാതയാണ്  ആത്മീയത.

 ജീവാത്മാവായ  അഹം  (ഞാൻ Ego ) പരിശുദ്ധ  ആത്മാവിന്  (ബോധം ) പൂർണ്ണമായി കീഴ്പ്പെടുന്ന  നിമിഷം  ഒരോ    മനുഷ്യനും   ഈ സത്യം അറിയുകയും  അവർ സ്വയം  ആത്മാവിൽ  പുനർജനിക്കുകയും  ചെയ്യുന്നു.(ബോധ -ഉദയം )

അതോടെ   ആ വ്യക്തി  ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും പുറത്തു കടക്കുന്നു.പിന്നീട് ബുദ്ധി ഒരിക്കലും അയാളെ നിയന്ത്രിക്കില്ല .ബുദ്ധി അയാളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു.

അതോടെ ആ വ്യക്തി സുഖ - ദു :ഖങ്ങളിൽ  (duality of feelings ) നിന്നും  മുക്തനാവുകയും  ബുദ്ധിക്ക്  പകരം    ബോധം കൊണ്ട്  നയിക്കപ്പെട്ട്  സ്വർഗീയ  അവസ്ഥയിൽ  ജീവിതം  ആനന്ദിക്കുകയും  ചെയ്യും.


"ഞാൻ  സത്യവും വഴിയും ജീവനും ആകുന്നു" എന്ന് ശ്രീ യേശു പ്രഖ്യാ പിക്കുന്നത് ഈ സത്യം സാക്ഷാത്ക്കരിച്ചത്  കൊണ്ടാണ്.

യോഗസത്യം  ബോധപരമാണ് .അത് മനുഷ്യൻറെ ചിന്തക്കും ബുദ്ധിക്കും  ഉപരിയാണ്.

മനുഷ്യൻറെ   ബുദ്ധിക്ക്  സ്വയമായി, അതിന്  പുറത്തുള്ള  സത്യങ്ങൾ  ഗ്രഹിക്കാൻ വളരെ  പ്രയാസമായിരിക്കുന്നത് കൊണ്ടാണ് മനുഷ്യൻ  വിശ്വാസങ്ങളിലേക്ക്  പോകുന്നത്.

വിശ്വാസങ്ങൾ  നമ്മുടെ   ബുദ്ധിയുടെ  തന്നെ  ഭാഗമായ ഒരു വികാര മായിരിക്കുന്നത്   കൊണ്ട്  ഏത്  വിശ്വാസത്തിൽ   നിന്നും  മനുഷ്യർക്ക്‌  ഒരു പ്ര ത്യേകസുരക്ഷിതത്വം വ്യക്തിപരമായി അനുഭവിക്കാൻ  കഴിയുന്നതാണ്.

ഭൗതീകജീവിതത്തിൽ   മനുഷ്യർക്ക് ഏറ്റവും  പ്രധാനം  അവനവൻറെ  പ്രവർത്തിയിലുള്ള  ശുഭാബ്ധിവിശ്വാസമാണ്.

അതിന്   ദൈവം (സത്യം ) ഉണ്ടെന്ന  വിശ്വാസവും  ഒരു പരിധിവരെ  ഗുണകാരമാണ്.

എന്നാൽ  നമ്മുടെ  ജീവിതത്തിൽ  നിന്നും  ആശങ്കകളും   അസമാധാനവും ഇല്ലാതെയാക്കാൻ   ഒരു വിശ്വാസത്തി നും  കഴിയുന്നതല്ല.

അത് സത്യ -സാക്ഷാത്ക്കാരത്തിൽ  കൂടി   മാത്രമേ  സാധ്യമാകൂ.

ഓരോ മനുഷ്യനും  അവനവൻറെ  ബുദ്ധിയുടെ  മാത്രം  നിയന്ത്രണത്തിലാണ് ജീവിക്കുന്നത് .

നമ്മുടെ വികാരങ്ങളെ സൃഷ്ടി ക്കുന്നതും  നമ്മുടെ ബുദ്ധിയാണ്.അത് കൊണ്ടാണ് അവയെ നിയന്ത്രിക്കാൻ  പലർക്കും  സാധിക്കാതെ വരുന്നത്.

 കൂടാതെ  ഒരു വിശ്വാസം കൊണ്ടും  ആർക്കും  അവനവൻറെ ബുദ്ധിയുടെ  പരി മിതിയെ മറികടക്കാൻ  കഴിയില്ല.

