8/20/2016

എന്താണ് മരണം ?


എല്ലാ ജീവജാലങ്ങൾക്കും മനുഷ്യനും മരണം സ്വയം ഇല്ലാതാകലാണ് ( self extinction )
അത് എന്നന്നേക്കുമായുള്ള ഇല്ലാതാകലാണ് .
മനുഷ്യനെ സംബന്ധിച്ചു് മരണം ഞാൻ എന്ന നിത്യശൂന്യതയുടെ (മിഥ്യ ) അവസാനമാണ്  മരണം എന്ന പ്രത്യേകതയുമുണ്ട് .
ഓരോ ജന്മവും ആദ്യത്തേതും അവസാനത്തേതുമായ ജീവിതമാണ്.
ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യനിൽ മാത്രം നില നിൽക്കുന്ന മഹത്തായ സാധ്യതയാണ് പുനർ ജന്മവും  മോക്ഷവും.
മൃഗങ്ങളിൽ പുനർ ജന്മവും  മോക്ഷവും അസാധ്യമാണ് . കാരണം  മനുഷ്യൻ ഒഴികെ മറ്റെല്ലാ ജീവിജാലങ്ങളും  അവരുടെ ജൈവ ശരീരമാണ് .
മനുഷ്യനു മാത്രമാണ് ശരീരത്തിൽ നിന്നും വ്യത്യസ്തമായ ആത്മീയ അസ്തിത്വം ( സത്യം ) ഉള്ളത് .
ബുദ്ധിയും അഹങ്കാരവുമാണ്  ആത്മസത്യം മനുഷ്യനിൽ നിന്നും മറയ്ക്കുന്നത് .
ബുദ്ധിയും അഹങ്കാരവുമാണ്  മനുഷ്യനിൽ ഭയവും "ഞാൻ " അജ്ഞതയും  സൃഷ്ടിക്കുന്നത് .
ഭയവും അജ്ഞതയുമാണ്  മതങ്ങളും ആരാധനാ ബിംബങ്ങളും ആവശ്യമാക്കുന്നത് .
മതാത്മകനായ മനുഷ്യൻ  പുനർജന്മത്തിനുള്ള എല്ലാ സാധ്യതകളും സ്വയം തകർക്കുന്നത്  കൊണ്ട്  മരണത്തെ  മോക്ഷമാക്കുന്നു (ദുഃഖ വിമുക്തി )

8/13/2016

ജീവിത വിജയവും ആത്മീയതയും

അവനവനെ  അറിയുന്ന  അറിവ്  ആത്മജ്ഞാനമാണ് .

ആത്മജ്ഞാനത്തിനു  മുൻപിൽ  സർവ്വ  പാണ്ഡിത്യവും  നിഷ്പ്രഭമാണ് .

പാണ്ഡിത്യം കൊണ്ട്  വ്യക്തിയിൽ മാറ്റം  സംഭവിക്കുക  അസാധാരണമാണ് .(Exception )

ആത്മ ജ്ഞാനം  കൊണ്ട് വ്യക്തിയിൽ മാറ്റം സംഭവിക്കാതിരിക്കുക അസാധ്യമാണ് .

ആത്മജ്ഞാനം  അറിവല്ല ,  മിഥ്യയിൽ നിന്നും സത്യത്തിലേക്കുള്ള   പരിണാമമാണ് .(Transformation ).


എന്താണ് ആത്മീയത (spirituality ) ?.

സത്യം മനുഷ്യന്  ആത്മശക്തിയാണ് .

 പ്രപഞ്ചത്തെ സൃഷ്ടിച്ചു  നില നിർത്തുന്ന  പരമശക്തിയാണ്  "സത്യം".

സത്യം എന്ന വാക്കിൽ  എല്ലാ നന്മകളും അടങ്ങിയിരിക്കുന്നു.

സത്യവും ബോധവും സ്നേഹവും  പരമാവസ്ഥ  തന്നെയാണ് .

നിങ്ങളിൽ നില നിൽക്കുന്ന സത്യമാണ് നിങ്ങളുടെ  സ്വബോധം.

