8/13/2016

ജീവിത വിജയവും ആത്മീയതയും

അവനവനെ  അറിയുന്ന  അറിവ്  ആത്മജ്ഞാനമാണ് .

ആത്മജ്ഞാനത്തിനു  മുൻപിൽ  സർവ്വ  പാണ്ഡിത്യവും  നിഷ്പ്രഭമാണ് .

പാണ്ഡിത്യം കൊണ്ട്  വ്യക്തിയിൽ മാറ്റം  സംഭവിക്കുക  അസാധാരണമാണ് .(Exception )

ആത്മ ജ്ഞാനം  കൊണ്ട് വ്യക്തിയിൽ മാറ്റം സംഭവിക്കാതിരിക്കുക അസാധ്യമാണ് .

ആത്മജ്ഞാനം  അറിവല്ല ,  മിഥ്യയിൽ നിന്നും സത്യത്തിലേക്കുള്ള   പരിണാമമാണ് .(Transformation ).


എന്താണ് ആത്മീയത (spirituality ) ?.

സത്യം മനുഷ്യന്  ആത്മശക്തിയാണ് .

 പ്രപഞ്ചത്തെ സൃഷ്ടിച്ചു  നില നിർത്തുന്ന  പരമശക്തിയാണ്  "സത്യം".

സത്യം എന്ന വാക്കിൽ  എല്ലാ നന്മകളും അടങ്ങിയിരിക്കുന്നു.

സത്യവും ബോധവും സ്നേഹവും  പരമാവസ്ഥ  തന്നെയാണ് .

നിങ്ങളിൽ നില നിൽക്കുന്ന സത്യമാണ് നിങ്ങളുടെ  സ്വബോധം.

സത്യത്തിൽ നിന്നും അകന്നു പോകുമ്പോൾ  നിങ്ങളുടെ ആത്മശക്തിയും  കുറയുന്നു.

മനുഷ്യ ജീവിതം സങ്കീർണ്ണമായ ഒരു സംരംഭമാണ് ( complicated enterprise ).

സങ്കീർണ്ണതകളെ അപ്പപ്പോൾ പരിഹരിക്കാതെ മുൻപോട്ടു പോകുന്ന ജീവിതം സ്വായം പരാജയപ്പെടുന്നു.

സങ്കീർണ്ണതകളെ അപ്പപ്പോൾ പരിഹരിക്കുന്ന ജീവിതം ആനന്ദകരമാണ് . മഹത്തായ വ്യക്തികൾ മാത്രമാണ് ആനന്ദത്തിന് അർഹമാകുന്നത്.

സ്വബോധം നിങ്ങളെ മഹത്വത്തിലേക്കു നയിക്കുന്ന ആത്മശക്തിയാണ്.

സ്വബോധം നിങ്ങളുടേതല്ല . അത് നിങ്ങൾ തന്നെയാണ്.