കാരണം ഏത് വിശ്വാസവും  ഒരുവൻറെ  ബുദ്ധിയുടെ  ഒരു ഭാഗമാണ്.

വ്യക്തിപരമായ ചിന്ത കൊണ്ട് നാം സൃഷ്ടിക്കുന്ന  വികാരമാണ്  ബുദ്ധിയും  വിശ്വാസവും. വിശ്വാസവും ബുദ്ധിയുമാണ്‌ ഞാനെന്ന  അവസ്ഥയെ  നയിക്കുന്നത്.

ഞാൻ  എന്ന  അവസ്ഥയാണ്‌   ഓരോ മനുഷ്യൻറെയും   പരിമിതി.

 ഈ പരിമിതിയെ മറികടക്കുന്നതിന്   മനുഷ്യൻറെ  മുൻപിലുള്ള  ഏകശക്തിയാണ്  ബോധം (Holy Spirit ).

"തന്നെത്താൻ താഴ്ത്തപ്പെടുന്നവൻ എല്ലാം തന്നെത്താൻ ഉയർത്തപ്പെടും " എന്ന് ശ്രീ യേശു  പറഞ്ഞതിൻറെ പൊരുൾ  "വിനയമാണ് "

 നാം നമ്മുടെ അഹം  ബലിയായി  സമർപ്പിക്കുമ്പോൾ  (total surrender)  ബോധം നമ്മിലേക്ക്‌  പ്രവേശിക്കുകയും  അത് നമ്മിൽ  ഒരു  ശക്തികേന്ദ്രം ( sacred heart ) തുറക്കുകയും ചെയ്യുന്നു.

അതോടെ  സ്വാർഥ താത്പര്യങ്ങൾ  നമ്മളെ വിട്ടു പോവുകയും നമ്മുടെ നിയന്ത്രണം  ദൈവീകമായ  ആ കേന്ദ്രം ഏറ്റെടുക്കുന്നതോടെ  നാം സത്യത്തി ൻറെ  വഴിയിലേക്ക് നീങ്ങി   നമ്മുടെ ജീവിതം   നന്മകളിൽ   അടിയുറക്കുകയും  ചെയ്യുന്നു .

പ്രപഞ്ചം  പ്രാണനായി  സ്പന്ദിക്കുന്നത്  പരിശുദ്ധ-ആത്മാവാകുന്ന   (holy spirit ) ശക്തി കേന്ദ്രത്തിൽ നിന്നുമാണ്.

ആത്മാവ്  ജീവനിലേക്ക്  പ്രവഹിക്കുന്ന  പ്രയാണമാണ്  പ്രാണൻ.

 എല്ലാ ജീവജാലങ്ങളിലും  ജീവനായി  സ്പന്ദിക്കുന്നത്  പ്രാണശക്തിയാണ് .

പ്രാണനിൽ നിന്നും  രൂപപ്പെടുന്നതാണ്  മനസ്സ് .

 മനസ്സ് സൃഷ്ടിക്കുന്നതാണ്   ജീവാത്മാവായ  അഹം ( ഞാൻ ).

 ജീവാത്മാവ്  ആകുന്ന ഞാൻ തിരിച്ച്  പരമാത്മാവിൽ ലയിക്കുന്ന പ്രക്രീയയാണ്‌ യോഗ.

 ഇതിനെയാണ്  ശ്രീ യേശു ആത്മാവിൽ പുനർജനനം  എന്ന് പറഞ്ഞത്.

ഗീതയിൽ കൃ ഷ്ണൻ അർജുനനോട്   ആവശ്യ പ്പെടുന്നതും ഇത് തന്നെയാണ് (surrendere to Me )

പ്രാണനെ നിന്ദിക്കുന്ന മനുഷ്യൻ    സ്വരൂപത്തെയാണ് നിന്ദിക്കുന്നത്‌.

ഒരു മനുഷ്യൻ  മറ്റൊരാളെ വണങ്ങുമ്പോൾ  അയാൾ   വണങ്ങുന്നത്  ഒരാൾരൂപത്തെ  അല്ല, മറിച്ച്  അയാളിലെ പ്രാണനെയും അതുവഴി  പ്രപഞ്ച സത്യത്തെയുമാണ് .