സത്യത്തിൽ നിന്നും അകന്നു പോകുമ്പോൾ  നിങ്ങളുടെ ആത്മശക്തിയും  കുറയുന്നു.

മനുഷ്യ ജീവിതം സങ്കീർണ്ണമായ ഒരു സംരംഭമാണ് ( complicated enterprise ).

സങ്കീർണ്ണതകളെ അപ്പപ്പോൾ പരിഹരിക്കാതെ മുൻപോട്ടു പോകുന്ന ജീവിതം സ്വായം പരാജയപ്പെടുന്നു.

സങ്കീർണ്ണതകളെ അപ്പപ്പോൾ പരിഹരിക്കുന്ന ജീവിതം ആനന്ദകരമാണ് . മഹത്തായ വ്യക്തികൾ മാത്രമാണ് ആനന്ദത്തിന് അർഹമാകുന്നത്.

സ്വബോധം നിങ്ങളെ മഹത്വത്തിലേക്കു നയിക്കുന്ന ആത്മശക്തിയാണ്.

സ്വബോധം നിങ്ങളുടേതല്ല . അത് നിങ്ങൾ തന്നെയാണ്.

സ്വബോധമില്ലാത്ത മനുഷ്യനിൽ വ്യക്തി മിഥ്യ യാകുന്നു. നിങ്ങൾ മിഥ്യയെങ്കിൽ ജീവിതമെന്ന സംരംഭവും മിഥ്യ ആയിരിക്കും.
ആത്മാവിനെ സംബന്ധിക്കുന്നതെല്ലാം ആത്മീയതയാണ് .
മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിത വിജയം നില നിൽക്കുന്നത് ആത്മീയതയിലാണ് .
ആത്യന്തീകമായ ജീവിത വിജയം ആത്മീയ സമ്പന്നതയാണ് , ഭൗതീക സമ്പന്നതയല്ല.
മനുഷ്യന്റെ അസ്തിത്വം ആത്മീയമാണ് എന്നതാണ് അതിനു കാരണം.
എന്താണ് ആത്മാവ് (self ) ?
സ്വയം ഉണ്ടായി നില നിൽക്കുന്ന ശക്തിയാണ് ആത്മാവ് .
സ്വബോധം ഇല്ലാത്ത മനുഷ്യൻ ആത്മാവ് ഇല്ലാതെയാണ് ജീവിക്കുന്നത് .
സ്വബോധം മനുഷ്യനിൽ സ്വയം ഉണ്ടായി നില നിൽക്കുന്ന സത്യമാണ് .
ജീവനോട് കൂടെ നില നിൽക്കുന്നത് കൊണ്ട് വ്യക്തിയാകുന്ന ആത്മാവിനെ "ജീവാത്മാവ് " എന്ന് വിളിക്കുന്നു.
പ്രപഞ്ചം ഉണ്ടായി നില നിൽക്കുന്ന ആത്മ ശക്തിയെ പരമാത്മാവ് (ബോധം ) എന്നും പറയുന്നു.
ബോധത്തിനും സ്വബോധത്തിനും ഗുണം ഒന്നാണ് എങ്കിലും അതിന്റെ പരിപൂർണ്ണതയിൽ വ്യത്യാസമുണ്ട് .
വ്യക്തിയിൽ നില നിൽക്കുന്നതാണ് ആ വ്യത്യാസം (പരിധി )
സ്വബോധം വ്യക്തിയിൽ പരിമിതമായ ബോധമാണ് .
"ബോധം" പരിമിതിയില്ലാത്ത പ്രപഞ്ചം തന്നെയാണ് (infinite nature ).
ബോധത്തിന്റെ അപരിമിതിയാണ് അതിന്റെ പരിശുദ്ധത (holiness ).
അതുകൊണ്ടാണ് മറ്റൊന്നിനെയും (പ്രപഞ്ച വസ്തുക്കൾ ) അത് ബന്ധിക്കാതെ നിൽക്കുന്നത് .
എല്ലാ ബന്ധങ്ങളും അവിശുദ്ധമാണ് .സത്യവും നന്മകളും (virtues) യാതൊന്നുമായി ബന്ധപ്പെടുന്നില്ല.
