12/18/2013

തത്വ മൊഴി.

"ബുദ്ധി  ജീവിയായ  മനുഷ്യൻ (വ്യക്തി )

സ്വയം  പൂർണ്ണമാകേണ്ട  ഒരു  സാധ്യതയാണ് .

ജീവിതം  സ്വയം  പഠിക്കേണ്ട  പാഠങ്ങളുമാണ് .

സ്വബോധം  നേടാത്ത മനുഷ്യന്  വ്യക്തിയിലും  ജീവിതത്തിലും   പൂർണ്ണത  അസാധ്യമാണ് ".


 "ഇന്നലെ ചെയ്തു പോയതിൽ ഇന്നും  എന്നും  സന്തുഷ്ടനായ   മനുഷ്യൻ


സ്വയം തിരിച്ചറിഞ്ഞവനാകുന്നു".


"പ്രപഞ്ചത്തിൽ വ്യത്യസ്ഥ വസ്തുക്കളുടെ   മൂല്യം  ഒന്നു  തന്നയാണ് .

അത് പൂജ്യം എന്ന മൂല്യമാണ് . കണക്കിൽ അമൂല്യമായ സംഖ്യയും പൂജ്യമാണ്

ബോധമെന്ന പരമമായ  അവസ്ഥയും  പൂജ്യമാണ്  .

സ്വയം അറിയുന്ന  മനുഷ്യൻ  സത്യത്തിലേക്ക്  എത്തിച്ചേരുന്ന അവസ്ഥയും പൂജ്യമാണ് ".
പൂജ്യം  സ്വയം  പൂർണ്ണ മാണ് .

  അപൂർണ്ണത  സൃഷ്ടിക്കാതെ  പൂർണ്ണതക്ക്  (ബോധം )  നിലനിൽപ്പില്ല .

മനുഷ്യനെ  നിയന്ത്രിക്കുന്ന  ബുദ്ധി  സ്വയം  അപൂർണ്ണതയാണ് .

"ബുദ്ധിയും  ബോധവും അല്ലാതെ  പ്രപഞ്ചത്തിൽ  മറ്റൊരു  ശക്തിയും പ്രവർത്തനവും  ഇല്ല .
മനുഷ്യൻ അവനവൻറെ ബുദ്ധികൊണ്ട് (അഹങ്കാരം ) എത്ര ഉയർന്നുപോയാലും  "ഞാൻ " എന്ന സത്യം  അതിനെ  തകർക്കും ".

ബോധമാണ് പ്രപഞ്ചത്തിൻറെ പ്രഭവ കേന്ദ്രം  .

"മനുഷ്യൻ   മറ്റുള്ളവരെ  പിൻതള്ളി   സ്വയം  വ്യത്യസ്ഥനാകുവാൻ  ശ്രമിക്കുന്നതാണ്   സ്വാർഥത.

സ്വാർഥത  ബുദ്ധിയുടെ സ്വഭാവമാണ് . ബോധം  സ്വാർഥതക്ക്  വിരുദ്ധമാണ് .

"സ്വാർഥതയും  സ്നേഹവും രാവും പകലും പോലെയാണ് .
അവ  രണ്ടും   ഒരുമിച്ചുപോകില്ല" .


"പിൻപന്മാർ  മുൻപന്മരും   മുൻപന്മാർ  പിമ്പന്മാരും ആയിതീരുന്നത്  പ്രപഞ്ച ചക്രം  തിരിക്കുന്ന  അയുക്തിയാണ്" (osologic ).

"പരസ്പരം  ഒരുമിച്ച്  ജീവിക്കുവാൻ   കഴിയുമോ എന്ന്  പഠിച്ച  ശേഷം  സ്വയം തിരഞ്ഞെടുപ്പിൽ കൂടി  ഭാര്യയും ഭർത്താവും  ആകുന്നത്  ദാമ്പത്യ വിജയത്തിന് കൂടുതൽ  സഹായകരമാണ്".


"മത്സരിക്കുന്നവൻ  ജീവിതം എന്താണെന്ന്  അറിഞ്ഞിട്ടില്ല" .  