മതങ്ങൾ  ഈ സത്യം   മനുഷ്യരെ  പഠി പ്പിക്കാത്തത് കൊണ്ടാണ്  മനുഷ്യരിൽ പരസ്പര വിദ്വേ ഷവും വർഗ്ഗീയതയും  അശാന്തിയും  വളർന്ന് വരുന്നത്‌.

പരമാവസ്ഥയിൽ , അകാരകമായ  ശാന്തതയിൽ  സ്ഥിതി ചെയ്യുന്ന, സമാനതകളില്ലാത്ത, ഉജ്വലമായ   ജൈവോർജമാണ് പരമാത്മാവ്.

പ്രപഞ്ച ത്തിന്  കാരണമായി, എല്ലാ നന്മകളുടെയും  ഉത്ഭവസ്ഥാനമായി, ആരംഭവും  അവസാനവും  ഇല്ലാത്ത  അവസ്ഥയിലാണ്  ( infinite Being) പരമാത്മാവ് സ്ഥിതി ചെയ്യുന്നത്. 

"ഓം ശാന്തി"  എന്ന വാക്ക്  അർഥമാക്കുന്ന അവസ്ഥയാണിത്. ഓരോ മനുഷ്യനും   ഈ അവസ്ഥയെ അവനവനിലേക്ക് സ്വീകരിക്കാൻ  കഴിയും.

  അതിനായി  നാം നമ്മുടെ ഞാൻ (ജീവാത്മാവ് ) എന്ന അവസ്ഥയെ  ക്രമീകരിക്കേണ്ടതുണ്ട്.

ആത്മവിശുദ്ധിയില്ലാത്ത ( Sacred Ego )  മനുഷ്യന്‌ ഈശ്വര (സത്യം ) സാക്ഷാത്കാരം  ഒരിക്കലും  സാധ്യമല്ല.

മനുഷ്യരിൽ  സ്വാർഥതയുടെ    അശാന്തി  സൃഷ്ടിക്കുന്ന  ഞാൻ  പല തരമായ   ചിന്തയിലും പ്രവർത്തിയിലും മലിനമായ  അവസ്ഥയിലാണ്‌ . അത് കൊണ്ടാണ് നാം  പലതരം  രോഗങ്ങൾ  കൊണ്ടും  അസ്വസ്ഥത   കൊണ്ടും കഷ്ടപ്പെടുന്നത്.

മനുഷ്യരിലെ  ഞാൻ  അശാന്തമാകുന്നതിന് കാരണം  വ്യക്തിയിലെ  അശുദ്ധി യും  വ്യാകുലതയുമാണ്.

നമ്മിൽ വിശുദ്ധത  വരാൻ  നാം  ചിന്തയിലും വാക്കിലും പ്രവർത്തി യിലും  നിർവികാരത  കൈ വരിക്കണം.

സത്യത്തിനുപരിയായി   ഒന്നിനോടും പ്രത്യേക  മമത പാടില്ല. അപ്പോൾ നാം സ്വയം ശുദ്ധീകരിക്കപ്പെടും.

നമ്മുടെ വിശുദ്ധി  നമ്മുടെ ചുറ്റു പാടും വിശുദ്ധിയുടെ  കിരണങ്ങൾ  പടർത്തും.

എനിക്ക് നഷ്ടപ്പെട്ടുപോയതോ  എനിക്കില്ലാത്തതോ  ആയ ഒരു സ്വർഗ്ഗം, ഞാൻ സ്വപ്നം കാണുന്നതായ  ഒരു സ്വർഗ്ഗം  ഇതിന് രണ്ടിനുമിടയിൽ  അവനവൻറെ  ബുദ്ധിയുടെ തേരിലേറി  അതിവേഗം  പാഞ്ഞുകൊണ്ടിരിക്കുന്ന  ചിന്തകളുടെ   തേരോട്ടമാണ്‌ മനുഷ്യൻറെ  വ്യകുലതകൾക്ക് കാരണം.

ജനലക്ഷങ്ങളെ  ചിരിപ്പിക്കുന്ന  കൊമേടിയനായാലും   മജിഷ്യനായാലും  കലാകാരനായാലും    അവനവൻറെ   ദു :ഖത്തെ  മറികടക്കാൻ  ആർക്കും  എളുപ്പമാർഗ്ഗങ്ങളില്ല.