അസത്യവും തിന്മകളും ഒരിക്കലും സ്വാതന്ത്രമല്ല .അതിന്റെ നില നിൽപ്പ് ബന്ധങ്ങളിലാണ് .
വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധപ്പെടാതെ ഭൂമിയിൽ തിന്മകൾ ഉണ്ടായിരിക്കുക അസാധ്യമാണ് .
മനുഷ്യനിൽ "ഞാൻ " എന്ന വികാരമാണ് (അഹങ്കാരം ) തിന്മകളുടെ ഉറവിടം.
സ്വബോധം ഇല്ലാത്ത മനുഷ്യന്റെ ആത്മശക്തി (കേന്ദ്രം) അഹങ്കാരമാണ്
അഹങ്കാരം പൂർണ്ണമായും മരിക്കാതെ മനുഷ്യനിൽ ദുഃഖ വിമുക്തി (ബോധ പ്രാപ്തി ) അസാധ്യമാണ് .
മനുഷ്യന്റെ വിജയ പരാജയങ്ങൾക്ക്  അടിസ്ഥാനം ബോധപരമായ പ്രവർത്തനമാണ് .
എല്ലാ മനുഷ്യരിലും ബോധം ഉണ്ടോ ?
എല്ലാ മനുഷ്യരിലും ബുദ്ധിയുണ്ട് , ബോധം ഉണ്ടായിരിക്കുക എന്നത് വളരെ പരിമിതമാണ് .
എന്തുകൊണ്ടാണ് മനുഷ്യരിൽ ബോധം പരിമിതമായിരിക്കുന്നത് ?
രാവും പകലും  പരസ്പര വിരുദ്ധമായിരിക്കുന്നതു പോലെ മനുഷ്യരിൽ അഹങ്കാരവും (മിഥ്യ ) ബോധവും (സത്യം ) ഒരുമിച്ചു നിൽക്കുകയില്ല .
എങ്ങനെയാണ്  "ബോധം"  മനുഷ്യരിൽ  പ്രവർത്തിക്കുന്നത് ?.
ബുദ്ധിയുടെ പ്രവർത്തനം മനുഷ്യന്റെ പഠിപ്പും പരിശീലനവുമായി  ബന്ധപ്പെട്ടാണ്  പ്രവർത്തിക്കുന്നത് .
ബോധം പ്രവർത്തിക്കുന്നത്  സ്വാതന്ത്രമായിട്ടാണ് . അതുകൊണ്ടാണ്  ബോധം നിങ്ങളെ പരിവർത്തനം (evolution  ) ചെയ്യിക്കുന്നത് .
ബോധം മനുഷ്യനിൽ വരുത്തുന്ന മാറ്റമാണ് ആത്മ ശക്തി (സ്വബോധം ,ജീവാത്മാവ് ).
"ഒരു മല സ്വയം നീങ്ങി കടലിൽ  പതിക്കുന്നതുപോലെയാണ്  ആത്മശക്തി നിങ്ങളിൽ  പരിണാമം വരുത്തുന്നത് "

എന്നാണ്  ക്രിസ്തു ആത്മശക്തി മനുഷ്യരിൽ വരുത്തുന്ന മാറ്റാതെ  ഉപമിച്ചത് .
ആത്മശക്തിയില്ലാത്ത മനുഷ്യൻ അതി ബുദ്ധിമാനായാലും  ശൂന്യമായ പാത്രം  (empty  vessel ) പോലെയാണ് .

ദുഃഖവും അസംതൃപ്തിയും  അല്ലാതെ മറ്റൊന്നും "ഞാൻ " എന്ന അഹങ്കാര  പാത്രത്തിൽ നിറയുന്നില്ല.

ആത്മശക്തി മാത്രമാണ് മനുഷ്യനെ സഫലമായ ജീവിതത്തിലേക്ക് നയിക്കുന്നത് .
സത്യത്തിലേക്ക്  പുനർജനിക്കുന്നതിൽ കൂടിയാണ്  മനുഷ്യൻ ദുഃഖ വിമുക്തനാകുന്നത് (ആനന്ദ ലബ്ധി, സ്വർഗ്ഗപ്രാപ്തി  ).

