7/29/2016

"സ്നേഹം" ദൈവം ആകുന്നു.

എന്ത് കൊണ്ടാണ് "സ്നേഹം" ദൈവം ആകുന്നത് ?
മനുഷ്യന് ജീവിതാനുഭവങ്ങൾ ഭൗതീക തലത്തിലും (മിഥ്യ ) ആത്മീയ തലത്തിലും (reality) സാധ്യമാണ്.
ഭൗതീക സുഖങ്ങൾ എത്ര ഉന്നതമായാലും അവയെല്ലാം "ഞാൻ "എന്ന മിഥ്യയിൽ (feeling) സ്വയം പരിമിതമാണ് .
ബുദ്ധിയുടെ നിയന്ത്രണത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യന് ആത്മീയ തലത്തിൽ ജീവിതം ആസ്വദിക്കുക അസാധ്യമാണ് .
അതുകൊണ്ടാണ് പ്രണയം പോലെ സുന്ദരമായ ഒരനുഭവം പോലും മനുഷ്യന് സങ്കൽപ്പീകമായ അനുഭവമാകുന്നത് . (illusion )
സുന്ദരമായ രതിയും മനുഷ്യന് ജീവിതാസ്വാദനത്തിന്റെ ഭൗതീക തലം (intellectual plane ) മാത്രമാണ് .
ജീവിതത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന മനോഹരമായ അനുഭവങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കുന്നതു മാത്രമാണ് മനുഷ്യ ജീവിതത്തിന്റെ ധന്യത.
അതിനുവേണ്ടിയാണ് മനുഷ്യൻ കൂട്ടു കൂടുന്നതും വിവാഹം കഴിക്കുന്നതും മക്കളും കുടുംബവും ഉണ്ടാകുന്നതും എല്ലാം.
സന്തോഷം എന്ന വികാരം നൈമിഷീകവും (perishable ) സാമൂഹ്യവുമാണ് (social ).
സാമൂഹ്യബന്ധങ്ങളുടെ പ്രസക്തി തന്നെയാണ് ഭൗതീക ജീവിതത്തിന് എന്തെങ്കിലും ചെറിയ പ്രസക്തി (അർത്ഥo)നൽകുന്നതും.
രണ്ടു വ്യക്തികൾക്കിടയിൽ നടക്കുന്ന വൈകാരിക വ്യാപാരമാണ് പ്രണയവും പ്രേമവും.
സാമൂഹ്യ ബന്ധങ്ങളിൽ മനുഷ്യൻ പരസ്പരം കൈമാറുന്ന വൈകാരീകതയായ പ്രണയവും പ്രേമവും സത്യത്തിൽ വ്യർഥമാണ്.
താമസിയാതെ അതിന്റെ വിപരീത ധ്രൂവവും മനുഷ്യന്റെ അനുഭവത്തിലേക്ക് കടന്നു വരുന്നത് അതുകൊണ്ടാണ് . പരസ്പരം ഇഷ്ടപ്പെടുന്ന ആണും പെണ്ണും സമ്മേളിക്കുമ്പോൾ അത് നൽകുന്ന പ്രണയാനുഭമാണ് റൊമാൻസ്‌ .
അവരിൽ ഒരാൾക്ക് താത്പര്യം ഇല്ലായെങ്കിൽ അത് റൊമാൻസ് ആകുന്നില്ല , മറിച്ചു ഒരാൾ മറ്റൊരാൾക്കു നൽകുന്ന പീഡനമാണ് .
സാമൂഹ്യ ജീവിതത്തിന്റെ ഏറ്റവും നികൃഷ്ടവും നീചവുമായ പ്രവർത്തിയാണ് പീഡനം . വെറും വാക്കുകൾ കൊണ്ടും ചിന്തകൊണ്ട് പീഡനം സാധ്യമാണ് .
ചിന്തകൊണ്ടുള്ള പീഡനം ആത്മ പീഡനമാണ് .
പ്രണയം ഒരു പ്രവർത്തിയാണ് . റൊമാൻസ് അതിന്റെ ഫലമായ അനുഭവമാണ്.
ഒരു റൗണ്ട് റൊമാൻസിന്റെ പരിസമാപ്തിയാണ് "രതി ".
റൊമാൻസ് ഇല്ലാതെയും രതി സാധ്യമാണ് . എന്നാലത് പീഡനമാണ് .അതിന്റെ നികൃഷ്ടഭാവമാണ് ബലാൽസംഗം. ബലാൽസംഗത്തിൽ ബലം പ്രയോഗിക്കുന്ന അക്രമിയും പ്രതിയും എന്നും പുരുഷനാണ് .
രതി ഇല്ലാതെ റൊമാൻസും സാധ്യമാണ് . എന്നാലത് പീഡനമല്ല. അതാണ് പ്രണയത്തിന്റെ ആത്മീയ തലം. ആത്മീയ തലത്തിലുള്ള പ്രണയത്തെ സ്നേഹം എന്നും പറയാം. പ്രണയത്തിനു സ്വാർഥഭാവം ഇല്ലെങ്കിൽ അത് സ്നേഹമാണ് .
അതുകൊണ്ടാണ് സ്നേഹത്തിന്‌ സ്വതന്ത്രമായി (sovereign ) ആയി നില നിൽക്കുവാൻ കഴിയുന്നത് .പ്രണയത്തിനു സ്വതന്ത്രമായ നിലനിൽപ്പ് സാധ്യമല്ല. അതിന് കൊടുക്കലും വാങ്ങലും ആവശ്യമാണ് .
സ്നേഹത്തിൽ വാങ്ങലിനു പ്രാധാന്യമില്ല .സ്നേഹം എന്നതിന് അർത്ഥo തന്നെ കൊടുക്കുകയെന്നാണ് . സ്നേഹം ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല . അതുകൊണ്ടു തന്നെ സ്നേഹം കച്ചവടം എന്ന നിർവചനത്തിനു പുറത്താണ് . പ്രണയവും പ്രേമവും ഒരു വൈകാരിക കച്ചവടമാണ്
അതുകൊണ്ടാണ് സ്നേഹം നന്മകളുടെ ഉറവിടം (ദൈവം ) എന്ന് ക്രിസ്തു വിശേഷിപ്പിച്ചത് .
LikeShow more reactions
Comment