"മനുഷ്യർക്ക്‌ ഒരിക്കലും  സാമന്മാരയിരിക്കുവാൻ  കഴിയുന്നതല്ല . കാരണം  മനുഷ്യൻ  മാറിക്കൊണ്ടിരിക്കുന്ന  ഒരു  മനസ്ഥിതിയാണ് (psycho -somatic  status, Ego ) ",
സാമൂഹ്യമായി  പരസ്പരം  പങ്കുവക്കാൻ ഉള്ളതാണ്  "സന്തോഷം " . അത് സന്തോഷത്തിന്റെ  സ്വഭാവമാണ് .

 സങ്കടം പരസ്പരം പങ്കുവക്കാൻ  കഴിയില്ല . സങ്കടത്തിന്റെ  പ്രഭവ കേന്ദ്രം  വ്യക്തിയും

  സന്തോഷത്തിന്റെ  പ്രഭവ കേന്ദ്രം  സമൂഹവുമാകുന്നു .

അതുകൊണ്ടാണ്  മനുഷ്യൻ  സാമൂഹ്യ ജീവി ആയിരിക്കുവാൻ  താത്പര്യ പ്പെടുന്നത് .


"ഒറ്റപ്പെടൽ  മനുഷ്യന് മരണം തന്നെയാണ് .
അധികകാലം  നില നിൽക്കുന്ന  സങ്കടമാണ്  ദുഃഖം .
ഒരിക്കലും നശിക്കാത്ത  ആഹ്ലാദമാണ്   ആനന്ദം (Bliss)" .

"സ്നേഹം , ആനന്ദം ,ശാന്തി  ഇത്യാതി ഗുണങ്ങൾ  ദൈവീകമാണ്‌ .
സ്വാർഥത  വെടിയാതെ  മനുഷ്യനിലേക്ക്  ദൈവീക ഗുണങ്ങൾ  പ്രവേശിക്കുന്നില്ല ".

മനുഷ്യൻ കാട്ടികൂട്ടുന്ന വികൃതികൾക്ക് കാരണം
 " ഞാനോളജി " ( psychology )  സൃ ഷ്ടിക്കുന്ന  അസ്വസ്ഥതയാണ്.

ഈ അസ്വസ്ഥതയാണ്  മനുഷ്യൻറെ  ദുഃഖ കാരണം . 

ദുഃഖമെന്ന  അവസ്ഥ  തികച്ചും  വ്യക്തിപരമാണ്. 
ആനന്ദമെന്ന  പരമമായ അവസ്ഥയാണ്‌  ദുഖത്തിനു പരിഹാരം .

  മനുഷ്യൻ  അവനവനെ   സ്വയം അറിയാൻ ശ്രമിക്കുന്ന   പഠനമാണ്   "ആത്മീയത ".


"നല്ലൊരു സുഹൃ ത്തിനെ എല്ലാവരും ആഗ്രഹിക്കുന്നു.
എല്ലാവരും  ഉത്തമ സുഹൃത്തുക്കളെ  തേടുന്നു വെങ്കിലും

  സ്വയം മറ്റുള്ളവർക്ക് നല്ലൊരു സുഹൃത്ത്‌ ആയിരിക്കുവാൻ
 
ആരും തന്നെ ആഗ്രഹിക്കുന്നില്ല" .


 "വിഡ്ഢി"  എന്നാൽ  ബുദ്ധിമാൻ  തന്നെയാണ് .

 മറ്റൊരുവനാണ്  എന്നും  വിഡ്ഢിയായിരിക്കുന്നത് .

കാരണം  ഒര്രോ മനുഷ്യനും  അപ്പപ്പോൾ  പ്രവർത്തിക്കുന്ന  "യുക്തി"

  നിലവിലുള്ള സ്വന്തം ബുദ്ധിയുടെ  പാരമ്യമാണ് .
  നിലവിലുള്ള സ്വന്തം ബുദ്ധിയുടെ  പാരമ്യമാണ് .