സ്വന്തം ബുദ്ധിയുടെ  പരിമിതിയിൽ  

അവനവനെ  അന്വേഷിച്ച  പ്രാകൃത മനുഷ്യൻ 

സ്വയം പരാജയപ്പെട്ടപ്പോൾ 

"അറിയില്ല"  എന്നു  പറഞ്ഞു  പരാജയപ്പെടാതിരിക്കുവാൻ  കണ്ടെത്തിയ


  സാങ്കൽപ്പീക  വിജയമാണ്   "ദൈവം."

8/10/2016

ഉറക്കവും നരകവും തമ്മിൽ എന്താണ് ബന്ധം ?

 ഉറക്കവും നരകവും തമ്മിൽ എന്താണ് ബന്ധം ?
നരകം നിങ്ങളിൽ എപ്പോഴുമുണ്ട് .
ഉറക്കം നിങ്ങളുടെ അഥിതിയാണ് .
ഉറക്കവും ചിന്തയും നിങ്ങളിൽ  വന്നു പോകുന്ന വ്യത്യസ്ഥ  അതിഥികളാണ്
എന്നാൽ  അവ  രണ്ടും പരസ്പര വിരുദ്ധമായ അതിഥികളാണ്.
ഒന്ന് ഉള്ളപ്പോൾ മറ്റേത്  നിങ്ങളിൽ ഉണ്ടായിരിക്കുക അസാധ്യമാണ് .
ചിന്ത നിങ്ങളിൽ മിക്കപ്പോഴും ഉണ്ട് .
വിട്ടുപോകാത്ത  ചിന്ത നിങ്ങളെ (ആഥിധേയനെ )കീഴടക്കുവാൻ ശക്തമാണ് .
നിങ്ങളെ വിട്ടു പോകാത്ത ചിന്തയിലാണ്  നിങ്ങളെ ചതിക്കുന്ന സാത്താൻ  ഇരിക്കുന്നത് .
ഭയം പോലെ അനേക ദുഷ്ട വികാരങ്ങൾ (negative energy ) സാത്താന്റെ സ്വഭാവമാണ് .
നിങ്ങളെ വിട്ടു പോകാത്ത ദൈവ ചിന്ത ഉണ്ടെങ്കിൽ  അത് നിങ്ങളിൽ ഒരു പിശാചിനെ സൃഷ്ടിക്കും.
നിങ്ങളെ വിട്ടു പോകാത്ത രതി ചിന്ത, ധനമോഹം ,സ്ഥാന മോഹം , പ്രശസ്തി മോഹം  എല്ലാം  നിങ്ങളെ  ചതിക്കുന്ന  പൈശാചീകതയാണ് .
അതുകൊണ്ടാണ്  ഉറക്കം നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരഥിതി  ആയിരിക്കുന്നത് .
ഉറക്കത്തിൽ മാത്രമാണ് നിങ്ങൾ ചുമക്കുന്ന  പൈശാചീകതയുടെ  ബന്ധനത്തിൽ നിന്നും നിങ്ങൾക്ക്  താത്കാലിക മോചനം ലഭിക്കുന്നത് .
നിങ്ങളിൽ പൈശാചീകത ഉണ്ടെങ്കിൽ അതിനുപരിയായ ഒരു ദൈവീകതയും പ്രപഞ്ചത്തിൽ ഉണ്ടായിരിക്കും.
അത് പക്ഷെ നിങ്ങൾ ചിന്തയിൽ സൃഷ്ടിച്ചു ആരാധിക്കുന്ന സാങ്കല്പീക ദൈവമല്ല.
അത് പ്രപഞ്ചത്തിനു നിദാനമായ സത്യമാകുന്നു ദൈവമാണ് .
സത്യാ ദൈവം നിങ്ങളുടെ ചിന്തക്കും ബുദ്ധിക്കും  വെളിയിലാണ് .
അത് കൊണ്ടാണ്  ആ ദൈവത്തെ നിങ്ങൾക്ക്  ബുദ്ധി കൊണ്ട്  അറിയുവാൻ സാധ്യമല്ലാത്തത് .
നിങ്ങളുടെയും ശാസ്ത്രത്തിന്റെയും  പരിമിതികൾക്ക്  പുറത്തു നിൽക്കുന്ന നിഷ്ക്കളങ്കതയാണ് (holiness ) പ്രപഞ്ച സത്യം.
സ്വബോധം കൊണ്ടല്ലാതെ നിങ്ങള്ക്ക് സത്യ ദൈവവുമായി ബന്ധം അസാധ്യമാണ് .
ദൈവവുമായി  ബന്ധം ഇല്ലാത്ത നിങ്ങൾ ജീവിക്കുന്നത് നിത്യ നരകത്തിലാണ് .
നിങ്ങൾ ഭൂമിയിലെ ഒബാമയെ ബിൽ ഗെയ്‌റ്റ്‌സോ മാർ പാപ്പയോ  കാശി നാഥനോ ,ആയത്തൊള്ള ഖമേനിയോ ആയി അറിയപ്പെട്ടാലും നിങ്ങളുടെ നരകവും  നിങ്ങളോടൊപ്പം ഉണ്ടായിരിക്കും .
നിങ്ങൾ ഉറങ്ങുന്ന സമയം മാത്രമാണ് നിങ്ങളുടെ നരകം നിങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് .

