7/05/2016

ബുദ്ധി അഹങ്കാരത്തെ സൃഷ്ടിച്ചു നില നിർത്തുമ്പോൾ സ്വബോധം അഹങ്കാരത്തെ നിയന്ത്രിക്കുന്നു .


മനുഷ്യൻ ഒരേ സമയം തന്നെ ഒരു മഹത്തായ സാധ്യതയും ഒരു സ്വയം പരിമിതിയുമാണ് .
അവനവന്റെ സ്വയം പരിമിതി മറികടക്കാതെ ആർക്കും മഹത്തായ സാധ്യതകളിലേക്കു പോകുവാൻ സാധ്യമല്ല.
ബുദ്ധിയെന്ന പ്രവർത്തനത്തിന്റെ സ്വയം പരിമിതി തന്നെയാണ് മനുഷ്യനിൽ വ്യക്തിയുടെ സ്വയം പരിമിതിയും.
ആത്മശക്തി (സ്വബോധം ) നേടാത്ത മനുഷ്യനില വ്യക്തി ബുദ്ധിയുടെ നിയന്ത്രണത്തിലാണ് എന്നത് കൊണ്ടാണ് വ്യക്തി നിസ്സഹായ അവസ്ഥയിൽ വീണ്ടും വീണ്ടും പരാജയപ്പെടുന്നത് .
ബുദ്ധിയോടൊപ്പം സ്വബോധം കൂടി വളരാതെ മനുഷ്യന് അവനവന്റെ സ്വയം പരിമിതിയെ പരിഹരിക്കുവാൻ സാധ്യമല്ല .
ബുദ്ധി മനുഷ്യന്റെ ഭൗതീക അടിത്തറയും സ്വബോധം മനുഷ്യന് ആത്മീയ അടിത്തറയുമാണ് .
ബുദ്ധി അഹങ്കാരത്തെ സൃഷ്ടിച്ചു നില നിർത്തുമ്പോൾ സ്വബോധം അഹങ്കാരത്തെ നിയന്ത്രിക്കുന്നു .
പരമാത്മാവും  ആനന്ദവും ഒന്നാണോ  ?

ബോധവും സ്വബോധവും ഒന്നാണോ ?

പ്രപഞ്ച കേന്ദ്രമായിരിക്കുന്ന  പരമാവസ്ഥയാണ്  ആത്മാവ്. (supreme  being ).

പരമാവസ്ഥയുടെ  ഗുണമാണ്  (essence ) ബോധം.

വ്യക്തിയിൽ പരിമിതപ്പെട്ടിരിക്കുന്ന  ബോധമാണ്  സ്വബോധം  (ജീവാത്മാവ് ).

ജീവനോട് കൂടി നിൽക്കുന്നത് കൊണ്ടാണ്  സ്വബോധം ജീവാത്മാവായി അറിയപ്പെടുന്നത് .

ജീവാത്മാവിനു (വ്യക്തി ) ലഭിക്കുന്ന   അനുഭവമാണ്   ആനന്ദം.

ജീവാത്മാവ്  പരമാത്മാവിൽ  ലയിക്കുമ്പോൾ  മാത്രമാണ് വ്യക്തി  ആനന്ദമാകുന്നത് .

വ്യക്തിക്ക് ആനന്ദം  ഉണ്ടാവുകയല്ല ,വ്യക്തി ആനന്ദമായി പരിണമിക്കുകയാണ്  ചെയ്യുന്നത് .

സന്തോഷം വ്യക്തിയുടേതാണ് . ആനന്ദം  വ്യക്തിയുടേതല്ല.

ആനന്ദം അനുഭവിക്കുന്നത്  സത്യത്തിൽ  വ്യക്തിയല്ല  യോഗിയാണ് (സമ്പൂർണ്ണ മനുഷ്യൻ ).

സമ്പൂർണ്ണ മനുഷ്യന്  ബോധത്തിൽ നിന്നും വേർപെട്ട  അസ്തിത്വമില്ല.