അടങ്ങാത്ത  ദു :ഖവും  അതുവഴി  അനേകം  രോഗങ്ങളുമാണ്  വ്യാകുലത മനുഷ്യർക്ക് സമ്മാനിക്കുന്നത്.

 ബോധം  നമ്മിലേക്ക്‌ പ്രവേശിക്കാത്ത  അവസ്ഥയിൽ  നമ്മുടെ   സ്വാർഥമായ  ബുദ്ധിയിൽ നിന്നും  ആ ർക്കും   മോചനം നേടാനാവില്ല.

സ്വബോധമില്ലാത്ത  മനുഷ്യന്  ഒരിക്കലും  ദു :ഖത്തിൽ നിന്നും മോചനമില്ല.

ഞാനെന്ന സ്വാർഥവികാരം    പ്രത്യേകമായ   കാരണമൊന്നും  കൂടാതെ തന്നെ അവനവനിൽ   സ്വയം സൃഷ്ടിക്കുന്ന ഒരു വിഷമവൃത്തമാണ് അഹം  എന്ന  വികാരമനുഷ്യൻ .

ഭയമാണ് പലപ്പോഴും  മനുഷ്യരിൽ   ചാലകശക്തിയായി(motivation )  അവനെ  പ്രവർത്തിപ്പിക്കുന്നത് .

 ഭയവും അശാന്തിയും  വൈകാരീക   മനുഷ്യരിൽ   പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് അവരെ  ദു :ഖത്തിന് അടിമയാക്കുന്നു .ദു :ഖത്താൽ  ഏത് മനുഷ്യനും  ആത്മവീര്യം (Ego power) നഷ്ടപ്പെടുന്നു.

ഈ സത്യം അറിയാതെയാണ്   മനുഷ്യൻ ശാന്തി തേടി  ലോകം മുഴുവനും പുണ്യസ്ഥലങ്ങൾ  തേടി  അലയുന്നത്.

 ചരി ത്രപരമായി  നോക്കിയാൽ  ദൈവങ്ങളും മതങ്ങളും ഉണ്ടാവാനുള്ള കാരണവും  മനുഷ്യൻറെ  ഉള്ളിലെ   അശാന്തിയാണ് എന്ന് വ്യക്തമാണ്‌.

വ്യക്തിയുടെ സമാധാനവും സമൂഹത്തിൻറെ സമാധാനവും  ഒരു പോലെ  നഷ്ടപ്പെട്ട   ദയനീയമായ  അവസ്ഥയിലാണിന്ന്  ഭൂമിയിൽ  മനുഷ്യരെല്ലാം  ജീവിക്കുന്നത്.

ഇതിനെല്ലാം കാരണം  നമ്മുടെ  ഉള്ളിൽ  ഒരു തിരുഹൃദയം സ്ഥാപിക്കപ്പെടാത്ത താണ്.

അതി നുള്ള  ഏക തടസ്സം  നമ്മുടെ  മലിനമായ   ബുദ്ധി നമ്മിൽ  സൃഷ്ടിക്കുന്ന സ്വാർഥതയാണ്. അതേ സ്വാർത്ഥത   തന്നെ നമ്മുടെ  ബുദ്ധിയെ  വീണ്ടും  മലിനമാക്കുന്ന ദൂഷിത വലയത്തിൽ നിന്നും രക്ഷ നേടുക അത്ര എ ളുപ്പമല്ല.

 അവനവൻറെ താത്പര്യങ്ങൾ  സംരക്ഷിക്കാൻ  വേണ്ടി  മാത്രം  വളഞ്ഞു പുളഞ്ഞു പോകുന്ന വ്യക്തിപരമായ   ബുദ്ധിയെ ശരിയാക്കാൻ പിന്നിട് സ്വാർഥനായ മനുഷ്യന്  ഒരിക്കലും  സ്വയം  കഴിയുന്നില്ല.

സ്വാർഥതയാണ്  മനുഷ്യരിൽ  ശരീരീകവും വൈകാരീകവുമായ (psycho -somatic )   എല്ലാ  അസ്വസ്ഥതകൾക്കും രോഗങ്ങൾക്കുമടിസ്ഥാനം.

 നാം കഴിക്കുന്ന  ഏത് മരുന്നിനും  നമ്മളിൽ  രോഗമെന്ന  ലക്ഷണങ്ങൾ (symptom ) താത് ക്കാലീകമായ  ശമി പ്പിക്കാനേ  ശക്തിയുള്ളൂ.