8/01/2016

മത /വർഗീയ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം .

 ആധുനീക മനുഷ്യൻ  നിലവിലുള്ളതിൽ  നിന്നും  വ്യത്യസ്തനും  സ്വതന്ത്രനുമാകുവാൻ ആഗ്രഹിക്കുന്നു.

സ്ത്രീയും പുരുഷനും  വ്യക്തി സ്വാതന്ത്ര്യം  മഹത്വമായി (merit ) കാണുന്നത്  വ്യക്തിപരമായ  സ്വതന്ത്ര ചിന്തയുടെ ഫലമാണ് .

സ്വതന്ത്ര ചിന്ത മനുഷ്യനെ  പെട്ടെന്ന്  സാധ്യതകളുടെയും  പ്രശ്നങ്ങളുടെയും  വ്യത്യസ്തമായ ലോകത്തു എത്തിക്കുന്നു.

വിജയവും പരാജയവും  സന്തോഷവും സങ്കടവും  മാറ്റങ്ങളുടെ മത്സരവും  ഇഴ പിരിയുന്നത്  കൂടുതൽ  കൂടുതൽ സമൂഹത്തിൽ നിന്നും വ്യക്തിയിലേക്ക് മാറുന്നു.

പ്രാചീനമായ  കൂട്ട് കുടുമ്പ /  ഗോത്ര  വ്യവസ്ഥയിൽ  നിന്നും  അണുകുടുംബങ്ങളിലേക്കുള്ള . പ്രയാണം    സൃഷ്ടിക്കുന്ന  ആധുനീക പ്രശ്നങ്ങളെയാണ്  ഇന്നത്തെ മനുഷ്യന്  പരിഹരിക്കാനുള്ളത് .

കൂട്ട് കുടുംബത്തിൽ  ആർ ക്കെങ്കിലും  അസുഖം ബാധിച്ചാൽ , സ്ത്രീ കൾ ഗർഭിണിയായാൽ , കുട്ടികൾ ജനിച്ചാൽ  സഹായത്തിനും  ആശ്വസിപ്പിക്കാനും  മുന്നിലും പിറകിലും ആളുണ്ടായിരുന്നു.

ആധുനീക   ലോകത്തു  ഉത്തരവാദിത്വങ്ങൾ എല്ലാം  വ്യക്തിപരമാകുന്നു . ഓരോരുത്തരും അവനവൻറെ സ്വാതന്ത്ര്യത്തിന്  അതിന്റേതായ  വില    നൽകേണ്ടി വരുന്നത്  സ്വാഭാവികമാണ്‌ .

ഇന്ത്യയെപ്പോലെ  മാറ്റത്തിന്റെ നടുവിൽ  (middle of transition ) നിൽക്കുന്ന  സമൂഹങ്ങളിൽ  മനുഷ്യൻ പഴയതിൽ നിന്നും  വിട്ടു  പോന്നെങ്കിലും  പുതിയതിൽ എത്താത്തത്  വലിയൊരു സാമൂഹ്യ പ്രശ്നമായി അവശേഷിക്കുന്നു .