സ്വബോധമില്ലാത്ത മനുഷ്യനിൽ വ്യക്തി മിഥ്യ യാകുന്നു. നിങ്ങൾ മിഥ്യയെങ്കിൽ ജീവിതമെന്ന സംരംഭവും മിഥ്യ ആയിരിക്കും.
ആത്മാവിനെ സംബന്ധിക്കുന്നതെല്ലാം ആത്മീയതയാണ് .
മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിത വിജയം നില നിൽക്കുന്നത് ആത്മീയതയിലാണ് .
ആത്യന്തീകമായ ജീവിത വിജയം ആത്മീയ സമ്പന്നതയാണ് , ഭൗതീക സമ്പന്നതയല്ല.
മനുഷ്യന്റെ അസ്തിത്വം ആത്മീയമാണ് എന്നതാണ് അതിനു കാരണം.
എന്താണ് ആത്മാവ് (self ) ?
സ്വയം ഉണ്ടായി നില നിൽക്കുന്ന ശക്തിയാണ് ആത്മാവ് .
സ്വബോധം ഇല്ലാത്ത മനുഷ്യൻ ആത്മാവ് ഇല്ലാതെയാണ് ജീവിക്കുന്നത് .
സ്വബോധം മനുഷ്യനിൽ സ്വയം ഉണ്ടായി നില നിൽക്കുന്ന സത്യമാണ് .
ജീവനോട് കൂടെ നില നിൽക്കുന്നത് കൊണ്ട് വ്യക്തിയാകുന്ന ആത്മാവിനെ "ജീവാത്മാവ് " എന്ന് വിളിക്കുന്നു.
പ്രപഞ്ചം ഉണ്ടായി നില നിൽക്കുന്ന ആത്മ ശക്തിയെ പരമാത്മാവ് (ബോധം ) എന്നും പറയുന്നു.
ബോധത്തിനും സ്വബോധത്തിനും ഗുണം ഒന്നാണ് എങ്കിലും അതിന്റെ പരിപൂർണ്ണതയിൽ വ്യത്യാസമുണ്ട് .
വ്യക്തിയിൽ നില നിൽക്കുന്നതാണ് ആ വ്യത്യാസം (പരിധി )
സ്വബോധം വ്യക്തിയിൽ പരിമിതമായ ബോധമാണ് .
"ബോധം" പരിമിതിയില്ലാത്ത പ്രപഞ്ചം തന്നെയാണ് (infinite nature ).
ബോധത്തിന്റെ അപരിമിതിയാണ് അതിന്റെ പരിശുദ്ധത (holiness ).
അതുകൊണ്ടാണ് മറ്റൊന്നിനെയും (പ്രപഞ്ച വസ്തുക്കൾ ) അത് ബന്ധിക്കാതെ നിൽക്കുന്നത് .
എല്ലാ ബന്ധങ്ങളും അവിശുദ്ധമാണ് .സത്യവും നന്മകളും (virtues) യാതൊന്നുമായി ബന്ധപ്പെടുന്നില്ല.
അസത്യവും തിന്മകളും ഒരിക്കലും സ്വാതന്ത്രമല്ല .അതിന്റെ നില നിൽപ്പ് ബന്ധങ്ങളിലാണ് .
വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധപ്പെടാതെ ഭൂമിയിൽ തിന്മകൾ ഉണ്ടായിരിക്കുക അസാധ്യമാണ് .
മനുഷ്യനിൽ "ഞാൻ " എന്ന വികാരമാണ് (അഹങ്കാരം ) തിന്മകളുടെ ഉറവിടം.
സ്വബോധം ഇല്ലാത്ത മനുഷ്യന്റെ ആത്മശക്തി (കേന്ദ്രം) അഹങ്കാരമാണ്
അഹങ്കാരം പൂർണ്ണമായും മരിക്കാതെ മനുഷ്യനിൽ ദുഃഖ വിമുക്തി (ബോധ പ്രാപ്തി ) അസാധ്യമാണ് .
മനുഷ്യന്റെ വിജയ പരാജയങ്ങൾക്ക്  അടിസ്ഥാനം ബോധപരമായ പ്രവർത്തനമാണ് .
എല്ലാ മനുഷ്യരിലും ബോധം ഉണ്ടോ ?
എല്ലാ മനുഷ്യരിലും ബുദ്ധിയുണ്ട് , ബോധം ഉണ്ടായിരിക്കുക എന്നത് വളരെ പരിമിതമാണ് .
എന്തുകൊണ്ടാണ് മനുഷ്യരിൽ ബോധം പരിമിതമായിരിക്കുന്നത് ?
രാവും പകലും  പരസ്പര വിരുദ്ധമായിരിക്കുന്നതു പോലെ മനുഷ്യരിൽ അഹങ്കാരവും (മിഥ്യ ) ബോധവും (സത്യം ) ഒരുമിച്ചു നിൽക്കുകയില്ല .
എങ്ങനെയാണ്  "ബോധം"  മനുഷ്യരിൽ  പ്രവർത്തിക്കുന്നത് ?.
ബുദ്ധിയുടെ പ്രവർത്തനം മനുഷ്യന്റെ പഠിപ്പും പരിശീലനവുമായി  ബന്ധപ്പെട്ടാണ്  പ്രവർത്തിക്കുന്നത് .
ബോധം പ്രവർത്തിക്കുന്നത്  സ്വാതന്ത്രമായിട്ടാണ് . അതുകൊണ്ടാണ്  ബോധം നിങ്ങളെ പരിവർത്തനം (evolution  ) ചെയ്യിക്കുന്നത് .
ബോധം മനുഷ്യനിൽ വരുത്തുന്ന മാറ്റമാണ് ആത്മ ശക്തി (സ്വബോധം ,ജീവാത്മാവ് ).
"ഒരു മല സ്വയം നീങ്ങി കടലിൽ  പതിക്കുന്നതുപോലെയാണ്  ആത്മശക്തി നിങ്ങളിൽ  പരിണാമം വരുത്തുന്നത് "

എന്നാണ്  ക്രിസ്തു ആത്മശക്തി മനുഷ്യരിൽ വരുത്തുന്ന മാറ്റാതെ  ഉപമിച്ചത് .
ആത്മശക്തിയില്ലാത്ത മനുഷ്യൻ അതി ബുദ്ധിമാനായാലും  ശൂന്യമായ പാത്രം  (empty  vessel ) പോലെയാണ് .

ദുഃഖവും അസംതൃപ്തിയും  അല്ലാതെ മറ്റൊന്നും "ഞാൻ " എന്ന അഹങ്കാര  പാത്രത്തിൽ നിറയുന്നില്ല.

ആത്മശക്തി മാത്രമാണ് മനുഷ്യനെ സഫലമായ ജീവിതത്തിലേക്ക് നയിക്കുന്നത് .
സത്യത്തിലേക്ക്  പുനർജനിക്കുന്നതിൽ കൂടിയാണ്  മനുഷ്യൻ ദുഃഖ വിമുക്തനാകുന്നത് (ആനന്ദ ലബ്ധി, സ്വർഗ്ഗപ്രാപ്തി  ).

സ്വന്തം ബുദ്ധിയുടെ  പരിമിതിയിൽ  

അവനവനെ  അന്വേഷിച്ച  പ്രാകൃത മനുഷ്യൻ 

സ്വയം പരാജയപ്പെട്ടപ്പോൾ 

"അറിയില്ല"  എന്നു  പറഞ്ഞു  പരാജയപ്പെടാതിരിക്കുവാൻ  കണ്ടെത്തിയ


  സാങ്കൽപ്പീക  വിജയമാണ്   "ദൈവം."