7/05/2016

ബുദ്ധി അഹങ്കാരത്തെ സൃഷ്ടിച്ചു നില നിർത്തുമ്പോൾ സ്വബോധം അഹങ്കാരത്തെ നിയന്ത്രിക്കുന്നു .


മനുഷ്യൻ ഒരേ സമയം തന്നെ ഒരു മഹത്തായ സാധ്യതയും ഒരു സ്വയം പരിമിതിയുമാണ് .
അവനവന്റെ സ്വയം പരിമിതി മറികടക്കാതെ ആർക്കും മഹത്തായ സാധ്യതകളിലേക്കു പോകുവാൻ സാധ്യമല്ല.
ബുദ്ധിയെന്ന പ്രവർത്തനത്തിന്റെ സ്വയം പരിമിതി തന്നെയാണ് മനുഷ്യനിൽ വ്യക്തിയുടെ സ്വയം പരിമിതിയും.
ആത്മശക്തി (സ്വബോധം ) നേടാത്ത മനുഷ്യനില വ്യക്തി ബുദ്ധിയുടെ നിയന്ത്രണത്തിലാണ് എന്നത് കൊണ്ടാണ് വ്യക്തി നിസ്സഹായ അവസ്ഥയിൽ വീണ്ടും വീണ്ടും പരാജയപ്പെടുന്നത് .
ബുദ്ധിയോടൊപ്പം സ്വബോധം കൂടി വളരാതെ മനുഷ്യന് അവനവന്റെ സ്വയം പരിമിതിയെ പരിഹരിക്കുവാൻ സാധ്യമല്ല .
ബുദ്ധി മനുഷ്യന്റെ ഭൗതീക അടിത്തറയും സ്വബോധം മനുഷ്യന് ആത്മീയ അടിത്തറയുമാണ് .
ബുദ്ധി അഹങ്കാരത്തെ സൃഷ്ടിച്ചു നില നിർത്തുമ്പോൾ സ്വബോധം അഹങ്കാരത്തെ നിയന്ത്രിക്കുന്നു .
പരമാത്മാവും  ആനന്ദവും ഒന്നാണോ  ?

ബോധവും സ്വബോധവും ഒന്നാണോ ?

പ്രപഞ്ച കേന്ദ്രമായിരിക്കുന്ന  പരമാവസ്ഥയാണ്  ആത്മാവ്. (supreme  being ).

പരമാവസ്ഥയുടെ  ഗുണമാണ്  (essence ) ബോധം.

വ്യക്തിയിൽ പരിമിതപ്പെട്ടിരിക്കുന്ന  ബോധമാണ്  സ്വബോധം  (ജീവാത്മാവ് ).

ജീവനോട് കൂടി നിൽക്കുന്നത് കൊണ്ടാണ്  സ്വബോധം ജീവാത്മാവായി അറിയപ്പെടുന്നത് .

ജീവാത്മാവിനു (വ്യക്തി ) ലഭിക്കുന്ന   അനുഭവമാണ്   ആനന്ദം.

ജീവാത്മാവ്  പരമാത്മാവിൽ  ലയിക്കുമ്പോൾ  മാത്രമാണ് വ്യക്തി  ആനന്ദമാകുന്നത് .

വ്യക്തിക്ക് ആനന്ദം  ഉണ്ടാവുകയല്ല ,വ്യക്തി ആനന്ദമായി പരിണമിക്കുകയാണ്  ചെയ്യുന്നത് .

സന്തോഷം വ്യക്തിയുടേതാണ് . ആനന്ദം  വ്യക്തിയുടേതല്ല.

ആനന്ദം അനുഭവിക്കുന്നത്  സത്യത്തിൽ  വ്യക്തിയല്ല  യോഗിയാണ് (സമ്പൂർണ്ണ മനുഷ്യൻ ).

സമ്പൂർണ്ണ മനുഷ്യന്  ബോധത്തിൽ നിന്നും വേർപെട്ട  അസ്തിത്വമില്ല.