ആധുനീക ലോകത്ത്‌  വ്യക്തിയെ  വിജയ  പരാജയങ്ങളിൽ   സഹായിക്കുന്നത്  കുടുംബമോ പാരമ്പര്യ  രീതികളോ  അറിവോ അല്ല.

ഓരോ മേഖലകളിലും  പ്രാഗൽഭ്യം  അവകാശപ്പെടുന്ന  വിദക്തന്മാരാണ് .

അതാതു മേഖലകളിൽ  അറിവും അനുഭവങ്ങളും വർഷിക്കുന്ന  ഉപദേശകരും  സ്ഥാപനങ്ങളുണ്ടാകുമ്പോൾ

ആധുനീക സമൂഹം  എന്തിനെയും സമീപിക്കുന്നത്  ആധുനീക വൈദക്ത്യത്തിൽ (professional ) കൂടിയാണ് .

  വൈദക്ത്യം (expertise ) എല്ലാ മേഖലകളിലും മത്സരത്തിലാണ് .


സ്വാർഥതയുടെ  പ്രാകൃതവും ഏകാധിപത്യപരവുമായ വ്യവസ്ഥയാണ് പ്രാകൃത  മതവും കമ്മ്യൂണിസവും (വർഗീയ രാഷ്ട്രീയം) .

സ്വാർഥതയുടെ ആധുനീക ജനാധിപത്യ വ്യവസ്ഥയാണ് മുതലാളിത്ത വ്യവസ്ഥ .
മുതലാളിത്വത്തെ  വ്യക്തികൾക്കും സമൂഹത്തിനും ഗുണമുള്ള സാമൂഹ്യ വ്യവസ്ഥയാക്കുന്നത് സത്യത്തിൽ അധിഷ്ഠിതമായി ജനാധിപത്യ ഭരണ വ്യവസ്ഥയാണ് .
രാജ്യ ക്ഷേമത്തിന്റെ  ഉത്തരവാദിത്വം ഭരിക്കുന്നവരും  ഭരിക്കപ്പെടുന്നവരും ഒരേ സമയം പങ്കിടുമ്പോളാണ്  ജനാധിപത്യം വിജയിക്കുന്നത്

സ്വന്തം മതത്തിലോ പാർട്ടിയിലോ ആണ് കുറ്റവാളിയെങ്കിൽ ഉടനെ വാദി പ്രതിയാകും .
ഇതാണ് മത /വർഗീയ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം .
സ്വബോധത്തിന്റെ അഭാവമാണ് മനുഷ്യനെ സത്യം അവഗണിക്കുവാൻ പ്രേരിപ്പിക്കുന്നത് .
സ്വന്തം വീട്ടിലാണ് സത്യവും നീതിയും സ്നേഹവും ആദ്യം ഉണ്ടാകേണ്ടത് .
വീടുകളിലും വ്യക്തികളിലും സത്യം ഉണ്ടാവാതെ സമൂഹത്തിലും രാജ്യത്തും അത് സാധ്യമല്ല .
മാറ്റം നിങ്ങളിലാണ് തുടങ്ങേണ്ടത് . സ്വബോധവും ഉണർവ്വും നേടേണ്ടത് നിങ്ങളാണ് . നിങ്ങൾ ശരി ആയാൽ രാജ്യവും നന്നായി .
" ഞാൻ " മാത്രമായിട്ട്‌ എന്തിനു നന്നാവണം എന്ന ചിന്തയാണ് എല്ലാവർക്കും .
അങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹവും ഇതുവരെ നന്നായിട്ടില്ല .

