6/09/2016

വിജയവും പരാജയവും

വിജയവും പരാജയവും പ്രവർത്തനങ്ങളുടെ  ഫലമാണ് .

എല്ലാ പ്രവർത്തനങ്ങൾക്കും  വിജയിക്കുവാനുള്ള സാധ്യത  പോലെ  തന്നെ  പരാജയപ്പെടുവാനുള്ള  സാധ്യതയും  ഉണ്ട് .

വിജയത്തിൽ  പരാജയത്തിലേക്ക്  ഉള്ള വഴിയും  പരാജയത്തിൽ വിജയത്തിലേക്കുള്ള  വഴിയം ഉണ്ട് .

അതുകൊണ്ട്  പരാജയം  അപമാനമോ  വിജയം   അന്തസ്സൊ  ആകുന്നില്ല .

പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് .

വ്യക്തിപരമായ  ബുദ്ധിയും ബുദ്ധി നല്കുന്ന യുക്തികളുമാണ്  പ്രവർത്തനങ്ങളെ  മുന്നോട്ടു നയിക്കുന്നത് .

സ്വബോധം ഉണ്ടാകുന്നതും  അത് വളരുന്നതും  പ്രവർത്തനങ്ങളിൽ കൂടിയാണ് . സ്വബോധം വളരുന്നതിൽ  വ്യക്തിയെ സഹായിക്കുന്ന  മുഖ്യ ഘടകം  പരാജയങ്ങളാണ് , വിജയങ്ങൾ അല്ല .

വിജയങ്ങൾ  മനുഷ്യനിൽ  അഹങ്കാരം  വർദ്ധിപ്പിക്കുന്നത്  കൊണ്ട്  അത്   ബോധ വെളിച്ചം  തടയുന്നു .

ബോധപ്രകാശം  ലഭിക്കാതെ  മനുഷ്യന് പരാജയങ്ങളിൽ  നിന്നും എന്തെങ്കിലും  പഠിക്കുവാൻ  സാധ്യമല്ല.

സ്വബോധമു ള്ള  മനുഷ്യൻ  ഒരിക്കലും പരാജയങ്ങളിൽ  തളരുകയില്ല .

ആത്മ വിശ്വാസവും  സ്വബോധവും ഒന്നുതന്നെയാണ് . സ്വബോധം ഇല്ലാത്തത് കൊണ്ടാണ്  മനുഷ്യൻ  വിശ്വാസങ്ങളെ  കൂട്ട് പിടിക്കുന്നത്‌ .

ദൈവ വിശ്വാസം  സത്യവിരുദ്ധം  ആകുന്നതു അത് മനുഷ്യനിൽ  സത്യവും  സത്യാന്വേഷണവും  കുറയ്ക്കും  എന്നത് കൊണ്ടാണ് .

സത്യത്തിൽ  കൂടിയല്ലാതെ  മനുഷ്യൻ  നേടുന്ന വിജയങ്ങൾ  പരാജയമാണ് .

സത്യത്തിൽ കൂടി നേടുന്ന പരാജയങ്ങൾ  വിജയമാണ് .

സത്യമാണ് യഥാർത്ഥ വിജയം . സത്യത്തിൽ  എത്തുന്ന മനുഷ്യന്  പിന്നെ  പരാജയങ്ങളില്ല .
ഓരോ വിഷയത്തിലും
നിങ്ങളുടെ  അറിവിന്റെ വ്യാപ്തിയേക്കാൾ അറിവില്ലായ്മയുടെ വ്യാപ്തി എപ്പൊഴൂം കൂടിയിരിക്കുന്നു.
എങ്കിലും  ഓരോ മനുഷ്യനും അവനവന്റെ  പാണ്ടിത്യം  തന്നെ പൂർണ്ണമായി  തോന്നുന്നത്  ബുദ്ധിയുടെ സ്വയം പരിമിതി കൊണ്ടാണ് .
സ്വബോധം (ആത്മശക്തി) കൊണ്ടല്ലാതെ  നിങ്ങൾക്ക് സ്വന്തം പാണ്ഡിത്യത്തിൻറെ  കുറവ്  (deficiency ) ഒരിക്കലും ബോദ്ധ്യ പ്പെടുന്നതല്ല .

ഏതെങ്കിലും ദര്‍ശനത്തിനോ വിശ്വാസത്തിനോ സ്വന്തം ബുദ്ധിയും യുക്തിയും സമർപ്പിക്കുകയെന്നാൽ
വ്യക്തിയിൽ "സത്യ ചിന്ത "യുടെ മരണമാണ് . സത്യചിന്തയെന്നാൽ തത്വ ചിന്തയാണ് .
മനസാക്ഷിഎന്നാൽ സ്വബോധമാണ് . സാധാരണ മനുഷ്യൻ സ്വബോധത്തെ (വ്യക്തിത്വമില്ലാതെ ) ആശ്രയിക്കാതെ വിശ്വാസങ്ങളെ (മിഥ്യ) ആശ്രയിച്ചാണ് ജീവിക്കുന്നത് .
സത്യം അറിഞ്ഞുകൊണ്ട് സ്വന്തം വ്യക്തിത്വം ശക്തിപ്പെടുത്താതെ മനുഷ്യന് ഉത്കൃഷ്ട ജീവിതം അസാധ്യമാണ് .
സത്യവും ആത്മശക്തിയും ചിട്ടപ്പെടുത്തിയ ഒരു ജീവിതചര്യയാണ് അർഥവത്തായ ജീവിതം.
സ്വബോധത്തെ ആശ്രയിക്കുന്ന മനുഷ്യൻ സത്യത്തെ സ്നേഹിക്കുന്നത് കൊണ്ട് ഭോഗ ചിന്ത സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ നിയന്ത്രിക്കുവാനുള്ള ആത്മ ശക്തി നേടുന്നു.
സ്വയം ആത്മശക്തിയെ ( ഞാൻ എന്ന സത്യം ) വളർത്തുന്ന മനുഷ്യന്‌ മാത്രമേ സഫലമായ ജീവിതം സാധ്യമാകൂ .