8/10/2016

ഉറക്കവും നരകവും തമ്മിൽ എന്താണ് ബന്ധം ?

 ഉറക്കവും നരകവും തമ്മിൽ എന്താണ് ബന്ധം ?
നരകം നിങ്ങളിൽ എപ്പോഴുമുണ്ട് .
ഉറക്കം നിങ്ങളുടെ അഥിതിയാണ് .
ഉറക്കവും ചിന്തയും നിങ്ങളിൽ  വന്നു പോകുന്ന വ്യത്യസ്ഥ  അതിഥികളാണ്
എന്നാൽ  അവ  രണ്ടും പരസ്പര വിരുദ്ധമായ അതിഥികളാണ്.
ഒന്ന് ഉള്ളപ്പോൾ മറ്റേത്  നിങ്ങളിൽ ഉണ്ടായിരിക്കുക അസാധ്യമാണ് .
ചിന്ത നിങ്ങളിൽ മിക്കപ്പോഴും ഉണ്ട് .
വിട്ടുപോകാത്ത  ചിന്ത നിങ്ങളെ (ആഥിധേയനെ )കീഴടക്കുവാൻ ശക്തമാണ് .
നിങ്ങളെ വിട്ടു പോകാത്ത ചിന്തയിലാണ്  നിങ്ങളെ ചതിക്കുന്ന സാത്താൻ  ഇരിക്കുന്നത് .
ഭയം പോലെ അനേക ദുഷ്ട വികാരങ്ങൾ (negative energy ) സാത്താന്റെ സ്വഭാവമാണ് .
നിങ്ങളെ വിട്ടു പോകാത്ത ദൈവ ചിന്ത ഉണ്ടെങ്കിൽ  അത് നിങ്ങളിൽ ഒരു പിശാചിനെ സൃഷ്ടിക്കും.
നിങ്ങളെ വിട്ടു പോകാത്ത രതി ചിന്ത, ധനമോഹം ,സ്ഥാന മോഹം , പ്രശസ്തി മോഹം  എല്ലാം  നിങ്ങളെ  ചതിക്കുന്ന  പൈശാചീകതയാണ് .
അതുകൊണ്ടാണ്  ഉറക്കം നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരഥിതി  ആയിരിക്കുന്നത് .
ഉറക്കത്തിൽ മാത്രമാണ് നിങ്ങൾ ചുമക്കുന്ന  പൈശാചീകതയുടെ  ബന്ധനത്തിൽ നിന്നും നിങ്ങൾക്ക്  താത്കാലിക മോചനം ലഭിക്കുന്നത് .
നിങ്ങളിൽ പൈശാചീകത ഉണ്ടെങ്കിൽ അതിനുപരിയായ ഒരു ദൈവീകതയും പ്രപഞ്ചത്തിൽ ഉണ്ടായിരിക്കും.
അത് പക്ഷെ നിങ്ങൾ ചിന്തയിൽ സൃഷ്ടിച്ചു ആരാധിക്കുന്ന സാങ്കല്പീക ദൈവമല്ല.
അത് പ്രപഞ്ചത്തിനു നിദാനമായ സത്യമാകുന്നു ദൈവമാണ് .
സത്യാ ദൈവം നിങ്ങളുടെ ചിന്തക്കും ബുദ്ധിക്കും  വെളിയിലാണ് .
അത് കൊണ്ടാണ്  ആ ദൈവത്തെ നിങ്ങൾക്ക്  ബുദ്ധി കൊണ്ട്  അറിയുവാൻ സാധ്യമല്ലാത്തത് .
നിങ്ങളുടെയും ശാസ്ത്രത്തിന്റെയും  പരിമിതികൾക്ക്  പുറത്തു നിൽക്കുന്ന നിഷ്ക്കളങ്കതയാണ് (holiness ) പ്രപഞ്ച സത്യം.
സ്വബോധം കൊണ്ടല്ലാതെ നിങ്ങള്ക്ക് സത്യ ദൈവവുമായി ബന്ധം അസാധ്യമാണ് .
ദൈവവുമായി  ബന്ധം ഇല്ലാത്ത നിങ്ങൾ ജീവിക്കുന്നത് നിത്യ നരകത്തിലാണ് .
നിങ്ങൾ ഭൂമിയിലെ ഒബാമയെ ബിൽ ഗെയ്‌റ്റ്‌സോ മാർ പാപ്പയോ  കാശി നാഥനോ ,ആയത്തൊള്ള ഖമേനിയോ ആയി അറിയപ്പെട്ടാലും നിങ്ങളുടെ നരകവും  നിങ്ങളോടൊപ്പം ഉണ്ടായിരിക്കും .
നിങ്ങൾ ഉറങ്ങുന്ന സമയം മാത്രമാണ് നിങ്ങളുടെ നരകം നിങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് .