നിങ്ങൾ ചിന്തിക്കാൻ തുടങ്ങുമ്പോൾ  നിങ്ങളെ അലട്ടുന്ന ചിന്തകൾ  സ്വയം അസ്തമിക്കും.
ചിന്തകളാണ്  മനുഷ്യന്റെ  അസ്വസ്ഥതക്കു കാരണം .
ചിന്തകൾക്ക് കാരണം നിങ്ങൾ സൃഷ്ടിക്കുന്ന നിങ്ങളുടെ പ്രശ്ങ്ങളാണ്‌ .
നിങ്ങൾ സൃഷ്ടിക്കുന്ന പ്രശ്ങ്ങളുടെ അടിസ്ഥാന കാരണം നിങ്ങളാണ് .
നിങ്ങൾ മിഥ്യയായിരിക്കുമ്പോൾ  നിങ്ങളിൽ സത്യം (ബോധം ) നില നിൽക്കുകയില്ല .
ബോധശൂന്യമായി നിങ്ങൾ ചെയ്യുന്നതെന്തും  നിങ്ങളിലേക്ക് പുതിയ പുതിയ പ്രശ്നങ്ങളെയും കൊണ്ടുവരും .
ഇങ്ങനെ നിങ്ങൾ ആയിരിക്കുന്ന വിഷമ വൃത്തത്തെ  ഗ്രഹിക്കുവാൻ നിങ്ങൾക്ക്  കഴിഞ്ഞാൽ  ചിന്തയുടെ ഉറവിടം  ബുദ്ധിയിൽ നിന്നും നിങ്ങളിലേക്ക് മാറും.
നിങ്ങൾ ചിന്തിക്കുന്ന ചിന്തകളെ നിങ്ങൾക്ക് നിയന്ത്രിക്കുവാൻ സാധ്യമാണ് . തന്നെയുമല്ല  അത് നിങ്ങളെ അസ്വസ്ഥമാക്കുന്ന ബുദ്ധിയുടെ ചിന്തകളെ നിരോധിക്കുകയും ചെയ്യും .
ശൈശവം,ബാല്യം ,കൗമാരം ,യൗവ്വനം ,വാർദ്ധക്യം മരണം ഇതാണ് ഭൗതീക മനുഷ്യന്റെ ( psycho-somatic person) പരിണാമ ഘട്ടങ്ങൾ.
ബുദ്ധിയും ശരീരവുമാണ്  ഈ പരിണാമത്തിൽ  മാറ്റത്തിന്  വിധേയമാകുന്നത് .
വ്യക്തിയുടെ (ദേഹി ) പരിണാമം ആരംഭിക്കുന്നതും വളരുന്നതും  വ്യത്യസ്തമായ ആത്മീയ തലത്തിലാണ് .
ആത്മീയ സാരമാന് ബോധം ( പ്രപഞ്ച സത്യം ).
സ്വബോധം ഇല്ലാത്ത സാധാരണ മനുഷ്യനിൽ വ്യക്തി (ഞാൻ ) മിഥ്യ ആയതുകൊണ്ട്  പരിണാമം  അസാധ്യമാണ് .
സ്വബോധത്തിൽ കൂടിയല്ലാതെ മനുഷ്യന്റെ ഭൗതീക ജീവിതത്തിനു ആത്മീയ മാനം ഉണ്ടാവുക അസാധ്യമാണ് .
മനുഷ്യനിൽ  നന്മ തിന്മകൾ തിരിച്ചറിയുന്ന  ശക്തിയാണ് സത്യം .
ആ സത്യമാണ് സ്വബോധം . സ്വബോധം ബുദ്ധിയുടെ ഭാഗമല്ല ,വ്യക്തി തന്നെയാണ് .
അതുകൊണ്ടാണ്  സ്വബോധം മനുഷ്യന്  ആത്മശക്തിയാകുന്നത്.
മനുഷ്യനിൽ  സ്നേഹത്തിന്റെ ഉറവിടം സ്വബോധമാണ്.
പ്രണയത്തിന്റെ ഉറവിടം  ബുദ്ധിയാണ് .
സ്വബോധത്തിൽ കൂടിയാണ്   മനുഷ്യൻ  പ്രഞ്ച ശക്തിയായ  ബോധവുമായി (സത്യം ) ബന്ധപ്പെടുന്നത് .
സത്യത്തിൽ നിന്നും അകലുന്ന മനുഷ്യനിൽ സ്വബോധവും നില നിൽക്കുകയില്ല .