രോഗകാരണം    ചികിത്സിക്കാൻ  നമ്മുടെയുള്ളിൽ  ഒരു വിളക്ക്  തെളിയണം. അപ്പോൾ നാം  ആരോഗ്യമുള്ളവരും  അമർത്യരുമാകും.

ഈ സത്യം അറിയാതെയാണ്  ക്രിസ്തുവിനെ കുരിശിൽ തറച്ച  ബുദ്ധിമാനായ മനുഷ്യൻറെ  അതേ  ബുദ്ധി  വീണ്ടുമൊരു  നുണ ചമച്ച്‌   യേശുവിനെ     ഉടലോടെ  തന്നെ  സ്വർഗ്ഗത്തിലെത്തിച്ചത്.

യേശു സ്വർഗ്ഗത്തിൽ  ഇപ്പോൾ എന്ത് ചെയ്യുന്നു ? ഭൂമിയിൽ  മനുഷ്യൻറെ   ദയനീയത  അദ്ദേഹം  അറിയുന്നില്ലേ ?  തുടങ്ങിയ  ഉത്തരമില്ലാത്ത ചോദ്യങ്ങൾ  ചോദിക്കാൻ  ബുദ്ധിമാനായ  മനുഷ്യന്  ബോധമില്ലാതെ  പോയതാണ്  നാം ഓരോരുത്തരും  അനുഭവിക്കുന്ന  ഗതികേട്. 
 
 ബുദ്ധിമാനായ മനുഷ്യൻ  അന്നും ഇന്നും എന്നും അവനവൻറെ  ബുദ്ധിക്ക് അനുസരിച്ച്  പല നുണകളും വിശ്വസിക്കുന്നു.

പലവിധമായ  വിശ്വാസങ്ങളാണ്  മനുഷ്യരെ   നയിക്കുന്നത് .

വിശ്വാസികൾക്ക്    സത്യത്തിലേക്കും  ബോധത്തിലേക്കും   പ്രവേശിക്കാൻ  എളുപ്പ  വഴികളില്ല . വിശ്വാസം പുതിയ ആശയങ്ങളെ തടയുന്നതാണ് ബുദ്ധിയുടെ ഒന്നാമത്തെ  പരിമിതി.

ഏത് വിശ്വാസവും  വെറും  മുൻവിധിയാണ്. അതിന്  സത്യാന്വേഷണത്തിൻറെ  ആവശ്യമില്ല,  ജാഗ്രതയുമാവശ്യമില്ല. 

 മനുഷ്യരിൽ   വ്യക്തിപരമായ  ജാഗ്രത  ഉണരുമ്പോൾ  അവരവരുടെ  ഉള്ളിൽ      തെളിയുന്ന  ഒരത്ഭുത - ദീപമാണ്   തിരുഹൃദയം .( ബോധ -ഉദയം )

അപ്പോൾ

"അഹം ബ്രഹ്മാസ്മി"    എന്ന സത്യം   നാം അറിയുന്നു (ഞാൻ ബ്രഹ്മമാകുന്നു ). അതോടെ  ഞാൻ  സംപൂർണ്ണനാകുന്നു.

അങ്ങനെ സമ്പൂർണ്ണനായ പ്പോഴാണ്  ഞാൻ  രാജാവാണ് (sovereign )  എന്ന് ശ്രീ യേശു  ഉത്ഘോ ഷി ച്ചത്.

അത് അറിയാനുള്ള ബോധം ഇല്ലാതെ  പോയതുകൊണ്ടാണ്  റോമാസാമ്രാജ്യം   അതൊരു  പ്രകോപനമായി  കരുതി  ആ മഹാത്മാവിനെ  കുരിശി ലേറ്റിയത്. 
യാഹൂത ജനതക്കും  അത്  അറിയുവാൻ കഴിയുമായിരുന്നില്ല .

ഇന്നും  ലക്ഷക്കണക്കിനുള്ള  ക്രിസ്തുവിൻറെ  ആരാധകർക്കും  ഈ സത്യം അറിയാൻ  കഴിയില്ല.

ആത്മാവിൽ പുനർ ജനിക്കാതെ   ഒരു മനുഷ്യനുമിത്  അറിയാൻ  സാധ്യമല്ല.